Author: Anju Jolly Alex

സ്പാനിഷ് ക്ലബ്ബ് സ്വന്തം പേരിലാക്കി ലയണല്‍ മെസ്സി

സ്‌പെയിനിലെ നിയ പ്രവിശ്യയിലുള്ള ഒരു അഞ്ചാം ഡിവിഷന്‍ ക്ലബ്ബിന്റെ ഉടമസ്ഥനായിരിക്കുകയാണ് അര്‍ജന്റീനയുടെ സൂപ്പര്‍ താരം ലയണല്‍ മെസ്സി. ക്ലബ്ബിന്റെ 100 ശതമാനം ഓഹരികളും തന്റെ പേരിലാക്കിയിരിക്കുകയാണ് ഫുട്‌ബോള്‍ ഇതിഹാസം. താന്‍ കാല്‍പ്പന്ത് തട്ടി വളര്‍ന്ന ബാഴ്‌സലോണയുടെ സമീപത്ത് തന്നെയുള്ള യൂണിയോ എസ്‌പോര്‍ട്ടി വോ കോര്‍ണല്ലയാണ് മെസ്സി വാങ്ങിയത്. മുഴുവന്‍ ഓഹരികളും സ്വന്തം പേരിലാക്കിയ താരം ക്ലബ് വാങ്ങാന്‍ എത്ര പണം മുടക്കിയെന്നത് വ്യക്തമാക്കിയിട്ടില്ല. നിലവിലെ സീസണില്‍ പോയിന്റ് ടേബ്‌ളില്‍ മൂന്നാം സ്ഥാനത്താണ് കോര്‍ണെല്ലയുടെ സ്ഥാനം. അടിസ്ഥാന സൗകര്യ […]
Read more

പ്രചാരണത്തിനായി വിജയ് നാളെ കടലൂരിൽ എത്തും; അവസാന പ്രചാരണം ചെന്നൈയില്‍

തമിഴക വെട്രി കഴകം അധ്യക്ഷന്‍ വിജയ് തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി നാളെ കടലൂരില്‍ എത്തും. രാവിലെ 11 മുതല്‍ ഉച്ചയ്ക്ക് 2 മണി വരെയാണ് പ്രചാരണത്തിന് അനുമതി നൽകിയിരിക്കുന്നത്. 22 നിബന്ധനകളോടെയാണ് പൊലീസ് അനുമതി നല്‍കിയത്. റോഡ് ഷോ അനുവദിക്കില്ല. മഞ്‌ജൈനഗര്‍ ഗ്രൗണ്ടില്‍ പൊതുയോഗം നടത്താനാണ് അനുമതി. 12,000 പേര്‍ പരിപാടിയിൽ പങ്കെടുക്കുമെന്ന് ടിവികെ അറിയിച്ചിട്ടിട്ടുണ്ട്. അതേസമയം വിജയുടെ അവസാന പ്രചാരണം ചെന്നൈയിലാണ് നടക്കുക. 21ന് നന്ദനം വൈഎംസിഎ ഗ്രൗണ്ടില്‍ പൊതുയോഗം നടത്തും. 4000 പേര്‍ക്ക് മാത്രമാണ് ഇതിൽ […]
Read more

കശുവണ്ടി അഴിമതി കേസ്; വ്യവസായി അനീഷ് ബാബുവിന് ജാമ്യം

എറണാകുളം: കശുവണ്ടി ഇറക്കുമതി കള്ളപ്പണ കേസിൽ വ്യവസായി അനീഷ് ബാബുവിന് ജാമ്യം. എറണാകുളം പിഎംഎൽഎ കോടതി ആണ് ജാമ്യം അനുവദിച്ചത്. കേസിൽ അന്വേഷണം പൂർത്തിയായ സാഹചര്യത്തിലാണ് കോടതി നടപടി. അതേസമയം, ജാമ്യം നൽകിയ ഉത്തരവിനെതിരെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് തിങ്കളാഴ്ച അപ്പീൽ നൽകിയേക്കും. ജനുവരി 14 നാണ് കൊച്ചിയിൽ നിന്ന് അനീഷ് ബാബുവിനെ ഇ ഡി അറസ്റ്റ് ചെയ്തത്. കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമത്തിന്റെ അടിസ്ഥാനത്തിൽ എടുത്ത കേസിലായിരുന്നു അറസ്റ്റ്. ആഫ്രിക്കൻ രാജ്യങ്ങളിൽ നിന്ന് ലാഭകരമായി കശുവണ്ടി ഇറക്കിത്തരാമെന്ന് […]
Read more

മിൽമ പാലിൻ്റെ വില കൂട്ടിയേക്കും; ലിറ്ററിന് ആറ് രൂപ കൂട്ടണമെന്നാണ് ആവശ്യം

തിരുവനന്തപുരം: സംസ്ഥാനത്ത് മിൽമ പാലിൻ്റെ വില ഉടൻ കൂട്ടിയേക്കും. 29ന് ചേരുന്ന ഡയറക്ടർ ബോർഡ് യോഗത്തിൽ ഇക്കാര്യം സംബന്ധിച്ച് തീരുമാനമെടുക്കും. തീരുമാനം വൈകിക്കുന്നതിൽ ബോർഡ് ആസ്ഥാനത്തിന് മുന്നിൽ ഡയറക്ടർ ബോർഡ് അംഗങ്ങളുടെ പ്രതിഷേധം നടക്കുകയാണ്. ലിറ്ററിന് ആറ് രൂപ വർധിപ്പിക്കണമെന്നാണ് ആവശ്യം. അതേസമയം സർക്കാരിന് വീണ്ടും കത്ത് നൽകുമെന്ന് മിൽമ ചെയർമാൻ കെ. എസ് മണി പറഞ്ഞു. വില വർദ്ധന അനിവാര്യമാണെന്നും വില കൂട്ടാൻ മിൽമക്ക് അധികാരം ഉണ്ടെന്നും കെ. എസ് മണി പറഞ്ഞു.എന്നാൽ ഇക്കാര്യം സർക്കാരിനെ […]
Read more

തിമിരി ബോംബേറ് കേസ്: 10 സിപിഐഎം പ്രവർത്തകർക്ക് 25 വർഷം തടവ്

കണ്ണൂർ: തിമിരി ബോംബേറ് കേസിലെ പ്രതികളായ 10 സിപിഐഎം പ്രവർത്തകർക്കും 25 വർഷം തടവ്. തളിപ്പറമ്പ് അഡീഷണൽ സെഷൻസ് കോടതിയാണ് വിധി പറഞ്ഞത്. തളിപ്പറമ്പ് അഡീഷനൽ ജില്ലാ സെഷൻസ് ജഡ്‌ജി കെ. എൻ പ്രശാന്താണ് ശിക്ഷ വിധിച്ചത്. പ്രതികൾ കുറ്റക്കാരണെന്ന് ഇന്നലെ കോടതി കണ്ടെത്തിയിരുന്നു. കണ്ണൂർ ആലക്കോട് തിമിരിയിൽ ആർഎസ്എസ് – ബിജെപി പ്രവർത്തകരെ ബോംബ് എറിഞ്ഞതായിരുന്നു കേസ്. പഞ്ചായത്ത്‌ അംഗം അടക്കം ഉള്ള പ്രതികൾക്കാണ് ശിക്ഷ വിധിച്ചത്. രണ്ടാം പ്രതി തെക്കിനിയിൽ ടി. വി ബിനു […]
Read more

സെന്‍ട്രല്‍ കമാന്‍ഡ് ചീഫ് ഓഫ് സ്റ്റാഫായി ലഫ്. ജനറല്‍ ജയചന്ദ്രന്‍ സ്ഥാനമേറ്റു

ന്യൂഡൽഹി: കരസേനയുടെ ലഖ്‌നൗ ആസ്ഥാനമായ സെന്‍ട്രല്‍ കമാന്‍ഡ് ചീഫ് ഓഫ് സ്റ്റാഫായി തിരുവനന്തപുരം പട്ടം സ്വദേശി ലഫ്റ്റനൻ്റ് ജനറല്‍ സി.ജെ. ജയചന്ദ്രന്‍ ചുമതലയേറ്റു. മാര്‍ ഇവാനിയോസ് കോളേജിലെ പ്രീഡിഗ്രി പഠനത്തിന് ശേഷമാണ് സി.ജെ. ജയചന്ദ്രന്‍ നാഷണല്‍ ഡിഫന്‍സ് അക്കാദമിയില്‍ ചേര്‍ന്നത്. പരിശീലനം പൂര്‍ത്തിയാക്കി ബോംബെ സാപ്പേഴ്‌സിന് കീഴില്‍ 1991ല്‍ കരസേനയുടെ ഭാഗമായി. മൂന്ന് പതിറ്റാണ്ടിലേറെ നീണ്ട സൈനിക സേവനത്തിനിടെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ പ്രവര്‍ത്തിച്ചിട്ടുള്ള അദ്ദേഹം കാര്‍ഗില്‍ യുദ്ധവുമായി ബന്ധപ്പെട്ട ഓപ്പറേഷന്‍ വിജയിലും പങ്കെടുത്തിട്ടുണ്ട്. കായികരംഗത്തും സജീവമായ […]
Read more

വൈദ്യുതി ഉപയോഗം സർവകാല റെക്കോർഡിൽ; ഇന്നലത്തെ വൈദ്യുത ഉപയോഗം 116.11 ദശലക്ഷം യൂണിറ്റ്

തിരുവനന്തപുരം: സർവകാല റെക്കോർഡിൽ സംസ്ഥാനത്തെ വൈദ്യുതി ഉപയോഗം. ഇന്നലത്തെ മൊത്തം വൈദ്യുത ഉപയോഗം 116.11 ദശലക്ഷം യൂണിറ്റായിരുന്നു. വൈകുന്നേരത്തെ വൈദ്യുതി ആവശ്യകത 6013 മെഗാവാട്ട് ആയിരുന്നു. ഈ നില തുടർന്നാൽ ലോഡ് ഷെഡിം​ഗും പവര്‍കട്ടും വേണ്ടി വന്നേക്കുമെന്നാണ് വിലയിരുത്തല്‍. അതേസമയം സംസ്ഥാനത്ത് കനത്ത ചൂട് തുടരുന്നു. ഇന്നലെ പാലക്കാട് 40 ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയർന്നു. സാധാരണയേക്കാൾ 3.5 ഡിഗ്രി സെൽഷ്യസ് കൂടുതലാണിത്. കോട്ടയത്ത് 38 ഡിഗ്രി സെൽഷ്യസ് ആണ് ഇന്നലെ രേഖപ്പെടുത്തിയ ഉയർന്ന താപനില. […]
Read more

ഐപിഎല്ലിൽ ഇന്ന് ചെന്നൈ- ഹൈദരാബാദ് പോരാട്ടം

ഹൈദരാബാദ്: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ഇന്ന് ചെന്നൈ സൂപ്പര്‍ കിംഗ്‌സും സണ്‍റൈസേഴ്‌സ് ഹൈദരാബാദും ഏറ്റുമുട്ടും. തുടര്‍ച്ചയായ മൂന്നാം ജയം ലക്ഷ്യമിട്ടാണ് ചെന്നൈ ഇറങ്ങുന്നത്. അതേസമയം തോല്‍വി അറിയാതെ കുതിച്ച രാജസ്ഥാന്‍ റോയല്‍സിനെ മുട്ടുകുത്തിച്ച ആത്മവിശ്വാസവുമായിയാട്ടാണ് സണ്‍റൈസേഴ്‌സ് ഹൈദരാബാദ് ഇറങ്ങുന്നത്. ഹൈദരാബാദില്‍ രാത്രി ഏഴരയ്ക്കാണ് മത്സര. ജയം തുടരാന്‍ സൂപ്പര്‍ കിംഗ്‌സും സണ്‍ റൈസേഴ്‌സും നേര്‍ക്കുനേര്‍ ഇറങ്ങുമ്പോൾ ഐപിഎല്ലിൽ ഇന്ന് തീപാറും പോരാട്ടം നടക്കുമെന്നാണ് ആരാധകർ പ്രതീക്ഷിക്കുന്നത്. അഭിഷേക് ശര്‍മ, ട്രാവിസ് ഹെഡ്, ഇഷാന്‍ കിഷന്‍, ഹെന്റിച്ച് ക്ലാസന്‍ […]
Read more

ഷോട്സ് ധരിക്കുന്നത് ലൈംഗികാതിക്രമത്തിന് കാരണമാകുമെന്ന് വൈസ് ചാൻസലർ വി.നാഗരാജ്

ചെന്നൈ: വിവാദ പരാമർശവുമായി തിരുച്ചിറപ്പള്ളി ദേശീയ ലോ യൂണിവേഴ്സിറ്റി വൈസ് ചാൻസലർ വി.നാഗരാജ്. ഷോട്സ് ധരിക്കുന്നവർ ലൈംഗികാതിക്രമം ക്ഷണിച്ച് വരുത്തുകയാണെന്നും ശ്രദ്ധയാകർഷിക്കാനാണ് ശ്രമിക്കുന്നതെന്നുമാണ് വി.നാഗരാജ് പറഞ്ഞത്. ഇതിനെതിരെ പ്രതിഷേധവുമായി വിദ്യാർത്ഥികളും രംഗത്തെത്തി. അനുചിതമായ വസ്ത്രധാരണം ലൈംഗികാതിക്രമത്തിന് കാരണമാകുമെന്നും വിദ്യാർഥികളുടെയും അധ്യാപകരുടെയും ശ്രദ്ധ മാറാൻ ഇടയാക്കുമെന്നുമായിരുന്നു വൈസ് ചാൻസലറുടെ പരാമർശം. എന്നാൽ വസ്ത്രങ്ങൾക്കല്ല, മാനസികാവസ്ഥയ്ക്കാണ് തകരാർ എന്നെഴുതിയ പ്ലക്കാർഡ് ഉയർത്തി വിദ്യാർഥികൾ ക്യാംപസിൽ പ്രതിഷേധം നടത്തി. വിസി പരാമർശം പിൻവലിക്കണമെന്നും മാപ്പ് പറയണമെന്നുമാണ് വിദ്യാർത്ഥികളുടെ ആവശ്യം. ക്ലാസ് പ്രതിനിധികളുടെ […]
Read more

തിമിരി ബോംബേറ് കേസ്; 10 സിപിഐഎം പ്രവര്‍ത്തകര്‍ കുറ്റക്കാര്‍, ശിക്ഷാ വിധി നാളെ

കണ്ണൂര്‍: തളിപ്പറമ്പ് തിമിരിയിൽ ആർഎസ്എസ് -ബിജെപി പ്രവർത്തകരെ ബോംബെറിഞ്ഞ് കൊല്ലാൻ ശ്രമിച്ച കേസിൽ 10 സിപിഐഎം പ്രവർത്തകർ കുറ്റക്കാരെന്ന് കണ്ടെത്തി. തളിപ്പറമ്പ് ജില്ലാ അഡീഷണൽ സെഷൻസ് കോടതിയാണ് സിപിഐഎം നേതാക്കളും ജനപ്രതിനിധികളും ഉൾപ്പെടെയുള്ളർ കുറ്റക്കാരാണെന്ന് കണ്ടെത്തിയത്. പ്രതികള്‍ക്കുള്ള ശിക്ഷ നാളെ വിധിക്കും. പ്രതികൾക്കെതിരെ വധശ്രമം, സ്ഫോടക വസ്തുനിയമത്തിലെ നിയമങ്ങളും തെളിഞ്ഞതായി കോടതി വ്യക്തമാക്കി. തളിപ്പറമ്പ് താലൂക്ക് സർക്കിൾ സഹകരണ യൂണിയൻ ചെയർമാൻ എം.കെ പ്രദീപ് കുമാർ, ആലക്കോട് ഗ്രാമപഞ്ചായത്തംഗം പി.വി ബാബുരാജ്, ടി.വി ബിനു, പി.പി സത്യൻ, […]
Read more

Recent News