Author: Anju Jolly Alex

നോയിഡ തൊഴിലാളി സമരത്തിന് പിന്നിലെ മുഖ്യസൂത്രധാരൻ തമിഴ്‌നാട്ടിൽ പിടിയിൽ

ന്യൂഡൽഹി: നോയിഡയിലെ അക്രമാസക്തമായ തൊഴിലാളി സമരത്തിന് പിന്നിലെ മുഖ്യസൂത്രധാരനെ അറസ്റ്റ്‌ ചെയ്ത് പൊലീസ്. ആദിത്യ ആനന്ദ് എന്നയാളെയാണ് ഗൗതംബുദ്ധ നഗർ പൊലീസും സ്‌പെഷ്യൽ ടാസ്‌ക് ഫോഴ്‌സും ചേർന്ന് പിടികൂടിയത്. തമിഴ്‌നാട്ടിലെ തിരുച്ചിറപ്പള്ളി റെയിൽവേ സ്റ്റേഷനിൽ നിന്നാണ് ഇയാൾ പിടിയിലായതെന്ന് പൊലീസ് അറിയിച്ചു. നോയിഡയിൽ ദിവസങ്ങൾക്ക് മുൻപ് നടന്ന തൊഴിലാളി സമരം പിന്നീട് കലാപത്തിലേക്ക് നീങ്ങിയിരുന്നു. സമരം അക്രമാസക്തമായതിനും കലാപം അഴിച്ചുവിട്ടതിനും പിന്നിൽ ആദിത്യ ആനന്ദ് ആണെന്നാണ് പൊലീസിന്റെ കണ്ടെത്തൽ. തുടർന്ന് മുഖ്യസൂത്രധാരനായ ഇയാൾക്കെതിരേ പൊലീസ് കേസെടുക്കുകയും ചെയ്തിരുന്നു. […]
Read more

‘പ്രേമലു 2’ ഉപേക്ഷിച്ചു, പകരം ‘ബത്ലഹേം കുടുംബ യൂണിറ്റ്’ എത്തുമെന്ന് ദിലീഷ് പോത്തന്‍

ബോക്‌സ് ഓഫീസില്‍ വമ്പന്‍ വിജയം നേടിയ ചിത്രമായിരുന്നു ഗിരീഷ് എ.ഡിയുടെ സംവിധാനത്തില്‍ നസ്ലെന്‍ നായകനായി എത്തിയ പ്രേമലു. മികച്ച പ്രതികരണം നേടിയ സിനിമ 100 കോടിക്കും മുകളില്‍ നേടിയിരുന്നു. സിനിമയുടെ വലിയ വിജയത്തെ തുടര്‍ന്ന് ഒരു രണ്ടാം ഭാഗവും അണിയറപ്രവര്‍ത്തകര്‍ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ പല കാരണങ്ങള്‍ കൊണ്ടും പ്രേമലു 2 നീണ്ടുപോവുകയായിരുന്നു. ഇപ്പോഴിതാ ചിത്രം ഉപേക്ഷിച്ചു എന്ന സൂചന നല്‍കുകയാണ് ചിത്രത്തിന്റെ നിര്‍മാതാവ് കൂടിയായ ദിലീഷ് പോത്തന്‍. ‘പ്രേമലു 2’ ഡ്രോപ്പ് ആയല്ലോ എന്ന ചോദ്യത്തിന് അങ്ങനെ […]
Read more

‘കെ.സി വേണുഗോപാല്‍ മുഖ്യമന്ത്രിയാകാന്‍ യോഗ്യന്‍’; വെള്ളാപ്പള്ളി നടേശന്‍

ഇടുക്കി: കോണ്‍ഗ്രസില്‍ നടക്കുന്ന മുഖ്യമന്ത്രി ചര്‍ച്ചയില്‍ കെ സി വേണുഗോപാലിനെ പുകഴ്ത്തി എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പില്‍ യുഡിഎഫിന് വേണ്ടി പിന്നണിയില്‍ നിന്ന് എല്ലാം ചെയ്തത് കെ. സി വേണുഗോപാലാണെന്ന് അദ്ദേഹം പറഞ്ഞു. അതുകൊണ്ടുതന്നെ മുഖ്യമന്ത്രിയാകാന്‍ കെ. സി വേണുഗോപാല്‍ അയോഗ്യനാണെന്ന് താന്‍ പറയില്ല. എന്നാല്‍ ആരാണ് യോഗ്യന്‍ എന്നും പറയില്ല. രമേശ് ചെന്നിത്തലയെ അപ്രസക്തന്‍ ആക്കാനും സാധിക്കില്ല. കോണ്‍ഗ്രസിന്റെ അത്യുന്നത പദവികളില്‍ ഇരുന്ന് പാരമ്പര്യമുള്ള നേതാവാണ് ചെന്നിത്തല. വി […]
Read more

പരസ്യപ്രചാരണം അവസാനിക്കാൻ 2 നാൾ; ബം​ഗാളിൽ വനിതാ സംവരണം ആയുധമാക്കി രാഷ്ട്രീയ പാർട്ടികൾ

കൊൽക്കത്ത: പശ്ചിമ ബംഗാളിൽ ആദ്യഘട്ട തെരഞ്ഞെടുപ്പിന് ദിവസങ്ങൾ മാത്രം ശേഷിക്കെ, വനിതാ സംവരണം ആയുധമാക്കി രാഷ്ട്രീയ പാർട്ടികൾ. തൃണമൂൽ കോൺഗ്രസ് സർക്കാരിനും മുഖ്യമന്ത്രി മമത ബാനർജിക്കുമെതിരേ കടുത്ത ഭാഷയിലാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി വിമർശനമുയർത്തിയത്. ബംഗാളിലെ പെൺമക്കൾ എംഎൽഎമാരും എംപിമാരും ആകാൻ ടിഎംസി ആഗ്രഹിക്കുന്നില്ലെന്നും പ്രധാനമന്ത്രി കുറ്റപ്പെടുത്തി. ബംഗാളിലെ ബങ്കുറയിൽ നടന്ന തെരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. തൃണമൂലിന്റെ ഗുണ്ടകളും അഴിമതിക്കാരും ഏപ്രിൽ 29-നകം അടുത്തുള്ള പൊലീസ് സ്റ്റേഷനുകളിൽ കീഴടങ്ങണമെന്നും മേയ് നാലിനുശേഷം ആരെയും […]
Read more

കുതിച്ചുയർന്ന് ചെറുനാരങ്ങ വില; കിലോയ്ക്ക് 200 രൂപ

കാഞ്ഞങ്ങാട്: വേനൽ കടുത്തതോടെ ചെറുനാരങ്ങ വില കുതിച്ചുയർന്നു. കിലോക്ക് 200 രൂപയായാണ് വില വർധിച്ചത്. ഒരു മാസം മുൻപ് 70 രൂപയ്ക്കും 100 രൂപയ്ക്കും ഇടയിലായിരുന്നു ചെറുനാരങ്ങ വില. വേനൽ കടുത്തതോടെ നാരങ്ങയ്ക്ക് ആവശ്യക്കാർ കൂടിയതും വരവ് കുറഞ്ഞതുമാണ് വില കൂടാൻ കാരണമായത്. വിഷുത്തലേന്ന് 180 രൂപയുണ്ടായിരുന്ന നാരങ്ങവില ഒരാഴ്ച പിന്നിടും മുൻപുതന്നെ 200-ലെത്തി. വരവ് കുറഞ്ഞതോടെ വരും ദിവസങ്ങളിൽ വിലകൂടാനുള്ള സാധ്യതയാണ് വ്യാപാരികൾ പങ്കുവെക്കുന്നത്. അയൽസംസ്ഥാനമായ കർണാടകയിൽനിന്നാണ് പ്രധാനമായും ജില്ലയിലേക്ക് ചെറുനാരങ്ങ എത്തുന്നത്. വേനൽച്ചൂട് കൂടിയതോടെ […]
Read more

ധനുഷിൻ്റെ നായികയായി മമിത; ‘കര’ ട്രെയിലർ ഇന്ന് പുറത്തുവിടും

ധനുഷ് നായകനായി ഇനി വരാനിരിക്കുന്ന ചിത്രമാണ് കര. പൊങ്കലിനോട് അനുബന്ധിച്ച് ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പുറത്തിറക്കിയിരുന്നു. ഇന്ന് ചിത്രത്തിന്റെ ട്രെയിലറും പുറത്തുവിടും. പോർ തൊഴിൽ എന്ന ചിത്രത്തിന് ശേഷം വിഘ്‌നേശ് രാജ സംവിധാനം നിര്‍വഹിക്കുന്ന ചിത്രമാണിത്. കരയുടെ തിയറ്റര്‍ റിലീസിന് ശേഷമുള്ള ഒടിടി റൈറ്റ്‍സ് നെറ്റ്ഫ്ലിക്സ് സ്വന്തമാക്കി എന്നാണ് റിപ്പോര്‍ട്ട്. 2026 ഏപ്രില്‍ 30ന് ചിത്രം തിയറ്ററുകളില്‍ എത്തും. മലയാളി താരം മമിതയാണ് ചിത്രത്തില്‍ ധനുഷിന്റെ നായികയായി എത്തുന്നത്. വിജയ് നായകനാകുന്ന ചിത്രം ജനനായകനിലും മമിത പ്രധാന […]
Read more

​ഗവർണർ പങ്കെടുക്കുന്ന ചടങ്ങിൽ കർശന നിർദേശങ്ങൾ; വിവാദ സർക്കുലർ പിൻവലിച്ച് കാലടി സർവകലാശാല

കൊച്ചി: ശങ്കരജയന്തി ആഘോഷവുമായി ബന്ധപ്പെട്ട് പുറത്തിറക്കിയ സർക്കുലർ പിൻവലിച്ച് കാലടി സർവകലാശാല. സർക്കുലർ വിവാദമായതോടെയാണ് പിൻവലിച്ചിരിക്കുന്നത്. ശങ്കരജയന്തി ആഘോഷവുമായി ബന്ധപ്പെട്ട് ​ഗവർണർ എത്തുന്ന പരിപാടിക്ക് കർശന നിർദേശങ്ങളോടെ ആയിരുന്നു സർക്കുലർ പുറത്തിറക്കിയത്. പിന്നാലെ ഇത് വിവാദമാവുകയും ചെയ്തു. പരിപാടിക്ക് ​ഗവർണർ എത്തുമ്പോഴും മടങ്ങുമ്പോഴും എല്ലാവരും എഴുന്നേറ്റ് നിൽക്കണം, മൊബൈൽ ഫോണുകൾ സൈലന്റ് മോഡിലാക്കണം, പ്രസംഗത്തിനിടെ അനാവശ്യ ചലനങ്ങൾ ഒഴിവാക്കണം, പ്രസംഗം അവസാനിക്കുമ്പോൾ കയ്യടിക്കണം, ഗവർണർ മടങ്ങും വരെ ആരും ഹാൾ വിട്ടു പുറത്ത് പോകരുത് തുടങ്ങി കർശന […]
Read more

ചോര്‍ച്ച പരിശോധിക്കേണ്ടത് എഞ്ചിനീയര്‍മാരാണ്, മന്ത്രിയല്ല; വി ഡി സതീശന്‍

എറണാകുളം: വയനാട് ടൗണ്‍ഷിപ്പിലെ വീട്ടിൽ വീള്ളലുണ്ടായെന്ന ആക്ഷേപം പരിശോേധിക്കാന്‍ റവന്യൂ മന്ത്രി കെ. രാജന്‍ പോയതിനെ പരിഹാസിച്ച് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. ചോര്‍ച്ച പരിശോധിക്കേണ്ടത് എഞ്ചിനീയർമാരാണ്, മന്ത്രി അല്ല. മന്ത്രി രാജന്റെ പരിശോധന നാടകം ആയിരുന്നു. രാഹുൽ ഗാന്ധി കല്ല് ഇട്ടതിന് ശേഷം അടുത്ത ദിവസം വീട് വെച്ചില്ലെന്നായിരുന്നു ആക്ഷേപം. സർക്കാർ നിര്‍മിച്ച വീടുകളുടെ അവസ്ഥ കണ്ടല്ലോ. ഗുരുതര ക്രമക്കേടാണ് നടന്നത്. തെരഞ്ഞെടുപ്പിന് മുമ്പ് നടത്തിയത് ഉദ്ഘാടന നാടകം മാത്രമായിരുന്നെന്നും അദ്ദേഹം പറഞ്ഞു. ജനങ്ങളെ സര്‍ക്കാര്‍ […]
Read more

ആഗോള ബോക്സ് ഓഫീസിൽ 200 കോടി പിന്നിട്ട് ‘വാഴ 2’

മികച്ച പ്രേക്ഷക പ്രതികരണങ്ങളോടെ തീയേറ്ററിൽ മുന്നേറുകയാണ് വാഴ 2. ഹാഷിർ, അലൻ, വിനായക്, അജിൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ സവിൻ സാ സംവിധാനം ചെയ്ത ചിത്രം ആഗോള ബോക്സ് ഓഫീസ് കളക്ഷനിൽ 200 കോടിക്ക് മുകളിൽ കളക്ഷൻ നേടിയിരിക്കുകയാണ്. കേരളം ബോക്സ് ഓഫീസിൽ നിന്ന് മാത്രമായി 100 കോടി നേട്ടം സ്വന്തമാക്കാനും ചിത്രത്തിനായിരുന്നു. ഹ്യൂമറും ഇമോഷനും കൂടിച്ചേർന്ന മികച്ചൊരു എന്റർടൈനർ തന്നെയാണ് വാഴ 2 എന്നാണ് പ്രേക്ഷക പ്രതികരണങ്ങൾ. ആദ്യ ഭാഗമായ ബയോപിക്ക് ഓഫ് എ […]
Read more

ഗ്ലോബൽ വില്ലേജ് വീണ്ടും തുറക്കുന്നു; ഏപ്രിൽ 20 ന് പ്രവർത്തനം പുനരാരംഭിക്കും

ദുബായ്: മാസങ്ങൾ നീണ്ട കാത്തിരിപ്പിന് ഒടുവിൽ ദുബായിലെ ജനപ്രിയ വിനോദസഞ്ചാര കേന്ദ്രമായ ഗ്ലോബൽ വില്ലേജ് വീണ്ടും സന്ദർശകർക്കായി തുറക്കുന്നു. സുരക്ഷാ മുൻകരുതലുകളുടെ ഭാഗമായി അടച്ചിട്ടിരുന്ന വിനോദസഞ്ചാര കേന്ദ്രം ഏപ്രിൽ 20 ന് വൈകുന്നേരം അഞ്ച് മണി മുതൽ പ്രവർത്തനം ആരംഭിക്കുമെന്ന് അധികൃതർ അറിയിച്ചു. ഗ്ലോബൽ വില്ലേജിന്‍റെ ഔദ്യോഗിക ഇൻസ്റ്റാഗ്രാം പേജിലൂടെയാണ് വാർത്ത പുറത്തുവിട്ടത്. എല്ലാ ദിവസവും വൈകുന്നേരം 5 മണി മുതൽ അർധരാത്രി 12 മണി വരെയാണ് പ്രവർത്തന സമയം. മേഖലയിലെ പ്രത്യേക സാഹചര്യങ്ങൾ കണക്കിലെടുത്താണ് ഗ്ലോബൽ […]
Read more

Recent News