Author: Anju Jolly Alex

‘നുണകളുടെ മുഴക്കത്തെ സത്യം പരാജയപ്പെടുത്തും’; പ്രതിപക്ഷത്തിനെതിരെ പ്രധാനമന്ത്രി

വഡോദര: പ്രതിപക്ഷത്തിനെതിരെ വീണ്ടും പ്രധാനമന്ത്രി നരേന്ദ്ര മോദി. നുണകളുടെ മുഴക്കത്തെ സത്യം പരാജയപ്പെടുത്തുമെന്ന് അദ്ദേഹം പറഞ്ഞു. പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധി നടത്തുന്ന ‘ഛാത്രോം കീ ഗൂഞ്ച്’ പരിപാടിയെ പരിഹസിച്ചാണ് മോദി ‘ജൂട്ട് കീ ഗൂഞ്ച്’ എന്ന പ്രയോഗം ആവർത്തിച്ചത്. ഗുജറാത്തിലെ വഡോദരയിൽ 20,000 കോടിയിലേറെ രൂപയുടെ വികസന പദ്ധതികൾ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ‘നുണകളുടെ മുഴക്കം എന്ന് പറഞ്ഞ് യുവാക്കളെ തെറ്റിദ്ധരിപ്പിക്കുന്നവരെ എല്ലാ കവലകളിലും കാണാം. എന്നാൽ ഇന്ത്യയിലെ യുവാക്കൾ സത്യത്തിന്റെ ഗർജനത്തിനൊപ്പമാണ് നടക്കുന്നത്. അവർ […]
Read more

സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണത്തിന് സാധ്യത

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ഭാഗിക വൈദ്യുതി നിയന്ത്രണത്തിന് സാധ്യതയുണ്ടെന്ന് കെ എസ് ഇ ബി. 800 മുതല്‍ 900 മെഗാവാട്ട് വരെ ഉപഭോഗം വര്‍ധിക്കാന്‍ സാധ്യതയുണ്ട്. വൈകുന്നേരം 6.30 -നും 12.30-നുമിടയില്‍ ഭാഗികമായി വൈദ്യുത നിയന്ത്രണമുണ്ടാകാം.കൂടിയ വിലക്ക് വാങ്ങാന്‍ തയ്യാറായാലും പവര്‍ എക്‌സ്‌ചേഞ്ച് പ്രകാരം വൈദ്യുതി കിട്ടാനില്ലെന്നതിനാല്‍ രാത്രികാല വൈദ്യുതി നിയന്ത്രണം കടുപ്പിക്കാനാണ് കെ എസ് ഇ ബി നീക്കം. നിലവിലെ സാഹചര്യത്തില്‍ ഈ മാസം മുഴുവന്‍ വൈദ്യുതി നിയന്ത്രണം തുടരുമെന്നാണ് വിവരം. വൈകിട്ട് ആറ് മുതല്‍ […]
Read more

തമിഴ്നാട് മുഖ്യമന്ത്രി വിജയ് യുകെ യാത്ര നീട്ടിയേക്കും

ചെന്നൈ: തമിഴ്നാട് ഗവർണർ രാജേന്ദ്ര വിശ്വനാഥ അർലെക്കറുടെ ഉപദേശപ്രകാരം മുഖ്യമന്ത്രി സി ജോസഫ് വിജയ്‍യുടെ യുകെ സന്ദർശനം മാറ്റിവെക്കാൻ ആലോചന. മലേഷ്യൻ പ്രധാനമന്ത്രി അൻവ‍ർ ഇബ്രാഹിമിൻ്റെ തമിഴ്നാട് സന്ദ‍ർശനത്തോടനുബന്ധിച്ചാണ് വിജയ്‍ ലണ്ടൻ യാത്ര നീട്ടിവെച്ചേക്കുക. മലേഷ്യൻ പ്രധാനമന്ത്രി ചെന്നൈയിൽ എത്തിയാൽ വിജയ് സ്ഥലത്ത് ഉണ്ടാകണമെന്ന് ഗവർണർ നി‍ദേശിച്ചു. വിജയ്‍യോട് ഗവർണർ സംസാരിച്ചതായി ലോക്‌ഭവൻ വൃത്തങ്ങൾ ഏഷ്യാനെറ്റ് ന്യൂസിനോട് അറിയിച്ചു. ദില്ലിയിൽ നടക്കുന്ന ബ്രിക്സ് ഉച്ചകോടിക്ക് വരുന്ന മലേഷ്യൻ പ്രധാനമന്ത്രി അൻവർ ഇബ്രാഹിം ചെന്നൈയിലെത്തി വിജയ്‍യെ കാണാൻ താൽപര്യം […]
Read more

പി.വി അൻവർ ക്രിമിനൽ കേസുകളിൽ പ്രതി; സ്ഥാനങ്ങള്‍ നൽകരുതെന്ന് ദേശീയ വിവരാവകാശ കൂട്ടായ്മ

തിരുവനന്തപുരം: പി.വി അൻവർ 12 ക്രിമിനൽ കേസുകളിൽ പ്രതിയാണെന്നും ബോർഡ്- ചെയർമാൻ സ്ഥാനങ്ങള്‍ നൽകരുതെന്ന് ദേശീയ വിവരാവകാശ കൂട്ടായ്മ. പൊതുമേഖല സ്ഥാപനമായ കേരള ഫിനാൻസ് കോർപ്പറേഷനിൽ നിന്നും പണം തട്ടിയതും, പാരിസ്ഥിക നാശനഷ്ടം വരുത്തുന്നവിധം തടയണ നിർമ്മിക്കുകയും ചെയ്ത വ്യക്തിയാണ് അൻവർ. കാപ്പ പ്രകാരം നടപടി നേരിടേണ്ട വ്യക്തിക്ക് സ്ഥാനങ്ങള്‍ നൽകരുതെന്ന് മുഖ്യമന്ത്രിയെ കണ്ട് നിവദേനം നൽകിയെന്നും വിവരാവകാശ കൂട്ടായ്മ കോ-ഡിനേറ്റർ കെവി ഷാജി തിരുവനന്തപുരത്ത് വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
Read more

വിജയ്‍യുടെ ആരോപണങ്ങൾക്കെതിരെ പ്രതിഷേധവുമായി ഡിഎംകെ; മിസ പരാമർശം നീക്കാനാകില്ലെന്ന് സ്പീക്കർ

ചെന്നൈ: തമിഴ്‌നാട് നിയമസഭയിൽ മുഖ്യമന്ത്രി വിജയ് നടത്തിയ മിസ, സർക്കാരിയ കമ്മീഷൻ പരാമർശങ്ങളിൽ പ്രതിഷേധിച്ച് പ്രതിപക്ഷമായ ഡിഎംകെ നടത്തിയ ബഹളത്തെ തുടർന്ന് ഇന്നും നിയമസഭയിൽ കടുത്ത വാക്കേറ്റവും കയ്യാങ്കളിയും. മുഖ്യമന്ത്രി സഭയിൽ സംസാരിക്കുമ്പോൾ വിജിലൻസ് അന്വേഷണത്തിലുള്ള കേസുകൾ വായിച്ചു കേൾപ്പിച്ചത് സഭാനടപടിക്രമങ്ങളുടെ ലംഘനമാണെന്ന് ഡിഎംകെ എംഎൽഎ ഇ വി വേലു ആരോപിച്ചു. അന്വേഷണത്തിലുള്ള കേസുകളിൽ പരാമർശം നടത്തുന്നത് കീഴ്വഴക്കങ്ങൾക്ക് വിരുദ്ധമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. എന്നാൽ, ഡിഎംകെയുടെ ആരോപണങ്ങൾക്ക് മറുപടിയുമായി പൊതുമരാമത്ത് മന്ത്രി ആധവ് അർജുന രംഗത്തെത്തി. ഭരണകക്ഷി […]
Read more

ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ മഴ മുന്നറിയിപ്പ് തുടരുന്നു; രണ്ട് ദിവസം മഴ തുടരും

ന്യൂഡൽഹി: ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ മഴ മുന്നറിയിപ്പ് തുടരുന്നു. ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി. ബിഹാറിലും ഉത്തർപ്രദേശിലും നദികളിൽ ജലനിരപ്പ് അപകട നിലയ്ക്ക് മുകളിലായതിനാൽ ജാഗ്രത തുടരണമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി. ബിഹാറിൽ 22 ലക്ഷത്തിലധികം ആളുകളെ പ്രളയം ബാധിച്ചു. ഉത്തർപ്രദേശിലും സ്ഥിതിഗതികൾ ഗുരുതരമാണ്. പലയിടത്തും സർക്കാർ സ്ഥാപനങ്ങൾ അടക്കം വെള്ളത്തിനടിയിലായി. മധ്യപ്രദേശിൽ തുടർച്ചയായ മഴയെ തുടർന്ന് ഡാമുകൾ തുറന്നു. ജമ്മു കാശ്മീരിന് പിന്നാലെ ഉത്തരാഖണ്ഡിൽ മഴയ്ക്കൊപ്പം മഞ്ഞുവീഴ്ചയും റിപ്പോർട്ട് ചെയ്തു. ബിഹാർ […]
Read more

സംസ്ഥാനത്ത് സ്വർണവില കൂടി

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വർണ വിലയിൽ വർധനവ്. 22 കാരറ്റ് ഒരു ഗ്രാം സ്വർണത്തിന് 110 രൂപയുടെ വർധനയോടെ 14,240 രൂപയും പവന് 880 രൂപയുടെ മുന്നേറ്റത്തോടെ 1,13,920 രൂപയിലുമെത്തി. ഇന്നലെ 22 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 14,130 രൂപയും പവന് 1,13,040 രൂപയുമായിരുന്നു വില. അതേസമയം വെള്ളി വിലയിൽ മാറ്റമില്ലാതെ തുടരുകയാണ്. ഇന്ന് ഗ്രാമിന് 250 രൂപയും 10 ഗ്രാമിന് 2,500 രൂപയുമാണ് കേരളത്തിലെ ഇന്നത്തെ വില.രാജ്യാന്തര വിപണിയിൽ സ്വർണത്തിന്റെ വിലയിലെ മാറ്റങ്ങളാണ് കേരളത്തിലും പ്രതിഫലിക്കുന്നത്. […]
Read more

പുറ്റിങ്ങല്‍ വെടിക്കെട്ട് ദുരന്തം; വിചാരണയ്‌ക്ക്‌ ഹൈക്കോടതിയുടെ ഇടക്കാല സ്റ്റേ

കൊല്ലം: പുറ്റിങ്ങൽ ക്ഷേത്ര വെടിക്കെട്ട് ദുരന്തക്കേസ് വിചാരണയ്‌ക്ക്‌ ഹൈക്കോടതിയുടെ ഇടക്കാല സ്റ്റേ. കൊല്ലം അഡീഷണല്‍ സെഷന്‍സ് കോടതിയിലെ വിചാരണ നടപടികളാണ് തടഞ്ഞത്. പബ്ലിക് പ്രൊസിക്യൂട്ടറെ മാറ്റിയത് ചോദ്യം ചെയ്തുള്ള ഹരജിയിലാണ് നടപടി. തീരുമാനത്തിന്റെ ഫയല്‍ ഹാജരാക്കാനും മറുപടി നല്‍കാനും സര്‍ക്കാര്‍ സാവകാശം തേടിയിട്ടുണ്ട്. ഹർജിയില്‍ സര്‍ക്കാര്‍ ഒരാഴ്ചയ്ക്കകം മറുപടി നല്‍കണം. കാരണമില്ലാതെയാണ് പ്രൊസിക്യൂട്ടറെ മാറ്റിയത് എന്നാണ് ഹരജിയിലെ ആക്ഷേപം.2016 ഏപ്രിൽ 10 നാണ് രാജ്യത്തെ നടുക്കിയ പുറ്റിങ്ങൽ വെടിക്കെട്ട് ദുരന്തമുണ്ടായത്. കൊല്ലം പരവൂർ പുറ്റിങ്ങൽ ദേവീക്ഷേത്രത്തിലെ മീനഭരണി […]
Read more

സൗദി അറേബ്യയിലെ ജനവാസ- വാണിജ്യ മേഖലകളില്‍ ഹൂതികളുടെ ആക്രമണം

റിയാദ്: സൗദി അറേബ്യയിലെ ജനവാസ- വാണിജ്യ മേഖലകളില്‍ ഹൂതികളുടെ ആക്രമണമെന്ന് റിപ്പോർട്ട്. ദക്ഷിണ പ്രവിശ്യയിലെ ഊര്‍ജ്ജ കേന്ദ്രങ്ങളും മറ്റ് യന്ത്രസാമഗ്രഹികളും ഹൂതികള്‍ ലക്ഷ്യമിട്ടതായി ഊര്‍ജ്ജ മന്ത്രി സ്ഥിരീകരിച്ചു. 73പേര്‍ക്ക് പരിക്കേറ്റിട്ടുണ്ടെന്നാണ് വിവരം. ഇറാന്‍ പിന്തുണയോടെ പ്രവര്‍ത്തിക്കുന്ന ഹൂതി വിമതര്‍ സൗദിയില്‍ നടത്തിയ ആക്രമണങ്ങളുടെ ഉത്തരവാദിത്തം ഏറ്റെടുത്തിട്ടുണ്ട്. സൗദിയിലെ പ്രമുഖ എണ്ണ കമ്പനിയായ അരാംകോയ്ക്ക് പുറമേ വിമാനത്താവളങ്ങളും ആക്രമിച്ചിട്ടുണ്ടെന്ന് ഹൂതികള്‍ അവകാശപ്പെടുന്നുണ്ട്. അഭാ അന്താരാഷ്ട്ര വിമാനത്താവളം, കിങ് ഖാലിദ് എയര്‍ബേസ്, അഭായിലേയും ജിസാനിലെയും അരാംകോ സൈറ്റുകളും ആക്രമിച്ചിട്ടുണ്ടെന്നാണ് വിവരം. […]
Read more

പുതിയ പാർട്ടിയുണ്ടാക്കാൻ നീക്കം; എൻസിപി(എസ്)-കോൺഗ്രസ് (എസ്) ലയനത്തിൽ ധാരണയായി

കൊച്ചി: ഇടതുമുന്നണിയിലെ ഘടകകക്ഷികളായ എൻ.സി.പി.(എസ്) – കോൺഗ്രസ് (എസ്) കക്ഷികൾ ലയിക്കുന്നത് സംബന്ധിച്ച കാര്യങ്ങളിൽ ധാരണയായി. ആറു ജില്ലാ പ്രസിഡന്റ്‌ സ്ഥാനം കോൺഗ്രസ് (എസ്) ന് നൽകുമ്പോൾ എട്ട് ജില്ലകൾ എൻ.സി.പി.ക്കായിരിക്കും.തിരുവനന്തപുരം, പത്തനംതിട്ട, ഇടുക്കി, മലപ്പുറം, കണ്ണൂർ, കാസർകോട് ജില്ലകളിലെ പ്രസിഡന്റുമാർ കോൺഗ്രസ് (എസ്‌)-ൽ നിന്നായിരിക്കും. ബാക്കി എൻ.സി.പി പ്രസിഡന്റുമാരായിരിക്കും. ഒരു പാർട്ടിയിൽ ലയിക്കുന്നതിനുപകരം, രണ്ട് പാർട്ടികളും ചേർന്ന് പുതിയ പാർട്ടിയുണ്ടാക്കാനാണ് ആലോചിച്ചിട്ടുള്ളത്. ഇരുപാർട്ടികളുടെയും പേരുകൾ ഉൾപ്പെടുത്തി കോൺഗ്രസ് (സോഷ്യലിസ്റ്റ്) എന്ന പുതിയ പേരാണ് ആലോചിച്ചിട്ടുള്ളത്. തിരഞ്ഞെടുപ്പ്‌ […]
Read more

Recent News