Author: Anju Jolly Alex

പിണറായി വിജയനെ അകത്താക്കാനാണ് ശ്രമമെങ്കിൽ ജനകീയ പ്രതിഷേധം ഉയരും; എം.വി ജയരാജൻ

കണ്ണൂർ: മാസപ്പടി കേസില്‍ പിണറായി വിജയനെ വേട്ടയാടാനാണ് ശ്രമമെങ്കിൽ ജനകീയ പ്രതിഷേധം ഉയരുമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എം.വി ജയരാജൻ. പിണറായിക്കെതിരെ ഇഡി നടത്തുന്ന രാഷ്‌ട്രീയ വേട്ടയിൽ കോൺഗ്രസ് ദേശീയ നേതൃത്വം നിലപാട് വ്യക്തമാക്കണമെന്ന് ജയരാജന്‍ ആവശ്യപ്പെട്ടു. അകത്താക്കാനാണ് തീരുമാനമെങ്കിൽ പ്രതിഷേധം ഉണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സിഎംആർഎലിൽ നിന്ന് പണം വാങ്ങിയത് ചെന്നിത്തലയും കുഞ്ഞാലിക്കുട്ടിയുമാണ്. ഇവരെ ചോദ്യം ചെയ്യാൻ പോലും ഇഡി തയ്യാറാകുന്നില്ലെന്നും വിമര്‍ശനമുണ്ട്. മാസപ്പടി കേസില്‍ പിണറായി വിജയനെതിരായ ഇഡി നീക്കം രാഷ്ട്രീയ പ്രേരിതമെന്നാണ് […]
Read more

രാജ്യത്തെ ഒടിടി ഉപഭോക്താക്കളുടെ എണ്ണത്തിൽ വലിയ വർദ്ധനവ്

ഇന്ത്യയിലെ ഡിജിറ്റൽ വിനോദ വിപണിയിൽ വൻ കുതിച്ചുചാട്ടമാണ് ഉണ്ടായിരിക്കുന്നതെന്ന് റിപ്പോർട്ട്. രാജ്യത്തെ ഒടിടി ഉപഭോക്താക്കളുടെ എണ്ണത്തിൽ ഉണ്ടായ വലിയ വർദ്ധനവ് ഇന്ത്യ ഒരു വലിയ ഡിജിറ്റൽ വിപ്ലവത്തിലൂടെയാണ് കടന്നുപോകുന്നത് എന്ന് അടിവരയിടുന്നു. നിലവിലെ കണക്കുകൾ പ്രകാരം ഇന്ത്യയിലെ ആകെ ഒടിടി ഉപഭോക്താക്കളുടെ എണ്ണം 66.49 കോടിയായി ഉയർന്നിരിക്കുകയാണ്. ഇത് രാജ്യത്തെ ആകെ ജനസംഖ്യയുടെ ഏകദേശം 45 ശതമാനത്തോളം വരുമെന്നത് വിപണിയുടെ പടുകൂറ്റൻ വ്യാപ്തിയെയാണ് കാണിക്കുന്നത്. 2025-ൽ ഒടിടി ഉപയോഗിച്ചിരുന്ന 60.12 കോടി ആളുകളിൽ നിന്ന് 11 ശതമാനത്തിന്റെ […]
Read more

തമിഴ്നാട് നിയമസഭാ മണ്ഡലങ്ങളിലെ ഉപതെരഞ്ഞെടുപ്പ്; സ്റ്റേ മദ്രാസ് ഹൈക്കോടതി നീട്ടി

ചെന്നൈ: തമിഴ്നാട്ടിൽ 5 നിയമസഭാ മണ്ഡലങ്ങളിലെ ഉപതെരഞ്ഞെടുപ്പിനുള്ള സ്റ്റേ മദ്രാസ് ഹൈക്കോടതി ഈ മാസം 28 വരെ നീട്ടി. വിജയ് ഒഴിഞ്ഞ തിരുച്ചിറപ്പള്ളി ഈസ്റ്റ് അടക്കം 5 മണ്ഡലങ്ങൾക്കാണ് ഉത്തരവ് ബാധകം. തെരഞ്ഞെടുപ്പ് ഹർജികൾ നിലവിലുള്ളതിനാലാണ് വിലക്ക്. ഒരു മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് ഹർജി ഹൈക്കോടതിയുടെ മറ്റൊരു ബഞ്ച് തള്ളിയിരുന്നെങ്കിലും ഉത്തരവിന്റെ പകർപ്പ് ലഭിച്ചെന്ന് ചീഫ് ജസ്റ്റിസ് പറഞ്ഞു. തെരഞ്ഞെടുപ്പ് ഹർജി ഇല്ലാത്ത രണ്ട് മണ്ഡലങ്ങളിലെ ഉപതെരഞ്ഞെടുപ്പ് ഇന്നലെ പ്രഖ്യാപിച്ചിരുന്നു.
Read more

ബോക്‌സ് ഓഫീസ് കളക്ഷനിൽ മുന്നേറി’ഹനുമാൻ അംശ്’; ‘ധുരന്ധർ’ കളക്ഷനുകൾ മറികടന്നു

അഞ്ചാം വാരത്തിലും ബോളിവുഡ് ബോക്‌സ് ഓഫീസിനെ ഞെട്ടിച്ച് വെറും രണ്ട് കോടി രൂപ ബജറ്റിൽ നിർമിച്ച ‘ഹനുമാൻ അംശ്’. അഞ്ചാം വാരാന്ത്യ ബോക്‌സ് ഓഫീസ് കളക്ഷനിൽ ചിത്രം വൻമുന്നേറ്റമാണ് നടത്തിയത്. രൺവീർ സിങ്ങിനെ നായകനാക്കി ആദിത്യ ധർ സംവിധാനം ചെയ്ത ബിഗ് ബജറ്റ് ചിത്രങ്ങളായ ‘ധുരന്ധർ’, ‘ധുരന്ധർ 2: ദി റിവേഞ്ച്’ എന്നിവയുടെ വാരാന്ത്യ കളക്ഷൻ ‘ഹനുമാൻ അംശ്’ മറികടന്നു. അഞ്ചാം വാരത്തിലെ വെള്ളി, ശനി, ഞായർ ദിവസങ്ങളിൽ ‘ഹനുമാൻ അംശ്’ ഇന്ത്യയിൽനിന്ന് മാത്രം 49.25 കോടി […]
Read more

യുഎസിന്റെ ‘പുതിയ ഭൂപടം’ പങ്കുവെച്ച് ട്രംപ്

വാഷിങ്ടൺ: കാനഡയും മെക്സിക്കോയും ഗ്രീൻലൻഡും ക്യൂബയും ഉൾപ്പെടെ വടക്കേ അമേരിക്കൻ ഭൂഖണ്ഡത്തിലെ ഭൂരിഭാഗം പ്രദേശങ്ങളും ഉൾപ്പെടുത്തി പുതിയ യുഎസ് ഭൂപടം പങ്കുവെച്ച് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. തന്റെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ ‘ട്രൂത്ത് സോഷ്യൽ’ വഴിയാണ് ട്രംപ് ഭൂപടം പങ്കുവെച്ചത്. ഈ പ്രദേശങ്ങൾക്ക് മുകളിലായി അമേരിക്കൻ പതാക പതിപ്പിച്ച രീതിയിലുള്ള ഒരു എഐ നിർമിത ചിത്രമാണ് ട്രംപ് പങ്കുവെച്ചിരിക്കുന്നത്. പോസ്റ്റിനൊപ്പം അടിക്കുറിപ്പുകളോ വിശദീകരണങ്ങളോ നൽകിയിട്ടില്ല. വൈറ്റ് ഹൗസും ഇതിനെ ഒരു ഔദ്യോഗിക നയപ്രഖ്യാപനമായി ചിത്രീകരിക്കുന്ന സൂചനകളൊന്നും നൽകിയിട്ടില്ല. […]
Read more

രാജ്യത്തെ ആദ്യ ബുള്ളറ്റ് ട്രെയിൻ പാളത്തിലെത്തുന്നു; 2027 ൽ പരീക്ഷണ ഓട്ടം

ഇന്ത്യൻ റെയിൽവേ ചരിത്രത്തിൽ ഒരു വൻ കുതിച്ചുചാട്ടത്തിനാണ് രാജ്യം സാക്ഷ്യം വഹിക്കാൻ പോകുന്നത്. പൂർണ്ണമായും ഇന്ത്യയിൽ തന്നെ രൂപകൽപ്പന ചെയ്ത് നിർമ്മിക്കുന്ന ആദ്യത്തെ ബുള്ളറ്റ് ട്രെയിൻ 2027 മെയ്-ജൂൺ മാസങ്ങളിൽ ട്രാക്ക് പരിശോധനയ്ക്ക് ഇറങ്ങുമെന്ന് കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് ഔദ്യോഗികമായി പ്രഖ്യാപിച്ചു. രാജ്യത്തിന്റെ തദ്ദേശീയ സാങ്കേതിക വിദ്യ വികസിപ്പിക്കുന്നതിലും ‘മേയ്ക്ക് ഇൻ ഇന്ത്യ’ പദ്ധതി ശക്തിപ്പെടുത്തുന്നതിലും ഇതൊരു നിർണ്ണായക നാഴികക്കല്ലായാണ് വിലയിരുത്തപ്പെടുന്നത്.ഈ തദ്ദേശീയ ഹൈസ്പീഡ് ട്രെയിനിന്റെ ആദ്യത്തെ ബോഡി ഫ്രെയിം വിജയകരമായി നിർമ്മിച്ച്, അതിന്റെ […]
Read more

ഈഫൽ ടവർ വിവാദം; തുല്യതയിൽ വിട്ടുവീഴ്ചയില്ലെന്ന് രാഷ്ട്രീയ നേതൃത്വം

പാരീസ്: ഈഫൽ ടവറിൽ ഹിന്ദു മതസംഘടനയുടെ സന്ദർശനവേളയിൽ വനിതാ ജീവനക്കാരെ മാറ്റിനിർത്തിയെന്ന ആരോപണം ഫ്രാൻസിൽ വൻ രാഷ്ട്രീയ-സാമൂഹിക പ്രതിഷേധങ്ങൾക്കും ചർച്ചകൾക്കും കാരണമായിരിക്കുകയാണ്. ലിംഗവിവേചനപരമായ ഈ നടപടിക്കെതിരെ ടവർ മാനേജ്മെന്റിനെതിരെ ഫ്രാൻസിലെ എല്ലാ രാഷ്ട്രീയ പാർട്ടികളും കടുത്ത അമർഷത്തിലാണ്. ബോച്ചാസൻവാസി അക്ഷർ പുരുഷോത്തം സ്വാമിനാരായണൻ സൻസ്ഥ (ബി.എ.പി.എസ്.) ഗ്രൂപ്പിന്റെ ഈഫൽ ടവർ സന്ദർശനവേളയിൽ വനിതാ ജീവനക്കാരെ മാറ്റിനിർത്താൻ നിർദ്ദേശം നൽകിയെന്നാണ് വിവാദവിഷയം. സ്ത്രീകളെ മാറ്റിനിർത്താനുള്ള നിർദ്ദേശം ലിംഗസമത്വത്തിനും ഫ്രഞ്ച് റിപ്പബ്ലിക്കൻ മൂല്യങ്ങൾക്കും എതിരാണെന്നും ജീവനക്കാരെ അപമാനിക്കുന്നതാണെന്നും ജീവനക്കാർ ആരോപിക്കുന്നു. […]
Read more

ആഗോള തലത്തിൽ വമ്പൻ നേട്ടവുമായി ‘വിശ്വനാഥ് ആൻഡ് സൺസ്

സൂര്യയെ നായകനാക്കി വെങ്കി അറ്റ്ലൂരി സംവിധാനം ചെയ്ത വിശ്വനാഥ് ആൻഡ് സൺസ് മികച്ച പ്രതികരണമാണ് തിയേറ്ററുകളിൽ നേടിയത്. സൂര്യയുടെയും മമിത ബൈജുവിന്റെയും മികച്ച പ്രകടനമാണ് ചിത്രത്തിന്റെ ഏറ്റവും വലിയ പോസിറ്റിവ് എന്നായിരുന്നു പ്രേക്ഷക പ്രതികരണങ്ങൾ.ഇപ്പോഴിതാ ചിത്രത്തിന്റെ ആഗോള ബോക്സ് ഓഫീസ് കളക്ഷൻ അപ്‌ഡേറ്റ് പുറത്തുവന്നിരിക്കുകയാണ്. ആഗോള തലത്തിൽ വേൾഡ് വൈഡ് ഗ്രോസ് ആയി 260 കോടിക്ക് മുകളിലാണ് ചിത്രം നേടിയതെന്നാണ് നിർമ്മാതാക്കൾ പറയുന്നത്. ചിത്രത്തിന്റെ ഒടിടി സ്ട്രീമിംഗ് അവകാശം നേരത്തെ വിറ്റുപോയിരുന്നു. നെറ്റ്ഫ്ലിക്സ് ആയിരുന്നു ഒടിടി സ്ട്രീമിംഗ് […]
Read more

മുഖ്യമന്ത്രിയുടെ ഹെലികോപ്റ്റര്‍ ലാന്‍ഡിങിനായി കോളേജിന് അവധി നൽകിയെന്ന് വിമർശനം

പാലക്കാട്: മുഖ്യമന്ത്രി വി. ഡി സതീശന്റെ ഹെലികോപ്റ്റര്‍ ലാന്‍ഡിങിനായി ചിറ്റൂര്‍ ഗവണ്‍മെന്റ് കോളേജിന് അവധി നൽകിയെന്ന് വിമർശനം. ഇവിടെ നടത്താനിരുന്ന എസ്എഫ്‌ഐ പരിപാടി തടഞ്ഞതായും എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറി പി എസ് സഞ്ജീവ് പറയുന്നു. എസ്എഫ്‌ഐ സംസ്ഥാന പ്രസിഡന്റ് പങ്കെടുക്കാന്‍ നിശ്ചയിച്ചിരിക്കുന്ന പരിപാടി തടഞ്ഞതായാണ് സഞ്ജീവ് ഫേസ്ബുക്കിലൂടെ അറിയിച്ചത്. ഹെലികോപ്റ്റര്‍ ലാന്‍ഡിങിനായി കോളേജിന് അവധി നല്‍കിയതായും സഞ്ജീവ് ആരോപിച്ചു. ‘മുഖ്യമന്ത്രിയുടെ അകമ്പടി വാഹനങ്ങള്‍ കുറയ്ക്കും, അനാവശ്യ സുരക്ഷാ ക്രമീകരണങ്ങള്‍ ഒഴിവാക്കും, പൊതുജനങ്ങളെ ബുദ്ധിമുട്ടിക്കില്ല എന്നൊക്കെ ഗീര്‍വാണം മാത്രം […]
Read more

സ്വന്തം തോക്കിൽ നിന്ന് വെടിയേറ്റ് വനിതാ പൊലീസുകാരിക്ക് ദാരുണാന്ത്യം

ലക്നൗ: പൊലീസ് സ്റ്റേഷനിൽ സ്വന്തം തോക്കിൽ നിന്ന് വെടിയേറ്റ് വനിതാ പൊലീസുകാരിക്ക് ദാരുണാന്ത്യം. ഉത്തർ പ്രദേശിലെ കൗശാംബി ജില്ലയിൽ ചൊവ്വാഴ്ചയാണ് സംഭവം. പ്രിയങ്ക യാദവ് എന്ന 25കാരിയായ വനിതാ കോൺസ്റ്റബിളാണ് കൊല്ലപ്പെട്ടത്. മാൻജാൻപൂരിലെ പൊലീസ് സ്റ്റേഷനിലായിരുന്നു പ്രിയങ്ക ഡ്യൂട്ടി ചെയ്തിരുന്നത്. സംഭവത്തിന് പിന്നാലെ ഡ്യൂട്ടിയിലുണ്ടായിരുന്നവർ പ്രിയങ്കയെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. 2025 ബാച്ച് വനിതാ കോൺസ്റ്റബിളാണ് പ്രിയങ്ക യാദവ്. സർക്കാർ അനുവദിച്ച ഇൻസാസ് റൈഫിളായിരുന്നു സംഭവ സമയത്ത് പ്രിയങ്കയുടെ അടുത്തുണ്ടായിരുന്നത്. ഗാസിപൂരിലെ പ്രിയങ്കയുടെ കുടുംബത്തെ വിവരം അറിയിച്ചതായി […]
Read more

Recent News