Author: Anju Jolly Alex

‘ധൂമകേതു’ റിലീസ് ഡേറ്റ് പുറത്ത്

നെയ്മറിന് ശേഷം സുധി മാഡിസണ്‍ സംവിധാനം ചെയ്യുന്ന, സൂക്ഷ്മദര്‍ശിനിക്ക് ശേഷം ഹാപ്പി അവേഴ്‌സ് എന്റര്‍ടെയ്ന്‍മെന്റ്‌സും എ ആന്‍ഡ് എച്ച്എസ് പ്രൊഡക്ഷന്‍ ഹൗസും ചേര്‍ന്ന് നിര്‍മ്മിക്കുന്ന പുതിയ ചിത്രമായ ധൂമകേതുവിന്റെ റിലീസ് ഡേറ്റ് പുറത്ത്. സജിന്‍ ഗോപുവും നിഖില വിമലും ശ്രദ്ധേയ വേഷങ്ങളില്‍ എത്തുന്ന ചിത്രം സെപ്റ്റംബര്‍ 25-ന് തിയേറ്ററുകളിലെത്തും.’ധൂമകേതു’ സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ ഏവരും ഏറ്റെടുത്തിരുന്നു. മലയാളത്തില്‍ അപൂര്‍വ്വമായി മാത്രം സംഭവിക്കുന്ന അണ്ടര്‍വാട്ടര്‍ ദൃശ്യങ്ങളുമായാണ് ‘ധൂമകേതു’ ഫസ്റ്റ് ലുക്ക് എത്തിയിരുന്നത്. സിനിമയുടേതായി പുറത്തിറങ്ങിയ ‘ചിരഞ്ജീവി’ എന്ന […]
Read more

ഇന്ത്യ എ ടീമിനൊപ്പം ഹാര്‍ദിക് പാണ്ഡ്യയുടെ തിരിച്ചുവരവ്

മുംബൈ: ഏകദിന ലോകകപ്പിനുള്ള ഒരുക്കങ്ങളുടെ ഭാഗമായി ഓസ്‌ട്രേലിയ എ ടീമിനെതിരെയുള്ള നാട്ടില്‍ നടക്കുന്ന പരമ്പരയ്ക്കുള്ള ഇന്ത്യ എ സ്‌ക്വാഡിനെ പ്രഖ്യാപിച്ചു. പുതുച്ചേരിയില്‍ നടക്കുന്ന പരമ്പരയില്‍ രണ്ട് മള്‍ട്ടി-ഡേ (ചതുര്‍ദിന) മത്സരങ്ങളും മൂന്ന് മത്സരങ്ങളുള്ള ഏകദിന പരമ്പരയുമാണുള്ളത്. ബിസിസിഐ സെലക്ഷന്‍ കമ്മിറ്റി പുറത്തുവിട്ട ഏകദിന സ്‌ക്വാഡില്‍ സ്റ്റാര്‍ ഓള്‍റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യ ഉള്‍പ്പെട്ടതാണ് ഇതിലെ ഏറ്റവും പ്രധാനപ്പെട്ട വിശേഷം. എങ്കിലും പ്ലേയിംഗ് ഇലവനില്‍ ഇടംപിടിക്കുന്നതിന് മുന്‍പ് അദ്ദേഹം ഫിറ്റ്‌നസ് തെളിയിക്കേണ്ടതുണ്ട്. കഴിഞ്ഞ കുറച്ചുകാലമായി വൈറ്റ് ബോള്‍ ക്രിക്കറ്റിലും വര്‍ക്ക്‌ലോഡ് […]
Read more

ഇറാന്റെ പത്ത് ടാങ്കർ കപ്പലുകൾ ഒരാഴ്ചയ്ക്കുള്ളിൽ തകർത്തുവെന്ന് അമേരിക്ക

ദുബായ്: ഒരാഴ്ചയ്ക്കുള്ളിൽ ഇറാന്റെ പത്തു ടാങ്കർ കപ്പലുകൾ തകർത്തുവെന്ന് അമേരിക്ക. അമേരിക്കൻ പടക്കപ്പലുകൾക്ക് നേരെ ആക്രമണം ഉണ്ടായെന്നും എന്നാൽ ആക്രമണം പരാജയപ്പെടുത്തിയെന്നും അമേരിക്ക വ്യക്തമാക്കി. യുഎസ് നാവികസേനയുടെ യുദ്ധക്കപ്പലിനെ ബാലിസ്റ്റിക് മിസൈലുകൾ ഉപയോഗിച്ച് ആക്രമിക്കാൻ ശ്രമിച്ചതിനെത്തുടർന്നാണ് തിരിച്ച് ആക്രമണം നടത്തിയതെന്നും ഇറാനിയൻ ടാങ്കറുകൾ നശിപ്പിച്ചതെന്നും യുഎസ് സൈന്യം അറിയിച്ചു. മേഖലയിലുടനീളം അക്രമം വീണ്ടും വർദ്ധിച്ചതോടെ എണ്ണവില ബാരലിന് 100 ഡോളർ കവിഞ്ഞു. ഒമാൻ ഉൾക്കടലിലും ഇറാനിലെ ഖാർഗ് ദ്വീപിനടുത്തും അമേരിക്കൻ സൈന്യം ടാങ്കറുകൾ ആക്രമിച്ചതായി യുഎസ് സെൻട്രൽ […]
Read more

തലകറങ്ങി വീണ വിദ്യാര്‍ത്ഥിയെ അധ്യാപിക അധിക്ഷേപിച്ചതായി പരാതി

കണ്ണൂര്‍: കണ്ണൂര്‍ ഇരിട്ടിയില്‍ തലകറങ്ങി വീണ വിദ്യാർത്ഥിനിയോട് അധ്യാപിക മനുഷ്യത്വരഹിതമായി പെരുമാറിയെന്ന് ആരോപണവുമായി രക്ഷിതാക്കൾ. കുന്നോത്ത് സെന്റ് ജോസഫ് യുപി സ്‌കൂള്‍ അധ്യാപിക സിസ്റ്റര്‍ ലിന്റോ ജോസിനെതിരെയാണ് പരാതി. തലകറങ്ങി വീണ കുട്ടിയോട് അധ്യാപിക ‘ചത്തില്ലേ’ എന്ന് ചോദിച്ചതായും വീണുകിടന്ന കുട്ടിയെ ചവിട്ടിയതായും രക്ഷിതാക്കൾ പരാതിയില്‍ ആരോപണമുണ്ട്. സംഭവത്തില്‍ രക്ഷിതാക്കള്‍ സ്‌കൂളില്‍ പ്രതിഷേധം സംഘടിപ്പിച്ചു. സിസ്റ്റര്‍ ലിന്റോയെ പിരിച്ചുവിടണമെന്നാണ് പ്രതിഷേധക്കാരുടെ ആവശ്യം. ആറാം ക്ലാസ് വിദ്യാര്‍ത്ഥിനിക്കാണ് ദുരനുഭവം ഉണ്ടായത്. രക്തത്തിലെ സോഡിയത്തിൽ വ്യതിയാനം വരുന്ന കുട്ടി സ്ഥിരമായി […]
Read more

പെരിയ ഇരട്ടക്കൊലപാതക കേസ്; പ്രതികൾക്ക് തിരിച്ചടി

കൊച്ചി: പെരിയ ഇരട്ടക്കൊലപാതക കേസ് പ്രതികൾക്ക് തിരിച്ചടി. പരോൾ നൽകാത്തതിനെതിരെ പ്രതികൾ നൽകിയ കോടതിയലക്ഷ്യ ഹർജി ഹൈക്കോടതി തള്ളി. പ്രതികളായ ജിജിൻ, സുബീഷ് എന്നിവരുടെ അമ്മമാർ നൽകിയ ഹർജിയാണ് ഹൈക്കോടതി തള്ളിയത്. ഹൈക്കോടതിയുടെ വിധിയുണ്ടായിട്ടും കണ്ണൂർ സെൻട്രൽ ജയിൽ അധികൃതർ പരോൾ നിഷേധിച്ചുവെന്നായിരുന്നു ഹർജിക്കാരുടെ വാ​ദം.പ്രതികൾ മുൻപ് പരോളിൽ ഇറങ്ങിയപ്പോൾ പ്രദേശത്ത് ക്രമസമാധാന പ്രശ്‌നമുണ്ടായി എന്ന് ഹർജി തള്ളിക്കൊണ്ട് കോടതി നിരീക്ഷിച്ചു. പ്രതികൾക്ക് പരോൾ നൽകിയാൽ ക്രമസമാധാന പ്രശ്‌നം ഉണ്ടാകുമെന്നാണ് ജില്ലാ പൊലീസ് മേധാവിയുടെ റിപ്പോർട്ടുണ്ട്. ക്രമസമാധാന […]
Read more

ഇ ഡി കേസുമായി ബന്ധപ്പെട്ട ചോദ്യങ്ങളിൽ ക്ഷുഭിതനായി പിണറായി വിജയൻ

ആലപ്പുഴ: മാസപ്പടി കേസിലെ ഇഡി ശുപാർശയെക്കുറിച്ചുള്ള ചോദ്യങ്ങളിൽ മാധ്യമപ്രവർത്തകരോട് ക്ഷോഭിച്ച് പ്രതിപക്ഷ നേതാവും മുൻ മുഖ്യമന്ത്രിയുമായ പിണറായി വിജയൻ. ബുധനാഴ്ച ആലപ്പുഴ ചെങ്ങന്നൂരിലെ ​ഗസ്റ്റ് ഹൗസിലെത്തിയപ്പോഴാണ് മാധ്യമപ്രവർത്തകർ ഇഡിയുടെ കത്തിനെക്കുറിച്ചും കേസെടുക്കണമെന്ന ശുപാർശയെക്കുറിച്ചും ചോദ്യങ്ങൾ ചോദിച്ചത്. എന്നാൽ, പലതവണ ചോദ്യങ്ങൾ ചോദിച്ചിട്ടും മുഖ്യമന്ത്രി മറുപടി പറഞ്ഞില്ല. ഇതിനുപിന്നാലെയാണ് മാധ്യമപ്രവർത്തകരോട് ക്ഷുഭിതനായത്. ‘പുറത്തുനിൽക്കടോ, നിങ്ങളെന്താ ബാത്ത്റൂമിലേക്ക് വരികയാ’ എന്നായിരുന്നു പിണറായി വിജയൻ ചോദ്യങ്ങൾ ആവർത്തിച്ചപ്പോൾ മാധ്യമപ്രവർത്തകരോട് രോഷത്തോടെ പറഞ്ഞത്. തുടർന്ന് അദ്ദേഹം അകത്തേക്ക് കയറിപ്പോയി. പിന്നീട് തിരികെവരുമ്പോഴും മാധ്യമപ്രവർത്തകർ […]
Read more

‘തായ്മാമൻ തങ്ക മോതിരം’; ടിവികെ സർക്കാരിൻ്റെ അഭിമാന പദ്ധതിയുടെ ഉദ്ഘാടനം മാറ്റിവെച്ചു

ചെന്നൈ: തമിഴ്നാട്ടിൽ ടിവികെ സർക്കാർ നടപ്പാക്കാനൊരുങ്ങുന്ന ‘തായ്മാമൻ തങ്ക മോതിരം’ പദ്ധതിയുടെ ഉദ്ഘാടനം മാറ്റിവെച്ചു. സംസ്ഥാനത്തെ സർക്കാർ ആശുപത്രികളിൽ ജനിക്കുന്ന യോഗ്യരായ കുട്ടികൾക്ക് ഒരുഗ്രാം സ്വർണമോതിരം സമ്മാനിക്കുന്ന പദ്ധതിയുടെ ഉദ്ഘാടനമാണ് മാറ്റിവെച്ചത്. മുഖ്യമന്ത്രി സി ജോസഫ് വിജയ്‍യുടെ വിദേശ സന്ദർശനം പ്രമാണിച്ചാണ് സെപ്റ്റംബ‍ർ 15ന് നിശ്ചയിച്ചിരുന്ന ഉദ്ഘാടനം മാറ്റിവെച്ചത്. ആരോ​ഗ്യമന്ത്രി കെ ജി അരുൺരാജ് ആണ് ബുധനാഴ്ച ഇക്കാര്യം അറിയിച്ചത്. മുഖ്യമന്ത്രിയുടെ വിദേശയാത്ര കാരണമാണ് പദ്ധതിക്ക് കാലതാമസം ഉണ്ടായതെന്ന് മന്ത്രി അരുൺരാജ് അറിയിച്ചു. പുതിയ തീയതി സ‍ർക്കാർ […]
Read more

ആൺസുഹൃത്തിനൊപ്പം വീഡിയോ; 22 കാരിയെ ചുറ്റികയ്ക്കടിച്ച് കൊലപ്പെടുത്തി

അഹമ്മദാബാദ്: ആൺസുഹൃത്തിനൊപ്പമുള്ള വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിച്ചതിനെത്തുടർന്ന് 22-കാരിയായ യുവതിയെ അച്ഛനും സഹോദരനും ചേർന്ന് ദാരുണമായി കൊലപ്പെടുത്തി. ഗുജറാത്തിലെ അഹമ്മദാബാദിലുള്ള സർഖേജ് സ്വദേശിയായ സോഫിയ ഫാറൂഖ് ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ പെൺകുട്ടിയുടെ പിതാവ് മുഹമ്മദ് ഫാറൂഖ് നവാബ്ഖാൻ (56), സഹോദരൻ ഹാബിൽ ഫാറൂഖ് (38) എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു. ജുഹാപുരയിലെ ഒരു സ്വകാര്യ ആശുപത്രിയിൽ റിസപ്ഷനിസ്റ്റായി ജോലി ചെയ്യുകയായിരുന്നു സോഫിയ. മൂന്ന് മാസം മുൻപ് ഒരു ആൺസുഹൃത്തിനൊപ്പമുള്ള സോഫിയയുടെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. ഇതിനെത്തുടർന്ന് […]
Read more

ബാലൺ ഡി ഓര്‍ ആർക്ക്? ​ഒക്ടോബർ 26 ന് അറിയാം

ലോകത്തിലെ ഏറ്റവും മികച്ച ഫുട്ബോൾ താരത്തിന് നൽകിവരുന്ന ബാലണ്‍ ഡി ഓര്‍ പുരസ്‌കാരത്തിനുള്ള ചുരുക്കപ്പട്ടിക പ്രഖ്യാപിച്ചു. അന്താരാഷ്ട്ര ഫുട്‌ബോളില്‍ നിന്ന് വിരമിച്ച ലെയണല്‍ മെസിയും പട്ടികയിൽ ഇടം പിടിച്ചിട്ടുണ്ട്. ഒക്ടോബര്‍ ഇരുപത്തിയാറിനാണ് ജേതാക്കളെ പ്രഖ്യാപിക്കുക. മുപ്പത് താരങ്ങളാണ് പുരസ്‌കാരത്തിനുള്ള ചുരുക്കപ്പട്ടികയില്‍ ഇടംപിടിച്ചത്. ലെയണല്‍ മെസി, കിലിയന്‍ എംബാപ്പേ, ഹാരി കെയ്ന്‍, ലമീന്‍ യമാല്‍, റോഡ്രി, ഒസ്മാന്‍ ഡെംബലേ, പൗ കുബാർസി, ജുഡ് ബെല്ലിംഗ്ഹാം, എര്‍ലിംഗ് ഹാലന്‍ഡ് തുടങ്ങിയവരെല്ലാം പട്ടികയിലുണ്ട്. എന്നാൽ പോർച്ചുഗൽ സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ […]
Read more

ജേഴ്‌സി കാവി നിറമാക്കിയ തീരുമാനം തിരുത്തി ഹോക്കി ഇന്ത്യ

വിവാദങ്ങൾക്കൊടുവിൽ ജേഴ്‌സി കാവി നിറമാക്കിയ തീരുമാനം തിരുത്തി ഹോക്കി ഇന്ത്യ. ഏഷ്യൻ ഗെയിംസിൽ ടീം പരമ്പരാഗത നീല ജേഴ്‌സി തന്നെ ധരിക്കും.കാവി ജേഴ്‌സിയിൽ നിന്ന് നീല ജേഴ്‌സിയിലേക്ക് തന്നെ ഇന്ത്യൻ ടീം മാറുകയാണെന്ന് ഹോക്കി ഇന്ത്യ പ്രസിഡന്റ് ദിലിപ് ടിർക്കി ഉൾപ്പെടെയുള്ളവർ വ്യക്തമാക്കി. കഴിഞ്ഞ ഹോക്കി ലോകകപ്പിൽ ഇന്ത്യൻ ടീം കാവി ജേഴ്‌സിയാണ് ധരിച്ചിരുന്നത്. എന്നാൽ ഇത് വലിയ വിമർശനങ്ങൾക്ക് ഇടനൽകിയിരുന്നു.നീല ടർഫുകളിൽ കളിക്കുമ്പോഴുള്ള കാഴ്ചാ വ്യക്തത മുൻനിർത്തി സാങ്കേതികപരമായ കാരണങ്ങളാലാണ് തീരുമാനം എടുത്തതെന്നായിരുന്നു ഹോക്കി ഇന്ത്യ […]
Read more

Recent News