Author: Anju Jolly Alex

സംസ്ഥാനത്ത് നാളെ മുതല്‍ മഴയ്ക്ക് സാധ്യത; വിവിധ ജില്ലകളിൽ യെല്ലോ അലേര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് കനത്ത ചൂടിന് ആശ്വാസമായി നാളെ മുതല്‍ മൂന്ന് ദിവസം മഴ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്‍റെ മുന്നറിയിപ്പ്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കാണ് സാധ്യത. നാളെ ആലപ്പുഴയിലും എറണാകുളത്തും യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. വെള്ളിയാഴ്ച പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, ജില്ലകളിലും ശനിയാഴ്ച പത്തനംതിട്ട, ഇടുക്കി, എറണാകുളം, പാലക്കാട് ജില്ലകളിലും യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.ഞായറാഴ്ച മഴ മുന്നറിയിപ്പില്ല. 24 മണിക്കൂറില്‍ 64.5 മില്ലിമീറ്റര്‍ മുതല്‍ 115.5മില്ലീമീറ്റര്‍ വരെ മഴ ലഭിക്കാനാണ് സാധ്യത. മധ്യപടിഞ്ഞാറന്‍ ബംഗാള്‍ […]
Read more

സിംഗപ്പൂരിലെ പ്രധാനമന്ത്രിക്കും മറ്റ് മന്ത്രിമാർക്കും വൻ ശമ്പള വർധന

സിംഗപ്പൂർ സിറ്റി: ലോകത്തിൽ ഏറ്റവുമധികം ശമ്പളം കൈപ്പറ്റുന്ന പ്രധാനമന്ത്രിയുടെ ശമ്പളത്തിൽ വീണ്ടും വർധന. സിംഗപ്പൂരിലാണ് പ്രധാനമന്ത്രിക്കും മറ്റ് മന്ത്രിമാർക്കും വൻ ശമ്പള വർധന പ്രഖ്യാപിച്ചത്. പുതിയ മാറ്റത്തോടെ സിംഗപ്പൂർ പ്രധാനമന്ത്രി ലോറൻസ് വോംഗിന്റെ ശമ്പളം 2.2 മില്യൺ സിംഗപ്പൂർ ഡോളർ (ഏകദേശം13.8 കോടി രൂപ)ഇൽ നിന്ന് 3.6 മില്യൺ സിംഗപ്പൂർ ഡോളറായി (ഏകദേശം 22.9 കോടി രൂപ) ഉയർന്നു. അറുപത് ശതമാനത്തിലേറെയാണ് വർധനവ്. ലോകത്തിൽ തന്നെ പ്രധാനമന്ത്രിക്ക് ഏറ്റവുമധികം ശമ്പളം നൽകുന്ന രാജ്യമാണ് സിംഗപ്പൂർ. സിംഗപ്പൂരിലെ സാധാരണക്കാരും […]
Read more

ഉണ്ണിക്കൃഷ്ണൻ പോറ്റിക്ക് ബെം​ഗളൂരിലെ ക്ഷേത്രത്തിൽ സ്വീകരണം

ബെം​ഗളൂരു: ശബരിമല സ്വർണക്കൊള്ള കേസിലെ ഒന്നാം പ്രതി ഉണ്ണിക്കൃഷ്ണൻ പോറ്റിക്ക് ബെം​ഗളൂരിലെ ക്ഷേത്രത്തിൽ സ്വീകരണം. ശ്രീറാംപുര അയ്യപ്പക്ഷേത്രത്തിലാണ് പോറ്റി എത്തിയത്. മുൻപ് ഈ ക്ഷേത്രത്തിലെ പൂജാരിയായിരുന്നു ഉണ്ണിക്കൃഷ്ണൻ പോറ്റി. കൂടെയുള്ളവർ മാലയിട്ടാണ് ഉണ്ണിക്കൃഷ്ണൻ പോറ്റിയെ സ്വീകരിച്ചത്. ജാമ്യ വ്യവസ്ഥയിൽ ഇളവ് കിട്ടിയതോടെയാണ് പോറ്റി ക്ഷേത്രത്തിലെത്തിയത്. പൂജാകർമ്മങ്ങളിൽ പങ്കെടുക്കാനാണ് 20 ദിവസത്തെ ഇളവ് അനുവദിച്ചത്. അതേസമയം, സ്വീകരണവുമായി ക്ഷേത്രത്തിന് ബന്ധമില്ലെന്നാണ് ഭാരവാഹികളുടെ പ്രതികരണം. പ്രതികരിക്കാൻ ഇല്ലെന്ന് ഉണ്ണികൃഷ്ണൻ പോറ്റിയും വ്യക്തമാക്കി. രമേഷ് റാവുവിന്റെ നേതൃത്വത്തിൽ ആണ് സ്വീകരണം നൽകിയത്. […]
Read more

നിവിൻ പോളിക്ക് പകരം ബെത്‌ലഹേമിൽ’ എത്തേണ്ടിയിരുന്നത് ആസിഫ് അലിയും ടൊവിനോയും

നിവിൻ പോളിയെ നായകനാക്കി ഗിരീഷ് എ.ഡി. സംവിധാനം ചെയ്ത ‘ബെത്‌ലഹേം കുടുംബ യൂണിറ്റ്’ ബോക്‌സ് ഓഫീസിൽ റെക്കോർഡുകൾ തകർത്ത് മുന്നേറുന്നു. തിയേറ്ററുകളിൽ റിലീസ് ചെയ്ത് 18 ദിവസം പിന്നിടുമ്പോൾ ചിത്രം മലയാള സിനിമയുടെ ചരിത്രത്തിലെ രണ്ടാമത്തെ ഏറ്റവും വലിയ ബോക്‌സ് ഓഫീസ് വിജയമായി മാറിയിരിക്കുകയാണ്. ആഗോളതലത്തിൽ 270 കോടിയാണ് സിനിമ ഇതുവരെ നേടിയിരിക്കുന്നത്. ഇപ്പോഴിതാ സിനിമയിൽ നിവിൻ പോളിക്ക് പകരം ആദ്യം കാസറ്റ് ചെയ്യാൻ ഉദ്ദേശിച്ചിരുന്നത് ആസിഫ് അലിയെയും ടൊവിനോ തോമസിനെയും ആണെന്ന് പറയുകയാണ് ചിത്രത്തിന്റെ എഴുത്തുകാരൻ […]
Read more

സാങ്കേതിക തകരാർ; ബ്രിട്ടനിൽ ആയിരത്തിലേറെ സർവീസുകൾ റദ്ദാക്കി

ബ്രിട്ടൻ: എയർ ട്രാഫിക് കൺട്രോൾ സംവിധാനത്തിൽ സാങ്കേതിക തകരാറിന് പിന്നാലെ ബ്രിട്ടനിൽ റദ്ദാക്കിയത് ആയിരത്തിലധികം വിമാന സർവീസുകൾ. യാത്രാദുരിതം രൂക്ഷം. എടിസി സംവിധാനത്തിലെ തകരാർ മൂലം ചൊവ്വാഴ്ച ബ്രിട്ടനിലുടനീളമുള്ള വിമാന സർവീസുകൾ വലിയ രീതിയിൽ തടസ്സപ്പെട്ടു. ആയിരത്തിലേറെ വിമാന സർവീസുകൾ റദ്ദാക്കേണ്ടി വന്നതോടെ ആയിരക്കണക്കിന് യാത്രക്കാരാണ് എയർപോർട്ട് ടെർമിനലുകളിലും വിമാനങ്ങൾക്കുള്ളിലുമായി മണിക്കൂറുകളോളം കുടുങ്ങിയത്. ഫ്ലൈറ്റ് പ്രൊസസിംഗ് സംവിധാനത്തിലുണ്ടായ തകരാർ വൈകുന്നേരത്തോടെ പരിഹരിച്ചതായി ബ്രിട്ടന്റെ നാഷണൽ എയർ ട്രാഫിക് സർവീസസ് അറിയിച്ചെങ്കിലും യുകെയിലെ പതിനഞ്ചോളം വിമാനത്താവളങ്ങളിലെ സർവീസുകളെ ഇത് […]
Read more

എച്ച്. സലാമിനെക്കുറിച്ച് മാധ്യമങ്ങള്‍ അന്വേഷിക്കണം; രൂക്ഷ വിമര്‍ശനവുമായി ജി സുധാകരന്‍

തിരുവനന്തപുരം: സിപിഐഎം നേതാവും മുന്‍ എംഎല്‍എയുമായ എച്ച് സലാമിനെതിരെ രൂക്ഷ വിമര്‍ശനവുമായി ജി സുധാകരന്‍ എംഎല്‍എ. 2021ലെ നിയമസഭാ തെരഞ്ഞെടുപ്പിനായി നടത്തിയ പണപ്പിരിവിന്റെ കണക്ക് ജി സുധാകരന്‍ പുറത്തുവിടണമെന്ന് കഴിഞ്ഞ ദിവസം സലാം ആവശ്യപ്പെട്ടിരുന്നു. അയാളുടെ കൈയില്‍ കണക്കുണ്ടാകുമെന്നും കണക്ക് അയാള്‍ അവതരിപ്പിക്കട്ടെ എന്നുമായിരുന്നു ജി സുധാകരന്‍ പറഞ്ഞത്. എച്ച് സലാമിനെക്കുറിച്ച് മാധ്യമങ്ങള്‍ അന്വേഷിക്കണം. അയാളുടെ ചരിത്രം പരിശോധിക്കണം. തന്നെ എന്തിനാണ് ബുദ്ധിമുട്ടിക്കുന്നതെന്നും ജി സുധാകരന്‍ ചോദിച്ചു. തിരുവനന്തപുരത്തായിരുന്നു ജി സുധാകരന്റെ പ്രതികരണം. വിവരമില്ലാത്തവന്‍ പലതും വിളിച്ച് […]
Read more

ആശുപത്രിക്കെതിരെ പരാതി; ചികിത്സയ്ക്കിടെ ശരീരത്തിനുള്ളിൽ ​ഗൈഡ് വയർ മറന്നുവെച്ചു

ഇടുക്കി: ഇടുക്കിയിലെ ആശുപത്രിക്കെതിരെ ​ഗുരുതര പരാതിയുമായി യുവാവ്. ഇടുക്കി ബൈസൺവാലി സ്വദേശി ഷൈജുവാണ് പരാതിയുമായി രം​ഗത്തെത്തിയിരിക്കുന്നത്. ചികിത്സയ്ക്കിടെ ​ഡോക്ടർമാർ ശരീരത്തിനുള്ളിൽ‌ ​ഗൈഡ് വയർ മറന്നുവെച്ചുവെന്നാണ് പരാതി ഉയർന്നിരിക്കുന്നത്. മൂന്ന് മാസങ്ങൾക്ക് ശേഷമാണ് ​ഗൈഡ് വയർ പുറത്തെടുത്തത്. മറ്റൊരു ആശുപത്രിയിലെത്തി ശസ്ത്രക്രിയ നടത്തിയാണ് ഈ വസ്തു പുറത്തെടുത്തത്. കോതമം​ഗലം മാർ ബസേലിയോസ് ആശുപത്രിയിലാണ് സംഭവം. വേരിക്കോസ് വെയിനിനുള്ള ലേസർ ചികിത്സ നടത്താനെത്തിയതായിരുന്നു ഷൈജു. ചികിത്സയ്ക്ക് ശേഷം വയർ പുറത്തെടുത്തില്ല. ഡോക്ടർ പിഴവ് സമ്മതിച്ചെന്ന് ആശുപത്രി മാനേജ്മെന്റ് വ്യക്തമാക്കി. 45 […]
Read more

ബി​ഗ് ബോസിൽ ഇനി കളികൾ മാറുന്നു; അപ്രതീക്ഷിതമായി പുറത്തായി ​ഗായത്രി സുരേഷ്

ബിഗ് ബോസ് മലയാളം സീസൺ 8-ന്റെ ആദ്യ നിർണായക തീരുമാനമെടുക്കാനുള്ള അവസരം ലഭിച്ചത് ക്യാപ്റ്റൻ ജസീലാ പർവീണിനാണ്. ഷോ തുടങ്ങി 48 മണിക്കൂർ പിന്നിടുമ്പോൾ തന്നെ ഒരാളെ പുറത്താക്കാനുള്ള അധികാരം ജസീലയുടെ കൈകളിലെത്തിയപ്പോൾ, ആ തീരുമാനം നടി ഗായത്രി സുരേഷിന്റെ പുറത്താകലിലാണ് കലാശിച്ചത്. സീസൺ 8-ന്റെ പ്രധാന പ്രമേയമായ ‘ഡെമോക്രസി’യുടെ ഭാഗമായാണ് ബിഗ് ബോസ് മത്സരാർഥികൾക്ക് മുന്നിൽ അപ്രതീക്ഷിത ടാസ്ക് വച്ചത്. 100 ദിവസം കഞ്ഞിയും പയറും മാത്രം കഴിച്ച് മുന്നോട്ടുപോകുകയോ, കൂട്ടത്തിൽ ഒരാളെ നോമിനേറ്റ് ചെയ്ത് […]
Read more

കാന്തപുരത്തിൻ്റെ സ്ത്രീ വിരുദ്ധ പരാമർശത്തെ വിമർശിച്ച മുഖ്യമന്ത്രിക്കെതിരെ എ.പി സുന്നി വിഭാഗം

പാണക്കാട്: കാന്തപുരത്തിൻ്റെ സ്ത്രീ വിരുദ്ധ പരാമർശത്തെ വിമർശിച്ച മുഖ്യമന്ത്രി വി.ഡി സതീശനെതിരെ എ.പി സുന്നി വിഭാഗം രം​ഗത്ത്. ഭരണാധികാരികൾ അനാവശ്യ വിവാദങ്ങൾ അവസാനിപ്പിക്കേണ്ടിയിരുന്നു. ഭരണാധികാരികളുടെ വിമർശന ശൈലി കാന്തപുരത്തിൻ്റെ കോലം കത്തിക്കലിലേക്ക് വരെ എത്തിച്ചു. സിറാജ് പത്രത്തിലാണ് എസ് വൈ എസ് നേതാവ് റഹ്മത്തുള്ള സഖാഫി എളമരത്തിൻ്റെ ലേഖനം. മുഖ്യമന്ത്രിയുടെ പേര് പറയാതെയാണ് വിമർശനം. വിഷയത്തിൽ പിണറായിയും കെ സി വേണുഗോപാലും കൈകൊണ്ട നിലപാടിന് പ്രശംസിക്കാനും എസ് വൈ എസ് ജനറൽ സെക്രട്ടറി റഹ്മത്തുള്ള സഖാഫി എളമരം […]
Read more

മാസപ്പടി കേസ്; ഡിജിപിക്ക് ഇഡി നല്‍കിയ കത്തില്‍ തുടര്‍ നടപടികളിലേക്ക് കടന്ന് ആഭ്യന്തര വകുപ്പ്

തിരുവനന്തപുരം: സിഎംആര്‍എല്‍-എക്‌സാലോജിക് സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട കേസില്‍ ഡിജിപിക്ക് ഇ ഡി നല്‍കിയ കത്തില്‍ തുടര്‍ നടപടികളിലേക്ക് കടന്ന് ആഭ്യന്തര വകുപ്പ്. ആഭ്യന്തര സെക്രട്ടറി അഡ്വക്കറ്റ് ജനറലില്‍ നിന്ന് നിയമോപദേശം തേടി. നിയമോപദേശം ലഭിക്കുന്ന പക്ഷം റിപ്പോര്‍ട്ട് ആഭ്യന്തരമന്ത്രിക്ക് കൈമാറും. സിഎംആര്‍എല്‍-എക്‌സാലോജിക് സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട് വിജിലന്‍സ് അന്വേഷണത്തിന് സാധ്യതയുണ്ട്. പ്രാഥമിക അന്വേഷണത്തിന് സര്‍ക്കാര്‍ തീരുമാനിച്ചേക്കുമെന്നാണ് വിവരം. അതേസമയം സാമ്പത്തിക ഇടപാട് കേസില്‍ കൂടുതല്‍ സിഎംആര്‍എല്‍ ഉദ്യോഗസ്ഥരെ ചോദ്യം ചെയ്യാനാണ് ഇ ഡിയുടെ തീരുമാനം. ചോദ്യം ചെയ്യലിന് […]
Read more

Recent News