Author: Anju Jolly Alex

മോശം പെരുമാറ്റം; ക്രാന്തി ഗൗഡിനെ പുരുഷനെന്ന് വിളിച്ച് പാക് ആരാധകർ‌

‌വനിതാ ഏഷ്യാ കപ്പിൽ ഇന്ത്യയ്ക്കെതിരെ തോറ്റതിന് പിന്നാലെ പാകിസ്താൻ ആരാധകരുടെ മോശം പെരുമാറ്റം. ഇന്ത്യൻ താരം ക്രാന്തി ഗൗഡിനെതിരെ ഗാലറിയിൽ നിന്ന് പാക് ആരാധകർ നടത്തിയ സെക്സിസ്റ്റ് പരാമര്‍ശത്തില്‍ പ്രതിഷേധം.മത്സരത്തിനിടെ ക്രാന്തിയെ ലക്ഷ്യമിട്ട് പാക് ആരാധകര്‍ സ്ത്രീവിരുദ്ധ പരാമർശങ്ങള്‍ നടത്തുന്ന വീഡിയോ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ എക്‌സിൽ പ്രചരിച്ചിരുന്നു. ക്രാന്തി ഗൗഡിന്‍റെ ശരീരപ്രകൃതിയെ അധിക്ഷേപിക്കുന്ന തരത്തിലുള്ള പരാമർശങ്ങളാണ് വീഡിയോയിലുള്ളത്. ക്രാന്തിയെ പുരുഷനെന്ന് വിളിച്ചുകൊണ്ട് മോശം രീതിയിലാണ് ആരാധകര്‍ പരാമര്‍ശങ്ങള്‍ നടത്തുന്നത്. മത്സരത്തില്‍ ഇന്ത്യ അനായാസ വിജയമാണ് സ്വന്തമാക്കിയത്. […]
Read more

‘ബെത്ലഹേം കുടുംബ യൂണിറ്റ്’ ഗോവ ട്രിപ്പ് സോങ് ലിറിക്കല്‍ വീഡിയോ പുറത്ത്

ഗിരീഷ് എ.ഡി സംവിധാനം ചെയ്ത നിവിന്‍ പോളി-മമിത ചിത്രം ‘ബെത്ലഹേം കുടുംബ യൂണിറ്റി’ലെ പുതിയ ഗാനം ‘ചാചാചിചിചൂ’ പ്രേക്ഷകര്‍ക്കിടയില്‍ വന്‍ തരംഗമാകുന്നു. ചിത്രത്തിലെ നിര്‍ണ്ണായക നിമിഷത്തില്‍ ഒരു ഗോവന്‍ യാത്രയുടെ മൂഡ് പകര്‍ന്നു നല്‍കുന്ന ഒന്നാണ് ഈ ഗാനം. വിഷ്ണു വിജയ് ഒരുക്കിയിരിക്കുന്ന ചടുലമായ ഈണത്തിന് സുഹൈല്‍ കോയയാണ് രസകരമായ വരികള്‍ ഒരുക്കിയിരിക്കുന്നത്. വ്യത്യസ്തമായ ആലാപന ശൈലിയില്‍ വാഗു മസാന്‍ ആണ് ഗാനം ആലപിച്ചിരിക്കുന്നത്. യൂട്യൂബിലും മറ്റ് മ്യൂസിക് പ്ലാറ്റ്ഫോമുകളിലും ഇതിനോടകം തന്നെ ട്രെന്‍ഡിംഗ് ലിസ്റ്റില്‍ ഗാനം […]
Read more

സംസ്ഥാനത്ത് ചൂട് കൂടുന്നു; നാളെ താപനില ഉയരാന്‍ സാധ്യതയെന്ന് മുന്നറിയിപ്പ്‌‌

തിരുവനന്തപുരം: സംസ്ഥാനത്ത് താപനില ഉയരുന്ന പശ്ചാത്തലത്തിൽ മൂന്ന് ദിവസത്തേക്ക് ജാഗ്രത മുന്നറിയിപ്പ് പ്രഖ്യാപിച്ച് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. കേരളത്തിൽ മൂന്ന് മുതൽ നാല് ഡിഗ്രി സെൽഷ്യസ് വരെ ഉയരാമെന്നാണ് മുന്നറിയിപ്പ്. അൾട്രാ വയലറ്റ് രശ്മികളുടെ വികിരണ തോതും ഉയർന്ന സാഹചര്യത്തിൽ ഇന്നലെയും ഉയർന്ന താപനില മുന്നറിയിപ്പ് പ്രഖ്യാപിച്ചിരുന്നു. സൂപ്പർ എൽനിനോ പ്രതിഭാസമായതോടെ മഴ മേഘങ്ങൾ കുറഞ്ഞ അന്തരീക്ഷമാണ് കേരളത്തിന് വലിയ ഭീഷണിയായിരിക്കുന്നത്. ഇതിനൊപ്പം സൂര്യരശ്മികൾ ലംബമായി കേരളത്തിൽ പതിക്കുന്ന സമയവും ചൂട് വർധിപ്പിക്കുന്നുണ്ട്. അതേസമയം കഴിഞ്ഞ ദിവസങ്ങളിലെ […]
Read more

വ്യാഴാഴ്ച മുതല്‍ സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത

തിരുവനന്തപുരം: സംസ്ഥാനത്ത് ചൂടിന് ശമനമായി മഴയെത്തുന്നു. വ്യാഴാഴ്ച മുതല്‍ സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. വ്യാഴാഴ്ച രണ്ട് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. എറണാകുളം, ആലപ്പുഴ ജില്ലകളിലാണ് മുന്നറിയിപ്പുള്ളത്.വെള്ളിയാഴ്ച നാല് ജില്ലകളിലും യെല്ലോ അലേര്‍ട്ട് നല്‍കിയിട്ടുണ്ട്. എറണാകുളം, ഇടുക്കി, കോട്ടയം, പത്തനംതിട്ട ജില്ലകളിലാണ് യെല്ലോ അലേര്‍ട്ടുള്ളത്. ഈ ദിവസങ്ങളില്‍ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറില്‍ 64.5 മില്ലിമീറ്റര്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ […]
Read more

മുതിർന്ന കോൺഗ്രസ് നേതാവും മുൻ എംഎൽഎയുമായ കെ. അച്യുതൻ അന്തരിച്ചു

പാലക്കാട്: മുതിർന്ന കോൺഗ്രസ് നേതാവും മുൻ എംഎൽഎയുമായ കെ.അച്യുതൻ (76) അന്തരിച്ചു. ആലത്തൂരിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. 1996 മുതൽ 2016 വരെ ചിറ്റൂർ എംഎൽഎ ആയിരുന്നു. നിലവിലെ ചിറ്റൂർ എംഎൽഎ സുമേഷ് അച്യുതൻ മകനാണ്. കേരള വിദ്യാർഥി യൂണിയനിലൂടെയാണ് കെ.അച്യുതൻ പൊതുരംഗത്തെത്തിയത്. കർഷക കുടുംബത്തിൽ ജനിച്ച അച്യുതൻ കർഷകരുടെ ഇടയിൽ പ്രവർത്തിച്ച് രാഷ്‌ട്രീയരംഗത്ത് സജീവമായി. ദീർഘകാലം ചിറ്റൂർ-തത്തമംഗലം നഗരസഭാ ചെയർമാനായിരുന്നു. 1996 ൽ കെ.കൃഷ്‌ണൻകുട്ടിയെ പരാജയപ്പെടുത്തിയാണ് ആദ്യമായി നിയമസഭയിലെത്തിയത്. പിന്നീട് 2016 വരെ തുടർച്ചയായി വിജയിച്ചു.
Read more

മുന്‍ എംഎല്‍എയും ഇടുക്കി ഡിസിസി പ്രസിഡന്റുമായിരുന്ന ജോസ് കുറ്റിയാനി അന്തരിച്ചു

തൊടുപുഴ: മുന്‍ എംഎല്‍എയും ഇടുക്കി ഡിസിസി പ്രസിഡന്റുമായിരുന്ന ജോസ് കുറ്റിനായി (87) അന്തരിച്ചു. വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് ചികിത്സയില്‍ കഴിയവെ കോലഞ്ചേരി മെഡിക്കല്‍ മിഷന്‍ ആശുപത്രിയില്‍ ഇന്ന് രാവിലെ 11നായിരുന്നു അന്ത്യം. ദീര്‍ഘകാലം എഐസിസി അംഗവും കെപിസിസി നിര്‍വാഹക സമിതി അംഗവുമായിരുന്നു. ഇടുക്കി നിയമസഭാ മണ്ഡലത്തെ പ്രതിനിധീകരിച്ച് രണ്ടുതവണ നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. നിയമസഭാ പെറ്റിഷന്‍ കമ്മിറ്റി ചെയര്‍മാനായി പ്രവര്‍ത്തിച്ചിട്ടുണ്ട്. ഇടക്കാലത്ത് അച്ചടക്ക നടപടിയെ തുടര്‍ന്ന് പാര്‍ട്ടിക്ക് പുറത്തുപോയ ജോസ് കുറ്റിയാനി 2022ല്‍ കോണ്‍ഗ്രസില്‍ തിരിച്ചെത്തിയിരുന്നു. ഇടുക്കി ജില്ല […]
Read more

സംസ്ഥാനത്ത് സ്വര്‍ണവില കുറഞ്ഞു; ​ഗ്രാമിന് 60 രൂപയാണ് കുറഞ്ഞത്‌

കോഴിക്കോട്: സംസ്ഥാനത്ത് സ്വര്‍ണവില കുറഞ്ഞു. പവന് 480 രൂപ കുറഞ്ഞ് 1,13,040 രൂപയായി. ഗ്രാമിന് 60 രൂപ കുറഞ്ഞ് 14,130 രൂപയായി. ഇന്നലെ 1,13,520 രൂപയായിരുന്നു പവന്‍ വില. സെപ്തംബര്‍ തുടക്കത്തില്‍ ഈ മാസത്തെ ഏറ്റവുമുയര്‍ന്ന വിലയായ 1,15,080 എന്ന നിലയിലായിരുന്നു സ്വര്‍ണം. പിന്നീട് ദിവസങ്ങള്‍ക്കുള്ളില്‍ വന്‍ ഇടിവ് നേരിട്ട് 1,11,480 എന്ന താഴ്ന്ന നിലയിലെത്തിയിരുന്നു. തൊട്ടടുത്ത ദിവസങ്ങളില്‍ വീണ്ടും വില കൂടുകയായിരുന്നു. പിന്നാലെയാണ് ഇന്നത്തെ നേരിയ ഇടിവ്.ആഗോളവിപണിയിലും സ്വര്‍ണവിലയില്‍ നേരിയ ഇടിവുണ്ടായി. ട്രോയ് ഔണ്‍സിന് 23 […]
Read more

വൈദ്യുതി നിയന്ത്രണം ഈ മാസവും തുടരുമെന്ന് വിവരം

തിരുവനന്തപുരം: സംസ്ഥാനത്ത് ഈ മാസവും വൈദ്യുതി നിയന്ത്രണം തുടരുമെന്ന് വിവരം. വൈദ്യുതി പ്രതിസന്ധി രൂക്ഷമായ സാഹചര്യത്തിലാണ് സെപ്റ്റംബര്‍ മാസവും ഇരുട്ടില്‍ ആകുമെന്ന വിവരം പുറത്ത് വന്നിരിക്കുന്നത്. പവര്‍ കട്ട് തുടരാനാണ് ആലോചന. രാത്രികാല വൈദ്യുതി നിയന്ത്രണം കടുപ്പിച്ചേക്കുമെന്നാണ് ലഭിക്കുവന്ന വിവരം. ടെന്‍ഡര്‍ വിളിച്ചിട്ടും ആവശ്യത്തിന് വൈദ്യുതി കിട്ടാനുള്ള കരാര്‍ ലഭിച്ചില്ല എന്നതും പ്രതിസന്ധിയാണ്.കൂടിയ വിലയ്ക്ക് വാങ്ങാന്‍ തയ്യാറായാലും പവര്‍ എക്‌സ്‌ചേഞ്ച് പ്രകാരം വൈദ്യുതി കിട്ടാനില്ല. രാജ്യത്തെ താപനിലയങ്ങള്‍ വൈദ്യുതി ഉല്‍പാദനം കുറച്ചതും പ്രതിസന്ധി രൂക്ഷമാക്കുന്നുണ്ട്. ലോഡ്‌ഷെഡ്ഡിങ് പരമാവധി […]
Read more

ബിഗ് ബോസ് മലയാളം; അഗ്നിപരീക്ഷയിൽ നിന്നും നാലുപേർ ഹൗസിലേക്ക്

നാൽപ്പത് മത്സരാർത്ഥികളുമായി തുടങ്ങിയ ബിഗ് ബോസ് മലയാളം അഗ്നിപരീക്ഷയിൽ നിന്നും നാലുപേർ ബിഗ്‌ബോസ് ഹൗസിലേക്ക് കയറി. അവസാന റൗണ്ടിൽ എത്തിയ പന്ത്രണ്ടുപേരിൽ നിന്ന് പ്രേക്ഷകരുടെ വോട്ടും ജഡ്ജസിന്റെ തീരുമാനവും അനുസരിച്ചാണ് നാലുപേർ ഹൗസിലേക്ക് ഇൻ ആയത്. ഷിജിൻ, എൽദോ, രാകേഷ് , ലോലീറ്റ എന്നിവരാണ് എട്ടുപേരെയും കടത്തിവെട്ടി ഹൗസിലേക്ക് എൻട്രി ആയിരിക്കുന്നത്. ലാലേട്ടനാണ് നാല് പേരും സെലക്ട് ആയെന്ന് വേദിയില്‍ വെച്ച് പറഞ്ഞത്. അഗ്നിപരീക്ഷ പ്രെഡിക്ഷൻ ലിസ്റ്റിൽ പോലും യാതൊരു കാരണവശാലും ഇല്ലാതിരുന്ന മത്സരാർത്ഥിയായിരുന്നു ഷിജിൻ. മര്യാദയ്ക്ക് […]
Read more

ബിഗ് ബോസ് മലയാളം എട്ടാം സീസണിന് തുടക്കമായി

ബിഗ് ബോസ് മലയാളം എട്ടാം സീസണിന് തുടക്കമായി. ഇനി മത്സരത്തിന്റെയും സൗഹൃദത്തിന്റെയും ഈഗോയുടെയും 100 ദിനങ്ങൾക്കാണ് മലയാള ടെലിവിഷൻ രംഗം സാക്ഷ്യം വഹിക്കാൻ പോകുന്നത്. വിവിധ മേഖലകളിൽ നിന്നുള്ള 21 മത്സരാർഥികളാണ് പുതിയ സീസണിൽ മാറ്റുരയ്ക്കുന്നത്. പുതിയ സീസണിലും മോഹൻലാൽ തന്നെയാണ് ഷോ ഹോസ്റ്റ്. കഴിഞ്ഞ സീസണിലെ പിആർ വിവാദങ്ങളും മറ്റും വലിയ ചർച്ചയായത് കൊണ്ട് തന്നെ ഇത്തവണ മത്സരാർത്ഥികൾ എന്തൊക്കെ തന്ത്രങ്ങളുമായാണ് ബിഗ് ബോസ് വീട്ടിലേക്ക് എത്തുന്നത് എന്നതാണ് കാത്തിരുന്ന് കാണേണ്ട‌ത്. ബിഗ് ബോസ് മലയാളത്തിന്റെ […]
Read more

Recent News