Author: Anju Jolly Alex

ബിജെപി സംസ്ഥാന, ജില്ലാ ഘടകങ്ങളിൽ അടിമുടി മാറ്റമുണ്ടാകില്ല

തിരുവനന്തപുരം: ബി.ജെ.പി സംസ്ഥാന, ജില്ലാ ഘടകങ്ങളിൽ അടിമുടി മാറ്റമുണ്ടാകില്ല. നിലവിലെ ഭാരവാഹികളിൽ ഏഴോ എട്ടോ പേരെ ഒഴിവാക്കി, സംസ്ഥാനനേതൃത്വം തയ്യാറാക്കിയ പട്ടിക കേന്ദ്രനേതൃത്വം വെട്ടിയെന്നാണ് വിവരം. ശോഭാ സുരേന്ദ്രൻ അടക്കമുള്ള നാല് ജനറൽ സെക്രട്ടറിമാരെയും നിലനിർത്തി, പുനഃസംഘടന നടത്തിയാൽ മതിയെന്ന് നേരത്തേ കേന്ദ്രനേതൃത്വം നിർദേശിച്ചിരുന്നു. നിലവിലെ നാല് ജനറൽ സെക്രട്ടറിമാർക്കും പുതിയ ചുമതലകൾ നൽകിയതോടെ ഇവരെയാരെയും മാറ്റില്ലെന്ന് ഏതാണ്ട് ഉറപ്പായിട്ടുണ്ട്. നിയമസഭാ കക്ഷിനേതാവിനെ തീരുമാനിച്ചതുമുതൽ പാർട്ടി കേരളഘടകത്തിൽ ഉരുണ്ടുകൂടിയിട്ടുള്ള അസ്വാരസ്യങ്ങളുടെ തുടർച്ചയാണ് കേന്ദ്രനേതൃത്വത്തിന്റെ ഇടപെടലെന്നാണ് സൂചന. വി. […]
Read more

പുറത്തുപോയവർ പാർട്ടിയെ നന്നാക്കാൻ വരേണ്ട; താക്കീതുമായി സിപിഎം ആലപ്പുഴ ജില്ല നേതൃയോഗം

ആലപ്പുഴ: പുറത്തുപോയവർ പാർട്ടിയെ നന്നാക്കാൻ വരേണ്ടെന്ന താക്കീതുമായി സിപിഎം ആലപ്പുഴ ജില്ല നേതൃയോഗം. പാർട്ടിക്കുള്ളിൽ നിന്ന് വിമർശനമുയർത്തുന്ന നന്മമരങ്ങൾ വളരേണ്ട. കേന്ദ്ര കമ്മിറ്റിയംഗം തോമസ് ഐസക് അടക്കമുള്ളവരെ പേരെടുത്തുപറയാതെ വിമർശിച്ചായിരുന്നു യോഗം. കർഷകസംഘം സംസ്ഥാന സമ്മേളനത്തിന് മുന്നോടിയായി പാർട്ടി ജില്ല സെക്രട്ടേറിയറ്റംഗങ്ങൾ, ജില്ല കമ്മിറ്റിയംഗങ്ങൾ, ഏരിയ സെക്രട്ടറിമാർ, കർഷകസംഘം ജില്ല കമ്മിറ്റിയംഗങ്ങൾ തുടങ്ങിയവരുള്ള യോഗത്തിലായിരുന്നു ചർച്ച. ആമുഖപ്രസംഗം നടത്തിയ സി.പി.എം. സംസ്ഥാന സെക്രട്ടേറിയറ്റംഗം സജി ചെറിയാനാണ് വിഷയത്തിൽ ആഞ്ഞടിച്ചത്. പാർട്ടി ഇതിനുമുൻപും തെരഞ്ഞെടുപ്പുകളിൽ തോറ്റിട്ടുണ്ട്. അതിൽനിന്നു ശക്തമായി […]
Read more

മലപ്പുറം ജില്ലാ വിഭജനം വേണമെന്ന ആവശ്യവുമായി മുസ്ലിം യൂത്ത് ലീഗ്

മലപ്പുറം: മലപ്പുറത്തെ വിഭജിച്ച് രണ്ട് ജില്ലയാക്കണമെന്ന ആവശ്യത്തിലുറച്ച് മുസ്ലിം യൂത്ത് ലീഗ്. ജില്ലാ വിഭജനം വേണമെന്ന് ആവശ്യത്തിൽ നിന്ന് പിന്നോട്ട് പോകാൻ യൂത്ത് ലീഗ് തയ്യാറല്ല. അടിസ്ഥാന വികസനത്തിന് പുതിയ ജില്ലകൾ രൂപീകരിക്കണമെന്ന് യൂത്ത് ലീഗ് പ്രമേയം പാസാക്കി. മലപ്പുറം ജില്ലാ സമ്മേളനത്തിലാണ് യൂത്ത് ലീഗിന്റെ പ്രമേയം. ജനസംഖ്യ, വിസ്തൃതി, വികസന മുൻഗണനകൾ പ്രാദേശിക സവിശേഷതകൾ എന്നിവയുടെ അടിസ്ഥാനത്തിൽ ജില്ലകളുടെ പുനഃസംഘടന അനിവാര്യമാണെന്നും ജില്ലാ വിഭജനം സംബന്ധിച്ച സാധ്യത പഠനത്തിന് ഉന്നതാധികാര സമിതിയെ സർക്കാർ നിയോഗിക്കണമെന്നും യൂത്ത് […]
Read more

തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് സ്ഥാനം രാജിവെയ്ക്കില്ലെന്ന് കെ. ജയകുമാർ

തിരുവനന്തപുരം: തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് സ്ഥാനം രാജിവെയ്ക്കില്ലെന്ന് കെ. ജയകുമാർ. ദേവസ്വം ബോർഡ് പ്രസിഡന്റായി കാലാവധി പൂർത്തിയാക്കുമെന്ന് കെ. ജയകുമാർ പറഞ്ഞു. പ്രചരിക്കുന്ന വാർത്തകൾക്ക് യാതൊരു അടിസ്ഥാനവുമില്ലെന്നും ദേവസ്വം മന്ത്രിയുമായുള്ള വിഷയങ്ങൾ പറഞ്ഞുതീർക്കേണ്ട കാര്യങ്ങൾ മാത്രമേയുള്ളൂവെന്നും കെ ജയകുമാർ പ്രതികരിച്ചു. ബോർഡിന്റെ പ്രവർത്തനങ്ങൾ വളരെ സങ്കീർണ്ണമാണ്. വ്യത്യസ്തമായ തീരുമാനങ്ങൾ എടുക്കുമ്പോൾ ചിലപ്പോൾ നിരാശകൾ ഉണ്ടാകും. മന്ത്രിയും ബോർഡുമായി അഭിപ്രായവ്യത്യാസമില്ലെന്നും ആശയങ്ങൾ കൈമാറിയതിൽ പ്രശ്നമുണ്ടെങ്കിൽ പറഞ്ഞ് മനസ്സിലാക്കുമെന്നും കെ ജയകുമാർ മാധ്യമങ്ങളോട് പ്രതികരിച്ചു.നിലവിൽ രാജിവെക്കേണ്ട സാഹചര്യമില്ല. കാലാവധി […]
Read more

ടെന്നീസ് കോര്‍ട്ടില്‍ വീണ്ടും വില്യംസ് സഹോദരിമാര്‍

‌2022-ല്‍ 23 ഗ്രാന്‍ഡ്സ്ലാം സിംഗിള്‍സ് കിരീടങ്ങളുമായി സെറീന വില്യംസ് ടെന്നീസിനോട് വിടപറഞ്ഞപ്പോള്‍, ലോകം കരുതി വില്യംസ് സഹോദരിമാരുടെ സഖ്യം ഇനി കോര്‍ട്ടില്‍ കാണില്ലെന്ന്. എന്നാല്‍ നാലുവര്‍ഷത്തിന് ശേഷം ആ അദ്ഭുതം വീണ്ടും സംഭവിച്ചു! ടെന്നീസ് ലോകം കാത്തിരുന്ന ആ തിരിച്ചുവരവ് അര്‍തര്‍ ആഷെ സ്റ്റേഡിയത്തിലായിരുന്നു. നാല് വര്‍ഷത്തിന് ശേഷം വില്യംസ് സഹോദരിമാര്‍ ഒന്നിച്ചൊരു ഗ്രാന്‍സ്ലാം കളിക്കാനിറങ്ങി. സ്വന്തം തട്ടകമായ യു.എസ്. ഓപ്പണിന്റെ ഡബിള്‍സിലായിരുന്നു സഹോദരിമാരുടെ തിരിച്ചുവരവ്.പ്രായം നാല്‍പത് പിന്നിട്ടെങ്കിലും പോരാട്ടവീര്യം കുറയാതെയയായിരുന്നു മത്സരം. തായ്വാന്റെ ഹാവോ-ചിങ് ചാന്‍, […]
Read more

കനത്ത മഴ; ഡൽഹിയിൽ തിങ്കളാഴ്ച വരെ ജാഗ്രതാ നിർദേശം

ന്യൂഡൽഹി: ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ കനത്ത മഴ തുടരുന്നു. ദില്ലിയിൽ ശക്തമായ കാറ്റോടുകൂടിയ മഴ തിങ്കളാഴ്ച വരെ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി. പ്രതികൂല കാലാവസ്ഥ ദേശീയ തലസ്ഥാനത്തെ റോഡ്, റെയിൽ, വ്യോമ ഗതാഗതത്തെ സാരമായി ബാധിച്ചിട്ടുണ്ട്. നഗരത്തിലെ പല റോഡുകളിലും ജനവാസകേന്ദ്രങ്ങളിലും വെള്ളക്കെട്ട് രൂക്ഷമാണ്. ദില്ലി വിമാനത്താവളത്തിൽ നിന്ന് നിരവധി വിമാനങ്ങൾ വഴിതിരിച്ചുവിട്ടു. മഴ തുടരുന്നതിനാൽ യാത്രക്കാർ തങ്ങളുടെ ഫ്ലൈറ്റ് സ്റ്റാറ്റസ് പരിശോധിച്ച് മാത്രം വിമാനത്താവളത്തിലേക്ക് പുറപ്പെടണമെന്ന് ഇൻഡിഗോ ഉൾപ്പെടെയുള്ള വിമാന കമ്പനികൾ […]
Read more

മുട്ടിൽ മരംമുറി കേസ്: പ്രതികൾ കോടതിയിൽ ഹാജരായി

കൽപ്പറ്റ: മുട്ടിൽ മരംമുറി കേസിൽ അഗസ്റ്റിൻ സഹോദരങ്ങളുടെ ജാമ്യം തുടരും. ഇന്ന് കേസിൽ ബത്തേരി കോടതിയിൽ പ്രതികൾ ഹാജരായിരുന്നു. ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിലാണ് പ്രതികൾ ഹാജരായത്. കേസിന്റെ വിചാരണയുടെ ഭാഗമായാണ് ഹാജരായത്. മുട്ടിൽ മരം മുറിയിൽ പൊലീസ് രജിസ്റ്റർ ചെയ്ത 41 കേസുകളിൽ 12 കേസുകളാണ് ഇന്ന് പരിഗണിച്ചത്. പോലീസ് രജിസ്റ്റർ ചെയ്ത 41 കേസുകളിൽ കുറ്റപത്രം നേരത്തെ സമർപ്പിച്ചിരുന്നു. തുടർന്നാണ് പ്രതികൾ ബത്തേരി ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ ഹാജരായത്. ഈ […]
Read more

ആർമി വേഷത്തിൽ ലാലേട്ടൻ; ഓപ്പറേഷൻ ഗംഗ പോസ്റ്റർ പുറത്ത്

ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഗോകുലം ഗോപാലൻ നിർമ്മിക്കുന്ന മോഹൻലാൽ ചിത്രമായ L367-ന്റെ ടൈറ്റിൽ പ്രഖ്യാപിച്ചു. വിഷ്ണു മോഹൻ രചനയും സംവിധാനവും നിർവഹിക്കുന്ന ചിത്രത്തിന് ‘ഓപ്പറേഷൻ ഗംഗ’ എന്നാണ് പേര് നൽകിയിരിക്കുന്നത്. കോ-പ്രൊഡ്യൂസേഴ്സ്- ബൈജു ഗോപാലൻ, വി. സി. പ്രവീൺ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ- കൃഷ്ണമൂർത്തി. മെഗാ ബജറ്റിൽ വമ്പൻ കാൻവാസിൽ ഒരുങ്ങുന്ന ചിത്രത്തിന്റെ ടൈറ്റിൽ പ്രഖ്യാപനം ഏറെ പ്രതീക്ഷയോടെയാണ് ആരാധകരും സിനിമാപ്രേമികളും കാത്തിരുന്നത്. ഉക്രൈൻ–റഷ്യ യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ ഇന്ത്യ നടത്തിയ ചരിത്രപ്രധാനമായ രക്ഷാദൗത്യമാണ് ‘ഓപ്പറേഷൻ ഗംഗ’. ഈ […]
Read more

ബൊളീവിയയിലെ സൈനിക ക്യാമ്പിൽ വൻ സ്ഫോടനം; 2 പേർ കൊല്ലപ്പെട്ടു,‌‌‌ 10 ലേറെ പേർക്ക് പരിക്ക്

സുക്രെ: ബൊളീവിയയിലെ സൈനിക ക്യാമ്പിൽ വൻ സ്ഫോടനം. പത്തിലേറെ പേർക്ക് ഗുരുതര പരിക്ക്. രണ്ട് പേർ കൊല്ലപ്പെട്ടു. ബൊളീവിയയിലെ ലാ പാസിന് സമീപമുള്ള വിയാച്ച മുനിസിപ്പാലിറ്റിയിലെ സൈനിക ക്യാമ്പിലാണ് വൻ സ്ഫോടനമുണ്ടായത്. വെള്ളിയാഴ്ച ഉച്ചയോടെയാണ് സ്ഫോടനമുണ്ടായത്. പ്രതിരോധ മന്ത്രാലയത്തിന്റെ പടക്കങ്ങളും മറ്റ് വെടിക്കെട്ടു സാമഗ്രികളും സൂക്ഷിച്ചിരുന്ന കേന്ദ്രത്തിലാണ് സ്ഫോടനം ആരംഭിച്ചതെന്ന് അധികൃതർ വ്യക്തമാക്കി. സംഭവത്തിൽ 10 മുതൽ 15 വരെ ആളുകൾ മരണപ്പെട്ടിരിക്കാമെന്നും 60ലധികം ആളുകൾക്ക് പരിക്കേറ്റിട്ടുണ്ടെന്നും വിയാച്ച ഹെൽത്ത് ഡയറക്ടർ റീറ്റ നെബ്രാസ്ക വിശദമാക്കിയത്. ഗുരുതരമായി […]
Read more

സിജെപി സമരത്തിനിടെ ദളിത് പെണ്‍കുട്ടിയുടെ പിതാവിനെ മര്‍ദ്ദിച്ച സംഭവം; പ്രതി സ്വതന്ത്ര ഭരദ്വാജിനെ കസ്റ്റഡിയിൽ വിട്ടു

ന്യൂഡല്‍ഹി: സിജെപിയുടെ ജന്തര്‍ മന്തര്‍ സമരത്തിനിടെ ദളിത് പെണ്‍കുട്ടിയുടെ പിതാവിനെ മര്‍ദ്ദിച്ച സംഭവത്തില്‍ അറസ്റ്റിലായ ഹിന്ദുത്വ പ്രവർത്തകൻ സ്വതന്ത്ര ഭരദ്വാജിനെ പൊലീസ് കസ്റ്റഡിയിൽ വിട്ടു. പ്രതിയെ ഒരു ദിവസത്തേക്കാണ് പൊലീസ് കസ്റ്റഡിയിൽ വിട്ടത്. ഡൽഹി പട്യാല ഹൗസ് കോടതിയുടേതാണ് നടപടി. പ്രതിയെ നാളെ വീണ്ടും കോടതിയില്‍ ഹാജരാക്കും. സംഭവത്തില്‍ സ്വതന്ത്ര ഭരദ്വാജിന്റെ അനുയായികള്‍ പ്രതിഷേധം സംഘടിപ്പിക്കാന്‍ സാധ്യതയുള്ളതിനാല്‍ പാര്‍ലമെന്റ് സ്ട്രീറ്റ് പൊലീസ് സ്റ്റേഷന് പുറത്ത് സുരക്ഷ കര്‍ശനമാക്കിയിട്ടുണ്ട്. മുന്‍കരുതല്‍ നടപടിയായി പൊലീസ് സ്റ്റേഷന് ചുറ്റും ബാരിക്കേഡുകള്‍ സ്ഥാപിക്കുകയും […]
Read more

Recent News