Author: Ardra

റോഡ് നന്നായാൽ പെട്രോൾ വില കുറയും; കേന്ദ്ര മന്ത്രി സുരേഷ് ഗോപി

കോട്ടയം : റോഡുകളുടെ വികസനം പൂർത്തിയാകുമ്പോൾ ലക്ഷ്യസ്ഥലങ്ങളിൽ പകുതി സമയത്തിനുള്ളിൽ എത്തുമെന്നും പെട്രോൾ വില കുറയുന്നതിന് സമാനമായ പ്രതീതി സൃഷ്ടിക്കുമെന്നും കേന്ദ്രമന്ത്രി സുരേഷ് ഗോപി. ഗണിത– സാമ്പത്തിക ശാസ്ത്രം അറിയുന്ന ആരും ഈ ആശയത്തെ വിമർശിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. മോദി സർക്കാരിന്റെ പന്ത്രണ്ടാം വാർഷികത്തിന്റെ ഭാഗമായി ബിജെപി കോട്ടയം വെസ്റ്റ്, ഈസ്റ്റ് ജില്ലകൾ സംഘടിപ്പിച്ച വികസന സങ്കൽപ് സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ‘‘പെട്രോളിന്റെയും ഡീസലിന്റെയും വില സംബന്ധിച്ച് വലിയ തർക്കങ്ങളും വിമർശനങ്ങളും നടക്കുന്നുണ്ട്. തൃശൂരിൽ നിന്ന് […]
Read more

ഇന്ധനവില കുറയുമെന്ന് ഉറപ്പുനൽകി കേന്ദ്ര മന്ത്രി സുരേഷ് ഗോപി

ആലപ്പുഴ: ഇന്ധനവില കുറയുമെന്ന് ഉറപ്പുനൽകി കേന്ദ്ര മന്ത്രി സുരേഷ് ഗോപി. ഭയപ്പെടേണ്ട, പെട്രോളിന്റെയും ഗ്യാസിന്റെയും വില കുറയും. പ്രതിസന്ധിഘട്ടത്തിൽ കൂട്ടിയതാണ്. കേന്ദ്രമന്ത്രി സുരേഷ് ഗോപി ഉറപ്പു നൽകിയപ്പോൾ കാറ്ററിങ് കരാറുകാരനായ പി.വി. മാത്യു പൗവ്വത്തിലിന് ആശ്വാസം. തനിക്കുമാത്രമല്ല സംസ്ഥാനത്തെ മുഴുവൻ ജനങ്ങൾക്കും ആശ്വാസമാകുന്നതാണിതെന്നും മാത്യു പറഞ്ഞു. ആലപ്പുഴ നഗരത്തിലെ പൗവ്വത്തിൽ വീട്ടിൽ അപ്രതീക്ഷിത അതിഥിയായി കേന്ദ്രമന്ത്രി സുരേഷ് ഗോപിയെത്തിയതിന്റെ അദ്‌ഭുതത്തിലായിരുന്നു വീട്ടുകാരെല്ലാം. വാർഡ് കൗൺസിലർ ആർ. കണ്ണനൊപ്പമാണ് മൂന്നുമണിയോടെ അദ്ദേഹമെത്തിയത്. പാചകവാതക വിലവർധന തന്റെ ബിസിനസിനെ ബാധിക്കുന്ന […]
Read more

ക്ഷേമപെൻഷൻ 3000 രൂപയാക്കുന്നത് വൈകില്ല; പ്രഖ്യാപനവുമായി മുഖ്യമന്ത്രി വി ഡി സതീശൻ

തിരുവനന്തപുരം: ക്ഷേമ പെൻഷൻ 3000 രൂപയാക്കുന്നതിനു കാലതാമസം വരില്ലെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ. ക്ഷേമ പെൻഷൻ അർഹരായവരിലേക്ക് എത്തുന്നതിന് വേണ്ടി മാനദണ്ഡങ്ങളിൽ മാറ്റംവരുത്തി പുതിയ സംവിധാനം സർക്കാർ ഗൗരവകരമായി പരിശോധിക്കുന്നുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. ഈ മാസത്തെ ക്ഷേമ പെൻഷൻ 24-ാം തീയതി മുതൽ വിതരണം ചെയ്യുമെന്നും മുടങ്ങാതെ പെൻഷൻ നൽകാനാണ് യുഡിഎഫ് സർക്കാരിന്റെ ശ്രമമെന്നും മുഖ്യമന്ത്രി പറഞ്ഞു. പെൻഷൻ 3000 രൂപയാക്കുമെന്ന എൽഡിഎഫിന്റെ വാഗ്ദാനം പോലെയായിരിക്കില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. നിയമസഭയിൽ ചോദ്യോത്തരവേളയിൽ മറുപടി നൽകുകയായിരുന്നു മുഖ്യമന്ത്രി. […]
Read more

നടൻ അബു സലീം സഞ്ചരിച്ച കാർ അപകടത്തിൽപ്പെട്ടു

കോഴിക്കോട്: സിനിമാ നടൻ അബു സലിം സഞ്ചരിച്ച കാർ അപകടത്തിൽപ്പെട്ടു. അബു സലിം സഞ്ചരിച്ച കാർ എതിരെ വന്ന മറ്റൊരു വാഹനവുമായി കൂട്ടിയിടിക്കുകയായിരുന്നു. വടക്കൻ പറവൂർ തുരുത്തിപ്പുറം ഭുവനേശ്വരി ക്ഷേത്രത്തിന് സമീപത്താണ് അപകടം സംഭവിച്ചത്. രാത്രി 8 മണിയോടെ ആയിരുന്നു സംഭവം. ‘അമ്മ’ ജനറൽ ബോഡി യോഗത്തിൽ പങ്കെടുത്ത ശേഷം കൽപ്പറ്റയിലേക്ക് മടങ്ങുകയായിരുന്നു താരം. അപകടത്തിൽ താരത്തിന്റെ കാറിന്റെ മുൻവശം പൂർണമായും തകർന്നു. അപകടസമയത്ത് അബു സലിമിനൊപ്പം ഡ്രൈവറടക്കം രണ്ട് പേർ കൂടി കാറിലുണ്ടായിരുന്നു. ആർക്കും പരിക്കുകളില്ല.
Read more

പ്രതിമാസം സ്‌റ്റൈപ്പെൻഡ് ആയി 1.5 ലക്ഷം രൂപ നേടാം; ആർ.ബി.ഐ.യിൽ യങ് പ്രൊഫഷണൽസ് ആവാൻ അവസരം

ഇക്കണോമിക്‌സ്, ഫിനാൻസ്, സൈബർ സെക്യൂരിറ്റി, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് തുടങ്ങിയ മുൻനിര വിജ്ഞാന-നൈപുണി മേഖലകളിൽ വൈദഗ്ധ്യമുള്ളവർക്ക് റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ മുംബൈയിലെ സെൻട്രൽ ഓഫീസ് ഡിപ്പാർട്ട്‌മെന്റുകളിൽ യങ് പ്രൊഫഷണൽസ് ആകാം. സ്‌റ്റൈപ്പെൻഡ് പ്രതിമാസം 1.5 ലക്ഷം രൂപ ആണ്. മികച്ച കരിയറും രാജ്യത്തിന്റെ സാമ്പത്തിക നയരൂപവത്കരണങ്ങളിൽ പങ്കാളികളാകാനുള്ള അവസരവുമാണ് ഇതിലൂടെ ലഭിക്കുന്നത്. ഉയർന്ന ശമ്പളത്തോടൊപ്പം ആഗോള നിലവാരമുള്ള പ്രവൃത്തിപരിചയം നേടാം. മൂന്നുവർഷത്തേക്കാണ് നിയമനമെങ്കിലും പ്രകടന മികവിന്റെ അടിസ്ഥാനത്തിൽ ഇത് അഞ്ചുവർഷംവരെ നീട്ടാം. 2026 ജൂലായ് ആറ് അടിസ്ഥാനമാക്കിയാണ് […]
Read more

നീറ്റ് യുജി പുനഃപരീക്ഷ; ആൾമാറാട്ടത്തിനു ബിഹാറിൽ 9 പേർ കസ്റ്റഡിയിൽ

ലഖിസരായ്: നീറ്റ് യുജി പുനഃ പരീക്ഷയിൽ ആൾമാറാട്ടം നടത്തിയ 9 പേർ കസ്റ്റഡിയിൽ. ബിഹാറിലെ ലഖിസരായ് ജില്ലയിൽ ആണ് സംഭവം. ബയോമെട്രിക് ഓപ്പറേറ്റർമാരും ഇടനിലക്കാരും ഉൾപ്പെടെ പിന്നിൽ വൻ റാക്കറ്റെന്നാണ് സംശയം. ഓപ്പറേറ്റർമാർ ഉൾപ്പടെയുള്ളവരെ പൊലീസ് ചോദ്യം ചെയ്യും. പ്രാഥമിക ചോദ്യം ചെയ്യൽ പൂർത്തിയായതിന് ശേഷം മാത്രമേ കൂടുതൽ വിവരങ്ങൾ പുറത്തുവരികയുള്ളൂ. അതേസമയം, ഇന്നലെ നടത്തിയ നീറ്റ് യു ജി പുനഃപരീക്ഷ വിജയകരം എന്ന് നാഷണൽ ടെസ്റ്റിംഗ് ഏജൻസി അറിയിച്ചു. കേന്ദ്ര – സംസ്ഥാന ഏജൻസികൾ സംയുക്തമായി […]
Read more

എൽനിനോ ചതിച്ചു; സംസ്ഥാനത്ത് ഇന്ന് 8 ജില്ലകളിൽ യെല്ലോ അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് 28 ശതമാനം മഴയുടെ കുറവെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് റിപ്പോർട്ട്. ഇന്ന് സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു. എട്ട് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. ആലപ്പുഴ ,എറണാങ്കുളം, മലപ്പുറം, തൃശ്ശൂർ,കോഴിക്കോട്,വയനാട്,കണ്ണൂർ,കാസർകോട് ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചത്. സംസ്ഥാനത്ത് ഈ വർഷം കാലവർഷം ദുർബലമാണ്.കോഴിക്കോട്, മലപ്പുറം, പത്തനംതിട്ട, തിരുവനന്തപുരം ജില്ലകളിൽ മാത്രമാണ് ശരാശരി മഴ ലഭിച്ചത്.സംസ്ഥാനത്തെ മറ്റു പത്തു ജില്ലകളിലും ശരാശരി മഴയെക്കാൾ കുറവാണ് ലഭിച്ചത്.ഏറ്റവും കുറവ് മഴ ലഭിച്ചത് […]
Read more

‘വീര്യം കുറഞ്ഞത്, കൂടിയത്, ശുദ്ധം, വ്യാജം എന്നിങ്ങനെ മദ്യത്തെ തരം തിരിക്കുന്നത് വിഡ്ഢിത്തം’; സതീശനെതിരെ കാന്തപുരം വിഭാ​ഗം

കോഴിക്കോട്: വീര്യം കുറഞ്ഞ മദ്യത്തിന് നികുതി ഇളവ് നൽകാനുള്ള സർക്കാർ തീരുമാനത്തിൽ വിമർശനവുമായി കാന്തപുരം വിഭാഗം. വീര്യം കുറഞ്ഞത്, കൂടിയത്, ശുദ്ധം, വ്യാജം എന്നിങ്ങനെ മദ്യത്തെ തരം തിരിക്കുന്നത് വിഡ്ഢിത്തമാണെന്നും പുതിയ മദ്യ നയം ദൂര വ്യാപക പ്രത്യാഘാതം ഉണ്ടാക്കുന്നതാണെന്നും വിമർശിച്ചു. മുഖപത്രമായ സിറാജിലെ എഡിറ്റോറിയലിലാണ് കടുത്ത വിമർശനമുന്നയിച്ചത്. ഈ തീരുമാനം പൊതുസമൂഹത്തിൽ മദ്യ വ്യാപനത്തിന് ഇടയാക്കുമെന്നും പുതിയ മദ്യ കമ്പനികളുടെയും ഇനങ്ങളുടെയും കുത്തൊഴുക്കിനു കാരണമാകുമെന്നും പ്രഖ്യാപനം മുഖ്യമന്ത്രി വി ഡി സതീശൻ തിരുത്തണമെന്നും ഓപ്പറേഷൻ തൂഫാൻ […]
Read more

സോളിസിറ്റർ ജനറൽ തുഷാർ മേത്തയുടെ കാലാവധി മൂന്ന് വർഷത്തേക്ക് കൂടി നീട്ടി

ഡൽഹി: സോളിസിറ്റർ ജനറൽ തുഷാർ മേത്തയുടെ കാലാവധി മൂന്ന് വർഷത്തേക്ക് നീട്ടി കേന്ദ്ര സർക്കാർ. കേന്ദ്രമന്ത്രിസഭയുടെ നിയമന കമ്മിറ്റി ആണ് ജൂലൈ ഒന്നുമുതൽ മൂന്നുവർഷത്തേക്ക് കൂടി തുഷാർ മേത്തയെ പുന‍ർനിയമിച്ചത്. ഇതുസംബന്ധിച്ച ഉത്തരവ് ഡിപ്പാർട്ട്മെൻ്റ് ഓഫ് പേഴ്സണൽ ആൻ്റ് ട്രെയിനിങ് പുറത്തിറക്കി. ഡൽഹി ഹൈക്കോടതിയിലെ അഡീഷണൽ സോളിസിറ്റർ ജനറൽ ചേതൻ ശർമയുടെ കാലാവധി ആറുമാസത്തേക്ക് കൂടി നീട്ടി. തുഷാർ മേത്തയ്ക്ക് പുറമേ, അഞ്ച് അഡീഷണൽ സോളിസിറ്റർ ജനറൽമാരുടെ കാലാവധിയും മൂന്ന് വർഷത്തേക്ക് കൂടി നീട്ടി. വിക്രംജിത്ത് ബാനർജി, […]
Read more

എറണാകുളം വൈപ്പിനിൽ കപ്പലിന് തീ പിടിച്ചു

കാെച്ചി: എറണാകുളം വൈപ്പിനിൽ കപ്പലിന് തീപ്പിടിച്ചു. ഇന്ന് പുലർച്ചെയാണ് സംഭവം. വൈപ്പിൻ കാളമുക്കിൽ പ്രവർത്തിക്കുന്ന സീ ബ്യൂ എന്ന സ്വകാര്യ ഷിപ്യാർഡിലാണ് തീപിടുത്തമുണ്ടായത്. ഷിപ്യാർഡിൽ അറ്റകുറ്റ പണിക്ക് എത്തിച്ച വിദേശ കപ്പലിനാണ് തീപിടിച്ചത്. അടുത്തുള്ള മത്സ്യതൊഴിലാളികളാണ് കപ്പലിന്റെ മുകളിൽ നിന്നും തീ ഉയരുന്നത് ആദ്യം കണ്ടത്. ഉടൻ തന്നെ ഫയർഫോർസ് എത്തി തീ അണയ്ക്കാനുള്ള ശ്രമം തുടങ്ങി. കപ്പൽ യാർ‍ഡിൽ കിടക്കുന്നതിനാൽ തന്നെ വലിയൊരു ദുരന്തം ഒഴിവായി. തീ പിടിക്കുന്ന സമയത്ത് നിർമ്മാണ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരുന്ന ജീവനക്കാർ […]
Read more

Recent News