Author: Ardra

ശ്രീറാം വിവാദം; പ്രതികരിച്ച് കൃഷി വകുപ്പ് മന്ത്രി ടി സിദ്ദീഖ്

തിരുവനന്തപുരം: കൃഷിവകുപ്പ് ഡയറക്ടർ ശ്രീറാം വെങ്കിട്ടരാമനുമായി ബന്ധപ്പെട്ട വിവാദങ്ങൾക്കില്ലെന്ന് മന്ത്രി ടി സിദ്ദീഖ്. ശ്രീറാം വെങ്കിട്ടരാമൻ കൃഷി വകുപ്പ് പരിപാടികളിൽ പങ്കെടുക്കുന്നുണ്ട്. വിവാദങ്ങളിലേക്ക് കടക്കില്ല. കർഷകർ കൃഷിവകുപ്പിന്റെ സുപ്രധാന ഘടകമാണ്. മുൻ മന്ത്രിയുടെ വാർത്താ സമ്മേളനങ്ങളിൽ ശ്രീറാം വെങ്കിട്ടരാമൻ പങ്കെടുത്തിട്ടുണ്ടെന്നും അപശബ്ദങ്ങൾക്ക് മറുപടിയില്ലെന്നും മന്ത്രി ടി സിദ്ദീഖ് പറഞ്ഞു. കുറച്ചു ദിവസങ്ങൾക്ക് മുമ്പ് നിയമസഭയിലെ മീഡിയ റൂമിൽ കൃഷിമന്ത്രി ടി സിദ്ദിഖ് വിളിച്ചുചേർത്ത വാർത്താസമ്മേളനത്തിലാണ് കൃഷിവകുപ്പ് ഡയറക്ടർ ശ്രീറാം വെങ്കിട്ടരാമൻ പങ്കെടുത്തത്. ഇതിനെതിരെ മാധ്യമപ്രവർത്തകർ കടുത്ത പ്രതിഷേധമാണ് […]
Read more

കൊച്ചിയിലേക്ക് കുറഞ്ഞ നിരക്കിൽ പറക്കാം; പുതിയ വിമാന സർവീസുകൾ ജൂലൈ രണ്ടു മുതൽ

റിയാദ്: പ്രവാസികൾക്ക് ആശ്വസമായി എയർ റിയാദ് – കൊച്ചി സെക്ടറിലേക്ക് പുതിയ സർവീസുകൾ പ്രഖ്യാപിച്ച് പ്രമുഖ വിമാനക്കമ്പനിയായ ആകാശ എയർ. ജൂലൈ രണ്ട് മുതലാണ് ഈ പുതിയ വിമാന സർവീസുകൾ ഔദ്യോഗികമായി ആരംഭിക്കുന്നത്. ആഴ്ചയിലെ എല്ലാ ദിവസങ്ങളിലും ലഭ്യമാകുന്ന രീതിയിലാണ് കൊച്ചിയിൽ നിന്നും റിയാദിൽ നിന്നുമുള്ള സർവീസുകൾ ക്രമീകരിച്ചിരിക്കുന്നത്. റിയാദിൽ നിന്നും കൊച്ചിയിലേക്ക് തിങ്കൾ, ബുധൻ, വെള്ളി ദിവസങ്ങളിലാണ് സർവിസ്. റിയാദിൽ നിന്നും രാത്രി 9.25-ന് പുറപ്പെട്ട് പിറ്റേന്ന് രാവിലെ 05.25-ന് കൊച്ചിയിലെത്തും. ചൊവ്വാഴ്ചകളിൽ രാത്രി 10-ന് […]
Read more

സ്റ്റേഡിയത്തിൽ വെള്ളക്കുപ്പികൾ നിരോധിച്ച് ഫിഫ; നടപടി കളിക്കാരുടെ സുരക്ഷ മുൻനിർത്തി

വാഷിങ്ടൺ: ഫിഫ ലോകകപ്പ് വേദികളിലേക്ക് വെള്ളക്കുപ്പികൾ കൊണ്ടുപോകുന്നത് നിരോധിച്ച് ഫിഫ. കുപ്പികളും മറ്റും സ്റ്റേഡിയത്തിലേക്ക് എറിയുന്നത് മൂലമുണ്ടാകുന്ന പരിക്കുകൾ ഒഴിവാക്കുക ലക്ഷ്യമിട്ടാണ് ഫിഫയുടെ തീരുമാനം. ഒരു ലിറ്റർവരെയുള്ള സുതാര്യമായ പ്ലാസ്റ്റിക് കുപ്പികൾ കൈയിൽ കരുതാമെന്നായിരുന്നു നേരത്തേ അറിയിച്ചിരുന്നത്. എന്നാൽ, ഇപ്പോൾ പുനരുപയോഗിക്കാവുന്ന കുപ്പികൾ, കപ്പുകൾ, ജാറുകൾ, കാനുകൾ എന്നിവവയ്‌ക്കടക്കം സ്റ്റേഡിയത്തിൽ കയറ്റുന്നതിന് നിരോധനമേർപ്പെടുത്തി. കളിക്കാർ, റഫറിമാർ, ആരാധകർ, വോളന്റിയർമാർ, ജീവനക്കാർ എന്നിവരുടെയെല്ലാം ആരോഗ്യവും സുരക്ഷയും സംരക്ഷിക്കാൻ പ്രതിജ്ഞാബദ്ധമാണെന്ന് ഫിഫ അറിയിച്ചു. കാണികൾക്ക് സ്റ്റേഡിയത്തിനകത്തുനിന്ന് വെള്ളം വാങ്ങാൻ സാധിക്കുമെന്നും ഇതിനായി സാധാരണ […]
Read more

ധവളപത്രം: സംസ്ഥാനത്ത് സാമ്പത്തിക പ്രതിസന്ധിയുണ്ടെന്ന് ബിബി ഗോപകുമാർ

തിരുവനന്തപുരം: സംസ്ഥാനത്ത് സാമ്പത്തിക പ്രതിസന്ധി ഉണ്ടെന്നാണ് ധവളപത്രം ചൂണ്ടിക്കാണിക്കുന്നതെന്ന് ചാത്തന്നൂർ എംഎൽഎ ബിബി ഗോപകുമാർ. അഞ്ചുവർഷം കൂടുമ്പോൾ സർക്കാരുകൾ ധവളപത്രം ഇറക്കുമെന്നും അതിൽ പറയുന്നത് സംസ്ഥാനം സാമ്പത്തിക പ്രതിസന്ധിയിലാണെന്നാണ്. കേന്ദ്രസർക്കാർ പണം നൽകുന്നില്ല എന്ന് പറയുന്നതിൽ മാത്രമാണ് രണ്ടു മുന്നണികളും യോജിക്കുന്നതെന്നും ബി ബി ഗോപകുമാർ പറഞ്ഞു. കേരളത്തിന്‍റെ പൊതുസമൂഹത്തെ തെറ്റിദ്ധരിപ്പിക്കാൻ ഇരുമുന്നണികളും കേന്ദ്രസർക്കാരിനെ കുറ്റപ്പെടുത്തുവെന്നും അദ്ദേഹം പറഞ്ഞു. കൂടാതെ, സ്വന്തം പരാജയം മറച്ചുവെക്കാൻ കേന്ദ്രസർക്കാരിനെ കുറ്റം പറയുന്നു, കിഫ്‌ബി വഴിവരുന്ന കടം തീർക്കേണ്ട ബാധ്യതയും സംസ്ഥാന […]
Read more

മുട്ടില്‍ മരംമുറി കേസ്: 52 കേസുകളിലും കുറ്റപത്രം നല്‍കിയില്ല

തിരുവനന്തപുരം: അഞ്ച് വര്‍ഷം കഴിഞ്ഞിട്ടും മുട്ടില്‍ ഈട്ടിക്കൊള്ളക്കേസില്‍ കുറ്റപത്രം നല്‍കാതെ വനംവകുപ്പിന്റെ അനാസ്ഥ. മുട്ടില്‍ മരംമുറി കേസിലെ 52 കേസുകളിലും കുറ്റപത്രം നല്‍കാന്‍ വനംവകുപ്പിന് കഴിഞ്ഞിട്ടില്ല. പൊലീസ് 41 കേസുകളില്‍ കുറ്റപത്രം നല്‍കിയിരുന്നു. വിവാദ ഉത്തരവിന്റെ മറവില്‍ 14 കോടിയുടെ മരങ്ങള്‍ മുറിച്ചു കടത്തിയത് 2020 ഒക്ടോബറിനും 2021 ഫെബ്രുവരിക്കും ഇടയിലാണ്. മുട്ടില്‍ മരംമുറിയുമായി ബന്ധപ്പെട്ട് 52 കേസുകള്‍ വനം വകുപ്പ് രജിസ്റ്റര്‍ ചെയ്തിരുന്നു. 40 കേസുകളിലും അഗസ്റ്റിന്‍ സഹോദരങ്ങള്‍ പ്രതികളാണ്. മുന്‍ വനംമന്ത്രിയുടെ ഇടപെടലിനെത്തുടര്‍ന്നാണ് കുറ്റപത്രം […]
Read more

ധവളപത്രം: ‘നരസിംഹ റാവുവിനെയും നരേന്ദ്ര മോദിയെയുമാണ് സതീശനില്‍ ഇന്ന് കണ്ടത്’; വിമർശിച്ച് എ എ റഹീമും വി കെ സനോജും

തിരുവനന്തപുരം: ധവളപത്രവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി വി ഡി സതീശനെതിരെ വിമര്‍ശനവുമായി ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറി വി കെ സനോജ് എംഎൽഎയും എ എ റഹീം എംപിയും രംഗത്ത്. സതീശന്‍ പറയുന്നത് താന്‍ നെഹ്‌റുവിയൻ ലെഫ്റ്റ് ആണെന്നാണെന്നും എന്നാല്‍ ഇന്ന് കണ്ടത് റാവുവിയന്‍ റൈറ്റിനെയാണെന്നും റഹീം പറഞ്ഞു. നരസിംഹ റാവുവിനെയും നരേന്ദ്ര മോദിയെയുമാണ് സതീശനില്‍ ഇന്ന് കണ്ടെതെന്നും എ എ റഹീം പറഞ്ഞു. പെന്‍ഷന്‍ പ്രായം ഉയര്‍ത്തണമെന്ന് ധവളപത്രത്തില്‍ ശുപാർശയുണ്ട്. പഴയ രീതിയിലേക്ക് യുഡിഎഫ് പോയാല്‍ വലിയ യുവജന […]
Read more

മുണ്ടത്തിക്കോട് വെടിക്കെട്ട് അപകടം; ജീവൻ നഷ്ടപ്പെട്ടവരുടെ ആശ്രിതർക്ക് 14 ലക്ഷംരൂപ വീതം ധനസഹായം പ്രഖ്യാപിച്ച് സർക്കാർ

തിരുവനന്തപുരം: തൃശ്ശൂർ മുണ്ടത്തിക്കോട് പടക്കനിർമാണ ശാലയിലെ വെടിക്കെട്ട് അപകടത്തിൽ ജീവൻ നഷ്ടപ്പെട്ടവരുടെ ആശ്രിതർക്ക് 14 ലക്ഷംരൂപ വീതം ധനസഹായം നൽകാൻ സർക്കാർ തീരുമാനിച്ചു. മന്ത്രിസഭാ യോഗത്തിനു പിന്നാലെയാണ് മുഖ്യമന്ത്രി വി.ഡി. സതീശൻ ഇക്കാര്യം മാധ്യമങ്ങൾക്ക് മുന്നിൽ വെളിപ്പെടുത്തിയത്. സംസ്ഥാനത്ത് നെല്ല് സംഭരണവുമായി ബന്ധപ്പെട്ട് നിലനിന്നിരുന്ന പ്രശ്‌നങ്ങൾ പരിഹരിച്ചതായും കർഷകർക്ക് എത്രയും പെട്ടെന്ന് പണം നൽകുമെന്നും മുഖ്യമന്ത്രി അറിയിച്ചു. വിവിധ വകുപ്പുകൾക്ക് കീഴിലുള്ള ബോർഡുകളിലും കോർപ്പറേഷനുകളിലും മുൻ സർക്കാരിന്റെ കാലത്ത് നിയമിതരായി ഇപ്പോഴും തുടരുന്ന ചെയർമാൻമാർ, വൈസ് ചെയർമാൻമാർ […]
Read more

ബന്ധു നിയമന വിവാദത്തില്‍ മറുപടിയുമായി മുഖ്യമന്ത്രി വി ഡി സതീശൻ

തിരുവനന്തപുരം: ബന്ധു നിയമന വിവാദത്തില്‍ മറുപടിയുമായി മുഖ്യമന്ത്രി വി.ഡി. സതീശന്‍. വിവാദം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്ന് വി.ഡി. സതീശന്‍ വ്യക്തമാക്കി. പരിശോധിച്ച് ഇക്കാര്യത്തെക്കുറിച്ച് പറയുമെന്നും അദ്ദേഹം വ്യക്തമാക്കി. വൈദ്യുതി മന്ത്രി സണ്ണി ജോസഫിന്റെ പേഴ്സണൽ സ്റ്റാഫിൽ അടുത്ത ബന്ധുവിന് ഉയർന്ന പദവിയിൽ നിയമനം നല്‍കിയിരുന്നു. സഹോദരി ഭർത്താവ് ബെന്നി തോമസിനെയാണ് അഡീഷണൽ പ്രൈവറ്റ് സെക്രട്ടറിയായി നിയമിച്ചത്. എന്നാൽ ഡിസിസി ജനറൽ സെക്രട്ടറിയായ ബെന്നി തോമസിന്റെ ദീർഘകാല രാഷ്ട്രീയ പാരമ്പര്യം കണക്കിലെടുത്താണ് നിയമനമെന്നാണ് മന്ത്രിയുടെ ഓഫീസിന്റെ വാദം. അതേസമയം, ഇടതുസർക്കാരിന്റെ കാലത്ത് […]
Read more

ജയറാം- ഉർവശി ജോഡികൾ ഒന്നിക്കുന്ന ചിത്രം ‘പരിമള ആൻഡ് കോ’യ്ക്ക് യുഎ സര്‍ട്ടിഫിക്കറ്റ്

ജയറാം- ഉർവശി താരജോഡികൾ ഒന്നിക്കുന്ന തമിഴ് ചിത്രം ‘പരിമള ആൻഡ് കോ’ ജൂൺ അഞ്ചിന് ആഗോള റിലീസായി തീയേറ്ററുകളിലെത്തും.ചിത്രത്തിന് യുഎ സര്‍ട്ടിഫിക്കറ്റാണ് ലഭിച്ചിരിക്കുന്നത്. ചിത്രം കേരളത്തിൽ എത്തിക്കുന്നത് ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ശ്രീ ഗോകുലം ഗോപാലനാണ്. സൂപ്പർ ഹിറ്റ് തമിഴ് സംവിധായകൻ പാണ്ഡിരാജ്‌ ഒരുക്കിയ ചിത്രം നിർമ്മിച്ചിരിക്കുന്നത് തമിഴ് കുമരൻ പ്രൊഡക്ഷൻസ് ബാനറിൽ ജി കെ എം തമിഴ് കുമരൻ, പസംഗ ഫിലിംസിന്റെ ബാനറിൽ പാണ്ഡിരാജ്‌ എന്നിവർ ചേർന്നാണ്. ലൈക്ക പ്രൊഡക്ഷൻസിന്റെ ബാനറിൽ സുബാസ്കരൻ ആണ് […]
Read more

ബാങ്കിന്‍റെ ഷട്ടറിനും താഴിനുമിടയിൽ പാമ്പ്; വലഞ്ഞ് ബാങ്ക് ഉദ്യോഗസ്ഥർ

പത്തനംതിട്ട: പത്തനംതിട്ടയിൽ കാനറ ബാങ്കിന്‍റെ ഷട്ടറിനും ലോക്കിനുമിടയിൽ പാമ്പ് ചുറ്റി. സെക്യൂരിറ്റിയാണ് ഷട്ടറിനും താഴിനുമിടയിൽ ചുറ്റിയ നിലയിൽ അണലിയെ കണ്ടത്. ഒരു മണിക്കൂറോളം ബാങ്ക് തുറക്കാനാവാത്ത അവസ്ഥയിലായിരുന്നു. പിന്നീട് പാമ്പ് പിടിത്തക്കാർ എത്തി അണലിയെ കുപ്പിയിലാക്കിയ ശേഷമാണ് ബാങ്ക് തുറക്കാനായത്. കഴിഞ്ഞ ദിവസം കോഴിക്കോട് ഓടിക്കൊണ്ടിരുന്ന ഇരുചക്ര വാഹനത്തില്‍ നിന്ന് പാമ്പിനെ കണ്ടെത്തിയിരുന്നു. റെയില്‍വേ ജീവനക്കാരനായ സ്മിത്തിന്‍റെ സ്കൂട്ടറിലാണ് പാമ്പിനെ കണ്ടത്. വെസ്റ്റ് ഹില്‍ റെയില്‍വേ സ്റ്റേഷനിലെ നൈറ്റ് ഡ്യൂട്ടിക്ക് ശേഷം വീട്ടിലേക്ക് മടങ്ങുമ്പോഴാണ് ഹാന്‍ഡലിനു സമീപം […]
Read more

Recent News