Author: Ardra

റിയാദിൽ പ്രവാസിമലയാളി നിര്യാതനായി

റിയാദ്: അർബുദ രോഗബാധയെ തുടർന്ന് തൃശൂർ പഴയന്നൂർ പൊറ്റ സ്വദേശി ഇബ്രാഹിം സിദ്ദീഖ് (58) റിയാദിൽ നിര്യാതനായി. ശുമൈസി കിങ് സഊദ് ജനറൽ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം. ശാരീരിക ബുദ്ധിമുട്ടുകളെ തുടർന്ന് ആദ്യം അൽ ഇമാൻ ജനറൽ ആശുപത്രിയിൽ ചികിത്സ തേടിയ ഇബ്രാഹിം സിദ്ദീഖിന്, അവിടെ വെച്ചാണ് രോഗം സ്ഥിരീകരിച്ചത്. തുടർന്ന് വിദഗ്ധ ചികിത്സയ്ക്കായി രണ്ടാഴ്ച മുമ്പാണ് ശുമൈസി ആശുപത്രിയിലേക്ക് മാറ്റിയത്. കഴിഞ്ഞ 20 വർഷത്തിലേറെയായി റിയാദിൽ ഇസ്തിറാഹ (വിശ്രമകേന്ദ്രം) മേൽനോട്ടക്കാരനായി ജോലി ചെയ്തു വരികയായിരുന്നു അദ്ദേഹം.ശുമൈസി […]
Read more

പൈറസി തടയാൻ സോണൽ ഓഫീസുകൾ ആരംഭിക്കും; മന്ത്രി പി സി വിഷ്ണുനാഥ്‌

തിരുവനന്തപുരം: സിനിമകളുടെ വ്യാജ പതിപ്പുകൾ തടയാനുള്ള നടപടികൾ ശക്തമാക്കുമെന്നും, തിരുവനന്തപുരത്തിനു പുറമേ കൊച്ചിയിലും കോഴിക്കോട്ടും ആന്റി പൈറസി സോണൽ ഓഫീസുകൾ ആരംഭിക്കുമെന്നും മന്ത്രി പി.സി. വിഷ്ണുനാഥ് പറഞ്ഞു. സിനിമാമേഖലയിലെ പ്രശ്നങ്ങൾ ചർച്ചചെയ്യാൻ വിവിധ സിനിമാസംഘടനാപ്രതിനിധികളുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്.സിനിമയ്ക്ക് വ്യവസായപദവി നൽകുന്നതുൾപ്പെടെയുള്ള ആവശ്യം പരിഗണിക്കും. ഷൂട്ടിങ് ഉൾപ്പെടെയുള്ള കാര്യങ്ങൾക്ക് ആവശ്യമായ വിവിധ സർക്കാർ അനുമതി വേഗത്തിലാക്കാൻ പ്രത്യേകസംവിധാനം കൊണ്ടുവരും. മലയാള സിനിമാമേഖല നിലവിൽ നേരിടുന്ന പ്രശ്നങ്ങൾ പരിഹരിക്കാൻ സർക്കാർ സജീവ ഇടപെടൽ നടത്തുമെന്ന് മന്ത്രി […]
Read more

മക്കളുടെ മുന്നിൽവെച്ച് വീട്ടമ്മയെ കഴുത്തറുത്ത് കൊലപ്പെടുത്തി; ഭർത്താവ് ഒളിവിൽ

തിരുവനന്തപുരം: തിരുവനന്തപുരം നാലാഞ്ചിറയില്‍ വീട്ടമ്മയെ കഴുത്തറുത്ത് കൊലപ്പെടുത്തി. ഹസീന ബീവി (36) ആണ് കൊല്ലപ്പെട്ടത്. ഭര്‍ത്താവ് സുരേഷ് ഒളിവിലാണ്. ഇന്നലെ അര്‍ധരാത്രിയോടെയാണ് സംഭവം നടന്നത്. കുടുംബ വഴക്കാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നാണ് പ്രാഥമികമായി പൊലീസ് മനസിലാക്കിയിരിക്കുന്നത്. ഇവരെ ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. വീട്ടമ്മയ്ക്ക് കഴുത്തിലേറ്റ ഗുരുതര പരുക്കാണ് മരണ കാരണം. കുട്ടികളുടെ മുന്നില്‍ വച്ചായിരുന്നു കൊല നടന്നതെന്നും പൊലീസ് പറഞ്ഞു. പൊലീസ് ഇയാള്‍ക്കായുള്ള തിരച്ചില്‍ ഊര്‍ജിതമാക്കി. ഹസീനയെ കഴിഞ്ഞ 30 ന് കാണാതായിരുന്നു. തൊട്ടുപിന്നാലെ സുരേഷ് […]
Read more

ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്; അന്വേഷണം പ്രത്യേക സംഘത്തിന്

തിരുവനന്തപുരം: പ്രതിപക്ഷനേതാവ് പിണറായി വിജയൻറെ മകൾ വീണ വിജയന്റെ വീട്ടിലെ റെയ്ഡിനിടെ ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ് പ്രത്യേക സംഘം അന്വേഷിക്കും. കുറ്റപത്രം ഉൾപ്പടെ വേഗത്തിലാക്കാനാണ് പ്രത്യേക അന്വേഷണ സംഘത്തിന്റെ നീക്കം. കന്റോൺമെന്റ് ACP യുടെ നേതൃത്വത്തിലുള്ള പ്രത്യേകസംഘത്തിൽ 30 ഓളം പൊലീസ് ഉദ്യോഗസ്ഥരാണ് ഉള്ളത്. നാല് SHO മാരെയും സംഘത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. അതേസമയം, ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിലെ പ്രതികളുടെ വീടുകൾ കഴിഞ്ഞ ദിവസം സിപിഐഎം നേതാക്കൾ സന്ദർശിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ആക്രമണം […]
Read more

മമത ബാനർജിക്ക് തിരിച്ചടി; പ്രതിഷേധ യോഗത്തിൽ പങ്കെടുത്തത് 8 എംഎൽമാരും 6 എംപിമാരും മാത്രം

ഡൽഹി: പശ്ചിമബം​ഗാളിൽ മമത ബാനർജിക്ക് വീണ്ടും തിരിച്ചടി. മമത നേതൃത്വം നൽകിയ പ്രതിഷേധ യോഗത്തിൽ 8 എംഎൽമാർ മാത്രമാണ് പങ്കെടുത്തത് . പാർട്ടിക്ക് ആകെ 80 എംഎൽഎമാരാണ് ഉള്ളത്. ഭൂരിപക്ഷം എംപിമാരും വിട്ടുനിന്നു. ലോക്സഭയിലും രാജ്യസഭയിലുമായി പാർട്ടിക്കുള്ളത് 42 എംപിമാരും. പ്രതിഷേധത്തിൽ പങ്കെടുത്തത് 6 എംപിമാർ മാത്രമാണ്. ഇതോടെ തൃണമൂൽ പിളർപ്പിലേക്കെന്ന സൂചന ശക്തമാകുകയാണ്. നിയമസഭ കക്ഷിയോഗം വിളിക്കാനുള്ള ഒരു വിഭാഗത്തിൻ്റെ നിർദേശം മമത ബാനർജി തള്ളി. അതേസമയം, ബംഗാളിലെ വിമത എംഎൽഎമാർ നീക്കം കടുപ്പിക്കുകയാണ്. ഭൂരിപക്ഷം […]
Read more

സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത; നാല് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത. നാല് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശ്ശൂർ ജില്ലകളിൽ അതിശക്തമായ മഴയാകും ലഭിക്കുക. 10 ജില്ലകളിൽ യെല്ലോ അലർട്ടും നിലവിലുണ്ട്. മണ്ണിടിച്ചിൽ ഉരുൾപൊട്ടൽ സാധ്യതയുള്ള മേഖലകളിൽ പ്രത്യേക ജാഗ്രത പുലർത്തണം. തീരദേശ മേഖലയിൽ ശക്തമായ കാറ്റ് വീശിയേക്കും. കേരള കർണാടക ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് വിലക്കുണ്ട്. മണിക്കൂറുകൾക്കുള്ളിൽ കേരളത്തിൽ കാലവർഷം എത്തിയേക്കാമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. പടിഞ്ഞാറൻ കാറ്റ് ശക്തി പ്രാപിച്ചതോടെ കേരളം, തമിഴ്നാട് […]
Read more

സംസ്ഥാനത്ത് സംഭരിച്ച നെല്ലിൻറെ പണം 10 ദിവസത്തിനുള്ളിൽ നൽകുമെന്ന് ഉറപ്പ് നൽകി സർക്കാർ

തിരുവനന്തപുരം: സംസ്ഥാനത്ത് സംഭരിച്ച നെല്ലിൻറെ പണം 10 ദിവസത്തിനുള്ളിൽ നൽകുമെന്ന് സർക്കാരിൻറെ ഉറപ്പ് നൽകി. കർഷകർ ഇന്ന് മന്ത്രിമാരുമായി നടത്തിയ ചർച്ചയിലാണ് ഈ ഉറപ്പ് ലഭിച്ചത്. കൃഷി,ജലസേചനം ,വനം, ഭക്ഷ്യ സിവിൽ സപ്ലൈസ് വകുപ്പ് മന്ത്രിമാരുമായാണ് കർഷകർ കൂടിക്കാഴ്ച നടത്തിയത്. സഹകരണ ബാങ്ക് വഴി പണം നൽകുന്ന രീതി ഇനിമുതൽ ഉണ്ടാകില്ല. കാനറ ബാങ്ക് , സ്റ്റേറ്റ് ബാങ്ക് വഴി പണം നൽകുമെന്ന് സർക്കാർ കർഷകർക്കു ഉറപ്പ് നൽകി. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ സംഭരണം പൂർത്തിയാകാതെ നെല്ല് […]
Read more

ഡിവൈഎസ്പി മധുബാബുവിന് സ്ഥാനക്കയറ്റം; കോട്ടയം അഡീഷണൽ എസ്പി ആയി നിയമനം

തിരുവനന്തപുരം: ഡിവൈഎസ്പി മധുബാബുവിന് സ്ഥാനക്കയറ്റം. കോട്ടയം അഡീഷണൽ എസ്പി ആയാണ് നിയമനം. കസ്റ്റഡി മർദനങ്ങൾ ഉൾപ്പടെ നിരവധി പരാതികൾ മധുബാബുവിനെതിരെ ഉയർന്നിട്ടുണ്ട്. അതുകൊണ്ട്, സ്ഥാനക്കയറ്റം നൽകുന്ന പട്ടികയിൽ മധുബാബുവിനെ ഉൾപ്പെടുത്തിയത് വലിയ വിവാദങ്ങൾക്ക് വഴിവെച്ചിരുന്നു. സീനിയർ പൊലീസ് ഓഫീസേഴ്സ് അസോസിയേഷൻ്റെ നേതാവാണ് ഡിവൈഎസ്പി മധുബാബു. വിവാദങ്ങൾ ഉയർന്നിരുന്ന പശ്ചാത്തലത്തിൽ മുഖ്യമന്ത്രി പങ്കെടുത്ത യോ​ഗത്തിൽ നിന്നുപോലും മാറ്റിനിർത്തിയിരുന്നു. എന്നാൽ, പ്രൊമോഷൻ യോ​ഗം ചേരുന്നതിന് മുൻപ് എല്ലാ ആരോപണങ്ങളിലും മധുബാബു കോടതിയിൽ പോയി സ്റ്റേ വാങ്ങുകയും തീർപ്പാക്കുകയും ചെയ്തിരുന്നു. പിന്നാലെയാണ് […]
Read more

ഡികെ ശിവകുമാർ മുഖ്യമന്ത്രിയായി നാളെ സത്യപ്രതിജ്ഞ ചെയ്യും

ബെംഗളൂരു: കർണാടക മുഖ്യമന്ത്രിയായി ഡി കെ ശിവകുമാർ നാളെ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കും. ഡി കെ ശിവകുമാറിനൊപ്പം പതിനൊന്ന് മന്ത്രിമാരും നാളെത്തന്നെ ചുമതലയേൽക്കുമെന്നാണ് പുറത്തുവരുന്ന വിവരങ്ങൾ. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെയുടെ മകൻ പ്രിയങ്ക് ഖർഗെയും മുഖ്യമന്ത്രി സ്ഥാനം ഒഴിഞ്ഞ സിദ്ധരാമയ്യയുടെ മകൻ യതീന്ദ്ര സിദ്ധരാമയ്യയും പുതിയ മന്ത്രിസഭയിൽ ഇടംനേടുമെന്ന് ഉറപ്പായിട്ടുണ്ട്. രണ്ട് മലയാളികളും മന്ത്രിസ്ഥാനം ഉറപ്പിച്ചു. പ്രമുഖ നേതാവ് കെ ജെ ജോർജ്, യു ടി ഖാദർ എന്നിവരാണ് നാളെ സത്യപ്രതിജ്ഞ ചെയ്യുന്ന മലയാളി നേതാക്കൾ. […]
Read more

‘തിരഞ്ഞടുപ്പിൽ തോറ്റ ശേഷം അനക്കം ഇല്ലല്ലോ?’; ചോദ്യത്തിന് മറുപടിയുമായി അഖിൽ മാരാർ

എറണാകുളം: തിരഞ്ഞടുപ്പിൽ തോറ്റതിനു ശേഷം അനക്കമില്ലല്ലോ എന്ന തരത്തിലുള്ള ചോദ്യങ്ങൾക്ക് മറുപടിയുമായി അഖിൽ മാരാർ. ഏതെങ്കിലും ഒരു കാര്യം മാത്രം നോക്കി ജീവിക്കുന്ന ഒരാളല്ല താനെന്നും പ്രതിസന്ധികളെ ബുദ്ധിപരമായി ഉപയോഗിക്കുകയാണ് ചെയ്തതെന്നും അഖിൽ മാരാർ ഫേസ്‍ബുക്കിൽ കുറിച്ചു. ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം: എന്താണ് പരുപാടി..? തിരഞ്ഞെടുപ്പിൽ തോറ്റ ശേഷം അനക്കം ഇല്ലല്ലോ..? കമന്റ് ബോക്സിലെ തെറി വിളികൾ മാറ്റി വെച്ചാൽ മറുപടി പറയണം എന്ന് തോന്നിയ ചില ചോദ്യങ്ങൾ. ഞാൻ ഏതെങ്കിലും ഒരു കാര്യം മാത്രം നോക്കി […]
Read more

Recent News