Author: Ardra

നിർണ്ണായക നടപടിയുമായി നേതൃത്വം; തൃണമൂൽ കോൺഗ്രസിന്‍റെ എല്ലാ കമ്മിറ്റികളും പിരിച്ചുവിട്ടു

കൊൽക്കത്ത: പശ്ചിമബംഗാളില്‍ തൃണമൂല്‍ കോണ്‍ഗ്രസ് തകർച്ചയുടെ വക്കിലെത്തിയ സാഹചര്യത്തിൽ രക്ഷാ തന്ത്രം മെനഞ്ഞ് പാർട്ടി നേതൃത്വം. സംസ്ഥാനത്തെ എല്ലാ കമ്മിറ്റികളും പിരിച്ചുവിട്ടതായി നേതൃത്വം വാർത്താക്കുറിപ്പ് ഇറക്കി. പോഷക സംഘടനകളുടെയടക്കം എല്ലാ കമ്മിറ്റികളും പിരിച്ചുവിട്ടതായി നേതൃത്വം കുറിപ്പിൽ വ്യക്തമാക്കി. വിശദമായ വിലയിരുത്തലുകൾക്ക് ശേഷം പുനസംഘടനയുണ്ടാകുമെന്നും അറിയിച്ചു. ബംഗാളിലെ പ്രതിപക്ഷ നേതാവാകാൻ 59 എംഎല്‍എ മാരുടെ പിന്തുണ കത്തുമായി ഋതബ്രത ബാനര്‍ജി നിയമസഭ സ്പീക്കറെ സമീപിച്ചതിന് പിന്നാലെയാണ് നേതൃത്വത്തിന്‍റെ നടപടി. അതേസമയം ശോഭന്‍ ദേബ് ചതോപാധ്യയെ പ്രതിപക്ഷ നേതാവായി അംഗീകരിക്കണമെന്നാവശ്യപ്പെട്ട് […]
Read more

ബിജെപിയില്‍ അംഗത്വമെടുത്ത് സിപിഐഎം മുന്‍ ഏരിയാ സെക്രട്ടറി

തിരുവനന്തപുരം: സിപിഐഎം മുന്‍ ഏരിയാ സെക്രട്ടറി ബിജെപിയില്‍ ചേര്‍ന്നു. കഴക്കൂട്ടം മുന്‍ ഏരിയാ സെക്രട്ടറി എസ് എസ് ബിജുവാണ് പാര്‍ട്ടി വിട്ട് ബിജെപിയിൽ ചേർന്നത്. കോര്‍പ്പറേഷന്‍ തിരഞ്ഞെടുപ്പിൽ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായിരുന്നു എസ് എസ് ബിജു. മാരാര്‍ജി ഭവനില്‍ വെച്ച് നടന്ന ചടങ്ങിലാണ് എസ് എസ് ബിജുവിന് ബിജെപി അംഗത്വം നൽകിയത്. നിയമസഭാ തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങളിൽ നിന്ന് ബിജു പൂർണമായും വിട്ടുനിന്നതിൽ സിപിഎമ്മിൽ വിമർശനമുയർന്നിരുന്നു. കടകംപള്ളി സുരേന്ദ്രനെ തോൽപ്പിക്കാൻ പ്രവർത്തിച്ചെന്നും ആരോപണമുയർന്നിരുന്നു. അതേസമയം, പാർട്ടി രീതികളിലെ മടുപ്പ് കാരണമാണ് […]
Read more

‘എല്ലാവരെയും ഒത്തൊരുമിച്ച് കൊണ്ടുപോകണം’;ഡികെ ശിവകുമാറിന് നിർദ്ദേശം നൽകി സോണിയ ഗാന്ധിയുടെ

ബെംഗളൂരു: കർണാടകയിൽ പുതിയ മുഖ്യമന്ത്രിയായി അധികാരമേൽക്കുന്നതിന് മുൻപേ ഡി കെ ശിവകുമാറിനെ നേരിട്ട് ഫോണിൽ വിളിച്ച് കോൺഗ്രസ് മുൻ അധ്യക്ഷ സോണിയ ഗാന്ധി. ഇന്ന് രാവിലെയാണ് സോണിയ ഗാന്ധി ഡി കെ ശിവകുമാറിനെ വിളിച്ച് സുപ്രധാന നിർദ്ദേശം നൽകിയത്. പാർട്ടിയിലെയും മുന്നണിയിലെയും എല്ലാവരെയും ഒത്തൊരുമിച്ചും ഒരേ മനസ്സോടെയും മുന്നോട്ട് കൊണ്ടുപോകണമെന്ന ‘ഒറ്റ കാര്യമാണ്’ അവർ പ്രധാനമായും ആവശ്യപ്പെട്ടത്. ഹൈക്കമാൻഡിന്റെ പൂർണ്ണ പിന്തുണ അറിയിച്ചുള്ള ഈ ഫോൺ കോളിന് ഡി കെ ശിവകുമാർ, സോണിയ ഗാന്ധിയോട് പ്രത്യേക നന്ദി […]
Read more

ഉമ്മൻചാണ്ടിയുടെ ജീവിതം സിനിമയാക്കണം ; ആഗ്രഹം പങ്കുവെച്ച് ചാണ്ടി ഉമ്മൻ

തിരുവനന്തപുരം: മുൻമുഖ്യമന്ത്രിയും കോൺഗ്രസ് നേതാവുമായിരുന്ന ഉമ്മൻചാണ്ടിയുടെ ജീവിതം സിനിമയാക്കണമെന്ന ആഗ്രഹം പങ്കുവെച്ച് മകനും എംഎൽഎയുമായ ചാണ്ടി ഉമ്മൻ. നാദിർഷയായുള്ള സംഭാഷണത്തിലാണ് ചാണ്ടി ഉമ്മൻ ഈ ആഗ്രഹം പ്രകടിപ്പിച്ചത്. ഉമ്മൻ ചാണ്ടി എന്ന പേരിൽ തന്നെയാവണം സിനിമയെന്നും, ഉമ്മൻചാണ്ടിയുടെ വേഷം മമ്മൂട്ടി അഭിനയിച്ചാൽ നന്നാവുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. “ഞാനൊരു സിനിമയെടുക്കണമെന്ന ആഗ്രഹത്തിൽ നിൽക്കുകയാണ്. പിതാവിന്റെ പേരിലുള്ള സിനിമ. പിതാവിന്റെ ജീവിതയാത്ര. ഉമ്മൻചാണ്ടി എന്ന പേരിൽ തന്നെയാണ് ആഗ്രഹം. പിതാവിന്റെ പേരിലുള്ള ഫൗണ്ടേഷന്റെ മുന്നോട്ടുള്ള ജീവകാരുണ്യപ്രവർത്തനങ്ങൾക്ക് ഫണ്ട് കണ്ടെത്താൻ കൂടിയാണ് […]
Read more

പുതിയ അംഗങ്ങളെ നിയമസഭാ ചട്ടം പഠിപ്പിക്കും: സ്പീക്കര്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍

തിരുവനന്തപുരം: നിയമസഭയിൽ പ്രത്യേക റൂളിംഗ് നൽകി സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ. പുതിയ അംഗങ്ങളെ നിയമസഭാ ചട്ടം പഠിപ്പിക്കുമെന്ന് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പറഞ്ഞു. നിയമസഭയുടെ നടപടിക്രമങ്ങള്‍ക്ക് വിരുദ്ധമായി ഇടപെടരുതെന്ന് സഭയില്‍ സ്പീക്കര്‍ പ്രത്യേക റൂളിംഗ് നല്‍കി. ശൂന്യവേളയില്‍, നയപ്രഖ്യാപന പ്രസംഗത്തിന്മേലുള്ള ചര്‍ച്ചകളിലേക്ക് കടക്കുന്നതിന് മുമ്പായിരുന്നു തിരുവഞ്ചൂര്‍ രാധാകൃഷ്ണന്റെ പ്രത്യേക റൂളിംഗ്. 71 പുതിയ എംഎല്‍എമാരാണുള്ളതെന്നും ഇന്നലെ തുടക്കം ആയതിനാല്‍ പലരും സ്വാതന്ത്ര്യത്തോടെ ഇടപെട്ടെന്നും സ്പീക്കര്‍ പറഞ്ഞു. അംഗങ്ങള്‍ ചെയറിന് മുഖം മറച്ച് നില്‍ക്കുകയും സഭയുടെ തലങ്ങും വിലങ്ങും നടക്കുകയും […]
Read more

റിയാദിലെ ​ഗതാഗതക്കുരുക്കിന് ആശ്വസം ; ആറിടങ്ങളിൽ ഇനി ഫ്ലക്സിബിൾ ജോലി സമയം

റിയാദ്: റിയാദിലെ ഗതാഗതക്കുരുക്കിന് ഇനി ആശ്വാസം. കടുത്ത ഗതാഗതക്കുരുക്കുള്ള ആറിടങ്ങളിൽ ഫ്ലക്സിബിൾ ജോലി സമയം നടപ്പിലാക്കിത്തുടങ്ങി. സൗദി തൊഴിൽ വകുപ്പിനും റോയൽ കമ്മീഷനും കീഴിലാണ് പരീക്ഷണം. വിവിധ മേഖലകളിലായി പ്രവർത്തിക്കുന്ന അമ്പതോളം കമ്പനി ഇന്നലെ മുതൽ ഇതിൽ ഭാഗമായിക്കഴിഞ്ഞു. ജീവനക്കാർ ഒരേസമയത്ത് ഓഫീസുകളിൽ എത്തുന്നതും മടങ്ങുന്നതും ഒഴിവാക്കി, വ്യത്യസ്ത സമയക്രമങ്ങളിൽ ജോലി ക്രമീകരിക്കുന്ന രീതിയാണിത്. രാവിലെയും ഉച്ചക്കും വൈകുന്നേരവും ഒരുപോലെ തിരക്കുള്ള കിങ് അബ്ദുല്ല ഫിനാൻഷ്യൽ ഡിസ്ട്രിക്റ്റ് (KAFD), ഡിജിറ്റൽ സിറ്റി, ഡിപ്ലോമാറ്റിക് ക്വാർട്ടർ (DQ), ലൈസൺ […]
Read more

സൗദിയുടെ വിവിധയിടങ്ങളിൽ പൊടിക്കാറ്റ് തുടരുമെന്ന് മുന്നറിയിപ്പ്

റിയാദ്: സൗദിയുടെ വിവിധ പ്രദേശങ്ങളിൽ പൊടിക്കാറ്റ് തുടരുമെന്ന് സൗദി ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി . വരും ദിവസങ്ങളിൽ രാജ്യത്ത് പകലിന് ദൈർഘ്യമേറുമെന്നും മന്ത്രാലയം അറിയിച്ചു. മക്കയടക്കമുള്ള പ്രദേശങ്ങളിലെ മലയോര മേഖലകളിലാണ് കാറ്റെത്തുക. കാറ്റിനൊപ്പം ഇടിമിന്നലും നേരിയ മഴക്കു സാധ്യതയുണ്ട് . ജിസാൻ, മക്ക, അസീർ, അൽ ബഹ എന്നീ 4 പ്രദേശങ്ങളിൽ കാറ്റ് ശക്തമാകും. റിയാദ്, അൽജൗഫ്, വടക്കൻ അതിർത്തി പ്രവിശ്യ എന്നിവിടങ്ങളിൽ പൊടിക്കാറ്റ് ശക്തമാകുന്നതിനാൽ ഇവിടങ്ങളിൽ കാഴ്ചമറയാനുള്ള സാധ്യത കൂടുതലാണ്. ഇതിനാൽ […]
Read more

ഭക്ഷ്യ സുരക്ഷയ്ക്ക് എച്ച്.എ.സി.സി.പി സർട്ടിഫിക്കേഷൻ നേടി യൂണിയൻ കോപ്

ദുബായ്: ഹസാർഡ് അനാലിസിസ്, ക്രിട്ടിക്കൽ കൺട്രോൾ പോയിന്റ്സ് സർട്ടിഫിക്കേഷൻ നേടി യൂണിയൻ കോപ് ശാഖകൾ. സിലിക്കൺ ഒയാസിസ്, അൽ ഖവനീജ്, അൽ നഹ്ദ, മോട്ടോർ സിറ്റി ശാഖകൾക്കാണ് സർട്ടിഫിക്കേഷൻ ലഭിച്ചത്. ഭക്ഷ്യ സുരക്ഷ മാനേജ്മെന്റ് സംവിധാനം, അന്താരാഷ്ട്ര മാനദണ്ഡങ്ങൾ പാലിച്ചത് എന്നിവ ചൂണ്ടിക്കാണിച്ചാണ് അം​ഗീകാരം. ഭക്ഷ്യ സുരക്ഷയിൽ കൃത്യമായ നിരീക്ഷണങ്ങൾ നടത്തിയതിനും നിയന്ത്രണങ്ങൾ നടപ്പിലാക്കിയതിനുമാണ് ഈ അം​ഗീകാരം. യൂണിയൻ കോപ് നടപ്പിലാക്കിയ ഉയർന്ന ഭക്ഷ്യ സുരക്ഷ മാനദണ്ഡങ്ങൾക്കും ​ഗുണമേന്മ ഉറപ്പുവരുത്താൻ നടത്തിയ പദ്ധതികൾ‌ക്കുമുള്ള അം​ഗീകാരമാണ് ഈ നേട്ടം. […]
Read more

ടിക് ടോകിലെ തർക്കം; ഷാർജയിൽ കണ്ണൂർ സ്വദേശിയെ കുത്തിക്കൊന്നത് കൊല്ലം സ്വദേശി

ഷാർജ: ടിക് ടോക്കിലെ തർക്കത്തെതുടർന്ന് ഷാർജയിൽ മലയാളി യുവാവ് കൊല്ലപ്പെട്ടു. കണ്ണൂർ മാട്ടൂൽ സ്വദേശി ഇസ്മായിൽ പൊന്നൻ ആണ് മരിച്ചത്. കൊല്ലം സ്വദേശിയായ പ്രതിയടക്കം നാല് പേർക്ക് എതിരെയാണ് അന്വേഷണം. ടിക് ടോക്കിൽ ലൈവിൽ ചേരിതിരിഞ്ഞ് തർക്കവും തെറിവിളിയും ഭീഷണിയും അസഭ്യ ഇടപെടലുകളുമാണ് നേരിൽ കണ്ട് ഏറ്റുമുട്ടാമെന്ന നിലയിലേക്കെത്തിയത്. ടിക്ക് ടോക്കിലെ വെല്ലുവിളിക്ക് ശേഷം പ്രതിയെ കാണാൻ ഷാർജ അൽ നഹ്ദയിൽ ഇസ്മായിൽ പൊന്നൻ എത്തുകയായിരുന്നു എന്നാണ് സൂചന. ദൃശ്യങ്ങൾ ഷാർജ പൊലീസിന് ലഭിച്ചിട്ടുണ്ട്. ഇസ്മായിൽ സംഭവ […]
Read more

മുജ്തബ ഖമനെയി ഭരണകാര്യങ്ങളിൽ സജീവമായി ഇടപെടുന്നതായി സൂചന; യുഎസ് വിദേശകാര്യ സെക്രട്ടറി മാർക്കോ റൂബിയോ

വാഷിംഗ്ടൺ: ഇറാന്റെ പരമോന്നത നേതാവ് മുജ്തബ ഖമനെയി ഭരണകാര്യങ്ങളിൽ സജീവമായി ഇടപെടുന്നതിന്റെ സൂചനകൾ വരുന്നതായി യുഎസ് വിദേശകാര്യ സെക്രട്ടറി മാർക്കോ റൂബിയോ. യുഎസ് സെനറ്റിന്റെ വിദേശകാര്യ സമിതിക്ക് മുന്നിൽ സംസാരിക്കവെയാണ് റൂബിയോ ഇക്കാര്യം അറിയിച്ചത്. ഫെബ്രുവരിയിൽ യുദ്ധം ആരംഭിച്ചതിന് ശേഷം യുഎസ് നടത്തിയ വ്യോമാക്രമണത്തിൽ മുൻ പരമോന്നത നേതാവായ അലി ഖമേനി കൊല്ലപ്പെട്ടതിന് ശേഷം മുജ്തബ ഖമനെയി പൊതുവേദികളിൽ പ്രത്യക്ഷപ്പെട്ടിരുന്നില്ല. എന്നാൽ, നിലവിൽ അദ്ദേഹം ജീവിച്ചിരിപ്പുണ്ടെന്നും മധ്യസ്ഥർ വഴിയും രേഖാമൂലവും രാജ്യത്തിന്റെ സുപ്രധാന തീരുമാനങ്ങളിൽ സജീവമായി ഇടപെടുന്നുണ്ടെന്നും […]
Read more

Recent News