തിരുവനന്തപുരം: നിയമസഭയിൽ പ്രത്യേക റൂളിംഗ് നൽകി സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ. പുതിയ അംഗങ്ങളെ നിയമസഭാ ചട്ടം പഠിപ്പിക്കുമെന്ന് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പറഞ്ഞു. നിയമസഭയുടെ നടപടിക്രമങ്ങള്‍ക്ക് വിരുദ്ധമായി ഇടപെടരുതെന്ന് സഭയില്‍ സ്പീക്കര്‍ പ്രത്യേക റൂളിംഗ് നല്‍കി. ശൂന്യവേളയില്‍, നയപ്രഖ്യാപന പ്രസംഗത്തിന്മേലുള്ള ചര്‍ച്ചകളിലേക്ക് കടക്കുന്നതിന് മുമ്പായിരുന്നു തിരുവഞ്ചൂര്‍ രാധാകൃഷ്ണന്റെ പ്രത്യേക റൂളിംഗ്.
71 പുതിയ എംഎല്‍എമാരാണുള്ളതെന്നും ഇന്നലെ തുടക്കം ആയതിനാല്‍ പലരും സ്വാതന്ത്ര്യത്തോടെ ഇടപെട്ടെന്നും സ്പീക്കര്‍ പറഞ്ഞു. അംഗങ്ങള്‍ ചെയറിന് മുഖം മറച്ച് നില്‍ക്കുകയും സഭയുടെ തലങ്ങും വിലങ്ങും നടക്കുകയും ചെയ്തു. സഭയുടെ മര്യാദ എല്ലാവരും പാലിക്കണമെന്ന് സ്പീക്കര്‍ പറഞ്ഞു. പുതിയ എംഎല്‍എ-മാരെ നിയമസഭാ ചട്ടം പഠിപ്പിക്കാന്‍ ഈ മാസം പതിനേഴിന് സെമിനാര്‍ സംഘടിപ്പിക്കും. ജ്യേഷ്ഠ സഹോദരന്മാര്‍ പാലിക്കുന്ന രീതി 71 പുതിയ അംഗങ്ങളും മാതൃകയാക്കണമെന്നും സ്പീക്കര്‍ വ്യക്തമാക്കി.
