Author: Ardra

പുതിയ കാറുകള്‍ വാങ്ങില്ല; യുഡിഎഫ് മന്ത്രിമാര്‍ക്ക് പഴയ കാര്‍

തിരുവനന്തപുരം: യുഡിഎഫ് സര്‍ക്കാരില്‍ മന്ത്രിമാര്‍ക്ക് പുതിയ കാറില്ല. വി എന്‍ വാസവന്‍ ഉപയോഗിച്ച കാര്‍ ആകും മുഖ്യമന്ത്രി ഉപയോഗിക്കുക. മറ്റു മന്ത്രിമാരും പഴയ കാർ ഉപയോഗിക്കും. പൈലറ്റും എസ്‌കോര്‍ട്ടും ഒഴികെ മറ്റ് വാഹനങ്ങള്‍ വേണ്ടെന്ന് നിര്‍ദേശിച്ചതിന് പിന്നാലെ ക്ലിഫ് ഹൗസ് മോടി പിടിപ്പിക്കില്ലെന്ന തീരുമാനം കൂടി നിയുക്ത മുഖ്യമന്ത്രി വി ഡി സതീശന്‍ കൈക്കൊണ്ടിരുന്നു. ചിലവ് ചുരുക്കലിന്റെ ഭാഗമായാണ് തീരുമാനം. അറ്റകുറ്റ പണികള്‍ മാത്രം മതിയെന്ന് വി ഡി സതീശന്‍ നിര്‍ദേശം നല്‍കി. മാത്രമല്ല, മന്ത്രി മന്ദിരങ്ങളിലും […]
Read more

‘മുല്ലപ്പെരിയാറിൽ പുതിയ ഡാം ഉണ്ടാക്കണം’; മോൻസ് ജോസഫ്

ഇടുക്കി: മുല്ലപരിയാറിൽ പുതിയ ഡാമെന്ന ആവശ്യം ഉയർത്തി കേരള കോൺഗ്രസ്. മുല്ലപ്പെരിയാറിൽ പുതിയ ഡാമിനുള്ള ഏറ്റവും അനുകൂല സാഹചര്യമാണ് നിലവിലുള്ളതെന്ന് മോൻസ് ജോസഫ് പ്രതികരിച്ചു. വി ഡി സതീശനും തമിഴ്നാട് മുഖ്യമന്ത്രി വിജയും തമ്മിലുണ്ടാകുന്ന കൂടിക്കാഴ്ചയിലൂടെ പ്രശ്‌ന പരിഹാരം ഉണ്ടാകണമെന്നും മോൻസ് ജോസഫ് ആവശ്യപ്പെട്ടു. കേരളത്തിൽ കോൺഗ്രസ് സർക്കാർ അധികാരത്തേറിയപ്പോൾ തമിഴ്നാട്ടിൽ കോൺഗ്രസ് പിന്തുണക്കുന്ന സർക്കാരാണുള്ളത്. മാത്രമല്ല, 9 സീറ്റിൽ കേരള കോൺഗ്രസ് മത്സരിച്ചിരുന്നുവെങ്കിൽ മുഴുവൻ ജയിച്ചേനെയെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. 2 സീറ്റ് കോൺഗ്രസിനായി നൽകിയവരാണ് ഞങ്ങൾ. […]
Read more

ജനസംഖ്യ കൂട്ടാൻ തെലങ്കാന; പ്രഖ്യാപനവുമായി മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു

വിജയവാഡ: ജനസംഖ്യ കൂട്ടാൻ പ്രഖ്യാപനവുമായി തെലങ്കാന. ആന്ധ്രാപ്രദേശിൽ മൂന്നാമതും നാലാമതും ജനിക്കുന്ന കുഞ്ഞുങ്ങൾക്ക് മുഖ്യമന്ത്രി എൻ. ചന്ദ്രബാബു നായിഡു സാമ്പത്തിക പ്രോത്സാഹനം പ്രഖ്യാപിച്ചു . മൂന്നാമത് ജനിക്കുന്ന കുഞ്ഞിന് 30,000 രൂപയും നാലാമത് ജനിക്കുന്ന കുഞ്ഞിന് 40,000 രൂപയുമാണ് നൽകുക. സംസ്ഥാനത്തെ ജനസംഖ്യാ കുറവ് പരിഹരിക്കുക ലക്ഷ്യമിട്ടാണ് നടപടി. ശ്രീകാക്കുളം ജില്ലയിലെ നരസന്നപേട്ടയിൽ നടന്ന ഒരു ചടങ്ങിൽ സംസാരിക്കുന്നതിനിടെയാണ് പ്രഖ്യാപനം നടത്തിയത്. കുഞ്ഞുങ്ങൾ ജനിച്ച ഉടൻതന്നെ ഈ പണം കുടുംബങ്ങൾക്ക് കൈമാറുമെന്ന് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു അറിയിച്ചു. […]
Read more

തമിഴ്നാട്ടിൽ വകുപ്പുകൾ പ്രഖ്യാപിച്ചു; മുഖ്യമന്ത്രി വിജയ്ക്ക് ആഭ്യന്തരം

ചെന്നൈ: തമിഴ്നാട്ടിൽ മന്ത്രിമാരുടെ വകുപ്പുകൾ പ്രഖ്യാപിച്ചു. ആഭ്യന്തര വകുപ്പും മുഖ്യമന്ത്രി സി ജോസഫ് വിജയ് തന്നെ കൈകാര്യം ചെയ്യും. മുനിസിപ്പൽ ഭരണം, പൊതുഭരണം, വനിത – യുവജനക്ഷേമം, പ്രത്യേക പദ്ധതി നടപ്പാക്കൽ വകുപ്പുകളും കൂടി നിലവിലുണ്ട്‌. ബുസി ആനന്ദ് ഗ്രാമവികസനം, ജലവിഭവം എന്നീ വകുപ്പുകളും കെ എ സെങ്കോട്ടയ്യൻ ധന വകുപ്പും കൈകാര്യം ചെയ്യും. ആധവ് അർജുനയ്ക്ക് പൊതുമരാമത്ത്, സ്പോർട്സ് വകുപ്പുകളാണ് നിയോ​ഗിച്ചിട്ടുള്ളത്. അരുൺരാജ്‌ – ആരോഗ്യം, പി വെങ്കട്ടരമണൻ – ഭക്ഷ്യം, സിവിൽ സപ്ലൈസ്‌, സി […]
Read more

പഠനാവശ്യത്തിന് നൽകിയ മൃതദേഹം തിരികെ നൽകാനാവില്ല; ഹൈക്കോടതി

കൊച്ചി: പഠനാവശ്യത്തിനായി നൽകിയ മൃതദേഹം തിരികെ തിരികെനൽകാനാകില്ലെന്ന് ഹൈക്കോടതി. മെഡിക്കൽ കോളേജിന് വിട്ടുനൽകിയ അമ്മയുടെ മൃതദേഹം, മക്കളിൽ ചിലർ ആവശ്യപ്പെട്ടതിനെ തുടർന്നാണ് തിരികെനൽകാനാകില്ലെന്ന് ഹൈക്കോടതി പറഞ്ഞത്. മതപരമായ ചടങ്ങുകളോടെ സംസ്കാരം നടത്താനായി മൃതദേഹം മടക്കി നൽകണമെന്നാവശ്യപ്പെട്ട് കൊച്ചി സ്വദേശിയായ പരേതയുടെ ഏഴുമക്കളിൽ മൂന്നുപേർ നൽകിയ ഹർജി തള്ളിയാണ് ജസ്റ്റിസ് ബെച്ചു കുര്യൻ തോമസ് ഇക്കാര്യം വ്യക്തമാക്കിയത്. മരണശേഷം ശരീരം വിട്ടുനൽകണമെന്ന വ്യക്തിയുടെ താത്‌പര്യം മറികടക്കാൻ ഇത്തരം അവകാശവാദങ്ങൾകൊണ്ട് സാധ്യമല്ലെന്നും കോടതി കൂട്ടിച്ചേർത്തു. ഫെബ്രുവരി 23-നാണ് മേരി മരിച്ചത്. […]
Read more

വിജയ് സത്യപ്രതിജ്ഞയ്ക്ക് എത്തും; തിങ്കളാഴ്ച നഗരത്തിൽ ഗതാഗതനിയന്ത്രണം

തിരുവനന്തപുരം: തമിഴ്നാട് മുഖ്യമന്ത്രി ജോസഫ് വിജയ് യുഡിഎഫ് സർക്കാർ സത്യപ്രതിജ്ഞയ്ക്ക് എത്തും. തമിഴ്നാട് മുഖ്യമന്ത്രി ജോസഫ് വിജയ് തിങ്കളാഴ്ച രാവിലെ തിരുവനന്തപുരത്തെത്തും. തിങ്കളാഴ്ച രാവിലെ 9 മണിക്ക് തിരുവനന്തപുരത്ത് എത്തും. 11 മണിക്ക് തിരികെ മടങ്ങും. തെലുങ്കാന മുഖ്യമന്ത്രി രേവന്ത റെസ്സി, ഹിമാചൽ പ്രദേശ് മുഖ്യമന്ത്രി സുഖ്വീന്ദർ സിങ് സുഖു, കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ, ഉപ മുഖ്യമന്ത്രി ഡി കെ ശിവകുമാർ, രാഹുൽഗാന്ധി, പ്രിയങ്ക ഗാന്ധി എന്നിവരും സത്യപ്രതിജ്ഞയ്ക്കെത്തും. സത്യപ്രതിജ്ഞ ചടങ്ങിന് കനത്ത സുരക്ഷയാണ് ഒരുക്കുന്നത്. പാസുമായി […]
Read more

കേരള പ്ലസ് ടു പരീക്ഷ ഫലം മെയ് 22-ന്

തിരുവനന്തപുരം: 2026-ലെ കേരള പ്ലസ് ടു പരീക്ഷാ ഫലം മെയ് 22-ന് പ്രഖ്യാപിക്കുമെന്ന് ഹയർ സെക്കൻഡറി വിദ്യാഭ്യാസ ഡയറക്ടറേറ്റ്  അറിയിച്ചു. വിദ്യാർത്ഥികൾക്ക് ഫലം ലഭ്യമാക്കുന്നതിനായി വിവിധ ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകളിലും ഔദ്യോഗിക വെബ്‌സൈറ്റുകളിലും ഫലം ലഭ്യമാക്കും. വാർത്താസമ്മേളനത്തിലൂടെ ഫലം പ്രഖ്യാപിച്ച ശേഷമായിരിക്കും വെബ്‌സൈറ്റുകളിൽ ലിങ്ക് ലഭിക്കുക. ഫലം പരിശോധിക്കാനുള്ള ഔദ്യോഗിക വെബ്‌സൈറ്റുകൾ: keralaresults.nic.in, dhsekerala.gov.in , results.kite.kerala.gov.in . ഔദ്യോഗിക വെബ്‌സൈറ്റുകൾക്ക് പുറമെ ഡിജിലോക്കർ, പി.ആർ.ഡി ലൈവ്, ഐഎക്സാംസ്-കേരള, സഫലംആപ്പ്, എസ്.എം.എസ് സംവിധാനങ്ങൾ വഴിയും വിദ്യാർത്ഥികൾക്ക് പ്ലസ് ടു […]
Read more

മാറഡോണയുടെ മരണം ഒഴിവാക്കാമായിരുന്നു; ഡോക്ടറുടെ മൊഴി

സാൻ ഇസിഡ്രൊ: ഫുട്‌ബോൾ ഇതിഹാസതാരം ഡീഗോ മാറഡോണയുടെ മരണം ഒഴിവാക്കാമായിരുന്നെന്ന് ഡോക്ടറുടെ മൊഴി. മരിക്കുന്നതിന് രണ്ടുദിവസം മുൻപ്‌ മൂത്രതടസ്സത്തിനുള്ള മരുന്ന് നൽകിയിരുന്നെങ്കിൽ മാറഡോണയുടെ ആരോഗ്യത്തിൽ വലിയ മാറ്റമുണ്ടാകുമായിരുന്നെന്നും മരണം ഒഴിവാക്കാൻ കഴിയുമായിരുന്നെന്നും മുൻപ്‌ താരത്തെ ചികിത്സിച്ചിരുന്ന ഡോക്ടർ മാരിയൊ ഷിറ്റർ പറഞ്ഞു. മാറഡോണയുടെ മരണത്തിൽ മെഡിക്കൽ സംഘത്തിന് പിഴവുണ്ടായെന്ന കേസിലെ വിചാരണയിലാണ് ഷിറ്റർ കോടതിയിൽ മൊഴിനൽകിയത്. മാറഡോണയുടെ മൃതദേഹം പോസ്റ്റ്‌മോർട്ടം നടത്തിയതും ഷിറ്ററായിരുന്നു. 2020 നവംബർ 25-നാണ് മാറഡോണ മരിച്ചത്.
Read more

മയക്കുമരുന്ന് കടത്താൻ ശ്രമം; പിടികൂടി കുവൈത്ത് എയർ കാർഗോ കസ്റ്റംസ്

കുവൈത്ത് സിറ്റി: യുകെയിൽ നിന്ന് കുവൈത്തിലേക്ക് മയക്കുമരുന്ന് കടത്താൻ ശ്രമം. ഒരു പ്രമുഖ എക്സ്പ്രസ് ഷിപ്പിംഗ് കമ്പനി വഴി എത്തിയ രണ്ട് പാഴ്‌സലുകളിലായി 2.3 കിലോഗ്രാം മയക്കുമരുന്ന് കണ്ടെത്തി. ഷിപ്പിംഗ് രേഖകളിൽ ‘ബോഡി വാഷ്’ എന്ന് രേഖപ്പെടുത്തിയിരുന്ന പാഴ്സലുകളിൽ കസ്റ്റംസ് പരിശോധനാ സംഘത്തിന് സംശയം തോന്നിയതിനെ തുടർന്ന് നടത്തിയ വിശദമായ പരിശോധനയിലാണ് കുപ്പികൾക്കുള്ളിൽ സുതാര്യമായ ദ്രാവകം കണ്ടെത്തിയത്. കുവൈത്ത് എയർ കാർഗോ കസ്റ്റംസ് ഉദ്യോഗസ്ഥർ ഇവ പിടികൂടുകയായിരുന്നു. തുടർന്ന് മയക്കുമരുന്നിന്റെ സാമ്പിളുകൾ ജനറൽ ഡിപ്പാർട്ട്‌മെന്‍റ് ഓഫ് ക്രിമിനൽ […]
Read more

`തോൽപ്പിച്ചത് പെരുമാറ്റം’; വീണ ജോർജിന് വിമർശനം

പത്തനംതിട്ട: മുൻ ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോർജിനെ രൂക്ഷമായി വിമർശിച്ച് പത്തനംതിട്ട ജില്ലാ കമ്മിറ്റി. ആറന്മുളയിൽ തോറ്റതിന് കാരണം പെരുമാറ്റമെന്ന് പത്തനംതിട്ട വിമർശിച്ചു. പ്രവർത്തകർ വിളിച്ചാൽ പോലും വീണ ജോർജ് ഫോൺ എടുക്കില്ലെന്നും അനാവശ്യ വിവാദങ്ങളിൽ സ്വയം തലവെച്ചുവെന്നും അംഗങ്ങൾ പറഞ്ഞു. പേരാവൂരിൽ മത്സരിക്കേണ്ടിയിരുന്നത് പിണറായി വിജയൻ ആയിരുന്നു. എന്നാൽ, ഈഗോയുടെ പേരിൽ ശൈലജ ടീച്ചറെ കുരുതി കൊടുത്തുവെന്നും നേതാക്കൾ പറഞ്ഞു. തിരഞ്ഞെടുപ്പ് തോൽവി വിലയിരുത്താനുള്ള നേതൃയോഗം തുടരുകയാണ്. കേന്ദ്ര കമ്മിറ്റി അംഗങ്ങൾ ഉൾപ്പെടെ പങ്കെടുക്കുന്നുണ്ട്. […]
Read more

Recent News