Author: Ardra

ദുബായിൽ നാളെ മുതൽ ഗതാഗത നിയന്ത്രണം

ദുബായ്: ദുബായിൽ നാളെ മുതൽ ഗതാഗത നിയന്ത്രം ഏർപ്പെടുത്തിയതായി റോഡ്സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി. ദുബായിലെ വിവിധ സ്ഥലങ്ങളിൽ നടക്കുന്ന റോഡ് വികസന പ്രവർത്തനങ്ങളെ മുൻനിർത്തി ഈ ആഴ്ച താൽക്കാലിക ഗതാഗത നിയന്ത്രം ഏർപ്പെടുത്തുമെന്നാണ് അധികൃതർ അറിയിച്ചത്. പ്രധാന പാതകളായ അൽ ഖലീജ് സ്ട്രീറ്റിലും ഹെസ്സ സ്ട്രീറ്റിലുമാണ് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുള്ളത്. തിരക്ക് ഒഴിവാക്കാനായി ഡ്രൈവർമാർ ദിശാസൂചകങ്ങൾ കൃത്യമായി പാലിക്കണം, അൽ അസായേൽ സ്ട്രീറ്റ്, അൽ സുഫൂഹ് സ്ട്രീറ്റ്, ശൈഖ് സാഹിദ് റോഡ് എന്നീ ബദൽ പാതകൾ ഉപയോഗിക്കണം […]
Read more

ഇടിയോടുകൂടിയ മഴയ്ക്ക് സാധ്യത; മൂന്ന് ജില്ലകളിൽ ഓറഞ്ച് അലർട്ട്

തിരുവനന്തപുരം: കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ഇന്ന് മുതൽ വരുന്ന എട്ടാം തീയതി വരെയാണ് മുന്നറിയിപ്പ് നൽകിയത്. ഇന്നുമുതൽ വരുന്ന ആറാം തീയതി വരെ ശക്തമായ കാറ്റിനും സാധ്യതയുണ്ട്. ഏപ്രിൽ 7, 8 എന്നീ തീയതികളിൽ സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളിൽ മണിക്കൂറിൽ 30 മുതൽ 40 കിലോമീറ്റർ വരെ വേഗതയിൽ കാറ്റു വീശാനും ഇടിയോടു കൂടിയ മഴയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. മാത്രമല്ല അടുത്ത മൂന്ന് മണിക്കൂറിൽ മൂന്നു ജില്ലകളിൽ […]
Read more

ഇന്ത്യയ്ക്കായി ഇനി വൈഭവ് കളിക്കും ; യുവരാജ് സിങ്

ന്യൂഡൽഹി: ഇന്ത്യൻ കൗമാര ക്രിക്കറ്റ്‌ താരം വൈഭവ് സൂര്യവംശിയെ പ്രശംസിച്ച് മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം യുവരാജ് സിങ്. അവിശ്വസനീയമായ രീതിയിലാണ് വൈഭവ് ബാറ്റ് ചെയ്യുന്നതെന്നും അവൻ ഇന്നല്ലെങ്കിൽ നാളെ ഇന്ത്യൻ ടീമിൽ കളിക്കുമെന്നും അദ്ദേഹം പറഞ്ഞു. സ്പോർട്സ് ടാക്കിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം വൈഭവിന്റെ ബാറ്റിങ്ങിനെ പ്രശംസിച്ചത്. ആദ്യ മത്സരത്തിൽ തന്നെ മിന്നിക്കുന്ന പ്രകടനമാണ് വൈഭവ് കാഴ്ചവെച്ചതെന്നും കൂട്ടിച്ചേർത്തായിരുന്നു യുവരാജ് സിങിന്റെ പ്രതികരണം. അവിശ്വസനീയമായ വേഗതയിലാണ് വൈഭവ് ബാറ്റ് ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു. T20 ക്രിക്കറ്റിൽ […]
Read more

ശബരിമല യുവതീപ്രവേശം; ഒൻപതംഗ ഭരണഘടനാ ബെഞ്ചിന് രൂപം നൽകി

ന്യൂഡൽഹി: ശബരിമല യുവതീ പ്രവേശന കേസ് പരിഗണിക്കുന്ന ഒൻപതംഗ ഭരണഘടനാ ബെഞ്ചിന് ചീഫ് ജസ്റ്റിസ് സൂര്യകാന്ത് രൂപം നൽകി. ബെഞ്ചിന് നേതൃത്വം നൽകുന്നത് ജസ്റ്റിസ് സൂര്യകാന്ത് ആണ്. ബി.വി. നാഗരത്നയാണ് ബെഞ്ചിലെ ഏക വനിതാ ജസ്റ്റിസ് എന്നുമാണ് സുപ്രീം കോടതി വൃത്തങ്ങൾ നൽകുന്ന വിവരം. ഏപ്രിൽ ഏഴിനാണ് വാദം കേൾക്കൽ ആരംഭിക്കുന്നത്. ഏപ്രിൽ 7, 8 ,9 തീയതികളിലാവും ശബരിമല യുവതീ പ്രവേശനം എതിർക്കുന്നവരുടെ വാദം കോടതി കേൾക്കുക. അതേസമയം യുവതീ പ്രവേശനം അനുവദിക്കുന്നവരുടെ വാദം ഏപ്രിൽ […]
Read more

ജെഇഇ പരീക്ഷാ കേന്ദ്രം ബഹ്‌റൈനിൽ; പതിനേഴോളം വിദ്യാർത്ഥികൾ ആശങ്കയിൽ

മനാമ: ജെഇഇ പരീക്ഷക്ക് ഇന്ത്യയ്ക്ക് പുറത്തും പരീക്ഷാ കേന്ദ്രങ്ങൾ വന്നതിൽ ആശങ്കയിലാണ് വിദ്യാർത്ഥികൾ. പശ്ചിമേഷ്യൻ യുദ്ധ സാഹചര്യത്തിൽ വിമാന സർവീസുകളിൽ ഉണ്ടായിരിക്കുന്ന കുറവും ഉയർന്ന ടിക്കറ്റ് നിരക്കുംമൂലം വലയുകയാണ് പതിനേഴോളം ഇന്ത്യൻ വിദ്യാർത്ഥികൾ. ഈ വിദ്യാർത്ഥികൾ ബഹ്‌റൈനിൽ നിന്നും ഇന്ത്യയിലേക്ക് പരീക്ഷാ കേന്ദ്രം മാറ്റുന്നതിനായി എൻടിഎ ഒഫീഷ്യൽ സൈറ്റിൽ അപേക്ഷ സമർപ്പിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ഏകദേശം 39ഓളം വിദ്യാർത്ഥികൾ പരീക്ഷയ്ക്കായി ഇന്ത്യയിലെത്തിയതായാണ് വിവരം. ഇതിൽ 22 വിദ്യാർത്ഥികളുടെ പരീക്ഷാ കേന്ദ്രം മാറ്റികിട്ടിയെങ്കിലും ഇനിയും 17 വിദ്യാർത്ഥികളുടെ പരീക്ഷ […]
Read more

പ്രശസ്ത നോവലിസ്റ്റ് ഡോ. ടി.ആർ ശങ്കുണ്ണി അന്തരിച്ചു

തൃശ്ശൂർ: പ്രശസ്ത നോവലിസ്റ്റും ബാലസാഹിത്യകാരനും ശാസ്ത്രസാഹിത്യകാരനുമായ ഡോ. ടി.ആർ ശങ്കുണ്ണി (91) അന്തരിച്ചു. കേരള കാർഷിക സർവ്വകലാശാല അക്കാദമിക് വിഭാഗം മുൻ സീനിയർ ഡെപ്യൂട്ടി രജിസ്ട്രാറുമായിരുന്നു. 1983 മുതൽ അഞ്ചു വർഷം കേന്ദ്ര സാഹിത്യ അക്കാദമി ജനറൽ കൗൺസിൽ അംഗവുമായും അദ്ദേഹം സേവനം അനുഷ്ഠിച്ചിട്ടുണ്ട്. ശാസ്ത്രഗോപുരത്തിന്റെ രാജശില്പികൾ എന്ന വളരെ ശ്രദ്ധേയമായ ഗ്രന്ഥമടക്കം ആറ് സയൻസ് ഗ്രന്ഥങ്ങൾ രചിച്ചു. മാത്രമല്ല സംസ്ഥാന ബാലസാഹിത്യ പുരസ്കാരം നേടിയ ഹിതോപദേശ കഥകൾ ,കേരള സാഹിത്യ അക്കാദമി അവാർഡും നാഷണൽ അവാർഡും […]
Read more

നീലയിൽ തിളങ്ങി ഭൂമി; ചിത്രം പകർത്തി ആർട്ടെമിസ് II

വാഷിംഗ്‌ടൺ : ചന്ദ്രനെ ലക്ഷ്യമാക്കി പുറപ്പെട്ട ആർട്ടെമിസ് പേടകത്തിൽ നിന്നും ഭൂമിയുടെ മനോഹര ദൃശ്യങ്ങൾ പുറത്തു വിട്ട് നാസ. നീല പുതച്ച നമ്മുടെ ഭൂമിയെ അതി മനോഹരമായി ഒപ്പിയെടുത്തിട്ടുണ്ട് ആർട്ടെമിസ് II സഞ്ചാരികൾ. മുൻപ് മാതൃഗ്രഹത്തിന്റെ മനോഹരമായ ദൃശ്യം ഹൈ-റെസൊല്യൂഷനിൽ പകർത്തിയെടുത്തിരുന്നു ആർട്ടെമിസ്. ആർട്ടെമിസ് II സഞ്ചാരികൾ ചന്ദ്രനിലേക്കുള്ള തങ്ങളുടെ യാത്ര തുടരുന്നതിനിടെ ഓറിയോൺ ക്യാപ്സ്യൂളിന്റെ ജാലകത്തിലൂടെ പിന്നിലേക്ക് നോക്കുമ്പോൾ ലഭിക്കുന്ന ചിത്രമായിരുന്നു അത്.ഭൂമിയുടെ നീലയും തവിട്ടും നിറത്തിലുള്ള വളരെ മനോഹരമായ തിളങ്ങുന്ന ചിത്രമാണ് സഞ്ചാരികൾ പകർത്തിയത്. […]
Read more

അസമിൽ അധികാരം ലഭിച്ചാൽ ഏക സിവിൽകോഡ് നടപ്പിലാക്കും ; അമിത് ഷാ

ഗുവാഹത്തി: വരുന്ന തിരഞ്ഞെടുപ്പിൽ ബിജെപിക്ക് അസമിൽ അധികാരത്തിൽ വരാൻ സാധിച്ചാൽ ഏക സിവിൽകോഡ് (യുസിസി ) നടപ്പിലാക്കുമെന്ന് ആഭ്യന്തരമന്ത്രി അമിത് ഷാ. സിവിൽകോഡ് നടപ്പിലാക്കുന്നപക്ഷം നാല് വിവാഹം കഴിക്കാൻ സാധിക്കില്ലെന്നും അമിത് ഷാ കൂട്ടിച്ചേർത്തു. അസമിലെ ചായ്‌ഗാവിൽ തിരഞ്ഞെടുപ്പ് റാലിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.കോൺഗ്രെസ്സിനുനേരെ അദ്ദേഹം കടുത്ത വിമർശനങ്ങൾ ഉന്നയിക്കുകയും ചെയ്തു. പ്രകൃതിയാൽ അനുഗ്രഹീതമാണ് അസം , എന്നാൽ അസാമിനെ നുഴഞ്ഞുകയറ്റക്കാർക്ക് കോൺഗ്രസ് കൈമാറിയെന്നായിരുന്നു അദ്ദേഹത്തിന്റെ വിമർശനം. നുഴഞ്ഞു കയറ്റക്കാർ അസമിലെ പാവപ്പെട്ടവരുടെ ഭൂമി തട്ടിയെടുത്തെന്നും അമിത് ഷാ […]
Read more

ആർജെഡി മുൻ സംസ്ഥാന സെക്രട്ടറി കിഷൻചന്ദ് മുസ്ലിം ലീഗിൽ ചേർന്നു

മലപ്പുറം: ആർജെഡി മുൻ സംസ്ഥാന സെക്രട്ടറിയും കോഴിക്കോട് മുൻ ഡെപ്യൂട്ടി മേയറുമായിരുന്ന പൊറ്റങ്ങാടി കിഷൻചന്ദ് മുസ്ലിം ലീഗിൽ ചേർന്നു. വെള്ളിയാഴ്ച പാണക്കാട് സാദിഖ് അലി ശിഹാബ് തങ്ങളിൽ നിന്നുമാണ് അദ്ദേഹം മുസ്ലിം ലീഗ് അംഗത്വം സ്വീകരിച്ചത്. ഇക്കഴിഞ്ഞ മാർച്ചിൽ കിരൺചന്ദിനെ ആർജെഡിയിൽ നിന്നും പുറത്താക്കിയിരുന്നു. വിഭാഗീയ പ്രവർത്തനത്തിന്റെ ചൂണ്ടിക്കാട്ടിയായിരുന്നു ഈ നടപടി. സിപിഐഎമ്മുമായുള്ള ബന്ധം അവസാനിപ്പിക്കണം എന്ന ആവശ്യം ഉന്നയിച്ചുകൊണ്ട് കിഷൻചന്ദ് അടക്കം ചില നേതാക്കൾ രംഗത്തെത്തിയിരുന്നു. കാലുവാരി എന്ന ആരോപണമായിരുന്നു ഇവർ സിപിഐഎമ്മിനെതിരെ ഉന്നയിച്ചിരുന്നത്. തുടർന്ന് […]
Read more

സുരക്ഷാ മുൻനിർത്തി ദുബായിലെ ആരാധനാലയങ്ങൾ താൽക്കാലികമായി അടച്ചിട്ടു

ദുബായ്: ദുബായിൽ പൊതുജനങ്ങളുടെ സുരക്ഷാ മുൻനിർത്തി ആരാധനാലയങ്ങൾ താൽക്കാലികമായി അടച്ചു. പ്രമുഖ ക്രൈസ്തവ ദേവാലയങ്ങളും ഹൈന്ദവ ക്ഷേത്രങ്ങളും ഗുരുദ്വാരകളും താൽക്കാലികമായി അടച്ചു പൂട്ടാൻ അധികൃതർ നിർദ്ദേശം നൽകി. ഏപ്രിൽ 3 വെള്ളിയാഴ്ച മുതൽ അടുത്തൊരു അറിയിപ്പ് ഉണ്ടാവുന്നതുവരെയാണ് നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്. ബർ ദുബായിലെ ശ്രീ കൃഷ്ണ ക്ഷേത്രം, ജെബൽ അലിയിലെ ഹിന്ദു ക്ഷേത്രം എന്നിവ വെള്ളിയാഴ്ച മുതൽ അടച്ചിടുമെന്ന് മാനേജ്‌മെന്റുകൾ അറിയിച്ചു. ഭക്തരുടെ സുരക്ഷാ കണക്കിലെടുത്താണ് ഈ തീരുമാനമെന്നും ഇതിനോട് സഹകരിക്കണമെന്നും ക്ഷേത്ര അധികൃതർ വ്യക്തമാക്കി.കൂടാതെ ഗുരു […]
Read more

Recent News