‘ലഹരിക്കേസിൽ പിടിയിലായത് മുഖ്യമന്ത്രിയുടെ സോഷ്യൽ മീഡിയ കോ ഓർഡിനേറ്റർ’; ആരോപണവുമായി എം.വി. ഗോവിന്ദൻ
തിരുവനന്തപുരം: ലഹരിക്കേസിൽ പിടിയിലായത് മുഖ്യമന്ത്രിയുടെ സോഷ്യൽമീഡിയ കോ ഓർഡിനേറ്ററാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. ദൃശ്യങ്ങൾ സഹിതമായിരുന്നു വാർത്താസമ്മേളനം. സംഭവം ഗൗരവമുള്ളതാണെന്നും ആരാണെന്ന് മനസ്സിലാക്കിയിരുന്നെങ്കിൽ പിടിക്കില്ലായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രിയുടെ ഓഫീസിന്റെ സ്ഥിരം സന്ദർശകരാണ് പിടിയിലായവർ. ലഹരിവിമുക്ത പ്രവർത്തനങ്ങൾ നടത്തേണ്ടവർ ലഹരിക്കടത്തിന് നേതൃത്വം നൽകുന്നു. സോഷ്യൽ മീഡിയയിൽ നിന്ന് ദൃശ്യങ്ങൾ നീക്കാൻ മെറ്റയെ ബന്ധപ്പെട്ടിരിക്കുകയാണെന്നും ഗോവിന്ദൻ ആരോപിച്ചു. കടലിൽ കാണാതായവർക്കുള്ള ധനസഹായത്തിന് ഏഴ് വർഷം കാത്തിരിക്കണമെന്ന വ്യവസ്ഥ ആദ്യമായി മാറ്റിയെന്ന് സതീശൻ പറയുന്നത് തെറ്റാണെന്നും അദ്ദേഹം […]
Read more

