Author: Ardra

തെരുവുനായ ആക്രമണം; ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിൽ ദർശനത്തിനെത്തിയ രണ്ടുപേർക്ക് കടിയേറ്റു

തിരുവനന്തപുരം: ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലുണ്ടായ തെരുവുനായ ആക്രമണത്തിൽ ദർശനത്തിനെത്തിയ രണ്ടുപേർക്ക് കടിയേറ്റു. നായയെ തുരത്തി ഓടിച്ച ക്ഷേത്ര ജീവനക്കാർക്കും പരിക്കുണ്ട്. ഇന്നലെ രാത്രി ഒമ്പതരയോടെ വടക്കേ നടയ്ക്ക് പുറത്താണ് ഉത്തരേന്ത്യൻ സംസ്ഥാനക്കാരായ രണ്ടുപേർക്കു നേരെ തെരുവുനായയുടെ ആക്രമണം ഉണ്ടായത്. പടിഞ്ഞാറേനട വഴി ക്ഷേത്രത്തിനുള്ളിൽ കടന്ന തെരുവ് നായയെ ജീവനക്കാർ പുറത്തേക്ക് തുരത്തി. വടക്കേ നടവഴി പുറത്തേക്ക് ഓടിയ തെരുവുനായ പോസ്റ്റ് ഓഫീസിനു മുന്നിൽവെച്ചാണ് ദർശനം കഴിഞ്ഞ് നിൽക്കുകയായിരുന്നു രണ്ടുപേരെ കടിച്ചത്. കാലിനാണ് കടിയേറ്റത്. ഇവർ ജനറൽ ആശുപത്രിയിൽ ചികിത്സ […]
Read more

പ്രകാശ് രാജിന്റെ പേര് വോട്ടർപട്ടികയിൽ നിന്ന് നീക്കം ചെയ്തതായി പരാതി

ബെംഗളൂരു: കർണാടകയിലെ വോട്ടർപട്ടികയുടെ പ്രത്യേക തീവ്രപരിശോധനയായ എസ്.ഐ.ആർ നടപടിക്കിടെ തന്റെ പേര് വോട്ടർപട്ടികയിൽ നിന്ന് നീക്കം ചെയ്തതായി നടൻ പ്രകാശ് രാജിന്റെ ആരോപണം. ബെംഗളൂരു മണ്ഡലത്തിലെ 65 ലക്ഷം വോട്ടർമാരിൽ ഒരാളാണ് താനെന്നും, തന്റെ വോട്ടവകാശം ഇല്ലാതാക്കിയെന്നും ആരോപിച്ച് ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച വീഡിയോയിലൂടെയാണ് പ്രകാശ് രാജ് പ്രതികരിച്ചത്. ബെംഗളൂരുവിലാണ് SIR നടപടിക്കിടെ ഏറ്റവും കൂടുതൽ വോട്ടർമാരെ ASDDO (Absent, Shifted, Duplicate, Dead and Others) വിഭാഗത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. “ഈ മണ്ഡലത്തിലാണ് ഞാൻ ജനിച്ചത്. ഇവിടെ പഠിച്ചു, […]
Read more

ജെൻസികൾക്ക് പിന്നാലെ ആർഎസ്എസ്; സ്വാതന്ത്ര്യദിനത്തിൽ യുവതലമുറയെ കാണാൻ മോഹൻ ഭാഗവത്

നാഗ്പൂർ: സ്വാതന്ത്ര്യദിനത്തിൽ ജെൻസികളുമായി സംവദിക്കാൻ ഒരുങ്ങി ആർഎസ്എസ് സർസംഘചാലക് മോഹൻ ഭാഗവത്. ഓഗസ്റ്റ് 15ന് നാഗ്പൂരിലെ കസ്തൂർചന്ദ് പാർക്കിൽ നടക്കുന്ന പരിപാടിയിൽവെച്ച് മോഹൻ ഭാഗവത് ജെൻസികളുമായി സംസാരിക്കും. മുംബൈയിൽ ജെൻസികളുമായി നടന്ന സംവാദ പരിപാടിക്ക് പിന്നാലെയാണ് മോഹൻ ഭാഗവത് വീണ്ടും ഇളയ തലമുറയെ കാണാൻ ഒരുങ്ങുന്നത്. ജനാധിപത്യം, ഭരണഘടനാ മൂല്യങ്ങൾ, ഇന്ത്യയുടെ ഭാവി എന്നിവയെക്കുറിച്ചാകും മോഹൻ ഭാഗവത് ജെൻസികളുമായി സംസാരിക്കുക. കസ്തൂർചന്ദ് പാർക്കിൽ പുതുതായി സ്ഥാപിച്ച 200 അടി ഉയരമുള്ള കൊടിമരത്തിൽ ഭാഗവത് ദേശീയ പതാക ഉയർത്തിയ […]
Read more

ബംഗളൂരു കെ.എസ്.ആർ.ടി.സി ബസപകടം; ഡ്രൈവറുടെയും കണ്ടക്ടറുടെയും കുടുംബത്തിന് അർഹമായ നഷ്ടപരിഹാരം നൽകുമെന്ന് മന്ത്രി സി.പി. ജോൺ

കോഴിക്കോട്: ​കർ​ണാ​ട​ക​യി​ൽ കെ.​എ​സ്.​ആ​ർ.​ടി.​സി ബ​സ​പ​ക​ട​ത്തി​ൽ മ​രി​ച്ച ഡ്രൈ​വ​റു​ടെ​യും ക​ണ്ട​ക്ട​റു​ടെ​യും കു​ടും​ബ​ത്തി​ന് അ​ർ​ഹ​മാ​യ ന​ഷ്ട​പ​രി​ഹാ​രം ന​ൽ​കു​മെ​ന്ന് മ​ന്ത്രി സി.​പി. ജോ​ൺ. സ്ഥി​രം ജീ​വ​ന​ക്കാ​ര​നാ​യ ക​ണ്ട​ക്ട​ർ എ​ൻ.​എം. അ​രു​ണി​ന്റെ കു​ടും​ബ​ത്തി​ന് ന​ഷ്ട​പ​രി​ഹാ​ര​മാ​യി ഒ​രു കോ​ടി​യി​ല​ധി​കം രൂ​പ ഇ​ൻ​ഷു​റ​ൻ​സ് വ​ഴി ല​ഭ്യ​മാ​ക്കും. ഡ്രൈ​വ​ർ കെ. ​മി​ഥി​ലേ​ഷ് താ​ൽ​ക്കാ​ലി​ക ജീ​വ​ന​ക്കാ​ര​നാ​ണ​ന്നും നി​ല​വി​ലെ രീ​തി​യ​നു​സ​രി​ച്ച് 10 ല​ക്ഷം രൂ​പ ന​ഷ്ട​പ​രി​ഹാ​രം ല​ഭി​ക്കാ​നു​ള്ള സാ​ധ്യ​ത​യാ​ണു​ള്ള​തെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു. ന​ഷ്ട​പ​രി​ഹാ​രം വ​ർ​ധി​പ്പി​ക്കു​ന്ന​തി​ന്, അ​തു ന​ൽ​കേ​ണ്ട എ​സ്.​ബി.​ഐ​യു​മാ​യി ബ​ന്ധ​പ്പെ​ട്ടി​ട്ടു​ണ്ട്. ച​ർ​ച്ച പൂ​ർ​ത്തി​യാ​കു​ന്ന​തോ​ടെ അ​ർ​ഹ​മാ​യ ന​ഷ്ട​പ​രി​ഹാ​രം ന​ൽ​കാ​നാ​കു​മെ​ന്നാ​ണ് പ്ര​തീ​ക്ഷി​ക്കു​ന്ന​ത്. താൽകാ​ലി​ക […]
Read more

കരിങ്കൊടി പ്രതിഷേധം; 10 ബിജെപി – യുവമോർച്ച പ്രവർത്തകർക്കെതിരെ റെയിൽവേ പോലീസ് കേസെടുത്തു

കോഴിക്കോട്: കാസർഗോഡ് സ്കൂളുകളിലെ സ്വാതന്ത്ര്യദിന ക്വിസ് മത്സരവുമായി ബന്ധപ്പെട്ട വിവാദത്തിൽ വിദ്യാഭ്യാസമന്ത്രി എൻ. ഷംസുദ്ദീന് നേരെ കരിങ്കൊടി പ്രതിഷേധം. കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ വെച്ച് മന്ത്രിക്കെതിരെ പ്രതിഷേധിച്ച 10 ബിജെപി – യുവമോർച്ച പ്രവർത്തകർക്കെതിരെ റെയിൽവേ പോലീസ് കേസെടുത്തു. കഴിഞ്ഞ ദിവസം രാത്രിയായിരുന്നു മന്ത്രി എൻ ഷംസുദ്ദീന് നേരെ പ്രവർത്തകർ കരിങ്കൊടി കാണിച്ചത്. കാസർകോട്, കുമ്പള, മഞ്ചേശ്വരം ഉപജില്ലകളിലെ സ്കൂളുകളിൽ എൽ.പി വിഭാഗത്തിനായി സംഘടിപ്പിച്ച മത്സരത്തിന്റെ ചോദ്യാവലിയിലാണ് വിവാദ ചോദ്യം ഉണ്ടായത്. ഇത് വലിയ രാഷ്ട്രീയ-സാമൂഹിക പ്രതിഷേധങ്ങൾക്ക് […]
Read more

ജി സുധാകരനെ വെറുതെ വിടാതെ സിപിഎം; ആലപ്പുഴ മെഡിക്കൽ കോളജ് നിയമനത്തിൽ കോഴ വാങ്ങിയെന്ന ആരോപണത്തിൽ അന്വേഷണം ആവശ്യപ്പെട്ട് പരാതി നൽകി

ആലപ്പുഴ: ആലപ്പുഴ വണ്ടാനം മെഡിക്കല്‍ കോളജില്‍ നിയമനത്തിന് കൈക്കൂലിയെന്ന ജി സുധാകരന്‍ എംഎല്‍എയുടെ ആരോപണത്തില്‍ വിജിലന്‍സ് അന്വേഷണം വേണമെന്ന് സിപിഐഎം നേതാവ് എച്ച് സലാം. ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയ്ക്ക് എച്ച് സലാം നേരിട്ട് പരാതി നല്‍കി. അന്വേഷണമുണ്ടാകുമെന്ന് മന്ത്രി ഉറപ്പുനല്‍കി. കഴിഞ്ഞ ജൂണ്‍ 26ന് ആശുപത്രിയില്‍ നടന്ന ഒരു പൊതുപരിപാടിയിലായിരുന്നു ജി സുധാകരന്‍ ആരോപണം ഉന്നയിച്ചത്. ആലപ്പുഴ മെഡിക്കല്‍ കോളജില്‍ എല്‍ഡിഎഫ് സര്‍ക്കാരിന്റെ അഞ്ച് വര്‍ഷക്കാലം നൂറ് പേരെ നിയമിച്ചുവെന്നും ഒരാള്‍ക്ക് രണ്ട് ലക്ഷം രൂപ കൈക്കൂലി […]
Read more

റേഷൻ അരിയുടെ വില കൂട്ടിയിട്ടില്ല; വ്യാജ പ്രചാരണങ്ങൾ തള്ളി ഭക്ഷ്യവകുപ്പ്

തിരുവനന്തപുരം: റേഷന്‍ അരിയുടെ വില വര്‍ധിപ്പിച്ചിട്ടില്ലെന്ന് ഭക്ഷ്യവകുപ്പ് വ്യക്തമാക്കി. അരിയുടെ അളവിലും വിലയിലും മാറ്റമില്ലെന്നും മറിച്ചുള്ള പ്രചരണങ്ങള്‍ വ്യാജമാണെന്നും ഭക്ഷ്യവകുപ്പ് അറിയിക്കുന്നു. 10.90രൂപയില്‍ ല്‍ നിന്ന് 26രൂപ ആയി വര്‍ധിപ്പിച്ചുവെന്ന പ്രചാരണം അവാസ്തവമെന്ന് ഭക്ഷ്യവകുപ്പ് വിശദമാക്കി. കേന്ദ്രസര്‍ക്കാരിന്റെ ടൈഡ് ഓവര്‍ വിഹിതം അരി ലഭ്യതയില്‍ കുറവുണ്ടായി. 2026 ജനുവരി മുതല്‍ 6,459 മെട്രിക് ടണ്ണിലധികം കുറവുണ്ടായി എന്നും ഭക്ഷ്യ വകുപ്പ് പറഞ്ഞു. നിലവില്‍ 26,835 മെട്രിക് ടണ്‍ അരിയും 6,459 മെട്രിക് ടണ്‍ ഗോതമ്പുമാണ് ലഭിക്കുന്നത്. കഴിഞ്ഞ […]
Read more

‘മെഡിസെപ്പ് എന്തിനുവേണ്ടിയുള്ള പദ്ധതിയാണെന്ന് ഇതുവരെ പിടികിട്ടിയിട്ടില്ല, പൂർണമായി പരിഷ്കരിക്കും’; മുഖ്യമന്ത്രി വി ഡി സതീശൻ

കൊല്ലം: മെഡിസെപ്പ് പദ്ധതി പൊളിച്ചെഴുതുമെന്നും എല്ലാവർക്കും സ്വീകാര്യമായ പുതിയ പദ്ധതി കൊണ്ടുവരുമെന്നും മുഖ്യമന്ത്രി വി.ഡി. സതീശൻ.മെഡിസെപ്പ് എന്തിനുവേണ്ടിയുള്ള പദ്ധതിയാണെന്ന് തനിക്ക് ഇതുവരെ പിടികിട്ടിയിട്ടില്ലെന്ന് മുഖ്യമന്ത്രി പരിഹസിച്ചു. വിഹിതം അടയ്ക്കുന്നതിനു മാത്രമുള്ള പദ്ധതിയാണത്. ചികിത്സ നൽകുന്ന കാര്യത്തിൽ യാതൊരു ശുഷ്കാന്തിയുമില്ല. എല്ലാ ആശുപത്രികളും പട്ടികയിലില്ല. കൂടുതലും കണ്ണാശുപത്രികളാണുള്ളത്. അപൂർവം നല്ല ആശുപത്രികളുണ്ട്. പക്ഷേ, അവിടുത്തെ എല്ലാ വിഭാഗങ്ങളും പട്ടികയിലില്ല. പദ്ധതി പൂർണമായി പരിഷ്കരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. കേരള പോലീസ് പെൻഷനേഴ്സ് വെൽഫെയർ അസോസിയേഷൻ സംസ്ഥാനസമ്മേളനത്തിന്റെ പൊതുസമ്മേളനം കൊല്ലത്ത് ഉദ്ഘാടനം […]
Read more

മോഹന്‍ലാല്‍ – തരുണ്‍ മൂര്‍ത്തി ചിത്രം അതിമനോഹരത്തിന് ശബരിമലയില്‍ ചിത്രീകരണ അനുമതി

നടൻ മോഹൻലാൽ നായകനാകുന്ന ഏറ്റവും പുതിയ ചിത്രം ‘അതിമനോഹരത്തിന്റെ’ പ്രധാന ഭാഗങ്ങൾ ശബരിമലയിലും പമ്പയിലും ചിത്രീകരിക്കും. ഓഗസ്റ്റ് 18, 19, 20 തീയതികളിൽ പമ്പയിലും ശബരിമല നടപ്പന്തൽ വരെയുമുള്ള പ്രദേശങ്ങളിലുമാണ് ചിത്രീകരണത്തിന് തിരുവിതാംകൂർ ദേവസ്വം ബോർഡ് അനുമതി നൽകിയിരിക്കുന്നത്. ദേവസ്വം ബോർഡിന്റെ അനുമതിക്ക് പുറമേ, വനം വകുപ്പ് ഉൾപ്പെടെ പത്തിലധികം വിവിധ സർക്കാർ വകുപ്പുകളിൽ നിന്നുള്ള മുൻകൂറായ അനുമതിയും ചിത്രീകരണത്തിനായി നിർമാതാക്കൾ നേടേണ്ടതുണ്ട്. തരുൺ മൂർത്തി സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിൽ ഒരു സാധാരണക്കാരനായ പോലീസ് സബ് […]
Read more

സൗരവ് ഗാംഗുലിക്കും ഭാര്യ ഡോണയ്ക്കും വധഭീഷണി ; അന്വേഷണം ആരംഭിച്ച് പോലീസ്

കൊൽക്കത്ത: മുൻ ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റനും ബിസിസിഐ മുൻ പ്രസിഡന്റുമായ സൗരവ് ഗാംഗുലിക്കും ഭാര്യ ഡോണ ഗാംഗുലിക്കും നേരെ വധഭീഷണി. കഴിഞ്ഞ കുറച്ചു മാസങ്ങളായി ഗാംഗുലിക്ക് ഭീഷണി കത്തുകൾ ലഭിച്ചുവരികയാണെന്നും ഇതിൽ തനിക്കും ഭാര്യക്കും വധഭീഷണിയുണ്ടെന്നും അദ്ദേഹം പോലീസിൽ പരാതി നൽകി. സംഭവത്തിൽ കൊൽക്കത്ത പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. നിലവിൽ ബംഗാൾ ക്രിക്കറ്റ് അസോസിയേഷൻ പ്രസിഡന്റാണ് ഗാംഗുലി. കഴിഞ്ഞ ആറുമാസത്തോളമായി ഗാംഗുലിയുടെ പേരിൽ ഇത്തരം കത്തുകൾ ലഭിക്കുന്നുണ്ടെങ്കിലും തുടക്കത്തിൽ ഇവ ഗൗരവമായി എടുത്തിരുന്നില്ല. എന്നാൽ, കഴിഞ്ഞ […]
Read more

Recent News