Author: Ardra

എൻസിബി ഉന്നത പദവിയിൽ മലയാളി; അഡീഷണൽ ഡയറക്ടറായി ഡോ. സി അനീസ് ചുമതലയേറ്റു

ന്യൂഡൽഹി: കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് കീഴിലുള്ള നാർക്കോട്ടിക്സ് കൺട്രോൾ ബ്യൂറോയുടെ ഉന്നത പദവിയിൽ മലയാളി ഐആർഎസ് ഉദ്യോഗസ്ഥൻ നിയമിതനായി. 2013 ബാച്ച് ഇന്ത്യൻ റവന്യൂ സർവീസ് ഉദ്യോഗസ്ഥനായ ഡോ. സി. അനീസാണ് എൻസിബിയുടെ അഡീഷണൽ ഡയറക്ടറായി ചുമതലയേറ്റത്. നേരത്തെ കസ്റ്റംസ് ഇന്റലിജൻസിലും നാർക്കോട്ടിക്സ് കൺട്രോൾ ബ്യൂറോയിലും സുപ്രധാന ചുമതലകൾ വഹിച്ച ശേഷമാണ് ഡോ. അനീസിന് ഈ സുപ്രധാന പദവിയിലേക്ക് നിയമനം ലഭിക്കുന്നത്. ഇന്ത്യ-പാകിസ്താൻ അതിർത്തി മേഖല കേന്ദ്രീകരിച്ച് രാജ്യത്തേക്ക് വൻതോതിൽ ലഹരിമരുന്ന് കടത്തുന്ന മാഫിയാ സംഘങ്ങൾക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത […]
Read more

ഇത്തിഹാദ് റെയിൽ ദുബായ് സ്റ്റേഷൻ സെപ്റ്റംബർ 30ന് പ്രവർത്തനം തുടങ്ങും

ദുബായ്: ഇത്തിഹാദ് റെയിലിന്റെ ദുബായ് സ്റ്റേഷൻ സെപ്റ്റംബർ 30-ന് പ്രവർത്തനമാരംഭിക്കുന്നു. അബുദാബിയെയും ഫുജൈറയെയും ബന്ധിപ്പിച്ചുകൊണ്ടുള്ള ആദ്യഘട്ടം വൻ വിജയമായതിന് പിന്നാലെയാണ് ഇപ്പോൾ ദുബായ് സ്റ്റേഷനും ഷാർജയിലെ അൽ ദൈദ് സ്റ്റേഷനും പ്രവർത്തനം തുടങ്ങുന്നത്. ദുബായിലെ ആഡംബര പാർപ്പിട മേഖലയായ ‘ജുമൈറ ഗോൾഫ് എസ്റ്റേറ്റ്‌സി’നുള്ളിലായാണ് ദുബായ് സ്റ്റേഷൻ സ്ഥിതി ചെയ്യുന്നത്. ശൈഖ് മുഹമ്മദ് ബിൻ സായിദ് റോഡിനോട് ചേർന്ന് സ്ഥിതി ചെയ്യുന്നതിനാൽ റോഡ് മാർഗ്ഗം വളരെ എളുപ്പത്തിൽ ഇവിടെ എത്തിച്ചേരാം. യാത്രക്കാർക്ക് സ്റ്റേഷനിലെത്താനും തുടർയാത്രകൾ സുഗമമാക്കാനും ആവശ്യമായ എല്ലാ […]
Read more

‘എല്ലാ കാര്യങ്ങളും കെഎസ്‌യുവിനോട് ആലോചിച്ച് തീരുമാനിക്കാൻ പറ്റുമോ’; റോജി ജോൺ

കോഴിക്കോട്: ഹൈക്കോടതി പ്ലീഡർ നിയമന വിവാദത്തിൽ പ്രതികരണവുമായി മന്ത്രി റോജി എം ജോൺ. എല്ലാ കാര്യങ്ങളും കെ.എസ്.യുവിനോടും യൂത്ത് കോൺഗ്രസിനോടും ആലോചിച്ച് തീരുമാനിക്കാൻ പറ്റുമോയെന്ന് മന്ത്രി ചോദിച്ചു. ‘കെ.എസ്.യു തീരുമാനിക്കേണ്ടത് കെ.എസ്.യു തീരുമാനിക്കും. കോൺഗ്രസും അതിന്റെ പോഷക സംഘടനകളും ചെയ്യേണ്ടത് അതാത് സംഘടനകൾ ചെയ്യും. സർക്കാർ ഭരണപരമായി ചെയ്യേണ്ടത് സർക്കാർ ചെയ്യുമെന്നും റോജി എം ജോൺ അറിയിച്ചു. പ്ലീഡർ നിയമനത്തിൽ കെഎസ്‌യു വിമർശനമുന്നയിച്ചത് വിവാദമാക്കേണ്ട കാര്യമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പിഎം ശ്രീയുമായി മുന്നോട്ട് പോകാൻ യുഡിഎഫിന് താത്പര്യമില്ലെന്നും […]
Read more

കുവൈത്തിലെ വൈദ്യുതി, ജല ശുദ്ധീകരണ പ്ലാന്റിന് നേരെ ഇറാന്റെ ആക്രമണം

കുവൈത്ത് സിറ്റി: ഇറാന്റെ ആക്രമണത്തിൽ കുവൈത്തിലെ വൈദ്യുതി ഉത്പാദന-ജല ശുദ്ധീകരണ പ്ലാന്റിന് കേടുപാടുകൾ സംഭവിച്ചതായി കുവൈത്ത് വൈദ്യുതി, ജല, പുനരുപയോഗ ഊർജ്ജ മന്ത്രാലയം വെള്ളിയാഴ്ച അറിയിച്ചു. ആക്രമണത്തെത്തുടർന്ന് പ്ലാന്റിൽ തീപ്പിടിത്തം ഉണ്ടാവുകയും അത് വൈദ്യുതി ഉത്പാദന യൂണിറ്റുകളെ ബാധിക്കുകയും ചെയ്തു. ഇറാന്റെ ആക്രമണത്തിൽ പ്ലാന്റിന്റെ അടിസ്ഥാന സൗകര്യങ്ങൾക്ക് വലിയ നാശനഷ്ടങ്ങൾ സംഭവിച്ചു. വൈദ്യുതി ഉത്പാദനത്തിന്റെ ഭൂരിഭാഗം യൂണിറ്റുകളെയും തീപ്പിടിത്തം ബാധിച്ചു. നിലവിൽ മന്ത്രാലയത്തിന്റെ സാങ്കേതിക, എമർജൻസി ടീമുകൾ നാശനഷ്ടങ്ങൾ വിലയിരുത്തുകയും പ്ലാന്റ് സുരക്ഷിതമാക്കാനുള്ള നടപടികൾ സ്വീകരിക്കുകയും ചെയ്യുന്നുണ്ട്. […]
Read more

സ്റ്റേഷനിൽ ഉണ്ടായിരുന്ന പ്രതികളെ മോചിപ്പിക്കാൻ ശ്രമം; സി ഐ പൊലീസ് കസ്റ്റഡിയിൽ

തിരുവനന്തപുരം: സ്റ്റേഷനിൽ ഉണ്ടായിരുന്ന പ്രതികളെ മോചിപ്പിക്കാൻ ശ്രമിച്ച സി ഐ കസ്റ്റഡിയിൽ. നെടുമങ്ങാട് പൊലീസ് സ്റ്റേഷനിലാണ് നാടകീയ സംഭവം ഉണ്ടായത്. പൊലീസ് ഹെഡ്കോട്ടേഴ്സിലെ സി ഐ യെഹിയയെയാണ് നെടുമങ്ങാട് പൊലീസ് കസ്റ്റഡിയിലെടുത്തത്. ഇന്ന് ഉച്ചയോടെയാണ് യെഹിയ സ്റ്റേഷനിൽ എത്തി പ്രതികളെ മോചിപ്പിക്കാൻ ശ്രമിച്ചത്. സർക്കിൾ ഇൻസ്പെക്ടർ മദ്യപിച്ചിരുന്നതായി നെടുമങ്ങാട് പൊലീസ് വ്യക്തമാക്കി. ഫുട്ബോൾ ആഘോഷവുമായി ബന്ധപ്പെട്ട തർക്കത്തെ തുടർന്ന് പിടികൂടിയ പ്രതികളെയാണ് മോചിപ്പിക്കാൻ ശ്രമിച്ചത്. വിഷയത്തിൽ അന്വേഷിക്കാൻ നിർദ്ദേശം നൽകി ആഭ്യന്തര വകുപ്പ്. റൂറൽ എസ്പി യോടാണ് […]
Read more

മുഖ്യമന്ത്രിക്ക് സമയമില്ല; എ ഡി തോമസും അജയ് ജുവൽ കുര്യാക്കോസും കൂടിക്കാഴ്ച ഉപേക്ഷിച്ചു

തിരുവനന്തപുരം: മുഖ്യമന്ത്രിയുമായുള്ള കൂടിക്കാഴ്ചയ്ക്കായി യൂത്ത് കോൺഗ്രസ് നേതാക്കളായ എ ഡി തോമസ്‌ എംഎൽഎയ്ക്കും അജയ് ജുവൽ കുര്യാക്കോസിനും ഇന്നും സമയം അവദിച്ചില്ല. ഇരുവരും കൂടിക്കാഴ്ച്ച ഉപേക്ഷിച്ചു മടങ്ങി. ആലപ്പുഴ രക്ഷാപ്രവർത്തനവുമായി ബന്ധപ്പെട്ട് ഗണ്മാൻമാർ മർദിച്ച കേസിൽ ADGP അജിത്കുമാറിനെതിരായ നടപടി വൈകുന്നതിൽ മുഖ്യമന്ത്രിയെ കാണാനായിരുന്നു ഇരുവരും തീരുമാനിച്ചിരുന്നത്. ഇന്നലെ ഇരുവരും മുഖ്യമന്ത്രിയുമായുള്ള കൂടിക്കാഴ്ചയ്ക്കായി തിരുവനന്തപുരത്തേയ്ക്ക് പുറപ്പെട്ടിരുന്നു. എന്നാൽ മുഖ്യമന്ത്രി വി ഡി സതീശൻ കൂടികാഴ്ചയ്ക്കായുള്ള സമയം അനുവദിച്ചിരുന്നില്ല. ഇന്ന് മണ്ഡലത്തിൽ എത്തുമ്പോൾ കാണാമെന്നായിരുന്നു ഉറപ്പ് നൽകിയിരുന്നത്. അതിന്റെ […]
Read more

അലോഷ്യസ് സേവ്യറിന് മുഖം നൽകാതെ മുഖ്യമന്ത്രി, കെ എസ് യുക്കാരുടെ ചോരയും നീരുമാണ് ഈ സർക്കാരെന്ന് അലോഷ്യസ് സേവ്യർ

കൊച്ചി: കെഎസ്‌യു സംസ്ഥാന അധ്യക്ഷന്‍ അലോഷ്യസ് സേവ്യറിനെ അവഗണിച്ച് മുഖ്യമന്ത്രി വി ഡി സതീശന്‍. തേവര എസ് എച്ച് കോളേജില്‍ നടന്ന ഹെല്‍ത്ത് സമ്മിറ്റിനിടെയാണ് മുഖ്യമന്ത്രി അലോഷ്യസ് സേവ്യറിനെ അവഗണിച്ച് മടങ്ങിയത്. പ്രസംഗിച്ച് വേദിയില്‍ നിന്നും ഇറങ്ങവെയാണ് സംഭവം. പ്ലീഡര്‍ നിയമനത്തില്‍ കെ എസ് യുവിനെ തള്ളിപ്പറഞ്ഞ മുഖ്യമന്ത്രിയുടെ പരാമര്‍ശത്തിൽ കോണ്‍ഗ്രസിലും ഭിന്നത രൂക്ഷമാണ്. അതിനിടെയാണ് പൊതുവേദിയില്‍ കെഎസ്‌യു സംസ്ഥാന അധ്യക്ഷനെ കണ്ടില്ലെന്ന് നടിക്കുന്ന മുഖ്യമന്ത്രിയുടെ നടപടി. തേവര കോളേജിലെ പരിപാടി കഴിഞ്ഞിറങ്ങവെ മുഖ്യമന്ത്രിയെ കാണാനായി നിന്നവരില്‍ […]
Read more

കള്ളാടി മണ്ണിടിച്ചിൽ; അമിക്കസ്ക്യൂറി ഹൈക്കോടതിയിൽ റിപ്പോർട്ട്‌ സമർപ്പിച്ചു

വയനാട്: വയനാട് കള്ളാടി മണ്ണിടിച്ചിൽ ദുരന്തത്തിൽ അമിക്കസ് ക്യൂറി ഹൈക്കോടതിയിൽ റിപ്പോർട്ട്‌ സമർപ്പിച്ചു. സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി ഉത്തരവാദിത്വത്തിൽ നിന്ന് ഒഴിഞ്ഞുമാറിയെന്ന് റിപ്പോർട്ടിൽ രൂക്ഷ വിമർശനം. ഉദ്യോഗസ്ഥർക്കും കരാറുകമ്പനിക്കുമെതിരെ ക്രിമിനൽ നടപടിയുൾപ്പെടെ സ്വീകരിക്കണമെന്നാണ് ശുപാർശ. വയനാട് ദുരന്തവുമായി ബന്ധപ്പെട്ട് ഹൈകോടതി ഡിവിഷൻ ബെഞ്ച് സ്വമേധയ എടുത്ത കേസിലാണ് അമിക്കസ്ക്യൂറി റിപ്പോർട്ട്‌ നൽകിയത്. സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയെതിരെ ഗുരുതര കണ്ടെത്തലുകളാണ് റിപ്പോർട്ടിൽ ഉള്ളത്. സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി ഉത്തരവാദിത്തത്തിൽ നിന്ന് ഒഴിഞ്ഞുമാറി. പരിസ്ഥിതി അനുമതിയുള്ള പദ്ധതിയിൽ ഇടപെടാതെ ഫയൽ […]
Read more

വന്ദേമാതരത്തോട് അനാദരവ് കാണിച്ചാൽ മൂന്ന് വർഷം തടവ്; ബില്ല് അവതരിപ്പിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍

ഡൽഹി: വന്ദേമാതരത്തെ അപമാനിച്ചാല്‍ തടവ് ശിക്ഷ വ്യവസ്ഥ ചെയ്യുന്നതടക്കം സുപ്രധാന ബില്ലുകള്‍ പാര്‍ലമെന്‍റിന്‍റെ വര്‍ഷകാല സമ്മേളനത്തില്‍ അവതരിപ്പിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍. എഫ്സിആര്‍എ ഭേദഗതി ബില്ലും ഈ സമ്മേളനത്തില്‍ കേന്ദ്ര സര്‍ക്കാര്‍ അവതരിപ്പിക്കും. പ്രിവന്‍ഷന്‍ ഓഫ് ഇന്‍സള്‍ട്സ് ടു നാഷണല്‍ ഓണര്‍ അമെന്‍റ്മെന്‍റ് ബില്ല് 2026 എന്ന പേരിലാകും വന്ദേ മാതരത്തെ അപമാനിച്ചാല്‍ ശിക്ഷ വ്യവസ്ഥ ചെയ്യുന്ന ബില്ല് കൊണ്ടുവരിക. വന്ദേ മാതരം പാടുന്നത് തടസപ്പെടുത്തുകയോ ആലപിക്കുന്നതിനിടെ ശല്യമുണ്ടാക്കുകയോ ചെയ്താല്‍ മൂന്ന് വര്‍ഷം തടവോ പിഴയോ രണ്ടും കൂടിയോ […]
Read more

ഫുട്ബോൾ ഫൈനലിന് കറണ്ട് കട്ടില്ല; അധിക വൈദ്യുതി വാങ്ങുമെന്ന് മന്ത്രി സണ്ണി ജോസഫ്

തിരുവനന്തപുരം: ലോകകപ്പ് ഫുട്‌ബോള്‍ ഫൈനല്‍ ദിനത്തിൽ അധിക വൈദ്യുതി വാങ്ങുമെന്ന് വൈദ്യുതി മന്ത്രി സണ്ണി ജോസഫ്. വൈദ്യുതി ഉപഭോഗത്തില്‍ നേരിടുന്നത് വലിയ പ്രതിസന്ധിയെന്നും , ദീര്‍ഘകാലാടിസ്ഥാനത്തില്‍ മാത്രമേ പ്രശ്‌നം പരിഹരിക്കാന്‍ കഴിയൂ എന്നും മന്ത്രി സണ്ണി ജോസഫ് പറഞ്ഞു. ഞായറാഴ്ചത്തേക്ക് ഫുട്‌ബോളിന് വേണ്ടി അധിക വിലയ്ക്ക് വൈദ്യുതി വാങ്ങുകയാണ്. മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് വൈദ്യുതി വാങ്ങും. പകല്‍ ഇത്തരത്തില്‍ വൈദ്യുതി വാങ്ങേണ്ട ആവശ്യമില്ലെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം ഒഴിവാക്കാന്‍ കഴിയാത്ത സാഹചര്യമെന്നാണ് കെഎസ്ഇബിയുടെയും […]
Read more

Recent News