Author: Arya

ഭിന്നശേഷി വിദ്യാഭ്യാസ-പുനരധിവാസ രംഗത്ത് ദേശീയ മാതൃകയായി നിഷിനെ ഉയർത്തും: മന്ത്രി അബ്ദുൾ ഗഫൂർ

തിരുവനന്തപുരം: സാമൂഹ്യനീതി വകുപ്പ് മന്ത്രി അബ്ദുൾ ഗഫൂർ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പീച്ച് ആൻഡ് ഹിയറിംഗ് (നിഷ്) സന്ദർശിച്ച് സ്ഥാപനത്തിന്റെ വിവിധ അക്കാദമിക്, ക്ലിനിക്കൽ, ഗവേഷണ പ്രവർത്തനങ്ങൾ വിലയിരുത്തി. 1997-ൽ ചെറിയ രീതിയിൽ ആരംഭിച്ച നിഷ് ഇന്ന് ഭിന്നശേഷി വിദ്യാഭ്യാസം, പുനരധിവാസം, ഗവേഷണം, അസിസ്റ്റീവ് ടെക്‌നോളജി, ഉൾക്കൊള്ളുന്ന ഉന്നത വിദ്യാഭ്യാസം എന്നിവയെ സമന്വയിപ്പിക്കുന്ന രാജ്യത്തെ തന്നെ സവിശേഷ സ്ഥാപനങ്ങളിലൊന്നായി വളർന്നിട്ടുണ്ടെന്ന് മന്ത്രി അഭിപ്രായപ്പെട്ടു. ബധിരർക്കും ശ്രവണപരിമിതിയുള്ളവർക്കുമായുള്ള ഉന്നത വിദ്യാഭ്യാസം, റീഹാബിലിറ്റേഷൻ സയൻസസിലെ പ്രൊഫഷണൽ കോഴ്‌സുകൾ, ക്ലിനിക്കൽ സേവനങ്ങൾ, എർളി ഇന്റർവെൻഷൻ പരിപാടികൾ, ഗവേഷണ പ്രവർത്തനങ്ങൾ എന്നിവ നിഷിന്റെ പ്രധാന ശക്തികളാണെന്നും മന്ത്രി പറഞ്ഞു. ഭിന്നശേഷി […]
Read more

യമനിൽ 69 ലക്ഷം ലിറ്റർ വെള്ളമെത്തിച്ച് സൗദി

റിയാദ്: യമനിലെ അൽ ഹുദൈദ ഗവർണറേറ്റിലെ അൽ ഖവ്ഖ മേഖലയിൽ 69 ലക്ഷം ലിറ്റർ വെള്ളമെത്തിച്ച് സൗദിയുടെ കിങ് സൽമാൻ ഹ്യുമാനിറ്റേറിയൻ എയ്ഡ് ആൻഡ് റിലീഫ് സെന്റർ . 2026 ഏപ്രിൽ മാസത്തെ കണക്കാണിത്. ഗാർഹിക ആവശ്യങ്ങൾക്കായി 56,57,000 ലിറ്റർ വെള്ളവും, 12,97,000 ലിറ്റർ കുടിവെള്ളവും കെ.എസ്.റിലീഫ് വിതരണം ചെയ്തു. അഭയാർഥി ക്യാമ്പുകളിൽ 565 ട്രിപ്പ് ജലശേഖരണ സർവീസുകൾ നടത്തുകയും ജലത്തിന്റെ ഗുണനിലവാര പരിശോധന നടത്തുകയും ചെയ്തു. ഈ കാലയളവിൽ 309 ക്യുബിക് മീറ്റർ മലിനജലം ക്യാമ്പുകളിൽ […]
Read more

ആ​ഗോള സമാധാനത്തിനായി യു.എ.ഇ പ്രവർത്തിക്കും’; യു.എ.ഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ്

അബൂദബി: ആഗോള സമാധാനം, സുരക്ഷ, സ്ഥിരത, വിശ്വാസം, വികസനം എന്നിവ മുന്നോട്ട് കൊണ്ടുപോകുന്നതിന് സഖ്യ രാജ്യങ്ങളുമായി ചേർന്ന് പ്രവർത്തിക്കുമെന്ന് യു.എ.ഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ്. ഫ്രാൻസിലെ എവിയാൻ-ലെ-ബെയ്ൻസിൽ നടക്കുന്ന 52-ാമത് ജി7 ഉച്ചകോടിക്കിടയിലായിരുന്നു പ്രസിഡന്റിന്റെ പ്രസ്താവന. ഉച്ചകോടിക്ക് ആതിഥേയത്വം വഹിച്ച ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണിന് അദ്ദേഹം നന്ദി അറിയിച്ചു. തുടർച്ചയായ ആറാഴ്ചകളിലായി സിവിലിയൻ കേന്ദ്രങ്ങളെ ലക്ഷ്യമിട്ട് ഇറാൻ നടത്തിയ ആയിരക്കണക്കിന് മിസൈൽ-ഡ്രോൺ ആക്രമണങ്ങളെ യു.എ.ഇ പ്രതിരോധിച്ച സമയത്ത് പിന്തുണ നൽകിയ ജി7 രാജ്യങ്ങൾക്കും അദ്ദേഹം നന്ദി […]
Read more

പ്രതിസന്ധികളിലും കുലുങ്ങാതെ സൗദി: മേഖലയിലെ സംഘർഷങ്ങൾ വൻകിട വികസന പദ്ധതികളെ ബാധിക്കില്ലെന്ന് സി.ഇ.ഡി.എ

റിയാദ്: പശ്ചിമേഷ്യയിലെ സംഘർഷങ്ങൾ സൗദി അറേബ്യയുടെ വൻകിട വികസന പദ്ധതികളെ യാതൊരു കാരണവശാലും ബാധിക്കില്ലെന്ന് സാമ്പത്തിക വികസന കാര്യ കൗൺസിൽ. കഴിഞ്ഞ ദിവസം ഓൺലൈനായി ചേർന്ന കൗൺസിൽ യോഗത്തിലാണ് വിദേശ മന്ത്രാലയങ്ങളുടെയും സാമ്പത്തിക വിദഗ്ധരുടെയും റിപ്പോർട്ടുകൾ വിലയിരുത്തിക്കൊണ്ട് ഇക്കാര്യം അവതരിപ്പിച്ചത്. ആഗോള സാമ്പത്തിക മേഖലയിലെ അനിശ്ചിതാവസ്ഥകൾക്കിടയിലും സൗദി അറേബ്യ കൈവരിച്ച സാമ്പത്തിക സുരക്ഷിതത്വവും പ്രതിസന്ധികളെ നേരിടാനുള്ള രാജ്യത്തിന്റെ ശേഷിയും യോഗത്തിൽ അവതരിപ്പിച്ച സാമ്പത്തിക-ആസൂത്രണ മന്ത്രാലയത്തിന്റെ റിപ്പോർട്ട് അടിവരയിട്ട് കാണിക്കുന്നു. ഏതൊരു അടിയന്തിര സാഹചര്യത്തെയും നേരിടാൻ സൗദിയുടെ ലോജിസ്റ്റിക്‌സ് […]
Read more

മാലിന്യസംസ്‌കരണ മേഖലയിലേക്ക് 700 കോടിയിലധികം റിയാലിന്റെ വിദേശനിക്ഷേപം

ദമ്മാം: സൗദിയുടെ കിഴക്കൻ പ്രവിശ്യയെ ഒരു സുസ്ഥിര ഹരിത നിക്ഷേപ കേന്ദ്രമാക്കി മാറ്റുന്നതിനുള്ള തന്ത്രപ്രധാനമായ പദ്ധതികൾക്ക് നഗരസഭയുടെ നേതൃത്വത്തിൽ തുടക്കമായി. മാലിന്യ സംസ്‌കരണ മേഖലയെ കൂടുതൽ ആധുനികവൽകരിക്കാനും പരിസ്ഥിതി സൗഹൃദമാക്കാനുമായി 700 കോടിയിലധികം റിയാലിന്റെ വൻകിട വിദേശ നിക്ഷേപങ്ങളാണ് പ്രവിശ്യയിലേക്ക് ഒഴുകിയെത്തുന്നത്. കിഴക്കൻ പ്രവിശ്യയിലെ വിവിധ നഗരങ്ങളെയും ഗവർണറേറ്റുകളെയും ഉൾപ്പെടുത്തിക്കൊണ്ടാണ് ഈ വൻകിട പദ്ധതികൾ നടപ്പിലാക്കുന്നത്. മാലിന്യങ്ങളെ കേവലം ഉപേക്ഷിക്കപ്പെടേണ്ട വസ്തുക്കളായല്ല, മറിച്ച് സാമ്പത്തിക മൂല്യമുള്ള പുനരുപയോഗ വിഭവങ്ങളായി മാറ്റുക എന്ന ലക്ഷ്യത്തോടെയുള്ള സർക്കുലർ ഇക്കോണമി തത്വങ്ങളെ […]
Read more

സിജി സലാലയിൽ കുടുംബ സംഗമം സംഘടിപ്പിച്ചു

സലാല: സെന്റർ ഫോർ ഇൻഫർമേഷൻ ആൻഡ് ഗൈഡൻസ് ഇന്ത്യ സലാല ചാപ്റ്റർ കുടുംബ സംഗമം സംഘടിപ്പിച്ചു. സഹൽനോത്തിലെ ഫാം ഹൗസിൽ സംഘടിപ്പിച്ച മീറ്റ് ഇന്ത്യൻ സ്‌കൂൾ മുൻ പ്രസിഡണ്ട് ഡോ. അബൂബക്കർ സിദ്ദീഖ് ഉദ്ഘാടനം ചെയ്തു. ചെയർമാൻ കെ. ഇബ്രാഹിം കുട്ടി അധ്യക്ഷത വഹിച്ചു. കുട്ടികൾക്കും മുതിർന്നവർക്കുള്ള വിവിധ മത്സരങ്ങളും ഗാനമേളയും നടന്നു. മുനവ്വിർ ഹുസൈൻ പ്രാർഥന നടത്തി. ഹുസൈൻ മാസ്റ്റർ, ജാസ്മിൻ ടീച്ചർ എന്നിവർ സംസാരിച്ചു. ശിഹാബ് കാളികാവ് പരിപാടികൾ നിയന്ത്രിച്ചു. സ്വാലിഹ്, മുനവ്വിർ, ഷൗക്കത്തലി, […]
Read more

വാക്കേറ്റത്തെ തുടർന്ന് വെടിവെപ്പ്; സലാലയിൽ രണ്ട് ഒമാനി പൗരന്മാർക്ക് പരിക്ക്

മസ്കത്ത്: ഒമാനിലെ സലാലയിലുണ്ടായ വെടിവെപ്പിൽ രണ്ട് സ്വദേശി പൗരന്മാർക്ക് പരിക്കേറ്റതായി റോയൽ ഒമാൻ പൊലീസ്. മുൻകാല തർക്കങ്ങളെയും വ്യക്തിപരമായ അഭിപ്രായവ്യത്യാസങ്ങളെയും തുടർന്നുണ്ടായ വാക്കേറ്റമാണ് വെടിവെപ്പിൽ കലാശിച്ചതെന്ന് പൊലീസ് അറിയിച്ചു . സംഭവവുമായി ബന്ധപ്പെട്ട് സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ വിവിധ രീതിയിലുള്ള വാർത്തകൾ പ്രചരിച്ച പശ്ചാത്തലത്തിലാണ് റോയൽ ഒമാൻ പൊലീസ് വിശദീകരണവുമായി രംഗത്തെത്തിയത്. വെടിവെപ്പിൽ പരിക്കേറ്റ രണ്ട് ഒമാനി പൗരന്മാരുടെയും ആരോഗ്യനില നിലവിൽ തൃപ്തികരമാണെന്നും, ഇരുവരും ആശുപത്രികളിൽ ആവശ്യമായ അടിയന്തര ചികിത്സ തേടിക്കൊണ്ടിരിക്കുകയാണെന്നും പൊലീസ് വ്യക്തമാക്കി. സംഭവത്തെക്കുറിച്ച് വിശദമായ […]
Read more

ഖരീഫ് സീസൺ സ്മാരക വാഹന നമ്പർ പ്ലേറ്റുകൾക്കായി ഓൺലൈൻ അപേക്ഷ സമർപ്പിക്കാം

മസ്‌കത്ത്: സലാലയിലെ ഖരീഫ് സീസണിനോടനുബന്ധിച്ച് പുറത്തിറക്കുന്ന വെള്ള നിറത്തിലുള്ള സ്മാരക വാഹന നമ്പർ പ്ലേറ്റുകൾക്കായി ഓൺലൈൻ അപേക്ഷ സമർപ്പിച്ചു തുടങ്ങാം, വാഹന ഉടമകൾക്ക് നിലവിലുള്ള രജിസ്ട്രേഷൻ നമ്പർ തന്നെ നിലനിർത്തി പ്രത്യേക പതിപ്പിലുള്ള നമ്പർ പ്ലേറ്റുകൾ ഡിജിറ്റൽ സംവിധാനത്തിലൂടെ സ്വന്തമാക്കാൻ കഴിയുമെന്ന് റോയൽ ഒമാൻ പൊലീസ് വ്യക്തമാക്കി. പൗരന്മാർക്കും പ്രവാസികൾക്കും നമ്പർ പ്ലേറ്റുകൾക്കായുള്ള അപേക്ഷാ നടപടികൾ എളുപ്പമാക്കുകയും സേവന കേന്ദ്രങ്ങളിലെ തിരക്ക് ഒഴിവാക്കാനുമാണ് ഓൺലൈൻ സംവിധാനം ഒരുക്കിയിരിക്കുന്നതെന്ന് ആർഒപി പറഞ്ഞു. ആർഒപിയുടെ ഔദ്യോഗിക പോർട്ടലിലൂടെയും മൊബൈൽ ആപ്പിലൂടെയും […]
Read more

ഭരണരംഗത്ത് വനിതകളുടെ പങ്കാളിത്തം കൂടുതൽ ശക്തമാക്കാൻ ഒമാൻ

മസ്‌കത്ത്: ഭരണരംഗത്ത് വനിതകളുടെ പങ്കാളിത്തം കൂടുതൽ ശക്തമാക്കാൻ ഒമാൻ. ശൂറ കൗൺസിലിൽ ഓരോ ഗവർണറേറ്റിലും വനിതകൾക്കായി ഒരു അധിക സീറ്റ് വീതം അനുവദിക്കാൻ സുൽത്താൻ നിർദേശിച്ചു. സുൽത്താൻ ഹൈതം ബിൻ താരിഖിന്റെ അധ്യക്ഷതയിൽ അൽ ബറക കൊട്ടാരത്തിൽ ചേർന്ന മന്ത്രിസഭാ യോഗത്തിലാണ് സുപ്രധാന തീരുമാനങ്ങൾക്ക് അംഗീകാരം നൽകിയത്. രാജ്യത്തിന്റെ സുസ്ഥിര വികസനത്തിനും ‘ഒമാൻ വിഷൻ 2040’ ലക്ഷ്യങ്ങൾ കൈവരിക്കുന്നതിനും സ്ത്രീ ശാക്തീകരണം അനിവാര്യമാണെന്ന കാഴ്ചപ്പാടോടെയാണ് പുതിയ നീക്കങ്ങൾ. ശൂറ കൗൺസിലിൽ ഓരോ ഗവർണറേറ്റിലും വനിതകൾക്കായി ഒരു അധിക […]
Read more

‘പ്രേംപാറ്റ’ റിലീസ് ഒക്ടോബറിൽ

കൊച്ചി: യുവത്വത്തിന്റെ നിറങ്ങളും സോഷ്യൽ മീഡിയ തലമുറയുടെ സ്വാധീനവും ഒരുമിക്കുന്ന പുതിയ മലയാള ചിത്രം ‘പ്രേംപാറ്റ’ ഒക്ടോബറിൽ റിലീസിനെത്തും. ചിത്രത്തിന്റെ റിലീസ് അനൗൺസ്‌മെന്റ് പോസ്റ്റർ പുറത്തിറങ്ങി. നായകൻ ജോമോൻ ജ്യോതിറിന്റെ രസകരമായ ഒരു ലുക്ക് പുറത്തുവിട്ടാണ് റിലീസ് പ്രഖ്യാപിച്ചത്. കുളിക്കുന്നതിനിടയിൽ കുളിമുറിയിൽനിന്ന് എത്തിനോക്കുന്ന ജോമോൻ. വേണ്ടപ്പെട്ട അല്ലെങ്കിൽ കാത്തിരുന്ന ആരെയോ കണ്ടതിന്റെ സന്തോഷവും ആവേശവും നിറഞ്ഞ മുഖം. യുവത്വത്തിന്റെ ഇഷ്ടതാരമായ ജോമോന്റെ ലുക്ക് ചിത്രം രസകരമാണെന്ന സൂചന നൽകുന്നു. തന്റെ രചനകൾകൊണ്ട് വായനക്കാരെ രസിപ്പിക്കുന്ന ലിജീഷ് കുമാറും […]
Read more

Recent News