Author: Arya

വി ഡിയെ കണ്ട് തുഷാർ വെള്ളാപ്പള്ളി

തിരുവനന്തപുരം: മുഖ്യമന്ത്രി വി.ഡി. സതീശനെ നേരിൽകണ്ട് അഭിനന്ദനങ്ങൾ അറിയിച്ച് തുഷാർ വെള്ളാപ്പള്ളി. സൗഹൃദ സന്ദർശനം മാത്രമാണെന്നും മറ്റ് രാഷ്ട്രീയ ലക്ഷ്യങ്ങളില്ലെന്നും കൂടിക്കാഴ്ചയ്ക്ക് ശേഷം അദ്ദേഹം വ്യക്തമാക്കി. വി.ഡി. സതീശൻ മുഖ്യമന്ത്രിയായതിൽ സന്തോഷമുണ്ടെന്നും തങ്ങൾ പഴയ സുഹൃത്തുക്കളാണെന്നും തുഷാർ മാധ്യമങ്ങളോട് പറഞ്ഞു. സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുക്കാൻ മുഖ്യമന്ത്രി തന്നെ രണ്ടുമൂന്ന് തവണ വിളിച്ചിരുന്നുവെങ്കിലും ആ സമയത്ത് വ്യക്തിപരമായ ആവശ്യങ്ങൾക്കായി ഇന്ത്യയ്ക്ക് പുറത്തായിരുന്നതിനാൽ എത്താൻ സാധിച്ചില്ലെന്ന് തുഷാർ വെളിപ്പെടുത്തി. അന്ന് ഫോണിലൂടെ ബന്ധപ്പെടാനും പ്രയാസമുണ്ടായിരുന്നു. വിദേശത്തുനിന്ന് മടങ്ങിയെത്തിയ ശേഷം മുഖ്യമന്ത്രി […]
Read more

മാറ്റത്തിനായി ചൂലെടുത്ത് മന്ത്രി

തിരുവനന്തപുരം: സിസ്റ്റം നന്നാവില്ലെന്നു പറഞ്ഞാൽ മന്ത്രിയുടെയും സർക്കാരിന്റെയും ഉദ്യോഗസ്ഥരുടെയും ആവശ്യം എന്താണെന്ന് മന്ത്രി കെ.മുരളീധരൻ. സംസ്ഥാനത്തെ എല്ലാ ആശുപത്രികളും ശുചീകരിക്കുന്ന ആരോഗ്യവകുപ്പിന്റെ ‘തുടക്കം’ പരിപാടി ഉദ്ഘാടനം ചെയ്യവെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. പ്രാഥമിക തലത്തിലെ ആശുപത്രികളിലെ സൗകര്യക്കുറവു മൂലമാണ് മെഡിക്കൽ കോളജുകളിൽ ഇത്രയും രോഗികൾ തള്ളിക്കയറുന്നത്. തലവേദന വന്നവർ വരെ നേരെ മെഡിക്കൽ കോളജിലേക്ക് പോകും. റഫറൽ സംവിധാനം ഫലപ്രദമായി മുന്നോട്ടു കൊണ്ടുപോകാനായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ സർക്കാരിന്റെ കാലത്തു നിയമിക്കപ്പെട്ടവർ ആണെങ്കിലും ആരോഗ്യ വകുപ്പിനെ മെച്ചപ്പെടുത്താനായി […]
Read more

പിണറായിയെ ഇ ഡി തൊടില്ല

തിരുവനന്തപുരം: പാർട്ടി പൊളിറ്റ് ബ്യൂറോ അംഗമായ പിണറായി വിജയനെതിരെ ഇ.ഡി അന്വേഷണം ഉണ്ടായാൽ അതു തടയാൻ പാർട്ടിക്കാർ ഉണ്ടാകുമെന്നും എന്നാൽ മകൾക്കെതിരെ അന്വേഷണം വന്നാൽ പാർട്ടിക്കാരെ വിളിക്കരുതെന്നും സിപിഎം കൊല്ലം ഏരിയ കമ്മിറ്റി യോഗത്തിൽ വിമർശനം. നിയമസഭാ തിരഞ്ഞെടുപ്പിലെ കനത്ത പരാജയത്തിനു മുഖ്യ ഉത്തരവാദി പിണറായി ആണ്. തോറ്റു തൊപ്പിയിട്ടിട്ടും പ്രതിപക്ഷ നേതാവിനെ തിരഞ്ഞെടുക്കാൻ വോട്ടെടുപ്പ് നടത്തിയ ഈ പാർട്ടിയിലേക്ക് ഇനി ആരു കടന്നു വരുമെന്നും അംഗങ്ങൾ ചോദിച്ചു. പരാജയത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തു പിണറായി അടിയന്തരമായി പ്രതിപക്ഷ […]
Read more

ആർത്തവ അവധിക്കെതിരെ ആർ. ശ്രീലേഖ

തിരുവനന്തപുരം: സ്‌കൂൾ വിദ്യാർഥിനികൾക്ക് മൂന്ന് ദിവസം ആർത്തവ അവധി നൽകാനുള്ള സംസ്ഥാന സർക്കാരിന്റെ നീക്കം ചോദ്യം ചെയ്ത് ബിജെപി നേതാവും മുൻ ഐപിഎസ് ഉദ്യോഗസ്ഥയുമായ ആർ ശ്രീലേഖ. സർക്കാരിന്റെ പുതിയ നയം ശരിക്കും പെൺകുട്ടികളെ ശക്തരാക്കുകയാണോ അതോ കൂടുതൽ അബലകൾ ആക്കുകയാണോ ചെയ്യുക എന്ന് ശ്രീലേഖ ചോദിക്കുന്നു. ആർത്തവം സ്ത്രീകളുടെ സ്വകാര്യ അഭിമാനമാണ് എന്ന് പറയുന്ന ശ്രീലേഖ, ഐപിഎസിന്റെ കഠിനമായ വ്യായാമ മുറകളിൽ നിന്ന് പോലും ഞങ്ങൾ പെൺകുട്ടികൾ ആർത്തവ ദിവസങ്ങളിൽ മാറി നിന്നിട്ടില്ലെന്നും വ്യക്തമാക്കുന്നു. എല്ലാ […]
Read more

വി ഡിക്ക് അഭിനന്ദനം

തിരുവനന്തപുരം: മുഖ്യമന്ത്രിയായി ചുമതലയേറ്റ വി.ഡി.സതീശന് അഭിനന്ദനവുമായി നോർക്ക റൂട്ട്സ് വൈസ് ചെയർമാനും ലുലുഗ്രൂപ്പ് ചെയർമാനുമായ എം.എ.യൂസഫലി. തിരുവനന്തപുരത്തായിരുന്നു മുഖ്യമന്ത്രിയുമായി യൂസഫലിയുടെ കൂടിക്കാഴ്ച. കേരളത്തിന്റെ പൊതുവായ വികസനത്തിനും പുരോഗതിക്കും കൂടുതൽ കാര്യങ്ങൾ നിർവ്വഹിക്കുവാൻ കഴിയുന്നതോടൊപ്പം വി.ഡി. സതീശന്റെ നേതൃത്വത്തിലുള്ള സർക്കാരിന് പ്രവാസി ക്ഷേമം കൂടുതലായി ഉറപ്പ് വരുത്താനും കഴിയട്ടെയെന്നും യൂസഫലി ആശംസിച്ചു.ക്ഷേമം കൂടുതലായി ഉറപ്പുവരുത്താനും കഴിയട്ടെയെന്നും യൂസഫലി ആശംസിച്ചു.
Read more

ഒന്നിനും രേഖയില്ലെന്ന് ടി.വീണ

തിരുവനന്തപുരം ∙ സിഎംആർഎലിന് ഐടി സേവനം നൽകിയതിന്റെ രേഖകൾ ചോദിച്ച എസ്എഫ്ഐഒയോട്, സേവനം സംബന്ധിച്ച ആശയവിനിമയമെല്ലാം നേരിട്ടായിരുന്നുവെന്നും ഒന്നിനും രേഖയില്ലെന്നും ടി.വീണയുടെ മറുപടി. ശശിധരൻ കർത്തായും ടീമുമായി നേരിട്ടായിരുന്നു ഐടി കാര്യങ്ങൾ ചർച്ച ചെയ്തിരുന്നത്. അതുകൊണ്ട് ഈ യോഗങ്ങളുടെ മിനിറ്റ്സ് ഉൾപ്പെടെ രേഖകൾ ഒന്നുമില്ലെന്ന് വീണ മറുപടി നൽകി. വർഷങ്ങൾക്കു മുൻപേ എക്സാലോജിക് കമ്പനി അടച്ചുപൂട്ടിയതിനാൽ, കമ്പനിയിലെ കംപ്യൂട്ടറിൽ നടത്തിയ ആശയവിനിമയത്തിന്റെ രേഖകളും ലഭ്യമല്ലെന്നായിരുന്നു മൊഴി. എസ്എഫ്ഐഒ എറണാകുളത്തെ പ്രത്യേക കോടതിയിൽ സമർപ്പിച്ച അന്വേഷണ റിപ്പോർട്ട് പുറത്തുവന്നപ്പോഴാണ് […]
Read more

പിണറായി വിജയൻ ഉദ്ഘാടകനായ വേദിയിൽ വന്ദേമാതര ആലാപനം

തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് പിണറായി വിജയൻ ഉദ്ഘാടകനായ വേദിയിൽ വന്ദേമാതരം ആലപിച്ചു. എൽഡിഎഫ് ഘടകകക്ഷിയായ കോൺഗ്രസ് എസിന്റെ പരിപാടിയിലാണ് പിണറായി വിജയൻ വേദിയിലുള്ളപ്പോൾ വന്ദേമാതരം ആലപിച്ചത്. കോൺഗ്രസ് എസ് പുന:സ്ഥാപന ദിനാഘോഷ വേദിയിലായിരുന്നു സംഭവം. തിരുവനന്തപുരം ഭാഗ്യമാല ഹാളിലായിരുന്നു പരിപാടി. വന്ദേമാതരം ആലപിക്കുന്ന സമയത്ത് പിണറായി വിജയനൊപ്പം മുൻ മന്ത്രിയും കോൺഗ്രസ് എസ് നേതാവുമായ കടന്നപ്പള്ളി രാമചന്ദ്രനും വേദിയിലുണ്ടായിരുന്നു. സർക്കാർ പരിപാടികളിൽ വന്ദേമാതരം ആലപിക്കണമെന്ന കേന്ദ്ര നിർദേശത്തെ സിപിഎം അടക്കമുള്ള ഇടതുകക്ഷികൾ എതിർക്കുന്ന സാഹചര്യത്തിലാണ് കോൺഗ്രസ് എസ് […]
Read more

സ്വർണ്ണവിലയിൽ ആശ്വാസം

കൊച്ചി : സംസ്ഥാനത്തെ സ്വർണ്ണവിലയിൽ ആശ്വാസം. 22 കാരറ്റ് സ്വർണം പവന് 440 രൂപ കുറഞ്ഞു. ഇന്ന് ഒരു പവൻ സ്വർണ്ണത്തിന്റെ വില 1,15,160 രൂപയാണ്. ഗ്രാമിന് 55 രൂപയുടെ കുറവുണ്ടായതോടെ ഒരു ഗ്രാം സ്വർണ്ണത്തിന് 14,395 രൂപ എന്ന നിരക്കിലാണ് ഇന്ന് വ്യാപാരം പുരോഗമിക്കുന്നത്. 18 കാരറ്റ് സ്വർണ്ണം ഒരു ഗ്രാമിന് 11,830യാണ്. 8 ഗ്രാമിന് 94,640 രൂപയാണ് വില. മുൻ ദിവസങ്ങളെ അപേക്ഷിച്ച് പവന് വലിയ രീതിയിലുള്ള മാറ്റമില്ലെങ്കിലും നേരിയ ആശ്വാസം നൽകുന്ന ഇടിവാണ് […]
Read more

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ പ്രതികൾക്ക് കോടതിയിൽ തിരിച്ചടി

തിരുവനന്തപുരം: മുൻ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമായ പിണറായി വിജയന്‍റെ വീട്ടിൽ റെയ്ഡ് നടത്തിയ ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ പ്രതികൾക്ക് കോടതിയിൽ തിരിച്ചടി. ആദ്യം പിടിയിലായ 5 പ്രതികളുടെ ജാമ്യാപേക്ഷ കോടതി തള്ളി. നിധിൻ രാജ്, മനോജ്, ജീവൻ, ശ്രീജിത്ത്, ഷാഹീൻ തുടങ്ങിയ പ്രതികളുടെ ജാമ്യാപേക്ഷയാണ് കോടതി തള്ളിയത്. ഇ ഡി ഉദ്യോഗസ്ഥർക്ക് എതിരെയുള്ള ആക്രമണവുമായി ബന്ധപ്പെട്ട കേസ് ഗൗരവമുള്ളത് എന്നും കോടതി നിരീക്ഷിച്ചു. തിരുവനന്തപുരം ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് പ്രതികളുടെ ജാമ്യാപേക്ഷ […]
Read more

വരുന്നത് 2015-ന് ശേഷമുള്ള ഏറ്റവും ദുർബലമായ മൺസൂൺ എന്ന് പ്രവചനം

ഡൽഹി : കഴിഞ്ഞ രണ്ട് വർഷങ്ങളിലും സാധാരണയെക്കാൾ കൂടുതൽ മഴയാണ് രാജ്യത്ത് ലഭിച്ചത്. മൺസൂൺ ശക്തമായിരുന്നു എന്നതാണ് ഇതിന് കാരണം. 2024-ലും 25-ലും ജലസംഭരണികൾ നിറയുകയും കർഷകർക്ക് തുടർച്ചയായി മികച്ച വിളവ് ലഭിക്കുകയും ചെയ്തിരുന്നു. എന്നാൽ 2026-ൽ സ്ഥിതി അതായിരിക്കില്ല എന്നാണ് കാലാവസ്ഥാ പ്രവചനം. ഈ വർഷത്തെ തെക്ക് പടിഞ്ഞാറൻ മൺസൂൺ സാധാരണ നിലയുടെ 90 ശതമാനം മാത്രമേ ഉണ്ടാകൂ എന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പ് വിലയിരുത്തുന്നത്. ജൂൺ മുതൽ സെപ്റ്റംബർ വരെ നീണ്ടുനിൽക്കുന്നതും രാജ്യത്തിന്റെ വാർഷിക […]
Read more

Recent News