ഭരണരംഗത്ത് വനിതകളുടെ പങ്കാളിത്തം കൂടുതൽ ശക്തമാക്കാൻ ഒമാൻ

മസ്‌കത്ത്: ഭരണരംഗത്ത് വനിതകളുടെ പങ്കാളിത്തം കൂടുതൽ ശക്തമാക്കാൻ ഒമാൻ. ശൂറ കൗൺസിലിൽ ഓരോ ഗവർണറേറ്റിലും വനിതകൾക്കായി ഒരു അധിക സീറ്റ് വീതം അനുവദിക്കാൻ സുൽത്താൻ നിർദേശിച്ചു. സുൽത്താൻ ഹൈതം ബിൻ താരിഖിന്റെ അധ്യക്ഷതയിൽ അൽ ബറക കൊട്ടാരത്തിൽ ചേർന്ന മന്ത്രിസഭാ യോഗത്തിലാണ് സുപ്രധാന തീരുമാനങ്ങൾക്ക് അംഗീകാരം നൽകിയത്. രാജ്യത്തിന്റെ സുസ്ഥിര വികസനത്തിനും ‘ഒമാൻ വിഷൻ 2040’ ലക്ഷ്യങ്ങൾ കൈവരിക്കുന്നതിനും സ്ത്രീ ശാക്തീകരണം അനിവാര്യമാണെന്ന കാഴ്ചപ്പാടോടെയാണ് പുതിയ നീക്കങ്ങൾ. ശൂറ കൗൺസിലിൽ ഓരോ ഗവർണറേറ്റിലും വനിതകൾക്കായി ഒരു അധിക സീറ്റ് വീതം അനുവദിക്കാനാണ് മന്ത്രിസഭാ യോഗത്തിൽ സുൽത്താൻ നിർദേശിച്ചത്. ഇതനുസരിച്ച് ആകെ 11 സീറ്റുകൾ വനിതകൾക്കായി മാത്രമായി നീക്കിവെക്കും. പൊതുസീറ്റുകളിൽ മത്സരിക്കുന്നതിന് പുറമെയാണിത്.

Leave a Reply

Your email address will not be published. Required fields are marked *