ഖരീഫ് സീസൺ സ്മാരക വാഹന നമ്പർ പ്ലേറ്റുകൾക്കായി ഓൺലൈൻ അപേക്ഷ സമർപ്പിക്കാം

മസ്‌കത്ത്: സലാലയിലെ ഖരീഫ് സീസണിനോടനുബന്ധിച്ച് പുറത്തിറക്കുന്ന വെള്ള നിറത്തിലുള്ള സ്മാരക വാഹന നമ്പർ പ്ലേറ്റുകൾക്കായി ഓൺലൈൻ അപേക്ഷ സമർപ്പിച്ചു തുടങ്ങാം, വാഹന ഉടമകൾക്ക് നിലവിലുള്ള രജിസ്ട്രേഷൻ നമ്പർ തന്നെ നിലനിർത്തി പ്രത്യേക പതിപ്പിലുള്ള നമ്പർ പ്ലേറ്റുകൾ ഡിജിറ്റൽ സംവിധാനത്തിലൂടെ സ്വന്തമാക്കാൻ കഴിയുമെന്ന് റോയൽ ഒമാൻ പൊലീസ് വ്യക്തമാക്കി. പൗരന്മാർക്കും പ്രവാസികൾക്കും നമ്പർ പ്ലേറ്റുകൾക്കായുള്ള അപേക്ഷാ നടപടികൾ എളുപ്പമാക്കുകയും സേവന കേന്ദ്രങ്ങളിലെ തിരക്ക് ഒഴിവാക്കാനുമാണ് ഓൺലൈൻ സംവിധാനം ഒരുക്കിയിരിക്കുന്നതെന്ന് ആർഒപി പറഞ്ഞു. ആർഒപിയുടെ ഔദ്യോഗിക പോർട്ടലിലൂടെയും മൊബൈൽ ആപ്പിലൂടെയും അപേക്ഷകൾ സമർപ്പിക്കാം. ആപ്പ് ഉപയോഗിച്ച് ലോഗിൻ ചെയ്ത് ‘ഡോക്യുമെന്റ്സ് സർവീസസ്’ വിഭാഗത്തിലേക്ക് പ്രവേശിച്ച്. സ്വന്തം വാഹനം കണ്ടെത്തി ‘റിക്വസ്റ്റ് ദോഫാർ ഖരീഫ് പ്ലേറ്റ്സ്’ എന്ന ഓപ്ഷൻ തിരഞ്ഞെടുക്കണം. വാഹനത്തിന്റെ മുൻവശത്തേക്കും പിൻവശത്തേക്കുമുള്ള പ്ലേറ്റുകളുടെ വലിപ്പം വാഹന തരം അനുസരിച്ച് തിരഞ്ഞെടുക്കാം.

Leave a Reply

Your email address will not be published. Required fields are marked *