Author: Arya

പാരിയത്ത് കാവ് ഒഴിപ്പിക്കൽ: രണ്ടാഴ്ച സാവകാശം അനുവദിച്ച് ഹൈക്കോടതി

കൊച്ചി: പാരിയത്ത് കാവ് ഒഴിപ്പിക്കൽ കോടതി വിധി നടപ്പാക്കുകയല്ലാതെ സര്‍ക്കാരിന് മറ്റ് മാര്‍ഗ്ഗമില്ലെന്ന് ഹൈക്കോടതി. കോടതി വിധിയെ സര്‍ക്കാര്‍ അനുസരിക്കുകയാണ് വേണ്ടത്. ഭൂമിയുടെ അവകാശം സ്ഥാപിച്ചെടുക്കാന്‍ താമസക്കാര്‍ ഒന്നും ചെയ്തിട്ടില്ല. ഹൈക്കോടതി സിംഗിള്‍ ബെഞ്ചിന്റേതാണ് നിരീക്ഷണം. പ്രശ്‌നം പരിഹരിക്കാന്‍ രണ്ടാഴ്ച സാവകാശം വേണമെന്ന സര്‍ക്കാര്‍ ആവശ്യം കോടതി അംഗീകരിച്ചു. സാധ്യമായ എല്ലാ നടപടികളും സ്വീകരിച്ചുവെന്ന് അഡ്വക്കറ്റ് ജനറല്‍ അറിയിച്ചു. കോടതി വിധിയെ സര്‍ക്കാര്‍ അനുസരിക്കുകയാണ് വേണ്ടത്. കുടിയൊഴിപ്പിക്കലില്‍ സാങ്കേതികത പറയുകയല്ല വേണ്ടതെന്ന് കോടതി പറഞ്ഞു. കോടതി വിധി […]
Read more

നിഖിൽ- ഭരത് കൃഷ്ണമാചാരി പാൻ ഇന്ത്യൻ ചിത്രം ‘സ്വയംഭൂ’ വിന്റെ വിഎഫ്എക്സ് ജോലികൾ പുരോഗമിക്കുന്നു

തെലുങ്ക് താരം നിഖിലിനെ നായകനാക്കി ഭരത് കൃഷ്ണമാചാരി സംവിധാനം ചെയ്യുന്ന പാൻ ഇന്ത്യൻ ചിത്രം “സ്വയംഭൂ” വിന്റെ റിലീസ് തീയതി ഉടൻ പ്രഖ്യാപിക്കും. ചിത്രം വൈകാതെ തന്നെ തീയേറ്ററുകളിലെത്തുമെന്നാണ് സൂചന. നിഖിൽ ഒരു ഇതിഹാസ യോദ്ധാവായി വേഷമിടുന്ന ഈ ചിത്രം പിക്സൽ സ്റ്റുഡിയോസിന്റെ ബാനറിൽ ഭുവനും ശ്രീകറും ചേർന്നാണ് നിർമ്മിക്കുന്നത്. ടാഗോർ മധുവാണ് ചിത്രം അവതരിപ്പിക്കുന്നത്. ചിത്രത്തിന്റെ വിഎഫ്എക്സ് ജോലികൾ ഇപ്പോൾ പുരോഗമിക്കുകയാണ്. വമ്പൻ സ്കെയിലിൽ ഒരുക്കിയിരിക്കുന്ന ഈ പീരിയഡ് ആക്ഷൻ ഡ്രാമയിലൂടെ നിഖിൽ തന്റെ ഇതുവരെയുള്ള […]
Read more

ഇന്ത്യയിലെ ഏറ്റവും വലിയ ഏലിയൻ ആക്ഷൻ ചിത്രം ‘സമുക്ക്’ ഒരുക്കാൻ അക്ഷയ് കുമാർ- വിപുൽ അമൃത്‌ലാൽ ഷാ ടീം

ഇന്ത്യൻ സിനിമയിലെ ഏറ്റവും വലിയ ഏലിയൻ ആക്ഷൻ ചിത്രം ‘സമുക്ക്’ ഒരുക്കാൻ അക്ഷയ് കുമാർ- വിപുൽ അമൃത്‌ലാൽ ഷാ ടീം. 2027 ലെ ഏറ്റവും വലിയ ചിത്രങ്ങളിലൊന്നായ എത്തിക്കാൻ ഒരുങ്ങുന്ന ഈ ചിത്രം നിർമ്മിക്കുന്നത് വിപുൽ ഷാ, സഹനിർമ്മാണം ആഷിൻ എ ഷാ. കനിഷ്ക് വർമ്മ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. അന്താരാഷ്ട്ര തലത്തിൽ, സർവൈവൽ ഹൊററും ഏലിയൻ ത്രില്ലർ ഘടകങ്ങളും സംയോജിപ്പിച്ചുകൊണ്ട് ആണ് ഈ ചിത്രം ഒരുക്കുന്നത്. ഇതിലൂടെ വമ്പൻ ആക്ഷൻ ചിത്രങ്ങളിലേക്ക് മടങ്ങി വരികയാണ് […]
Read more

രാം ചരൺ- ബുചി ബാബു സന ചിത്രം ‘പെദ്ധി’ ഹെല്ലല്ലല്ലോ ഗാനം പുറത്ത്; ചിത്രത്തിന്റെ ആഗോള റിലീസ് 2026 ജൂൺ 4 ന്

തെലുങ്ക് സൂപ്പർതാരം രാം ചരൺ നായകനായി അഭിനയിക്കുന്ന പാൻ ഇന്ത്യൻ ചിത്രമായ ‘പെദ്ധി’ യിലെ പുതിയ ഗാനമെത്തി. ‘ഹെല്ലല്ലല്ലോ ‘ എന്ന ടൈറ്റിലോടെ പുറത്തു വന്നിരിക്കുന്ന ഗാനം ആരാധകരെ ത്രസിപ്പിക്കുന്ന ചടുലമായ താളത്തിൽ ആണ് ഒരുക്കിയിരിക്കുന്നത്. എ ആർ റഹ്മാൻ ഈണം നൽകിയ ഗാനത്തിന്റെ മലയാളം പതിപ്പിന് വരികൾ രചിച്ചത് സിജു തുറവൂർ, ആലപിച്ചത് അമൃത സുരേഷ് എന്നിവരാണ്. 2026 ജൂൺ 4 ന് ആണ് ചിത്രം ആഗോള തലത്തിൽ തീയേറ്ററുകളിലെത്തുക. ചിത്രത്തിന്റെ മലയാളം, തമിഴ് പതിപ്പുകൾ […]
Read more

കാസര്‍കോട് ഭര്‍തൃവീട്ടുകാരുടെ മുന്നില്‍വെച്ച് യുവതി ആസിഡ് കുടിച്ച് ജീവനൊടുക്കി

കാസര്‍കോട്: ഭര്‍തൃവീട്ടുകാരുടെ മുന്നില്‍വെച്ച് യുവതി ആസിഡ് കുടിച്ച് ജീവനൊടുക്കി. പാണലത്താണ് സംഭവം നടന്നത്. ചര്‍ലടുക്ക സ്വദേശി ഫാത്തിമത്ത് സുഫൈദ (24) ആണ് മരിച്ചത്. മരണത്തില്‍ ആരോപണവുമായി സുഫൈദയുടെ കുടുംബം രംഗത്തെത്തി. ഭര്‍തൃ വീട്ടുകാരുടെ പീഡനത്തെ തുടര്‍ന്നാണ് യുവതി ജീവനൊടുക്കിയതെന്നാണ് കുടുംബം പറയുന്നത്. സുഫൈദയുടെ സ്വര്‍ണം ആവശ്യപ്പെട്ട് നിരന്തര പീഡനം ഉണ്ടായിരുന്നതായും കുടുംബം ആരോപിച്ചു. വിദ്യാനഗര്‍ പൊലീസില്‍ കുടുംബം പരാതി നല്‍കിയിട്ടുണ്ട്. ഭര്‍ത്താവ് ആദിലിനെ പൊലീസ് കസ്റ്റഡിയിലെടുത്തു
Read more

കർണാടകത്തിലും വേരുറപ്പിക്കാൻ ടിവികെ, GBA തെരഞ്ഞെടുപ്പിൽ കരുത്ത് തെളിയിക്കാൻ നീക്കം

ബംഗളൂരു: തമിഴകത്തിന് പിന്നാലെ കർണാടകത്തിലും വേരുറപ്പിക്കാൻ TVK ഗ്രേറ്റർ ബംഗളൂരു അസോസിയേഷൻ( GBA) തെരഞ്ഞെടുപ്പിൽ മത്സരിച്ച് കരുത്ത് തെളിയിക്കാനാണ് നീക്കം. തമിഴർക്ക് സ്വാധീനമുള്ള വാർഡുകളിൽ ആകും മത്സരിക്കുക. ആകെയുള്ള 369 വാർഡുകളിൽ 50 എണ്ണത്തിൽ ജയിക്കാനാകുമെന്നാണ് വിലയിരുത്തൽ. നടൻ എന്ന നിലയിലുള്ള വിജയുടെ ഫാൻ ബേസ് പ്രയോജനപ്പെടുത്താനുള്ള നീക്കവും നടക്കുന്നുണ്ട്. ശ്രീറാംപുര, ഹലസൂരു, ശിവാജി നഗർ, ശാന്തിനഗർ തുടങ്ങിയ വാർഡുകളിൽ പ്രത്യേക ശ്രദ്ധ ചെലുത്തും യോഗ്യരായവരെ കണ്ടെത്താൻ ആരാധക കൂട്ടായ്മയ്ക്ക് നിർദ്ദേശം നല്‍കി ജനപിന്തുണ ഉള്ളവരെ കണ്ടെത്താനാണ് […]
Read more

ടിനി ടോം കയ്യേറ്റം ചെയ്യാൻ ശ്രമിച്ചു; പരാതിയുമായി നടി നീന കുറുപ്പ്

കൊച്ചി: താരസംഘടനയായ അമ്മയിലെ തർക്കം കനക്കുന്നു. അധിക്ഷേപിച്ചെന്ന അൻസിബയുടെ ആരോപണം ശരിവച്ച് നടി നീന കുറുപ്പ്. ടിനി ടോം തന്നേയും കയ്യേറ്റം ചെയ്യാൻ ശ്രമിച്ചെന്നും കേട്ടാൽ അറയ്ക്കുന്ന തെറിവിളിച്ചെന്നും സംഘടനയ്ക്ക് നൽകിയ പരാതിയിൽ നീനാ കുറുപ്പ് പറയുന്നു. മറ്റ് അംഗങ്ങൾ പിടിച്ച് മാറ്റിയത് കൊണ്ടാണ് മർദനമേൽക്കാതിരുന്നത്. തനിക്ക് മാത്രമല്ല മറ്റ് അംഗങ്ങൾക്കും ടിനി ടോമിൻ്റെ ക്രൂരതകൾ ഏൽക്കേണ്ടി വന്നിട്ടുണ്ടെന്നും നീന കുറുപ്പ് പറയുന്നു. ടിനി ടോമിൻ്റെ പ്രവർത്തിയിൽ വനിത അംഗങ്ങൾ പരാതി തുറന്ന് പറയാൻ ഭയക്കുന്നുവെന്ന് നീന […]
Read more

ദുൽഖർ സൽമാൻ- രവി നെലകുടിറ്റി-സുധാകർ ചെറുകുരി ചിത്രം ഷെഡ്യൂൾ പൂർത്തിയായി, ടൈറ്റിൽ പ്രഖ്യാപനം ഉടൻ

ദുൽഖർ സൽമാനെ നായകനാക്കി, നവാഗതനായ രവി നെലകുടിറ്റി സംവിധാനം ചെയ്യുന്ന, SLV സിനിമാസ് നിർമ്മിക്കുന്ന ചിത്രത്തിന്റെ നിലവിലെ ഷെഡ്യൂൾ അവസാനിച്ചു. ചിത്രത്തിന്റെ പുതിയ ഷെഡ്യൂൾ ഉടൻ ആരംഭിക്കും. ചിത്രത്തിലെ വളരെ നിർണ്ണായകമായ രംഗങ്ങൾ ആണ് ഇപ്പോൾ അവസാനിച്ച ഷെഡ്യൂളിൽ ചിത്രീകരിച്ചത്. ചിത്രത്തിന്റെ ടൈറ്റിൽ പ്രഖ്യാപനവും ഉടൻ ഉണ്ടാകുമെന്നാണ് വിവരം. DQ41 എന്ന് താത്കാലികമായി അറിയപ്പെടുന്ന ചിത്രം SLV സിനിമാസിന്റെ ബാനറിൽ സുധാകർ ചെറുകുരിയാണ് നിർമ്മിക്കുന്നത്. SLV സിനിമാസ് നിർമ്മിക്കുന്ന പത്താമത്തെ ചിത്രമാണിത്. പൂജ ഹെഗ്‌ഡെയാണ് ചിത്രത്തിലെ നായികാ […]
Read more

മാധവ് സുരേഷിനെതിരെ അശ്വന്ത് കോക്ക്

കൊച്ചി : അങ്കം അട്ടഹാസം സിനിമയ്ക്ക് നെഗറ്റിവ് റിവ്യൂ പറയാതിരിക്കാൻ യൂട്യൂബർ അശ്വന്ത് കോക്ക് ഒരു ലക്ഷം രൂപ ആവശ്യപ്പെട്ടുവെന്ന് അങ്കം അട്ടഹാസം നിർമ്മാതാവ് ആരോപണമുന്നയിച്ചതിന് പിന്നാലെ പ്രതികരണവുമായി അശ്വന്ത് കോക്ക് രംഗത്ത്. മാധവ് സുരേഷ്, സൈജു കുറുപ്പ് എന്നിവർ പ്രധാന കഥാപാത്രങ്ങളായി എത്തിയ അങ്കം അട്ടഹാസം സിനിമയുടെ നിർമ്മാതാവ് കഴിഞ്ഞ ദിവസമാണ് യൂട്യൂബർമാർക്കെതിരെ രംഗത്തുവന്നത്. ആദ്യ ഷോ കഴിഞ്ഞതിന് പിന്നാലെ സിനിമയുടെ കഥ വെളിപ്പെടുത്തിയെന്നും, അതിലൊരാൾ ഒരു ലക്ഷം രൂപ ചോദിച്ചെന്നുമായിരുന്നു നിർമ്മാതാവ് അനിൽ കുമാറിന്റെ […]
Read more

രാമപുരത്ത് ബസും ലോറിയും കൂട്ടിയിടിച്ച് അപകടം

കോട്ടയം: രാമപുരത്ത് ബസും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ നിരവധിപേർക്ക് പരിക്ക്. ഇതിൽ ആരുടെയും നില ഗുരുതരം അല്ല. കെഎസ്ആര്‍ടിസി ബസും ചരക്ക് ലോറിയും കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്. ഉച്ചയ്ക്ക് ശേഷം രാമപുരം പാലാ റോഡില്‍ ബോയ്‌സ് സ്‌കൂളിന് സമീപമാണ് സംഭവം ഉണ്ടായത്. ഉടൻ തന്നെ നാട്ടുകാർ രക്ഷാപ്രവർത്തനം നടത്തി പരിക്കേറ്റവരെ ആശുപത്രിയിലെത്തിച്ചു.
Read more

Recent News