Author: Arya

ഇന്ത്യൻ സ്‌കൂൾ ദാർസൈറ്റിൽ സ്റ്റുഡന്റ് കൗൺസിൽ അംഗങ്ങൾ ചുമതലയേറ്റു

മസ്‌കറ്റ് : ഇന്ത്യൻ സ്‌കൂൾ ദാർസൈറ്റിലെ 202627 അധ്യയന വർഷത്തേക്കുള്ള സ്റ്റുഡന്റ് കൗൺസിൽ അംഗങ്ങളുടെ സ്ഥാനാരോഹണ ചടങ്ങ് പ്രൗഢഗംഭീരമായി നടന്നു. സ്‌കൂൾ സീനിയർ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ നിയുക്ത വിദ്യാർഥി പ്രതിനിധികൾ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. ഒമാനിലെ യുഎസ് എംബസിയിലെ ഡിഫൻസ് അറ്റാഷെ കേണൽ നഥാൻ മൻ ചടങ്ങിൽ മുഖ്യാതിഥിയായി. വൈസ് പ്രിൻസിപ്പൽ മിർസ സ്വാഗതം പറഞ്ഞു. സ്‌കൂൾ മാനേജ്‌മെന്റ് കമ്മിറ്റി പ്രസിഡന്റ് ഷാലിമാർ മൊയ്തീൻ, മറ്റ് ഭരണസമിതി അംഗങ്ങൾ, പ്രിൻസിപ്പൽ, അധ്യാപകർ, രക്ഷിതാക്കൾ എന്നിവർ ചടങ്ങിൽ […]
Read more

മുൻ KPCC അധ്യക്ഷന്മാരെ ഡൽഹിയിലേക്ക് വിളിപ്പിച്ചു

ന്യൂഡൽഹി: കേരളത്തിലെ മുഖ്യമന്ത്രിയെ നിശ്ചയിക്കുന്നതിനുള്ള തുടർചർച്ചകളുടെ ഭാഗമായി സംസ്ഥാനത്തെ മുതിർന്ന നേതാക്കളെ ഡൽഹിയിലേക്ക് വിളിപ്പിച്ച് കോൺഗ്രസ് ഹൈക്കമാൻഡ്. വി.എം. സുധീരൻ, മുല്ലപ്പള്ളി രാമചന്ദ്രൻ, എം.എം. ഹസൻ, കെ. സുധാകരൻ, കെ. മുരളീധരൻ എന്നിവരെയാണ് ചർച്ചയ്ക്കായി ഹൈക്കമാൻഡ് വിളിപ്പിച്ചിരിക്കുന്നത്. മുതിർന്ന നേതാവ് എ.കെ. ആന്റണിയുടെ നിർദേശപ്രകാരമാണ് മുൻ കെപിസിസി അധ്യക്ഷന്മാരെ കൂടി ഉൾപ്പെടുത്തി വിപുലമായ ചർച്ച നടത്താൻ നേതൃത്വം തീരുമാനിച്ചതെന്നാണ് സൂചന. വയനാട് എംപിയായ പ്രിയങ്ക ഗാന്ധി എഐസിസി അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയുമായും രാഹുൽ ഗാന്ധിയുമായും ഇതുസംബന്ധിച്ച് ചർച്ചകൾ […]
Read more

സൗദി അറേബ്യയിലെ തൊഴിലിടങ്ങളിൽ നഴ്സറികൾ വരുന്നു

റിയാദ്: ജോലിക്ക് പോകുമ്പോൾ കുഞ്ഞുങ്ങളുടെ സുരക്ഷയെയും പരിചരണത്തെയും കുറിച്ച് ഓർത്ത് ഇനി സൗദി അറേബ്യയിലെ ജീവനക്കാർക്ക് മനസ്താപം വേണ്ട. സർക്കാർ-സ്വകാര്യ മേഖലകളിലെ പ്രമുഖ തൊഴിലിടങ്ങളിൽ കിന്റർഗാർട്ടനുകളും നഴ്സറികളും സ്ഥാപിക്കാനുള്ള വിപുലമായ പദ്ധതിക്ക് രാജ്യം തുടക്കമിട്ടു. ഔദ്യോഗിക ജീവിതവും കുടുംബ ഉത്തരവാദിത്തങ്ങളും ഒരേപോലെ മുന്നോട്ട് കൊണ്ടുപോകാൻ ജീവനക്കാരെ പ്രാപ്തരാക്കുന്നതിനൊപ്പം, ദേശീയ പ്രതിഭകളെ ശാക്തീകരിക്കുക എന്ന തന്ത്രപരമായ ലക്ഷ്യം കൂടി ഈ നീക്കത്തിന് പിന്നിലുണ്ട്. കുട്ടികൾ തൊഴിലിടത്തിന് സമീപം സുരക്ഷിതരാണെന്ന ഉറപ്പ് മാതാപിതാക്കളുടെ മാനസിക സമ്മർദ്ദം ഗണ്യമായി കുറയ്ക്കുമെന്ന് മാനവ […]
Read more

അന്തിമ പ്രഖ്യാപനത്തിലേക്ക് ഹൈക്കമാൻഡ്

ഡൽഹി: കേരളത്തിലെ മുഖ്യമന്ത്രി ചർച്ചയിൽ അന്തിമ പ്രഖ്യാപനത്തിലേക്ക് കടന്ന് ഹൈക്കമാൻഡ്. കോൺ​ഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെയുമായി രാഹുൽ ഗാന്ധി സംസാരിച്ചു, കൂടാതെ പ്രിയങ്കഗാന്ധിയോടും രാഹുൽ അഭിപ്രായം തേടി. സഖ്യകക്ഷി നേതാക്കളുമായും രാഹുൽ വീണ്ടും ഫോണിൽ സംസാരിച്ചേക്കും. വിശാല കൂടിയാലോചനയ്ക്ക് ശേഷം തീരുമാനം എന്ന നിലപാടിലേക്ക് രാഹുൽ ​ഗാന്ധി മാറിയെന്നാണ് റിപ്പോർട്ട്. മുഖ്യമന്ത്രി ആരാണ് എന്നതിൽ നാളെയോ മറ്റന്നാളോ പ്രഖ്യാപനം ഉണ്ടായേക്കും. അതിനിടെ മുൻ പിസിസി അധ്യക്ഷൻമാരെ ഹൈക്കമാൻഡ് ദില്ലിയിലേക്ക് വിളിപ്പിച്ചു. ഇതിന് പുറമെ ചില നേതാക്കളുടെ കൂടി […]
Read more

കേന്ദ്രത്തിനെതിരെ കോൺഗ്രസ്

ഡൽഹി: ലോക്‌സഭയിലെ പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധി സാമൂഹികമാധ്യമത്തിൽ പങ്കുവെച്ച വിജയ്‌ക്കൊപ്പമുള്ള റീലും ചിത്രവും ബ്ലോക്ക് ചെയ്ത വിഷയത്തിൽ പ്രതിഷേധവുമായി കോൺഗ്രസ്. കേന്ദ്രസർക്കാർ ഇടപെട്ടതിനാലാണ് റീലും ഫോട്ടോയും ഇൻസ്റ്റഗ്രാം ബ്ലോക്ക് ചെയ്തത് എന്നാണ് കോൺഗ്രസ് പാർട്ടിയിലെ മുതിർന്ന നേതാക്കളുടെ ആരോപണം. അതേസമയം, ഇൻസ്റ്റഗ്രാമിന്റെ ഭാഗത്തുനിന്നുണ്ടായ സാങ്കേതിക പ്രശ്‌നമാണ് ഇതിനുപിന്നിലെന്നാണ് കേന്ദ്രത്തിന്റെ വിശദീകരണം. കോൺഗ്രസ് നേതാക്കൾ പറയുന്നതനുസരിച്ച്, ഒരു മണിക്കൂറിനുള്ളിൽ 12 മില്യൺ വ്യൂസാണ് ഈ റീലിന് ലഭിച്ചിരുന്നത്. രാഹുലും വിജയ്‌യും ഒന്നിച്ചുള്ള ഫോട്ടോയ്ക്ക് 46 മില്യൺ വ്യൂസാണ് ലഭിച്ചിരുന്നത്. […]
Read more

വീണ്ടും വി ഡിക്ക് അനുകൂല ഫ്ലക്സ്

തിരുവനന്തപുരം: മുഖ്യമന്ത്രി തർക്കത്തിൽ ഇനി കേരളത്തിൽ ഫ്ലക്സും പരസ്യ പ്രതിഷേധവും പാടില്ലെന്ന ഹൈക്കമാൻഡ് നിർദ്ദേശം തള്ളി കൊല്ലത്ത് വി ഡി സതീശനെ അനുകൂലിച്ച് വീണ്ടും ഫ്ലക്സ് ബോർഡ് സ്ഥാപിച്ചു. പുനലൂർ കെ എസ് ആർ ടി സി ജംഗ്ഷനിലാണ് ബോർഡ് വെച്ചത്. കഴിഞ്ഞദിവസം രാത്രിയോടെയാണ് ബോർഡ് സ്ഥാപിച്ചതെന്നാണ് സൂചന. ആരാണ് ഫ്ലക്സ് ബോർഡ് സ്ഥാപിച്ചത് എന്നതിൽ വ്യക്തതയില്ല. ‘പട നയിച്ചവൻ നാട് നയിക്കട്ടെ’ എന്ന വാചകവും ചിത്രവും മാത്രമാണ് ഫ്ലെക്സിൽ ഉള്ളത്. കെ സി വേണുഗോപാലിനെ അനുകൂലിച്ച് […]
Read more

മുഖ്യമന്ത്രി പ്രഖ്യാപനം ക്ലൈമാക്സിലേക്ക്

തിരുവനന്തപുരം: കേരളത്തിലെ മുഖ്യമന്ത്രി പ്രഖ്യാപനം ക്ലൈമാക്സിലേക്ക് അടുക്കുമ്പോൾ കെസി വേണുഗോപാൽ മുന്നിലെന്ന സൂചനകളാണ് പുറത്തുവരുന്നത്. ഹൈക്കമാൻഡിൻ്റെ നേതൃത്വത്തിൽ നടക്കുന്ന ചർച്ചകളിൽ കെ സി വേണുഗോപാലിനാണ് നിലവിൽ മുൻതൂക്കമുള്ളത്. മുഖ്യമന്ത്രി പ്രഖ്യാപനം ഇന്നോ നാളെയോ ഉണ്ടാകും എന്ന സൂചന. ഇതിനുള്ള നടപടികൾ ഹൈക്കമാൻഡ് വേഗത്തിലാക്കിയിട്ടുണ്ട്. ഉപമുഖ്യമന്ത്രിസ്ഥാനം ഉണ്ടാകില്ല. മുഖ്യമന്ത്രിയെ നിയമസഭകക്ഷിയോഗം വിളിച്ച് പ്രഖ്യാപിക്കാനും ആലോചനയുണ്ട്. ഇന്നലെ രാത്രി തന്നെ രാഹുല്‍ ഗാന്ധിയും മല്ലിഖാര്‍ജുൻ ഖാര്‍ഗെയും തമ്മില്‍ ചര്‍ച്ചകള്‍ നടന്നതായാണ് വിവരങ്ങള്‍. സോണിയാ ഗാന്ധിയുമായി ഇനി ചില ഔപചാരിക ചര്‍ച്ചകള്‍ക്ക് […]
Read more

മോദിയുടെ അഭ്യർത്ഥന കഴിവുകേടിന്‍റെ തെളിവെന്ന് രാഹുല്‍

ഡൽഹി: ഇന്നലത്തെ പ്രസ്താവന പ്രധാനമന്ത്രിയുടെ കഴിവുകേടിൻറെ തെളിവാണെന്ന് രാഹുൽ ഗാന്ധി. ഭരണ പരാജയത്തിൻറെ ഉത്തരവാദിത്തം ജനങ്ങളുടെ മേൽ കെട്ടിവയ്ക്കാൻ നോക്കുകയാണ്. എന്തു വാങ്ങണം എവിടെ പോകരുത് എന്നൊക്കെ ഉപദേശിക്കുന്നത് വീഴ്ച മറയ്ക്കാനെന്നുംഅദ്ദേഹം കുറ്റപ്പെടുത്തി. മോദിയുടെ സ്വയം നിയന്ത്രണ നിർദ്ദേശങ്ങൾ വിവിധ മന്ത്രാലയങ്ങൾ ചർച്ച ചെയ്യുമെന്നാണ് വിവരം. ഇക്കാര്യത്തിൽ ബോധവത്ക്കരണത്തിന് കൂടുതൽ നടപടികൾ വരും. ബിജെപി ഭരിക്കുന്ന സംസ്ഥാന സർക്കാരുകളും നിർദ്ദേശങ്ങൾ ഏറ്റെടുക്കും ഭാഗിക ലോക്ക്ഡൗൺ ഒന്നും തല്ക്കാലം പരിഗണനയിൽ ഇല്ല. പശ്ചിമേഷ്യൻ സംഘർഷത്തിൻറെ പശ്ചാത്തലത്തിൽ കർശന നിയന്ത്രണത്തിനാണ് […]
Read more

വരുമോ കടുത്ത നിയന്ത്രണങ്ങൾ?

ന്യൂഡൽഹി: ആഗോള പ്രതിസന്ധികൾക്കിടയിൽ രാജ്യത്തിന്റെ സാമ്പത്തിക ഭദ്രത ഉറപ്പാക്കാൻ പൗരന്മാർക്ക് മാർഗനിർദ്ദേശങ്ങൾ നൽകിയിരിക്കുകയാണ് പ്രധാനമന്ത്രി നരേന്ദ്രമോദി. വിദേശ യാത്രകളും ആഡംബരത്തിനുവേണ്ടി സ്വർണം വാങ്ങിക്കൂട്ടുന്നതും ഒഴിവാക്കണമെന്നും സ്വദേശി ഉൽപന്നങ്ങൾക്കും ആഭ്യന്തര വിനോദസഞ്ചാരത്തിനും മുൻഗണന നൽകണമെന്നും അദ്ദേഹം ജനങ്ങളോട് അഭ്യർത്ഥിച്ചു. പശ്ചിമേഷ്യയിലെ സംഘർഷം മൂലം എണ്ണ വിതരണം തടസപ്പെടുകയും ആഗോളതലത്തിൽ വില വർധിക്കുകയും ചെയ്ത സാഹചര്യത്തിലാണ് പ്രധാനമന്ത്രി പുതിയ നിർദേശങ്ങൾ പുറപ്പെടുവിച്ചിരിക്കുന്നത്. പശ്ചിമേഷ്യയിലെ സാഹചര്യങ്ങൾ ഇന്ത്യയുടെ സാമ്പത്തിക സുരക്ഷയെ ബാധിക്കാനുള്ള സാധ്യതകൾ ശക്തമാകുന്നു എന്നതിന്റെ സൂചനയായാണ് നിരീക്ഷകർ പ്രധാനമന്ത്രിയുടെ അസാധാരണ […]
Read more

കൂൾ ആവാൻ പറഞ്ഞ് രാഹുൽ ഗാന്ധി

ഡൽഹി: മുഖ്യമന്ത്രിസ്ഥാനത്തെച്ചൊല്ലി പോരടിച്ച് ഡൽഹിയിലെത്തിയ കേരളത്തിലെ കോൺഗ്രസ് നേതാക്കളോട് രാഹുൽ ഗാന്ധി പറഞ്ഞു: ”ആദ്യം നിങ്ങളൊന്ന് റിലാക്‌സ് ചെയ്യൂ. വലിയ യുദ്ധംകഴിഞ്ഞ് വന്നതല്ലേ.” പിരിമുറുക്കത്തിന് അയവുവരുത്താനും ചർച്ചയ്ക്ക് തുടക്കമിടാനുള്ള അന്തരീക്ഷം ഒരുക്കാനുമായിരുന്നു രാഹുലിന്റെ നർമം. കേരളത്തിലെ അന്തരീക്ഷം ഇത്രയും മോശമാക്കിയതിലുള്ള നീരസം അദ്ദേഹം പ്രകടിപ്പിച്ചു. തെരുവിൽ അണികളെ ഇളക്കിവിട്ടത് ശരിയായില്ല. നിങ്ങൾ അറിയാതാണവർ ഇറങ്ങിയതെങ്കിൽ പിന്തിരിപ്പിക്കണമായിരുന്നു. തെരുവിൽ ആളെയിറക്കിയുള്ള സമ്മർദംവഴി ഹൈക്കമാൻഡിനെക്കൊണ്ട് തീരുമാനമെടുപ്പിക്കാമെന്ന് കരുതരുത്. അങ്ങനെവന്നാൽ മറ്റുസംസ്ഥാനങ്ങളിലും അതാവർത്തിക്കുമെന്ന് അദ്ദേഹം ഓർമ്മപ്പെടുത്തി. കെ.സി. വേണുഗോപാൽ, വി.ഡി. സതീശൻ, […]
Read more

Recent News