Author: Arya

പള്ളിച്ചട്ടമ്പി’ക്കെതിരെ സന്ദീപ് വാര്യർ

കൊച്ചി: ടൊവിനോ തോമസിനെ നായകനാക്കി ഡിജോ ജോസ് ആന്റണി സംവിധാനംചെയ്ത ‘പള്ളിച്ചട്ടമ്പി’ സിനിമയ്‌ക്കെതിരേ കോൺഗ്രസ് നേതാവ് സന്ദീപ് വാര്യർ. സിനിമയിൽ വിമോചനസമരകാലത്തെ കേരളത്തേയും ആദ്യകമ്മ്യൂണിസ്റ്റ് സർക്കാരിനേയും അവതരിപ്പിച്ചത് വസ്തുതാപരമായല്ലായെന്നാണ് സന്ദീപിന്റെ വിമർശനം. ഗർഭിണിയായ യുവതി കൊല്ലപ്പെട്ട ചെറിയതുറ വെടിവെപ്പ് അന്നത്തെ മുഖ്യമന്ത്രി ഇ.എം.എസ്. നമ്പൂതിരിപ്പാട് അറിയാതെ പോലീസ് സ്വന്തം നിലയ്ക്ക് ചെയ്തതാണെന്നാണ് ചിത്രത്തിൽ അവതരിപ്പിക്കുന്നത്. ഇത് ചരിത്രസത്യങ്ങൾക്ക് നിരക്കാത്തതാണെന്നും സന്ദീപ് കുറ്റപ്പെടുത്തുണ്ടായി.
Read more

ട്രംപ് വീണ്ടും തെറ്റിദ്ധരിക്കപ്പെട്ടു

ടെഹ്‌റാൻ: പ്രതിഷേധങ്ങൾക്കിടെ അറസ്റ്റിലായ എട്ട് സ്ത്രീകളെ വധശിക്ഷയ്ക്ക് വിധേയരാക്കുമെന്ന വാദം നിഷേധിച്ച് ഇറാൻ. ഇക്കാര്യവുമായി ബന്ധപ്പെട്ട് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപും ചില മനുഷ്യാവകാശ പ്രവർത്തകരും ഉൾപ്പെടെ ഉന്നയിച്ച വാദങ്ങൾ തെറ്റാണെന്ന് ഇറാൻ ജുഡീഷ്യറി ഔദ്യോഗികമായി അറിയിച്ചു. വ്യാജ വാർത്തകളാൽ ട്രംപ് ഒരിക്കൽ കൂടി തെറ്റിദ്ധരിക്കപ്പെട്ടിരിക്കുകയാണെന്നും ഇറാൻ വ്യക്തമാക്കി. വധശിക്ഷ കാത്തിരിക്കുന്നവരെന്ന് പറഞ്ഞ സ്ത്രീകളിൽ ചിലരെ ഇതിനോടകംതന്നെ വിട്ടയച്ചിട്ടുണ്ട്. ബാക്കിയുള്ളവർ കുറ്റക്കാരാണെന്ന് കണ്ടെത്തിയാൽ പരാമവധി തടവുശിക്ഷയാകും ലഭിക്കുകയെന്നും ഇറാൻ ജുഡീഷ്യറി ഔദ്യോഗിക വെബ്‌സൈറ്റിലൂടെ വ്യക്തമാക്കി. മനുഷ്യാവകാശ പ്രവർത്തകർ […]
Read more

ഇന്ത്യൻ വിമാനങ്ങൾക്കുള്ള വിലക്ക് പാകിസ്താൻ നീട്ടി

ഇസ്ലാമാബാദ്: ഇന്ത്യൻ വിമാനങ്ങൾക്കുള്ള വ്യോമപാത വിലക്ക് നീട്ടി പാകിസ്താൻ. പാകിസ്താൻ എയർപോർട്ട് അതോറിറ്റി പുറപ്പെടുവിച്ച നോട്ടാം അനുസരിച്ച് മെയ് 24-ന് ഇന്ത്യൻ സമയം പുലർച്ചെ 05:30 വരെ ഈ നിരോധനം നിലനിൽക്കുമെന്ന് വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്യുന്നു.കഴിഞ്ഞ വർഷം ഏപ്രിൽ 22-ന് കശ്മീരിലെ പഹൽഗാമിൽ 26 പേരുടെ മരണത്തിനിടയാക്കിയ ഭീകരാക്രമണത്തിന് പിന്നാലെയാണ് ഇരുരാജ്യങ്ങളും വ്യോമപാതകൾ അടച്ചത്. പാകിസ്താൻ 2025 ഏപ്രിൽ 24 മുതൽ ഇന്ത്യൻ വിമാനങ്ങളെ വിലക്കിയപ്പോൾ, തൊട്ടുപിന്നാലെ ഏപ്രിൽ 30 മുതൽ പാകിസ്താൻ വിമാനങ്ങൾ ഇന്ത്യൻ […]
Read more

നരേന്ദ്രമോദി തീവ്രവാദിയെന്ന് മല്ലിഖാർജുൻ ഖർ​ഗേ

ചെന്നൈ: പ്രധാനമന്ത്രി നരേന്ദ്രമോദിയെ തീവ്രവാദി എന്ന് വിളിച്ച് കോൺ​ഗ്രസ് അധ്യക്ഷൻ മല്ലിഖാർജുൻ ഖർ​ഗേ. വനിതാ സംവരണം സംബന്ധിച്ച് മോദിയുടെ അവകാശവാദങ്ങൾ തെറ്റാണെന്നും മോദി തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടം ലംഘിച്ചുവെന്നും ഖർ​ഗേ വാർത്താസമ്മേളനത്തിൽ പറഞ്ഞു. അതേസമയം, മോദിയെ തീവ്രവാദി എന്ന് വിളിച്ചതിന് പിന്നാലെ ഖർ​ഗേ അത് തിരുത്തിപ്പറയുകയും വിശദീകരണം നടത്തുകയും ചെയ്തു. വനിത സംവരണം സംബന്ധിച്ചുള്ള മോദിയുടെ അവകാശവാദങ്ങൾ തെറ്റാണ്. മോദി തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടം ലംഘിച്ചു. അധികാര ദുർവിനിയോഗം നടന്നിട്ടും നടപടിയില്ല. തെരഞ്ഞെടുപ്പ് കമ്മീഷൻ മോദിയുടെ പോക്കറ്റിലാണ്. […]
Read more

ഒന്നാംക്ലാസ് പ്രവേശനത്തിന് അഞ്ചുവയസ്സ് ഇത്തവണയും തുടരും

തിരുവനന്തപുരം: സംസ്ഥാനത്തെ വിദ്യാലയങ്ങളിൽ ഒന്നാംക്ലാസ് പ്രവേശനത്തിനുള്ള പ്രായം ഇത്തവണയും അഞ്ചുവയസ്സായി തുടരും. ആറുവയസ്സെന്ന നിബന്ധന കർശനമാക്കുന്നതോടെ സ്കൂളുകളിൽ പ്രവേശനം നേടുന്ന കുട്ടികളുടെ എണ്ണം കുറയുമെന്നതും ഇത് അധ്യാപകരെ ബാധിക്കുമെന്നതും കണക്കിലെടുത്താണ് പ്രവേശനപ്രായം പഴയപടി നിലനിർത്തുന്നത്. 2023-ൽ ഒന്നാംക്ലാസിൽ പ്രവേശനം നേടിയ വിദ്യാർഥികൾ മുൻവർഷത്തെയപേക്ഷിച്ച് കുറഞ്ഞിരുന്നു -10614 പേർ. 2024-ൽ 781 കുട്ടികൾ കൂടുതലായി സ്കൂളിലെത്തി. എന്നാൽ, 2025-ൽ ഒന്നാംക്ലാസിൽ ചേർന്ന കുട്ടികളുടെ എണ്ണം 16,500 ആയി കുറഞ്ഞു. ഈ അധ്യയനവർഷം ഒന്നാംക്ലാസ് പ്രവേശനത്തിനുള്ള പ്രായം ആറുവയസ്സായിരിക്കുമെന്ന് കഴിഞ്ഞ […]
Read more

കനേഡിയൻ നായകന് പിന്നിൽ ബിഷ്ണോയ്

ന്യൂഡൽഹി: ടി20 ലോകകപ്പിന് പിന്നാലെ കനേഡിയൻ ക്രിക്കറ്റ് ടീമിനെതിരേ ഐസിസി അന്വേഷണം നടത്തുന്നതായുള്ള വാർത്തകൾ അടുത്തിടെ പുറത്തുവന്നിരുന്നു. ടൂർണമെന്റിൽ കിവീസിനെതിരായ കാനഡയുടെ മത്സരമാണ് വിവാദത്തിന് വഴിവെച്ചത്. മത്സരത്തിലെ കനേഡിയൻ ക്യാപ്റ്റൻ ദിൽപ്രീത് ബജ്‌വ എറിഞ്ഞ ഒരു ഓവർ സംശയാസ്പദമാണ്. വാതുവെയ്പ്പ് സംബന്ധിച്ച ആരോപണങ്ങൾ ഉയർന്നിട്ടുമുണ്ട്. ഇപ്പോഴിതാ ഇതുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ പുറത്തുവരികയാണ്. ലോറൻസ് ബിഷ്ണോയ് സംഘത്തിന് ഈ സംഭവങ്ങളുമായി ബന്ധമുണ്ടെന്ന നിർണായക വിവരമാണ് റിപ്പോർട്ട് ചെയ്യപ്പെടുന്നത്. കനേഡിയൻ ബ്രോഡ്കാസ്റ്റിങ് കോർപ്പറേഷന്റെ റിപ്പോർട്ട് പ്രകാരം ലോറൻസ് ബിഷ്ണോയ് […]
Read more

കളത്തിലിറങ്ങി ഗള്‍ഫ് രാജ്യങ്ങള്‍

ഗള്‍ഫ്: ലോകത്തെ ഏറ്റവും പ്രധാനപ്പെട്ട എണ്ണക്കടത്ത് പാതയായ ഹോര്‍മുസ് കടലിടുക്കിനെ മാത്രം ആശ്രയിക്കുന്നത് കുറയ്ക്കാന്‍ ഗള്‍ഫ് രാജ്യങ്ങള്‍ ‘പ്ലാന്‍ ബി’ ഒരുക്കുന്നു. മേഖലയിലെ സുരക്ഷാ ഭീഷണികളും ഗതാഗത തടസ്സങ്ങളും കണക്കിലെടുത്ത്, പൈപ്പ് ലൈനുകളും പുതിയ കരമാര്‍ഗ്ഗങ്ങളും വഴി എണ്ണ പുറത്തെത്തിക്കാനാണ് യുഎഇയും സൗദി അറേബ്യയും ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ ലക്ഷ്യമിടുന്നത്. ഹോര്‍മുസ് കടലിടുക്കിലെ ഗതാഗതം തടസപ്പെടുന്നത് ആഗോള എണ്ണ വിപണിയെയും ഗള്‍ഫ് രാജ്യങ്ങളുടെ സമ്പദ്വ്യവസ്ഥയെയും പ്രതികൂലമായി ബാധിക്കുന്നുണ്ട്. ഈ സാഹചര്യത്തില്‍, ഒരു പ്രതിസന്ധി ഘട്ടത്തെ നേരിടുന്നതിലുപരി, നിലവിലുള്ള സംവിധാനങ്ങളെ […]
Read more

മുറ്റത്തിറങ്ങിയ നാലുവയസ്സുകാരനെ തെരുവുനായ കടിച്ചുകീറി

കോഴിക്കോട്: രാത്രിയിൽ കുളിക്കാൻ മുറ്റത്തിറങ്ങിയ നാലുവയസ്സുകാരനെ തെരുവുനായ കടിച്ചുകീറി. കോടഞ്ചേരി നിരന്നപാറ ഉന്നതിയിലെ നെല്ലിക്കുന്നേൽ അരുൺരാജിന്റെയും മണിമേഖലയുടെയും മകൻ അയാനാണ് (4) കടിയേറ്റത്. കടിച്ചനായയെ പിന്നീട് ചത്ത നിലയിൽ പ്രദേശത്ത് കണ്ടെത്തുകയും ചെയിതു. കടിയേറ്റ കുട്ടിയെ കോടഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് കോഴിക്കോട് ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. തലയിലും ദേഹത്തും പല്ലുകൾ ആഴ്ന്നിറങ്ങിയ മുറിവുകളുണ്ട്. നായയുടെ ജഡം പൂക്കോട് വെറ്ററിനറി കോളേജ് ആശുപത്രിയിൽ പോസ്റ്റുമോർട്ടം നടത്തി പേവിഷബാധ ഉണ്ടോയെന്ന് പരിശോധിച്ചു. എന്നാൽ, ജഡം ജീർണാവസ്ഥയിൽ […]
Read more

കരിയറിലെ ബിഗ് സ്കെയില്‍ ചിത്രവുമായി വിജയ് ദേവരകൊണ്ട

ഹൈദരാബാദ്: തെലുങ്ക് സിനിമയിലെ ശ്രദ്ധേയ യുവതാരം വിജയ് ദേവരകൊണ്ടയുടെ കരിയറിലെ വമ്പൻ ഗ്ലോബൽ പ്രോജക്റ്റിന്‍റെ പൂജ ഹൈദരാബാദിൽ നടന്നു. ഹായ് നാനാ എന്ന ചിത്രത്തിലൂടെ ശ്രദ്ധ നേടിയ സംവിധായകൻ ശൗരുവ് സംവിധാനം ചെയ്യുന്ന ഈ ചിത്രം, ഇന്ത്യൻ സിനിമയെ അന്താരാഷ്ട്ര തലത്തിലേക്ക് ഉയർത്താനുള്ള വലിയ ശ്രമമായി കണക്കാക്കപ്പെടുന്നു. പൂജ ചടങ്ങിൽ ഫസ്റ്റ് ഷോട്ടിന് നാനി ക്ലാപ്പടിച്ചതോടെ ചടങ്ങ് കൂടുതൽ ശ്രദ്ധേയമായി. വൈറയുടെ ബാനറിൽ ഒരുങ്ങുന്ന ഈ ചിത്രം പ്രഖ്യാപന പോസ്റ്റർ പുറത്തിറങ്ങിയതോടെ തന്നെ സോഷ്യൽ മീഡിയയിൽ വലിയ […]
Read more

അഖില്‍ മാരാരുടെ പരാമര്‍ശത്തില്‍ വിമര്‍ശനം

കൊച്ചി: ബിഗ് ബോസ് മുന്‍താരവും നിയമസഭാ തിരഞ്ഞെടുപ്പിലെ എന്‍ഡിഎ സ്ഥാനാര്‍ഥിയുമായ അഖില്‍ മാരാര്‍ ഒരു അഭിമുഖത്തിനിടെ നടത്തിയ പരാമര്‍ശത്തില്‍ വ്യാപക വിമര്‍ശനം. പ്രസവം എന്നത് ഒരു കാലത്ത് സ്ത്രീകള്‍ വളരെ ആസ്വദിച്ച് ചെയ്തിരുന്ന കാര്യമാണെന്നാണ് അഖില്‍ മാരാര്‍ പറഞ്ഞത്. ആശുപത്രികള്‍ അതിനെ സങ്കീര്‍ണ്ണമാക്കിയെന്നും. ഒരു മാസം മുന്‍പ് നല്‍കിയ ഒരു അഭിമുഖത്തില്‍ നടത്തിയ പരാമര്‍ശം ഇക്കഴിഞ്ഞ ദിവസങ്ങളിലാണ് വൈറല്‍ ആയത്. അതിന് പിന്നാലെ വ്യാപക വിമര്‍ശനങ്ങളും ട്രോളുകളുമൊക്കെ അഖിലിന്‍റെ അഭിപ്രായപ്രകടനത്തിനെതിരെ വരുന്നുണ്ട്. “ഒരു കാലത്ത് സ്ത്രീകൾ പ്രസവം […]
Read more

Recent News