Author: Greeshma Joshi

കോതമംഗലം എംഎ കോളജിലെ വിദ്യാർഥി സമരം ഒത്തുതീർപ്പായി; പ്രധാന ആവശ്യങ്ങൾ അംഗീകരിച്ച് മാനേജ്‌മെന്റ്

കൊച്ചി : കോതമംഗലംവിദ്യാർഥി മിച്ചു മാർപ്പുവിന്റെ അസ്വാഭാവിക മരണത്തിൽ നിഷ്പക്ഷമായ അന്വേഷണം ആവശ്യപ്പെട്ട് കോതമംഗലം എംഎ കോളജിൽ വിദ്യാർഥികൾ നടത്തിവന്ന സമരം ഒത്തുതീർപ്പായി. വിദ്യാർഥി സംഘടനകൾ മുന്നോട്ടുവെച്ച പ്രധാന ആവശ്യങ്ങൾ കോളജ് മാനേജ്‌മെന്റ് അംഗീകരിച്ചതോടെയാണ് സമരം താൽക്കാലികമായി പിൻവലിക്കാൻ വിദ്യാർഥികൾ തീരുമാനിച്ചത്. വിദ്യാർഥിയുടെ മരണവുമായി ബന്ധപ്പെട്ട സാഹചര്യങ്ങൾ സമഗ്രമായി പരിശോധിക്കുന്നതിന് മാനേജ്‌മെന്റ് പ്രതിനിധികൾക്കൊപ്പം വിദ്യാർഥി പ്രതിനിധികളെയും ഉൾപ്പെടുത്തി സംയുക്ത അന്വേഷണ സമിതി രൂപീകരിക്കും. ഒരാഴ്ചയ്ക്കകം സമിതി അന്വേഷണ റിപ്പോർട്ട് സമർപ്പിക്കണമെന്നാണ് ധാരണ.അന്വേഷണം പൂർത്തിയാകുന്നതുവരെ കോളജ് ഡീൻ ഉൾപ്പെടെയുള്ള […]
Read more

ദുബൈയിൽ ഗതാഗത നിയമലംഘന പിഴകള്‍ പെരുകിയാല്‍ പിടിവീഴും, വാഹനങ്ങള്‍ പിടിച്ചെടുക്കും

ദുബൈ: ദുബൈയില്‍ ഗതാഗത നിയമലംഘനങ്ങളില്‍ പിഴകള്‍ പെരുകിയാല്‍ വാഹനം പിടിച്ചെടുക്കുന്നതിലേക്ക് എത്തിക്കാം. പിഴകള്‍ 6,000 ദിര്‍ഹത്തില്‍ കൂടുതല്‍ എത്തിയാലാണ് ഉടമയുടെ വാഹനം പിടിച്ചെടുക്കുക. 2023 ലെ ഡിക്രി നമ്പര്‍ 30 ലെ ആര്‍ട്ടിക്കിള്‍ 2(4), 2015 ലെ ഭേദഗതി ഡിക്രി നമ്പര്‍ (29) പ്രകാരമാണിത്. വാഹന ഉടമകളോട് ഗതാഗത പിഴകളില്‍ കുടിശ്ശിക വരുത്തരുതെന്നും പിഴകള്‍ ഗഡുക്കളായി നല്‍കാവുന്ന സേവനം പ്രയോജനപ്പെടുത്തണമെന്നും പൊലീസ് നിര്‍ദേശിച്ചിരുന്നു. വാഹന ഉടമകള്‍ക്ക് മൂന്ന്, ആറ്, ഒമ്പത് അല്ലെങ്കില്‍ 12 മാസം കാലയളവിനിടെ പലിശ […]
Read more

സർക്കാർ കോളജുകളുടെ അടിസ്ഥാന സൗകര്യ വികസനം ; ₹45.68 കോടി അനുവദിച്ച് ഉന്നത വിദ്യാഭ്യാസവകുപ്പ്

തിരുവനന്തപുരം: സംസ്ഥാനത്തെ സർക്കാർ കോളജുകളുടെ അടിസ്ഥാന സൗകര്യ വികസനത്തിനും അക്കാദമിക നിലവാരം മെച്ചപ്പെടുത്തുന്നതിനുമായി 45,68,11,037 രൂപ (45.68 കോടി രൂപ) അനുവദിച്ച് ഉത്തരവിറക്കിയതായി ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി റോജി എം.ജോൺ അറിയിച്ചു. സർക്കാർ കോളേജുകളുടെ ഭൗതിക, മാനവവിഭവ, ഐ.ടി. അടിസ്ഥാന സൗകര്യങ്ങൾ വർദ്ധിപ്പിക്കുക, ഗവേഷണ സൗകര്യങ്ങൾ മെച്ചപ്പെടുത്തുക എന്നീ ലക്ഷ്യങ്ങളോടെയാണ് തുക അനുവദിച്ചിട്ടുള്ളത്. സംസ്ഥാനത്തെ വിവിധ സർക്കാർ കോളജുകളിലെ പുതിയ കെട്ടിടങ്ങൾ, അക്കാദമിക് ബ്ലോക്കുകൾ, അഡ്മിനിസ്ട്രേറ്റീവ് കേന്ദ്രങ്ങൾ, ലൈബ്രറികൾ, ഹോസ്റ്റലുകൾ, ഐ.ടി. സംവിധാനങ്ങൾ എന്നിവ യാഥാർത്ഥ്യമാക്കാനാണ് […]
Read more

എസ് ശ്രീജിത്തിനെതിരായ വിജിലൻസ് പരാതി: ആഭ്യന്തര അഡീഷണൽ ചീഫ് സെക്രട്ടറി നേരിട്ട് ഹാജരാകാൻ ഹൈക്കോടതി

കൊച്ചി: മുതിർന്ന ഐപിഎസ് ഉദ്യോഗസ്ഥനും ഡിജിപിയുമായ എസ്. ശ്രീജിത്തിനെതിരായ വിജിലൻസ് അന്വേഷണ പരാതിയിൽ കോടതി ഉത്തരവുകൾ പാലിക്കാത്തതിനെ തുടർന്ന് ആഭ്യന്തര-വിജിലൻസ് വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി മിൻഹാജ് ആലം ഐഎഎസിനോട് നേരിട്ട് ഹാജരാകാൻ ഹൈക്കോടതി ഉത്തരവ്. ജസ്റ്റിസ് എ ബദറുദ്ദീനാണ് വ്യാഴാഴ്ച കോടതിയിൽ നേരിട്ട് ഹാജരാകാൻ അഡീഷണൽ ചീഫ് സെക്രട്ടറിക്ക് നിർദ്ദേശം നൽകിയത്. ശ്രീജിത്തിനെതിരായ പരാതിക്കാരന്റെ ആരോപണങ്ങൾ വ്യാജവും അടിസ്ഥാനരഹിതവുമാണ് എന്ന് കാണിച്ച് ആഭ്യന്തര അഡീഷണൽ ചീഫ് സെക്രട്ടറി സമർപ്പിച്ച റിപ്പോർട്ട് ചോദ്യം ചെയ്തുകൊണ്ടുള്ള ഹർജിയിലാണ് ഹൈക്കോടതിയുടെ […]
Read more

വിനീത് കുമാർ നായകനാകുന്ന ‘നോട്ട്’; ചിത്രീകരണം പൂർത്തിയായി

ദേവ ഫിലിംസിന്റെ ബാനറിൽ വിനീത് കുമാർ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ‘നോട്ട്’ എന്ന ചിത്രത്തിന്റെ ചിത്രീകരണം പൂർത്തിയായി. നവാഗതരായ ആശിഷും കിരണും ചേർന്ന് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് 45 ദിവസങ്ങൾകൊണ്ട് കോതമംഗലത്തും കൊച്ചിയിലുമായാണ് പൂർത്തിയാക്കിയത്. ചിത്രത്തിന്റെ പൂജാ ചടങ്ങ് കോതമംഗലത്തെ ഹോട്ടൽ മരിയയിൽ വെച്ച് നടന്നിരുന്നു. സംവിധായകൻ ആഷിഖ് അബു ഭദ്രദീപം കൊളുത്തിയാണ് ചിത്രത്തിന്റെ തുടക്കത്തിന് തിരിതെളിയിച്ചത്. വിനീത് കുമാറിനൊപ്പം അനഘ നാരായണൻ, ജൂഹി ജയകുമാർ, ബിഗ് ബോസ് താരം സെറീന, ശ്രീജിത്ത് ബാബു […]
Read more

വിഴിഞ്ഞം തുറമുഖം കേരളത്തിന്‍റെ വ്യവസായ-വ്യാപാര മേഖലകളിൽ മുന്നേറ്റം ഉറപ്പാക്കും: മന്ത്രി പി കെ കുഞ്ഞാലിക്കുട്ടി

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖത്തെ സമ്പൂർണ എക്‌സിം പ്രവർത്തനങ്ങൾ കേരളത്തിന്‍റെ വ്യവസായ-വ്യാപാര മേഖലകളിൽ വലിയ കുതിച്ചുചാട്ടത്തിന് വഴിയൊരുക്കുമെന്ന് വ്യവസായ വകുപ്പ് മന്ത്രി പി കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. വിഴിഞ്ഞം തുറമുഖത്തെ സമ്പൂർണ എക്‌സിം പ്രവർത്തനങ്ങളുടെ ഉദ്ഘാടന ചടങ്ങിൽ അധ്യക്ഷത വഹിക്കുകയായിരുന്നു അദ്ദേഹം. കേരള ചരിത്രത്തിലെ തന്നെ ഏറ്റവും പ്രാധാന്യമർഹിക്കുന്ന പ്രവർത്തനത്തിനാണ് ഇന്ന് മുഖ്യമന്ത്രി തുടക്കമിട്ടത്. വിഴിഞ്ഞം തുറമുഖത്തെ കയറ്റിറക്കുമതി പ്രവർത്തനങ്ങളുടെ ഭാഗമായിട്ടുള്ള പുതിയ വ്യാപാര സാധ്യതകൾ സാധാരണക്കാരുടെ ജീവിതത്തിൽ അനുകൂലമായ വലിയ മാറ്റങ്ങൾക്ക് വഴിയൊരുക്കുമെന്നും മന്ത്രി പറഞ്ഞു. വിഴിഞ്ഞം […]
Read more

സ്വന്തക്കാരെ തൊട്ടപ്പോൾ തൂഫാൻ കെട്ടടങ്ങി: എം.വി. ​ഗോവിന്ദൻ

തിരുവനന്തപുരം: വി.ഡി. സതീശന്റെ സോഷ്യൽ മീഡിയ കോർഡിനേറ്റർ, പെരുമ്പാവൂരിലെ കോൺഗ്രസ് നേതാവ് എന്നിവർ അറസ്റ്റിലായതോടെ തൂഫാൻ ഒതുങ്ങിയെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ​ഗോവിന്ദൻ. മുഖ്യമന്ത്രിയുടെ ഓഫീസിലേക്കും വീട്ടിലേക്കും ഏതുസമയത്തും കടന്നു ചെല്ലാൻ കഴിയാവുന്ന ആളാണ് കാസർഗോഡിലെ ലഹരി കേസ് പ്രതി എന്നത് ഞെട്ടിക്കുന്നതാണ്. അറസ്റ്റിലാകുന്നതിന് തൊട്ടുമുമ്പ് വരെ ഇയാൾക്ക് മുഖ്യമന്ത്രിയുടെ ഓഫീസുമായി ബന്ധമുണ്ടായിരുന്നു. രാജ്യാന്തര ബന്ധമുള്ള ലഹരിക്കേസായിട്ടും പൊലീസ് കസ്റ്റഡി അപേക്ഷ നൽകിയില്ല. പൊലീസ് കസ്റ്റഡി അപേക്ഷ നൽകാത്തത് ഗൗരവകരമായ പ്രശ്നമാണെന്നും കസ്റ്റഡി അപേക്ഷ നൽകാത്തത് […]
Read more

സിഎംആര്‍എല്‍ – എക്സാലോജിക് കേസ്; നന്ദുലാലിന്റെ വീട്ടിലെ ഇഡി പരിശോധന പൂര്‍ത്തിയായി

കോഴിക്കോട്: പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ മകള്‍ വീണ ടി പ്രതിയായ സിഎംആര്‍എല്‍- എക്‌സാലോജിക് മാസപ്പടി കേസില്‍, നന്ദുലാലിന്റെ വീട്ടിലെ പരിശോധന പൂര്‍ത്തിയായി. 10 മണിക്കൂര്‍ നീണ്ട പരിശോധനയില്‍ നന്ദുലാലിനെ ഇഡി ചോദ്യം ചെയ്തു. മുന്‍ മന്ത്രി പിഎ മുഹമ്മദ് റിയാസിന്റെ അടുത്ത സുഹൃത്താണ് നന്ദുലാല്‍. പ്രതികരിക്കാനില്ലെന്ന് നന്ദുലാല്‍ പറഞ്ഞു. കേസില്‍ രണ്ടാം തവണയാണ് രേഖകള്‍ തേടിയുള്ള ഇഡിയുടെ റെയ്ഡ്. ഇത്തവണ പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ മകള്‍ വീണ ടി, ഭര്‍ത്താവ് മുഹമ്മദ് റിയാസ് എന്നിവരുടെ […]
Read more

പാലാ നഗരസഭയില്‍ റിയ ബിനോ ചീരാംകുഴി യുഡിഎഫ് ചെയര്‍പേഴ്‌സണ്‍ സ്ഥാനാര്‍ഥി

കോട്ടയം: പാലാ നഗരസഭയില്‍ റിയ ബിനോ ചീരാംകുഴി യുഡിഎഫിന്റെ ചെയര്‍പേഴ്‌സണ്‍ സ്ഥാനാര്‍ഥി. എട്ടാം വാര്‍ഡിലെ കോണ്‍ഗ്രസ് കൗണ്‍സിലറാണ് റിയ. യുഡിഎഫ് നേതാക്കള്‍ നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം. വിമതയായ മായ രാഹുലാണ് എതിര്‍ സ്ഥാനാര്‍ഥി. എല്‍ഡിഎഫ് മായ രാഹുലിനെ പിന്തുണയ്ക്കുമെന്ന് അറിയിച്ചു. കോണ്‍ഗ്രസ് കൗണ്‍സിലര്‍മാരായ നാല് പേര്‍ മറുകണ്ടം ചാടിയത്തോടെയാണ് യുഡിഎഫിന് ഭരണം നഷ്ടമായത്. എങ്കിലും തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ തന്നെയാണ് തീരുമാനം. നിലവില്‍ ഒന്‍പത് പേരാണ് യുഡിഎഫ് ആയി നില്‍ക്കുന്നത്. ഇതില്‍ മൂന്നുപേര്‍ പുളിക്കക്കണ്ടം കൗണ്‍സിലര്‍മാരാണ്. ഇവരുമായി ചര്‍ച്ച […]
Read more

വധശിക്ഷ നടപ്പാക്കുന്നത് തടയാൻ സമർപ്പിച്ച ഹർജി സുപ്രീം കോടതി തള്ളി

ഡൽഹി : വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട പ്രതികളെ തൂക്കിക്കൊല്ലുന്നതിൻ്റെ ഭരണഘടനാ സാധുത ചോദ്യം ചെയ്ത് സമർപ്പിച്ച ഹർജി സുപ്രീം കോടതി തള്ളി. ഭാവിയിൽ ആവശ്യമെങ്കിൽ ഈ വിഷയത്തിൽ പുനഃപരിശോധന നടത്താമെന്ന് വ്യക്തമാക്കിക്കൊണ്ടാണ് ഹർജി കോടതി തള്ളിയത്. തൂക്കിലേറ്റുന്നത് ഭരണഘടനാപരമായി ശരിയാണെന്ന് ശരിവെച്ച 1983-ലെ ‘ദീന വേഴ്സസ് യൂണിയൻ ഓഫ് ഇന്ത്യ’ കേസിലെ മൂന്നംഗ ബെഞ്ചിന്റെ വിധി, വിശാല ബെഞ്ചിന്റെ പരിഗണനയ്ക്ക് വിടാൻ ജസ്റ്റിസ് വിക്രം നാഥ്, ജസ്റ്റിസ് സന്ദീപ് മേത്ത എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ച് വിസമ്മതിച്ചു. മുതിർന്ന അഭിഭാഷകനായ […]
Read more

Recent News