Author: Greeshma Joshi

സംസ്ഥാനത്ത് സ്വർണ വിലയിൽ നേരിയ വർധനവ് : ഇന്നത്തെ വില അറിയാം

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണ വിലയിൽ വർധനവ്. ഇന്ന് കേരളത്തിൽ 22 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 20 രൂപയാണ് വർധിച്ചിരിക്കുന്നത്. ഇതോടെ, ഇന്ന് ഒരു ഗ്രാം സ്വർണത്തിന് കേരളത്തിൽ 14,290 രൂപയും പവന് 1,14,320 രൂപയുമാണ് വിപണി വില വരുന്നത്. ഇന്നലെ കേരളത്തിൽ ഒരു ഗ്രാം സ്വർണത്തിന് 12,270 രൂപയും ഒരു പവൻ സ്വർണത്തിന് 1,14,160 രൂപയുമായിരുന്നു വില. അതേ സമയം സംസ്ഥാനത്ത് വെള്ളി വിലയിലും മാറ്റമില്ലാതെ തുടരുകയാണ്. ഇന്ന് കേരളത്തിൽ 1 ഗ്രാം വെള്ളിക്ക് 250 രൂപയും […]
Read more

വന്ദേമാതരം ആദ്യ രണ്ട് ചരണങ്ങള്‍ മാത്രം ആലപിച്ചാല്‍ മതി; സംസ്ഥാന ഘടകങ്ങള്‍ക്ക് നിര്‍ദേശം നല്‍കി കോണ്‍ഗ്രസ്

ന്യൂഡല്‍ഹി: എഐസിസി ആസ്ഥാനത്ത് നടന്ന സ്വാതന്ത്ര്യദിന ആഘോഷത്തില്‍ വന്ദേമാതരം പൂര്‍ണമായി ആലപിച്ചത് വിവാദമായതിന് പിന്നാലെ സംസ്ഥാന ഘടങ്ങള്‍ക്ക് കര്‍ശന നിര്‍ദേശവുമായി കോണ്‍ഗ്രസ്. പാര്‍ട്ടി പരിപാടികളില്‍ ദേശീയഗീതമായ വന്ദേമാതരത്തിന്റെ ആദ്യ രണ്ട് ചരണങ്ങള്‍ മാത്രം ആലപിച്ചാല്‍ മതിയെന്നാണ് മുഴുവന്‍ ഘടകങ്ങളോടും നിര്‍ദേശിച്ചിരിക്കുന്നത്. ഓഗസ്റ്റ് 15ന് നടന്ന ചടങ്ങില്‍ സേവാദള്‍ നേതാക്കള്‍ ഏര്‍പ്പാടാക്കിയ ഗായകര്‍ക്ക് കൃത്യമായ നിര്‍ദേശം നല്‍കാത്തതിനെ തുടര്‍ന്നാണ് മുഴുവനും ആലപിച്ചതെന്നാണ് പുറത്ത് വന്ന റിപ്പോര്‍ട്ട്. സേവാദള്‍ നേതാക്കള്‍ വാക്കാല്‍ വിശദീകരണം നല്‍കിയതിന് പിന്നാലെ താക്കീത് നല്‍കി. സേവാദളിനെതിരെ […]
Read more

ക്ഷേമ പെന്‍ഷന്‍ വിതരണം നാളെ മുതല്‍

തിരുവനന്തപുരം: ഓഗസ്റ്റ് മാസത്തിലെ ക്ഷേമനിധി ബോര്‍ഡ് പെന്‍ഷന്‍, സാമൂഹ്യ സുരക്ഷാ പെന്‍ഷന്‍ വിതരണം നാളെ മുതല്‍. ഇതിനായി തുക അനുവദിച്ച് സംസ്ഥാന സര്‍ക്കാര്‍ ഉത്തരവിറക്കി. ഈ മാസം 31 വരെ പെന്‍ഷന്‍ വിതരണം ചെയ്യും. ക്ഷേമനിധി ബോര്‍ഡ് ഈ മാസത്തെ പെന്‍ഷനായി 130. 31 കോടി രൂപ അനുവദിച്ചു. 6.59 ലക്ഷം ഗുണ ഭോക്താക്കള്‍ക്ക് പെന്‍ഷന്‍ ലഭ്യമാക്കും. ഈ മാസത്തെ സാമൂഹ്യ സുരക്ഷാ പെന്‍ഷന്‍ വിതരണത്തിനായി 951.39 കോടി രൂപയും അനുവദിച്ചു. 51.59 ലക്ഷം ഗുണഭോക്താക്കള്‍ക്ക് പെന്‍ഷന്‍ […]
Read more

കരിപ്പൂർ സ്വർണം പൊട്ടിക്കൽ കേസ്; ഒളിവിലായിരുന്ന മുഖ്യപ്രതി അറസ്റ്റിൽ

മലപ്പുറം: കരിപ്പൂർ സ്വർണം പൊട്ടിക്കൽ കേസിലെ മുഖ്യപ്രതി അറസ്റ്റിൽ. മലപ്പുറം നിലമ്പൂർ സ്വദേശി ഷെബീ റുഷ്‌ദ് ആണ് അറസ്റ്റിലായത്. 3 മാസമായി പ്രതി ഒളിവിലായിരുന്നു. കേസിൽ മുഖ്യപ്രതിയോടൊപ്പം സ്വർണം പങ്കിട്ട്‌ എടുത്തത് ഷെബീ റുഷ്‌ദ് ആയിരുന്നു. സ്വർണം പൂർണമായും കണ്ടെടുക്കാൻ ആയിട്ടില്ല. മറ്റൊരു സംഭവത്തിൽ എടക്കര പൊലീസ് സ്റ്റേഷനിൽ ഉണ്ടായിരുന്ന മുൻ എസ്‌ഐയെ പ്രതി ഭീഷണിപ്പെടുത്തുന്ന ശബ്ദരേഖയും പുറത്ത് വന്നിട്ടുണ്ട്. ഈ കേസിൽ നേരത്തെ ഇയാൾക്കെതിരെ എടക്കര പൊലീസും കേസെടുത്തിരുന്നു.
Read more

ബിജെപി ഇന്നൊരു ‘ഗുജറാത്തി കമ്പനി’: അണ്ണാമലൈയെ പിന്തുണച്ച് സന്ദീപ് വാര്യർ

തിരുവനന്തപുരം: ഭാരതീയ ജനതാ പാർട്ടി അടൽ ബിഹാരി വാജ്‌പേയിയുടെ കാലത്തെ രാഷ്ട്രീയ മൂല്യങ്ങളിൽ നിന്ന് മാറി ഇന്നൊരു കേവല ‘ഗുജറാത്തി കമ്പനി’യായി മാറിയെന്ന് കോൺഗ്രസ് എംഎൽഎ സന്ദീപ് വാര്യർ. ബിജെപിക്കെതിരെ മുൻ തമിഴ്നാട് സംസ്ഥാന അധ്യക്ഷൻ കെ. അണ്ണാമലൈ നടത്തിയ തുറന്നുപറച്ചിലുകളെയും വിമർശനങ്ങളെയും പിന്തുണച്ചുകൊണ്ടാണ് സന്ദീപ് വാര്യർ ഫെയ്സ്ബുക്ക് കുറിപ്പിലൂടെ പാർട്ടിക്കെതിരെ അതിരൂക്ഷമായ കടന്നാക്രമണം നടത്തിയത്. രാഷ്ട്രീയമായി അണ്ണാമലൈയോട് എല്ലാ കാര്യങ്ങളിലും യോജിപ്പില്ലെങ്കിലും, ബിജെപിക്കെതിരെ അദ്ദേഹം ഇപ്പോൾ ഉയർത്തുന്ന നിശിതമായ വിമർശനങ്ങൾ തികച്ചും വസ്തുതാപരവും ഗൗരവമായി ചർച്ച […]
Read more

അർജുൻ ആയങ്കിക്കെതിരായ കാപ്പാ നീക്കം: കേസ് ഹിസ്റ്ററി റിപ്പോർട്ട് ജില്ലാ കളക്ടർക് കൈമാറി

കണ്ണൂർ: അര്‍ജുന്‍ ആയങ്കിക്കെതിരെ കാപ്പ ചുമത്തുന്നതിനായി പൊലീസ് കേസ് ഹിസ്റ്ററി റിപ്പോര്‍ട്ട് കണ്ണൂര്‍ ജില്ലാ കളക്ടര്‍ക്ക് കൈമാറി. വളപട്ടണം എസ് എച്ച് ഓ തയാറാക്കിയ റിപ്പോര്‍ട്ട് സിറ്റി പൊലീസ് കമ്മീഷണറാണ് കൈമാറിയത്. വിവിധ സ്റ്റേഷനുകളിലായി 23 കേസുകളുള്ള അര്‍ജുന്‍ ആയങ്കിയെ കുറിച്ചുള്ള വിശദമായ റിപ്പോര്‍ട്ടാണ് കൈമാറിയിരിക്കുന്നത്. കളക്ടറാണ് കാപ്പ ചുമത്തുന്ന കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കേണ്ടത്. കളക്ടറുടെ തീരുമാനം ആഭ്യന്തര സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള റിവ്യൂ കമ്മറ്റി അംഗീകരിക്കേണ്ടതുണ്ട്.
Read more

ഓണം കളറാക്കാൻ നിവിൻ- മമിത- ഗിരീഷ് എഡി കോമ്പോ; ‘ബെത്‌ലഹേം കുടുംബ യൂണിറ്റ്’ അഡ്വാൻസ് ബുക്കിങ് ആരംഭിച്ചു

നിവിൻ പോളി- മമിത ബൈജു എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഗിരീഷ് എഡി സംവിധാനം ചെയ്യുന്ന ചിത്രമാണ് ബെത്‌ലഹേം കുടുംബ യൂണിറ്റ്. ഓണം റിലീസായി ഓഗസ്റ്റ് 21 നാണ് ചിത്രം ആഗോള തലത്തിൽ തിയേറ്ററുകളിൽ എത്തുന്നത്. ഇപ്പോഴിതാ ചിത്രത്തിന്റെ അടവ്നസ് ടിക്കറ്റ് ബുക്കിങ് ആരംഭിച്ചിരിക്കുയാണ്. റോം – കോം ജോണറിൽ എത്തുന്ന ചിത്രം ഇക്കുറി ഓണത്തിന് തിയേറ്ററുകളിൽ ചിരിമേളം തന്നെ തീർക്കുമെന്നാണ് ഏവരും ഉറ്റുനോക്കുന്നത്. കുറച്ച് ദിവസങ്ങൾക്ക് മുൻപ് പുറത്തുവന്ന ചിത്രത്തിന്റെ ട്രെയിലറിന് മികച്ച പ്രശംസകളായിരുന്നു ലഭിച്ചിരുന്നത്. ഏതാനും […]
Read more

ഇഎംഇഎ കോളജിൽ അഡ്മിഷന് കോഴ : മന്ത്രി പികെ ബഷീറിനെതിരെ യൂത്ത് ലീഗ് ക്യാംപിൽ പ്രമേയം

മലപ്പുറം: കൊണ്ടോട്ടി ഇഎംഇഎ കോളജിൽ മാനേജ്‌മെന്റ് സീറ്റുകളിലെ പ്രവേശനത്തിന് കോഴ വാങ്ങുന്നതായി ആരോപിച്ച് മന്ത്രി പികെ ബഷീറിനെതിരെ യൂത്ത് ലീഗ് ക്യാംപിൽ പ്രമേയം. തേഞ്ഞിപ്പലം പഞ്ചായത്ത് മുസ്‌ലിം യൂത്ത് ലീഗ് മൺസൂൺ ക്യാംപിലാണ് കോളജ് മാനേജ്‌മെന്റിനും മന്ത്രി പികെ ബഷീറിനുമെതിരെ രൂക്ഷവിമർശനം ഉന്നയിച്ചുകൊണ്ടുള്ള പ്രമേയം അവതരിപ്പിച്ചത്. കോളജിന്റെ ജനറൽ സെക്രട്ടറി പദവിയിൽനിന്ന് മന്ത്രി പികെ ബഷീർ ഉടൻ രാജിവെച്ച് ഒഴിയണമെന്ന് പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. മുസ്‌ലിം ലീഗിന്റെ പൂർണ്ണ നിയന്ത്രണത്തിലുള്ള പ്രമുഖ കലാലയമാണ് കൊണ്ടോട്ടി ഇഎംഇഎ കോളജ്. പാണക്കാട് […]
Read more

ടിക്കറ്റ് നിരക്ക് വർദ്ധന: നിർദേശങ്ങൾ പാലിക്കാത്ത വിമാന കമ്പനികൾക്കെതിരെ കർശന നടപടി വേണം: സുപ്രീം കോടതി

ന്യൂഡല്‍ഹി: വിമാന ടിക്കറ്റിന് അമിത നിരക്ക് ഏര്‍പ്പെടുത്തുന്നതിനെതിരെ വിമാനക്കമ്പനികള്‍ക്ക് മുന്നറിയിപ്പ് നല്‍കി സുപ്രീംകോടതി. ടിക്കറ്റ് നിരക്ക് നിശ്ചയിക്കുന്നതില്‍ മാനദണ്ഡങ്ങള്‍ പാലിക്കുന്നില്ലെങ്കില്‍ വിമാനക്കമ്പനികള്‍ കര്‍ശന നടപടി നേരിടേണ്ടിവരുമെന്നാണ് സുപ്രീം കോടതിയുടെ മുന്നറിയിപ്പ്. നിർദേശങ്ങൾ പാലിച്ചില്ലെങ്കിൽ സര്‍വീസ് വിലക്ക് ഉള്‍പ്പടെയുള്ള നടപടികള്‍ പരിഗണിക്കണമെന്നാണ് ജസ്റ്റിസുമാരായ വിക്രം നാഥ്, സന്ദീപ് മേത്ത എന്നിവര്‍ അടങ്ങിയ സുപ്രീം കോടതി ബെഞ്ച് നിര്‍ദേശിച്ചത്. ടിക്കറ്റ് വിലനിര്‍ണ്ണയം, നിരക്കുകളിലെ വര്‍ദ്ധനവ്, അധിക ബാഗേജ് നിരക്കുകള്‍ എന്നിവ നിയന്ത്രിക്കുന്ന കരട് ചട്ടങ്ങള്‍ സര്‍ക്കാര്‍ കോടതിയില്‍ സമര്‍പ്പിച്ചിട്ടും, വിമാനക്കമ്പനികള്‍ […]
Read more

സോഷ്യല്‍ മീഡിയയില്‍ നിയന്ത്രണം കടുപ്പിച്ച് കേന്ദ്രസര്‍ക്കാർ; അഞ്ചുമാസത്തിനിടെ 1.95 ലക്ഷം പോസ്റ്റുകൾ വിലക്കി

ന്യൂഡല്‍ഹി: സോഷ്യല്‍ മീഡിയയില്‍ നിയന്ത്രണം കടുപ്പിച്ച് കേന്ദ്ര സര്‍ക്കാര്‍. അഞ്ച് മാസത്തിനിടെ ഫേസ്ബുക്ക്, ഇന്‍സ്റ്റഗ്രാം, യൂട്യൂബ് പ്ലാറ്റ്‌ഫോമുകള്‍ക്ക് നല്‍കിയത് 1.95 ലക്ഷം ബ്ലോക്കിംഗ് ഓര്‍ഡറുകളാണ്. ഓരോ മിനിറ്റിലും ഓരോ അക്കൗണ്ടോ പോസ്റ്റോ നീക്കം നീക്കം ചെയ്യാനാണ് കേന്ദ്രത്തിന്റെ നിര്‍ദേശം. ഏകദേശം 1275 ബ്ലോക്കിംഗ് ഓര്‍ഡറുകളാണ് ഒരു ദിവസം ഇവയ്ക്ക് ലഭിക്കുന്നത്. ഏറ്റവും കൂടുതല്‍ നോട്ടീസ് ലഭിച്ചത് ഇന്‍സ്റ്റഗ്രാമിനാണ്. ഏകദേശം ഒരു ലക്ഷത്തോളം നോട്ടീസുകളാണ് ലഭിച്ചത്. ഫേസ്ബുക്കിന് 80,000വും യൂട്യൂബിന് 15,000വും ഓര്‍ഡറുകള്‍ ലഭിച്ചു. മാര്‍ച്ച് മുതല്‍ ജൂലൈ […]
Read more

Recent News