സുല്‍ത്താന്‍ ബത്തേരിയുടെ പേര് ‘ഗണപതിവട്ടം’ എന്നാക്കണം; ഹിന്ദു ഐക്യവേദി
സുൽത്താൻബത്തേരി : സുല്‍ത്താന്‍ ബത്തേരിയുടെ പേര് ഗണപതി വട്ടമെന്നാക്കാണമെന്ന ആവശ്യവുമായി ഹിന്ദു ഐക്യ വേദി സംസ്ഥാന അധ്യക്ഷൻ ആര്‍ വി ബാബു. മതേതരത്വത്തിന്റെ പേരില്‍ ‘ഗണപതിവട്ടം’ എന്ന ചരിത്രനാമം തമസ്‌കരിച്ചുവെന്നും വിമര്‍ശനമുണ്ട്. സര്‍ക്കാര്‍ രേഖകളില്‍ ഉള്‍പ്പെടെ നേരത്തെ ഗണപതിവട്ടം എന്ന പേരാണ് നിലനിന്നിരുന്നതെന്ന് ആര്‍ വി ബാബു പറഞ്ഞു. സുല്‍ത്താന്‍ ബത്തേരി എന്ന പേര് തുടരുന്നത് നാടിന്റെ സാംസ്‌കാരിക പൈതൃകത്തെ തള്ളിക്കളയുന്നതിന് തുല്യമെന്നും വിമര്‍ശനമുണ്ട്. ഗണപതിവട്ടം എന്ന പേര് പുനഃസ്ഥാപിക്കണമെന്ന് സര്‍ക്കാരിനോട് ആവശ്യപ്പെടുമെന്നും ബാബു പറഞ്ഞു. പേരുമാറ്റത്തിനായി […]
Read more

