Author: Greeshma Joshi

കോറോ ഹെൽത്തിലെ കൂട്ടപ്പിരിച്ചുവിടലിലെ ചർച്ചയിൽ പ്രതീക്ഷയെന്ന് മന്ത്രി ബിന്ദു കൃഷ്ണ

കൊച്ചി: യു എസ് കമ്പനി കോറോ ഹെൽത്ത് കമ്പനിയിൽ നിന്ന് ജീവനക്കാരെ പിരിച്ചുവിട്ട നടപടി തൽക്കാലം മരവിപ്പിച്ചതായി മാനേജ്മെന്റ് അറിയിച്ചിട്ടുണ്ടെന്നും ഈ വിഷയത്തിൽ കമ്പനിയുടെ അനുകൂലമായ തീരുമാനം സർക്കാർ പ്രതീക്ഷിക്കുന്നതായും തൊഴിൽ മന്ത്രി ബിന്ദു കൃഷ്ണ വ്യക്തമാക്കി. ജൂലായ് 10 കമ്പനിയുടെ ഉന്നത ഉദ്യോഗസ്ഥർ കൊച്ചിയിൽ നേരിട്ടെത്തി ചർച്ച നടത്താൻ സമ്മതിച്ചതായും മന്ത്രി വ്യക്തമാക്കി. നാളെ ലേബർ കമ്മീഷണർ കമ്പനിയിൽ നേരിട്ടെത്തി പരിശോധന നടത്തുമെന്നും തുടർന്ന് ജൂലൈ 10 ന് കമ്പനിയുടെ ഉന്നത ഉദ്യോഗസ്ഥരുമായുള്ള ചർച്ചയിൽ ഇക്കാര്യങ്ങൾ […]
Read more

ഞാൻ വീട്ടുതടങ്കലിൽ, വീടിന് പുറത്ത് ആയിരക്കണക്കിന് പൊലീസുകാർ, പുറത്തിറങ്ങാൻ അനുവദിക്കുന്നില്ലെന്ന് മമത

കൊൽക്കത്ത: പശ്ചിമ ബംഗാളിലെ ബാരൂയിപൂരിൽ ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട 12 വയസ്സുകാരിയുടെ കുടുംബത്തെ സന്ദർശിക്കാൻ അനുവദിക്കാതെ തന്നെ വീട്ടുതടങ്കലിലാക്കിയിരിക്കുന്നുവെന്ന ആരോപണവുമായി പശ്ചിമ ബംഗാൾ മുൻ മുഖ്യമന്ത്രി മമത ബാനർജി. ബിജെപി പ്രവർത്തകൻ പ്രതിയായ കേസ് ബംഗാളിൽ വലിയ പ്രതിഷേധത്തിലേക്ക് എത്തിയിരിക്കുകയാണ്. പൊലീസ് തന്നെ വീട്ടിൽ നിന്നും പുറത്തിറങ്ങാൻ അനുവദിക്കുന്നില്ലെന്ന് മമത ചൂണ്ടിക്കാട്ടി. ബാരൂയിപൂരിലെ സംഭവം വളരെ അപകടകരമായ ഒരു തലത്തിലേക്ക് മാറിയിരിക്കുകയാണ്, ജനങ്ങൾക്ക് ഇത് സഹിക്കാനാവില്ല. എന്റെ വീടിന് പുറത്ത് ആയിരക്കണക്കിന് പോലീസ് ഉദ്യോഗസ്ഥരാണ് റോഡിന്റെ ഇരുവശത്തുമായി മാർച്ച് […]
Read more

പാക്കിസ്ഥാനിൽ യുവതിയെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ വ്യോമസേന ക്യാപ്റ്റനെ വെടിവെച്ചു കൊലപ്പെടുത്തി

ഇസ്ലാമാബാദ്: പാകിസ്താൻ തലസ്ഥാനമായ ഇസ്ലാമാബാദില്‍ യുവതിയെ തട്ടിക്കൊണ്ടുപോകുന്നത് തടയാന്‍ ശ്രമിച്ച പാക് വ്യോമ സേന ക്യാപ്റ്റനെ വെടിവെച്ച് കൊലപ്പെടുത്തി. ഗ്രൂപ്പ് ക്യാപ്റ്റന്‍ അസിം താരിഖാണ് കൊല്ലപ്പെട്ടത്. മര്‍ഗല്ല പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ ഷഹീന്‍ ചൗക്കിലാണ് സംഭവം നടന്നതെന്ന് സമാ ടിവി റിപ്പോര്‍ട്ട് ചെയ്യുന്നു. സംഭവം നടന്ന 9th അവന്യു എന്നയിടത്ത് കൂടി അസിം കടന്നുപോകുമ്പോഴാണ് ഒരാള്‍ ബലം പ്രയോഗിച്ച് തന്റെ വാഹനത്തിലേക്ക് ഒരു യുവതിയെ കയറ്റാന്‍ ശ്രമിക്കുന്നത് കണ്ടത്. പിന്നാലെ അസിം ഇയാളെ തടയാന്‍ ശ്രമിക്കുകയായിരുന്നു. ഇരുവരും […]
Read more

കമ്മ്യൂണിസം കാൻസർ പോലെ, തുടക്കത്തിൽ തന്നെ അതിവേഗം ഇല്ലാതാക്കണം: ഡോണൾഡ് ട്രംപ്

വാഷിംഗ്ടൺ: അമേരിക്കയിൽ കമ്മ്യൂണിസം ശക്തി പ്രാപിക്കുമെന്ന മുന്നറിയിപ്പുമായി അമേരിക്കൻ പ്രസിഡൻ്റ് ഡോണൾഡ് ട്രംപ്. അമേരിക്കയുടെ 250-ാം സ്വാതന്ത്ര്യ വാർഷികാഘോഷത്തോടനുബന്ധിച്ച് വാഷിങ്ടണിലെ നാഷണൽ മാളിൽ നടന്ന ചടങ്ങിൽ സംസാരിക്കുകയായിരുന്നു ട്രംപ്. ‘കമ്മ്യൂണിസമെന്ന ഭീഷണി ആരംഭിക്കുന്നതിന് മുമ്പേ തന്നെ തടയണം. അത് കാൻസർ പോലെയാണ്. കാൻസർ എങ്ങനെ തുടക്കത്തിൽ തന്നെ ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്യണമോ, അതുപോലെ അതിവേഗം ഇല്ലാതാക്കണം’ എന്നായിരുന്നു ട്രംപ് പറഞ്ഞത്. തെരഞ്ഞെടുപ്പ് പ്രചാരണത്തെ അനുസ്മരിപ്പിക്കുന്ന പ്രസം​ഗമായിരുന്നു ചടങ്ങിൽ ട്രംപ് നടത്തിയത്. പുതിയ വോട്ടിംഗ് നിയന്ത്രണങ്ങൾ നടപ്പാക്കണമെന്ന ആവശ്യം […]
Read more

എസ്എഫ്ഐ ഡൽഹി സംസ്ഥാന ഘടകത്തിന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ട്‌ മരവിപ്പിച്ചു

ന്യൂഡൽഹി: എസ്എഫ്ഐ ഡൽഹി സംസ്ഥാന ഘടകത്തിന്റെ ഇൻസ്റ്റ​ഗ്രാം അക്കൗണ്ട് മരവിപ്പിച്ചു. വിദ്യാഭ്യാസ മന്ത്രാലയത്തിനെതിരെ വിദ്യാർത്ഥികളെ അണിനിരത്തി സംഘടിപ്പിച്ച പ്രതിഷേധമടക്കമുള്ള ദൃശ്യങ്ങൾ ചൂണ്ടിക്കാട്ടിയാണ് നടപടി. ഇൻസ്റ്റഗ്രാമിൽ നിന്ന് കുട്ടികളെ അപകീർത്തിപ്പെടുന്ന വീഡിയോകളും പരസ്യങ്ങളും നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട് മെറ്റയ്ക്ക് കേന്ദ്രസർക്കാർ നോട്ടീസ് അയച്ചിരുന്നു.
Read more

ഉത്തരേന്ത്യയില്‍ മഴക്കെടുതി രൂക്ഷം; മഹാരാഷ്ട്രയില്‍ മരണം 12 ആയി

മുംബൈ: ഉത്തരേന്ത്യയില്‍ കനത്ത മഴ തുടരുകയാണ്. മഹാരാഷ്ട്രയിലെ മഴക്കെടുതിയില്‍ മരണം 12 ആയി. ഗ്രൗണ്ട്-പ്ലസ്-ത്രീ ഘടനയില്‍ നിര്‍മിച്ച കുടില്‍ തകര്‍ന്ന് ആറ് പേര്‍ മരിച്ചു. മുംബൈ മന്‍ഖുര്‍ദ് ജനത നഗറിലാണ് സംഭവം. സംസ്ഥാനത്തെ വിവിധയിടങ്ങളില്‍ മഴ ശക്തമായി തുടരുകയാണ്. ശക്തമായ മഴയില്‍ പലയിടങ്ങളില്‍ കെട്ടിടങ്ങള്‍ തകര്‍ന്നതായും റിപ്പോര്‍ട്ടുണ്ട്. മുംബൈ- പൂനെ ടണലില്‍ മണ്ണിടിച്ചിലുണ്ടായി. പുലര്‍ച്ചെ നാല് മണിയോടെയാണ് മണ്ണിടിച്ചിലുണ്ടായത്. ഗതാഗതം തടസപ്പെട്ടതിനാല്‍ വാഹനങ്ങള്‍ വഴിതിരിച്ചു വിടുകയാണ്. മുംബൈയില്‍ ഇന്ന് ഓറഞ്ച് അലേര്‍ട്ടാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം നല്‍കിയിരിക്കുന്നത്. […]
Read more

തൃശൂരിലെ അനാശാസ്യ കേന്ദ്രത്തിൽ നടന്ന കൊലപാതകം; മുഖ്യപ്രതി പിടിയില്‍

തൃശൂര്‍: അനാശാസ്യ കേന്ദ്രത്തിലെ കൊലപാതകക്കേസില്‍ മുഖ്യപ്രതി നൂര്‍ ആലം പിടിയില്‍. അസമില്‍ നിന്നാണ് ഇയാളെ പിടികൂടിയത്. സംഭവത്തിന് ശേഷം ഭൂട്ടാന്‍ അതിര്‍ത്തിയോട് ചേര്‍ന്ന പ്രദേശത്ത് പ്രതി ഒളിവില്‍ കഴിയുകയായിരുന്നു. ജൂണ്‍ 21നാണ് ഇതര സംസ്ഥാനക്കാരുടെ അനാശാസ്യ കേന്ദ്രത്തില്‍ ഒഡീഷ സ്വദേശിയായ ധന്‍പതി നായിക്(27) കൊല്ലപ്പെട്ടത്. സംഭവത്തില്‍ നേരത്തെ നാല് സ്ത്രീകളും രണ്ട് പുരുഷന്മാരും ഉള്‍പ്പെടെ ആറു പേര്‍ അറസ്റ്റിലായിരുന്നു. പണത്തെ ചൊല്ലിയുള്ള തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്. തൃശൂര്‍ നഗരത്തില്‍ ഒരു വാടക വീട്ടിലാണ് സംഘം പ്രവര്‍ത്തിച്ചിരുന്നതെന്ന് പൊലീസ് […]
Read more

നെയ്യാറ്റിന്‍കര കൊലപാതകം: അച്ഛനും മക്കളും ഉള്‍പ്പടെ 4 പേര്‍ കസ്റ്റഡിയില്‍

തിരുവനന്തപുരം: നെയ്യാറ്റിന്‍കരയിലെ യുവാവിന്റെ കൊലപാതക കേസില്‍ നാല് പേര്‍ കസ്റ്റഡിയില്‍. അച്ഛനും മക്കളും ഉള്‍പ്പടെ നാലുപേരെയാണ് പൊലീസ് കസ്റ്റഡിയില്‍ എടുത്തിരിക്കുന്നത്. ആലുനിന്നകുഴി സ്വദേശി ബിജു, മക്കളായ അമ്പാടി, മിഥുന്‍, അമ്പാടിയുടെ സുഹൃത്ത് എന്നിവരാണ് കസ്റ്റഡിയിലുള്ളത്. ആരാണ് ആക്രമണം നടത്തിയതെന്ന് പൊലീസ് അന്വേഷിച്ച് വരികയാണ്. കസ്റ്റഡിയിലുള്ള പ്രതികളുടെ അറസ്റ്റ് ഉടന്‍ രേഖപ്പെടുത്തും. നെയ്യാറ്റിന്‍കര സ്വദേശി മനോജ് ആണ് ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. ബിജുവിന്റെ മകനെ കാണാന്‍ എത്തിയ സുഹൃത്ത് വീടിന് മുന്നില്‍ ബൈക്ക് റേസ് ചെയ്തതാണ് തര്‍ക്കങ്ങള്‍ക്ക് തുടക്കം. ഇത് […]
Read more

ധനകാര്യസ്ഥാപനത്തിലെ തട്ടിപ്പ്;ആത്മഹത്യക്ക് ശ്രമിച്ച രണ്ടാമത്തെ ജീവനക്കാരിയും മരിച്ചു

തിരുവനന്തപുരം: സ്വകാര്യധനകാര്യ സ്ഥാപനത്തിലെ തട്ടിപ്പിന് പിന്നാലെ ജീവനൊടുക്കാന്‍ ശ്രമിച്ച് ചികിത്സയിലായിരുന്ന രണ്ടാമത്തെ ജീവനക്കാരിയും മരണത്തിന് കീഴടങ്ങി. തിരുവനന്തപുരം ചാവടിനട സ്വദേശി ഐശ്വര്യ (32) ആണ് മരിച്ചത്. ഐശ്വര്യയ്‌ക്കൊപ്പം ജീവനൊടുക്കാന്‍ ശ്രമിച്ച അഞ്ജു തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിക്കെയായിരുന്നു മരിച്ചത്. ജൂണ്‍ 30നാണ് ഇരുവരും ജീവനൊടുക്കാന്‍ ശ്രമിച്ചത്. ജോലി ചെയ്യുന്ന സ്വര്‍ണ്ണ പണയ സ്ഥാപനത്തില്‍ നിന്നും ഐശ്വര്യയും അഞ്ജുവും കേസിലെ പ്രതിയും പരിചയക്കാരിയുമായ സിന്ധുവിന് 70 പവന്‍ സ്വര്‍ണം എടുത്തുനല്‍കുകയായിരുന്നു. പണയംവെച്ച സ്വര്‍ണം തിരികെയെടുക്കാന്‍ ഉടമസ്ഥര്‍ സ്ഥാപനത്തില്‍ എത്തിയതോടെയാണ് […]
Read more

കെപിസിസിക്ക് മുഴുവന്‍ സമയ അധ്യക്ഷന്‍ വേണമെന്ന അഭിപ്രായത്തില്‍ നേതാക്കള്‍

തിരുവനന്തപുരം: മുഴുവന്‍ സമയ കെപിസിസി അധ്യക്ഷന്‍ വേണമെന്ന മുല്ലപ്പള്ളി രാമചന്ദ്രന്റെ അഭിപ്രായം സ്വാഗതം ചെയ്ത് മന്ത്രി കെ മുരളീധരന്‍. പാര്‍ട്ടി നന്നായി പ്രവര്‍ത്തിക്കണമെങ്കില്‍ പുതിയ കെപിസിസി പ്രസിഡന്റ് വരണമെന്ന് കെ മുരളീധരന്‍. ഗവണ്‍മെന്റിനെതിരായ പ്രവര്‍ത്തനങ്ങള്‍ നടക്കുമ്പോള്‍ അതിനെ പ്രതിരോധിക്കാന്‍ ശക്തമായ നേതൃത്വം ഉണ്ടാകണമെന്നും മന്ത്രി പറഞ്ഞു. ഇക്കാര്യം ഹൈക്കമാന്‍ഡ് തീരുമാനിക്കട്ടേയെന്ന് കെ മുരളീധന്‍ പറഞ്ഞു. എത്രയും പെട്ടന്ന് തീരുമാനിച്ചാല്‍ പാര്‍ട്ടിക്കൊരു ഉത്തേജനം ലഭിക്കും. കെപിസിസി പ്രസിഡന്റും യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റുമെല്ലാം ഈ ക്യാബിനറ്റിലുണ്ട്. എല്ലാവരും ഗവണ്‍മെന്റിന്റെ ഭാഗമായി […]
Read more

Recent News