Author: Linet Mariya

അമേരിക്കയുടെ ശ്രമം ഒറ്റപ്പെട്ട ആഗോള ശക്തിയാകാൻ, ചൈനയുമായി നടക്കുന്നത് ശക്തമായ മത്സരം- ജയ്ശങ്കർ

മാറിവരുന്ന ആഗോള രാഷ്ട്രീയ സാഹചര്യത്തിൽ അമേരിക്കയുടെ വിദേശനയത്തിലെ മാറ്റവും ചൈനയുടെ ഉയർച്ചയും ലോകശക്തിസമവാക്യങ്ങളിൽ വലിയ മാറ്റങ്ങൾക്ക് കാരണമാകുന്നതായി വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ. ന്യൂഡൽഹിയിൽ നടന്ന മ്യൂണിക് ലീഡേഴ്‌സ് മീറ്റിംഗിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. അമേരിക്ക സ്വയം കൂടുതൽ ഒറ്റപ്പെട്ട ശക്തിയായി മാറിയിരിക്കുകയാണെന്നും ചൈനയുടെ സാമ്പത്തികവും രാഷ്ട്രീയവുമായ വളർച്ച ആഗോള സ്വാധീനം വർധിപ്പിച്ചിരിക്കുകയാണെന്നും ജയശങ്കർ പറഞ്ഞു. അമേരിക്കയുടെ ഇപ്പോഴത്തെ സമീപനം മറ്റാരും അടിച്ചേൽപ്പിച്ചതല്ലെന്നും രാജ്യം സ്വയം തിരഞ്ഞെടുത്തതാണെന്നും അദ്ദേഹം വ്യക്തമാക്കി. ലോക ഉൽപ്പാദനത്തിന്റെ വലിയൊരു പങ്ക് ചൈനയുമായി ബന്ധപ്പെട്ടിരിക്കുന്ന […]
Read more

ഞാൻ പറഞ്ഞതെല്ലാം ശരിയെന്ന് തെളിഞ്ഞു’; സിപിഎമ്മിനെതിരെ വീണ്ടും പി.കെ. ശശി

പാലക്കാട് സിപിഎമ്മുമായി ബന്ധപ്പെട്ട് താൻ നേരത്തെ ഉന്നയിച്ച ആരോപണങ്ങളെല്ലാം ശരിയാണെന്ന് ഇപ്പോഴത്തെ സംഭവവികാസങ്ങൾ തെളിയിച്ചതായി മുൻ സിപിഎം നേതാവ് പി.കെ. ശശി. പാർട്ടിയിൽ ഇപ്പോഴും നിരവധി ‘പുഴുക്കുത്തുകൾ’ ഉണ്ടെന്നും, നിലവിലെ മാറ്റം കൊണ്ട് മാത്രം സിപിഎമ്മിന് പാലക്കാട് ജില്ലയിലും സംസ്ഥാനത്തും രക്ഷപ്പെടാനാകില്ലെന്നും അദ്ദേഹം പ്രതികരിച്ചു. പാലക്കാട് ജില്ലാ സെക്രട്ടറി സ്ഥാനത്തുനിന്ന് ഇ.എൻ. സുരേഷ് ബാബുവിനെ മാറ്റി വി. ചെന്താമരാക്ഷനെ പുതിയ ജില്ലാ സെക്രട്ടറിയാക്കിയ സാഹചര്യത്തിലാണ് പി.കെ. ശശിയുടെ പ്രതികരണം. വിഭാഗീയത ഉൾപ്പെടെയുള്ള സംഘടനാപരമായ പ്രശ്നങ്ങളെ തുടർന്ന് സുരേഷ് […]
Read more

സമര കലുഷിതമായി രാജ്യ തലസ്ഥാനം; ഗ്യാനേഷിൻ്റെ രാജി ആവശ്യപ്പെട്ട് AISA -AISF പ്രതിഷേധം

മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ഡൽഹിയിൽ ഐസ (AISA), എഐഎസ്എഫ് തുടങ്ങിയ സംഘടനകളുടെ നേതൃത്വത്തിൽ പ്രതിഷേധം ശക്തമായി. ഐസ നേതാവ് നേഹ ബോറയുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം. പൊലീസ് സ്ഥാപിച്ച ബാരിക്കേഡുകൾ മറികടക്കാൻ ശ്രമിച്ചതോടെ സംഘർഷാവസ്ഥയുണ്ടാകുകയും നേഹ ബോറയെ പൊലീസ് കസ്റ്റഡിയിലെടുക്കുകയും ചെയ്തു. ഇന്ത്യാ ഗേറ്റിൽ നിന്ന് ജന്തർ മന്തറിലേക്ക് സംഘടിപ്പിച്ച ‘സിറ്റിസൺസ് മാർച്ച്’ പൊലീസ് തടഞ്ഞതോടെയാണ് പ്രതിഷേധം രൂക്ഷമായത്. പ്രവർത്തകർ ബാരിക്കേഡുകൾക്ക് മുകളിലേക്ക് കയറി പ്രതിഷേധിച്ചു. തുടർന്ന് പൊലീസ് ഇടപെട്ട് പ്രവർത്തകരെ സ്ഥലത്തുനിന്ന് […]
Read more

യുക്രൈനിലെ ഇന്ത്യൻ മരുന്ന് കമ്പനിയുടെ പ്ലാന്റ് റഷ്യൻ ഡ്രോൺ ആക്രമണത്തിൽ തകർന്നു

യുക്രെയ്നിലെ സുമിയിൽ ഇന്ത്യൻ വേരുകളുള്ള കുസും ഗ്രൂപ്പിന്റെ ഫാർമസ്യൂട്ടിക്കൽ പ്ലാന്റിന് നേരെ റഷ്യൻ ഡ്രോൺ ആക്രമണം. ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരുക്കേൽക്കുകയും ചെയ്തു. പ്ലാന്റിന്റെ പ്രധാന കെട്ടിടത്തിന് വൻ നാശനഷ്ടമുണ്ടായതായി റിപ്പോർട്ടുകൾ പറയുന്നു. ശനിയാഴ്ചയാണ് ആക്രമണമുണ്ടായതെന്നാണ് റിപ്പോർട്ട്. ഡ്രോണുകൾ പതിച്ചതിന് പിന്നാലെ പ്ലാന്റിൽനിന്ന് വലിയ തോതിൽ പുക ഉയരുന്ന ദൃശ്യങ്ങൾ പുറത്തുവന്നു. സംഭവത്തിൽ മരണസംഖ്യയും പരുക്കേറ്റവരുടെ എണ്ണവും ഇനിയും മാറാൻ സാധ്യതയുണ്ടെന്ന് അധികൃതർ അറിയിച്ചു.ആക്രമണത്തിൽ പ്ലാന്റിന്റെ പ്രധാന ഘടനയുടെ വലിയൊരു ഭാഗം തകർന്നതായി റിപ്പോർട്ടുകൾ […]
Read more

ദൃശ്യം 3′ പ്രചോദനം, 2,000 കിലോമീറ്റർ താണ്ടിയെത്തി പിതാവിനെ കൊന്നു

ബോളിവുഡ് ചിത്രം ദൃശ്യം മാതൃകയിൽ കൊലപാതകം ആസൂത്രണം ചെയ്തെന്നാരോപിച്ച് ബിഹാറിലെ സമസ്തിപൂരിൽ യുവാവ് അറസ്റ്റിൽ. ഗുജറാത്തിലെ സൂറത്തിൽ നിന്ന് ഏകദേശം 2,000 കിലോമീറ്റർ യാത്ര ചെയ്ത് നാട്ടിലെത്തിയ ശേഷമാണ് യുവാവ് പിതാവിനെ കൊലപ്പെടുത്തിയതെന്നാണ് പൊലീസ് പറയുന്നത്. എന്നാൽ കൊലപാതകത്തിന് ശേഷം ഭാര്യയെ വിളിക്കാൻ മൊബൈൽ ഫോൺ ഓൺ ചെയ്തത് കേസിൽ നിർണായക തെളിവായി. സമസ്തിപൂർ ജില്ലയിലെ ഹലായ് പൊലീസ് സ്റ്റേഷൻ പരിധിയിലെ ദർവ ഗ്രാമത്തിലാണ് സംഭവം. 50കാരനായ രഘുവീർ സഹ്നിയെയാണ് മകൻ ശിവശങ്കർ സഹ്നി കൊലപ്പെടുത്തിയതെന്നാണ് പൊലീസ് […]
Read more

എഐ ഇനി പഴങ്കഥ ; പെരുമാറ്റത്തിൽ ട്രംപിന് പിന്നാലെ മാസ്കും

ആർട്ടിഫിഷ്യൽ ഇന്റലിജൻസ് എന്നറിയപ്പെടുന്ന AI-യെ ‘Super Intelligence’ അഥവാ ‘SI’ എന്ന് പുനർനാമകരണം ചെയ്യാനുള്ള അമേരിക്കൻ നീക്കം സാങ്കേതികലോകത്ത് ചർച്ചയാകുന്നു. അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് സർക്കാർ രേഖകളിലും ഔദ്യോഗിക ആശയവിനിമയങ്ങളിലും ‘AI’ എന്നതിന് പകരം ‘SI’ ഉപയോഗിക്കാൻ നിർദേശം നൽകിയതോടെയാണ് പുതിയ ചർച്ചയ്ക്ക് തുടക്കമായത്. വൈറ്റ് ഹൗസിൽ പ്രമുഖ ടെക് കമ്പനികളുടെ മേധാവികളുമായി നടത്തിയ കൂടിക്കാഴ്ചയ്ക്കിടെയാണ് ട്രംപ് പ്രഖ്യാപനം നടത്തിയത്. ഇലോൺ മസ്ക്, മാർക്ക് സക്കർബർഗ്, സുന്ദർ പിച്ചൈ, ജെൻസൻ ഹുവാങ് തുടങ്ങിയ പ്രമുഖരും പരിപാടിയിൽ […]
Read more

“ലൈഗറിനായി” വെള്ളം പോലും ഒഴിവാക്കി’; ശരീരമാറ്റത്തെക്കുറിച്ച് വിജയ് ദേവരകൊണ്ട

ലൈഗർ സിനിമയ്ക്കായി നടത്തിയ കഠിനമായ ശരീരമാറ്റത്തെക്കുറിച്ച് തുറന്നുപറഞ്ഞ് നടൻ വിജയ് ദേവരകൊണ്ട. കഥാപാത്രത്തിനായി ശരീരത്തെ ഫിറ്റർ ആക്കുന്നതിനിടെ ആരോഗ്യത്തിന് അനുയോജ്യമല്ലാത്ത രീതിയിൽ വെള്ളം പോലും നിയന്ത്രിച്ചിരുന്നുവെന്നാണ് താരം വെളിപ്പെടുത്തിയത്. 2022ൽ പുറത്തിറങ്ങിയ ലൈഗർ ചിത്രത്തിൽ മിക്സഡ് മാർഷൽ ആർട്സ് താരമായാണ് വിജയ് അഭിനയിച്ചത്. ചിത്രത്തിനായി താരം നടത്തിയ മേക്കോവർ അന്ന് ഏറെ ശ്രദ്ധ നേടിയിരുന്നു. എന്നാൽ ആ ശരീരഘടന സ്വന്തമാക്കുന്നതിനായി കടുത്ത ഭക്ഷണക്രമവും പരിശീലനവും പിന്തുടർന്നതായി വിജയ് പറഞ്ഞു സുധീർ ശ്രീനിവാസന് നൽകിയ അഭിമുഖത്തിലാണ് വിജയ് തന്റെ […]
Read more

ഏഷ്യൻ ഗെയിംസിന് കൊടിയിറങ്ങി; 85 മെഡലുമായി ഇന്ത്യ നാലാമത്

ജപ്പാനിലെ ഐചി–നാഗോയയിൽ രണ്ടാഴ്ചയിലേറെ നീണ്ടുനിന്ന 2026 ഏഷ്യൻ ഗെയിംസിന് സമാപനമായി. 21 സ്വർണം, 27 വെള്ളി, 37 വെങ്കലം ഉൾപ്പെടെ 85 മെഡലുകളുമായി ഇന്ത്യ നാലാം സ്ഥാനത്താണ് ഫിനിഷ് ചെയ്തത്. ചൈന, ജപ്പാൻ, ദക്ഷിണ കൊറിയ എന്നിവയാണ് ഇന്ത്യയ്ക്ക് മുന്നിലുള്ളത്. ഇന്ത്യയുടെ ആകെ മെഡൽ നേട്ടം 85 ആയിരുന്നെങ്കിലും, സ്വർണ മെഡലുകളുടെ എണ്ണത്തിൽ ഇന്ത്യയും ഉസ്ബെക്കിസ്ഥാനും 21 വീതം നേടിയിരുന്നു. ഒടുവിൽ ഇന്ത്യ നാലാം സ്ഥാനത്ത് എത്തുകയായിരുന്നു. 2023ലെ ഹാങ്‌ചോ ഏഷ്യൻ ഗെയിംസിൽ നേടിയ 106 മെഡലുകളെ […]
Read more

ഇ.എൻ. സുരേഷ് ബാബു പാലക്കാട് സിപിഎം ജില്ലാ സെക്രട്ടറി സ്ഥാനം ഒഴിഞ്ഞു; വ്യക്തിപരമായ കാരണമെന്ന് വിശദീകരണം

സിപിഐഎം പാലക്കാട് ജില്ലാ സെക്രട്ടറി സ്ഥാനത്ത് നിന്ന് ഇ.എൻ. സുരേഷ് ബാബു മാറി. വ്യക്തിപരമായ ചില കാരണങ്ങളാൽ സ്ഥാനത്ത് തുടരാൻ കഴിയില്ലെന്ന് സുരേഷ് ബാബു പാർട്ടി നേതൃത്വത്തെ അറിയിച്ചതായും, അദ്ദേഹത്തിന്റെ ആവശ്യപ്രകാരമാണ് മാറ്റമെന്നും പുതിയ ജില്ലാ സെക്രട്ടറി വി. ചെന്താമരാക്ഷൻ വ്യക്തമാക്കി. വിപുലീകൃത ജില്ലാ കമ്മിറ്റി യോഗത്തിന് മുന്നോടിയായാണ് സുരേഷ് ബാബു തന്റെ വ്യക്തിപരമായ അസൗകര്യം നേതൃത്വത്തെ അറിയിച്ചതെന്നാണ് റിപ്പോർട്ട്. ജില്ലാ സെക്രട്ടറി സ്ഥാനത്തേക്ക് വി. ചെന്താമരാക്ഷനെ തീരുമാനിക്കുകയും ചെയ്തു. സുരേഷ് ബാബു തന്നെ ഈ നിർദേശം […]
Read more

ഓപ്പൺഎഐ സേഫ്റ്റി ടീമിലെ ഡേവിഡ് റോബിൻസൺ രാജിവച്ചു

ആർട്ടിഫിഷ്യൽ ഇന്റലിജൻസ് രംഗത്തെ സുരക്ഷാ പ്രവർത്തനങ്ങളിൽ നിർണായക പങ്കുവഹിച്ചിരുന്ന ഡേവിഡ് റോബിൻസൺ ഓപ്പൺഎഐയിൽ നിന്ന് രാജിവച്ചു. ഏകദേശം മൂന്നര വർഷം കമ്പനിയിൽ പ്രവർത്തിച്ച അദ്ദേഹം, ഓപ്പൺഎഐയുടെ AI വികസനത്തിലെ വേഗതയും സുരക്ഷാ സമീപനവും സംബന്ധിച്ച് ഗുരുതര ആശങ്കകൾ ഉന്നയിച്ചാണ് രാജിക്ക് പിന്നാലെ പരസ്യമായി രംഗത്തെത്തിയത്. റോബിൻസൺ ഓപ്പൺഎഐയുടെ പ്രധാന മോഡൽ റിലീസുകൾക്കൊപ്പമുള്ള സേഫ്റ്റി റിപ്പോർട്ടുകളുടെ തയ്യാറാക്കലിന് നേതൃത്വം നൽകിയ വ്യക്തിയാണ്. കമ്പനിയുടെ Preparedness Framework തയ്യാറാക്കുന്നതിലും അദ്ദേഹം പ്രധാന പങ്കുവഹിച്ചു. കൂടാതെ 12 ഫ്രോണ്ടിയർ മോഡൽ ലോഞ്ചുകളുമായി […]
Read more

Recent News