കൊച്ചി: കശുവണ്ടി വികസന കോര്‍പ്പറേഷന്‍ അഴിമതി കേസിൽ പ്രതികളെ പ്രോസിക്യൂട്ട് ചെയ്യാൻ അനുമതി നൽകാത്തതിനെതിരായ കോടതിയലക്ഷ്യ ഹർജിയിൽ ഹൈക്കോടതി ഇന്ന് വിധി പറയും. പ്രതികളായ കശുവണ്ടി വികസന കോര്‍പ്പറേഷൻ മുൻ ചെയർമാനും ഐ.എൻ.ടി.യു.സി നേതാവുമായ ആർ. ചന്ദ്രശേഖരനെയും മുൻ എംഡി കെ.എ. രതീഷിനെയും വിചാരണ ചെയ്യാൻ അനുമതി തേടി സി.ബി.ഐ മൂന്ന് തവണ അപേക്ഷ നൽകിയെങ്കിലും സർക്കാർ തള്ളുകയായിരുന്നു.
ഈ സാഹചര്യത്തിൽ വ്യവസായ പ്രിൻസിപ്പൽ സെക്രട്ടറിക്കെതിരെ കോടതിയലക്ഷ്യ നടപടി ആവശ്യപ്പെട്ട് കടകംപള്ളി മനോജ് നൽകിയ ഉപഹർജിയിൽ ആണ് ഉത്തരവ് പറയുക. പ്രൊസിക്യൂഷന്‍ അനുമതി നല്‍കാനുള്ള അധികാരം കോടതിക്ക് ലഭിക്കണമെന്ന് വാദത്തിനിടെ ജസ്റ്റിസ് എ ബദറുദ്ദീന്‍ പരാമർശം നടത്തിയിരുന്നു.
