Category: Breaking News

അമേരിക്കയും സൗദിയും കൈകോർക്കുന്നു, കരാറിൽ ഒപ്പുവെച്ച് രാജ്യങ്ങൾ

വാഷിങ്ടൺ ഡിസി: അമേരിക്കയും സൗദി അറേബ്യയും തമ്മിൽ ചരിത്രപരമായ സമാധാന ആണവ സഹകരണ കരാറിൽ ഒപ്പുവെച്ചു. യുഎസ് ഊർജ സെക്രട്ടറി ക്രിസ് റൈറ്റും സൗദി ഊർജ മന്ത്രി അബ്ദുൾ അസീസ് ബിൻ സൽമാനുമാണ് ‘123 എഗ്രിമെൻ്റ്’ എന്നറിയപ്പെടുന്ന കരാറിൽ ഒപ്പുവെച്ചത്. ഇതോടൊപ്പം ഉഭയകക്ഷി സുരക്ഷാ കരാറും ഒപ്പുവെച്ചതായി യുഎസ് ഊർജ വകുപ്പ് പ്രസ്താവനയിൽ അറിയിച്ചു. കരാർ ഇനി അവലോകനത്തിനായി യുഎസ് കോൺഗ്രസിന് സമർപ്പിക്കും. യുഎസ് പ്രസിഡന്റ് ‍ഡോണാൾഡ് ട്രംപിൻ്റെ എക്സിക്യൂട്ടീവ് ഉത്തരവിൻ്റെ ചുവടുപിടിച്ചാണ് കരാർ. 1954ലെ ആണവോർജ […]
Read more

രേണുവിനെ കാണാൻ വന്ന അതിഥികൾ

കൊല്ലം : തന്നെ കാണാനെത്തിയ ബിഗ് ബോസ് താരം ഡോ. ബിന്നിയുടെയും ഭർത്താവിന്റെയും കൂടെയുള്ള ചിത്രം പങ്കുവെച്ച് രേണു സുധി. ഏറെ സന്തോഷം നിറഞ്ഞ നിമിഷമായിരുന്നു ഇതെന്ന് ചിത്രത്തിൽ നിന്നുതന്നെ വ്യക്തമാകുന്നു. രേണുവിനെ നേരിൽ കാണാനും വിശേഷങ്ങൾ പങ്കുവെക്കാനുമായി എത്തിയ ബിന്നിയും ഭർത്താവും കുറച്ചുസമയം അവർക്കൊപ്പം ചെലവഴിച്ചു. ജീവിതത്തിലെ പ്രതിസന്ധികളെയും വേദനകളെയും അതിജീവിച്ച് മുന്നോട്ടുപോകുന്ന രേണുവിന് പ്രിയപ്പെട്ടവരുടെ ഇത്തരം സന്ദർശനങ്ങൾ വലിയ ആത്മവിശ്വാസമാണ് നൽകുന്നത്. സോഷ്യൽ മീഡിയയിൽ സജീവമായ രേണു, തന്റെ സന്തോഷങ്ങളും വിഷമങ്ങളും ആരാധകരുമായി പങ്കുവെക്കാറുണ്ട്. […]
Read more

രാഹുൽ എന്തിന് മാർച്ച് നടത്തി

ന്യൂഡൽഹി : രണ്ട് കാരണങ്ങൾ കൊണ്ടാണ് പ്രധാനമന്ത്രിയുടെ വസതിയിലേക്ക് മാർച്ച് നടത്തിയതെന്ന് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. ‘ഒന്നാമതായി രാജ്യത്തെ വിദ്യാർഥികൾ തെരുവിലിറങ്ങുമ്പോൾ ഞങ്ങളും തെരുവിലിറങ്ങിയേ തീരൂ. രണ്ടാമതായി വിദ്യാർഥികൾക്കുനേരെ നടത്തിയ അതിക്രമങ്ങൾ പാർലമെന്റിൽ ചർച്ച ചെയ്യണമെന്ന് സ്പീക്കറെ നേരിൽക്കണ്ട് ആവശ്യപ്പെട്ടതാണ്. സർക്കാറിനോട് ചോദിക്കട്ടെ എന്ന് സ്പീക്കർ പറഞ്ഞ ശേഷം പിന്നീട് ഒരു ചർച്ചയുമുണ്ടായില്ല. അതുകൊണ്ടാണ് പ്രധാനമന്ത്രിയുടെ വീട്ടുപടിക്കൽ പോയതെന്ന് രാഹുൽ ഗാന്ധി വ്യക്തമാക്കി. പ്രധാനമായത് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാന്റെ രാജിയാണെന്നും അദ്ദേഹം വാർത്തസമ്മേളനത്തിൽ […]
Read more

പ്രിയദർശിനിയുടെ ബ്രേക്ക് പോയി

വയനാട് : കുറ്റ്യാടി ചുരത്തിൽ ബ്രേക്ക് തകരാറിലായതിനെ തുടർന്ന് നിയന്ത്രണംവിട്ട കെ.എസ്.ആർ.ടി.സി ബസ് പിന്നോട്ട് ഉരുണ്ടു ഭിത്തിയിൽ ഇടിച്ചു നിന്നു. ഡ്രൈവറുടെ സമയോചിത ഇടപെടലിനെ തുടർന്നാണ് വൻ ദുരന്തം ഒഴിവായത്. ഇന്നലെ രാവിലെ 11നായിരുന്നു സംഭവം. മാനന്തവാടിയിലേക്ക് പുറപ്പെട്ട കെ.എസ്.ആർ.ടി.സിയുടെ പ്രിയദർശിനി ബസ് എട്ടാം വളവിൽ ബ്രേക്ക് നഷ്ടപ്പെട്ട് പിന്നോട്ട് നീങ്ങുകയായിരുന്നു. തുടർന്ന് പിന്നിലെ ഭിത്തിയിൽ ബസ് ഇടിച്ചു നിർത്തുകയായിരുന്നു. നേരത്തേ, മാനന്തവാടിയിലേക്ക് പുറപ്പെട്ട മറ്റൊരു ബസ് ചുരം റോഡിൽ തകരാറിലായതിനെ തുടർന്ന് ആ ബസിലെ യാത്രക്കാരും […]
Read more

നാളെ SFI പഠിപ്പുമുടക്ക്

തിരുവനന്തപുരം: രാജ്യതലസ്ഥാനത്ത് വിദ്യാർത്ഥി പ്രതിഷേധത്തിനിടെ ഉണ്ടായ പോലീസ് അതിക്രമത്തിൽ പ്രതിഷേധിച്ച് 24 ന് രാജവ്യാപക പഠിപ്പ് മുടക്കിന് ആഹ്വാനം ചെയ്ത് എസ് എഫ് ഐ. വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവയ്ക്കും വരെ പ്രതിഷേധം തുടരുമെന്നും എസ്എഫ്ഐ അഖിലേന്ത്യ ജനറൽ സെക്രട്ടറി ശ്രീജൻ ഭട്ടാചാര്യ അറിയിച്ചു. നാളെ രാജവ്യാപാകമായി രാജ്ഭവൻ – ലോക്ഭവൻ മാർച്ച് നടത്തും. 24 ന് രാത്രി 10 മുതൽ രാവിലെ വരെയാണ് സമരം. രാജ്യത്തെ വിവിധ ഇടങ്ങളിൽ ജന്തർ മന്ദിറുകൾ ആകുമെന്നും എസ് […]
Read more

രേണുവിനെ അധിക്ഷേപിച്ച കേസിൽ യൂട്യൂബർ അറസ്റ്റിൽ

കൊല്ലം: കാൻസർ ബാധിച്ച് ചികിത്സയിൽ കഴിയുന്ന സോഷ്യൽ മീഡിയ താരവും മുൻ ബിഗ്‌ബോസ് മത്സരാർത്ഥിയുമായിരുന്ന രേണു സുധിയെ അധിക്ഷേപിച്ച കേസിൽ യൂട്യൂബറെ അറസ്റ്റ് ചെയ്ത് കേരളം പൊലീസ്. രേണു സുധി വ്ലോഗിലൂടെ കാണിച്ച കാൻസർ ചികിത്സയുടെ മെഡിക്കൽ ബിൽ വ്യാജമാണെന്ന് ആരോപിച്ച് നിരവധി യൂട്യൂബർമാർ രംഗത്തുവരികയും റിയാക്ഷൻ വീഡിയോകൾ ചെയ്യുകയും ചെയ്തിരുന്നു. യൂട്യൂബറെ കേരളം പൊലീസ് കസ്റ്റഡിയിൽവേയ്ക്കുന്ന വീഡിയോ രേണു സുധി തന്നെയാണ് തന്റെ സമൂഹമാധ്യമത്തിലൂടെ പങ്കുവച്ചത്. വായിൽതോന്നിയത് വിളിച്ച് പറയുന്നവർക്ക് ഇതൊരു ഓർമ്മപ്പെടുത്തലാണ് എന്നാണ് നിരവധി […]
Read more

ഒളിയമ്പുമായി തോമസ് ഐസക്

തിരുവനന്തപുരം: വി.എസ്.അച്യുതാനന്ദന്റെ ചരമവാർഷിക ദിന ചടങ്ങുകൾക്കിടെ സിപിഐഎം നേതൃത്വത്തിനെതിരെ ഒളിയമ്പുകളുമായി ഡോക്ടർ ടി എം തോമസ് ഐസക്കും ബിനീഷ് കോടിയേരിയും. വി.എസുണ്ടായിരുന്ന കാലത്തെ രാഷ്ട്രീയം ഓർമ്മിപ്പിച്ചായിരുന്നു ഇരുവരും നിലവിലെ സാഹചര്യത്തെക്കുറിച്ച് പരാമർശിച്ചത്. വി.എസിനെ ചാരി ജി.സുധാകരനെതിരെയായിരുന്നു സജി ചെറിയാന്റെ ഒളിയമ്പ്. വി.എസ് അച്യുതാനന്ദന്റെ രാഷ്ട്രീയവും ശൈലിയും ചൂണ്ടിക്കാട്ടിയാണ് തോമസ് ഐസക്ക് നിലവിലെ നേതൃത്വത്തെ പരോക്ഷമെങ്കിലും, രൂക്ഷമായി വിമർശിച്ചത്. ഒരുമാസം കൊണ്ട് ജനങ്ങളെ വെറുപ്പിച്ച യുഡിഎഫ് സർക്കാരിനെതിരെ സമരങ്ങൾ കൊണ്ട് കേരളം പൊട്ടിത്തെറിക്കേണ്ട സമയം കഴിഞ്ഞു. പ്രതിപക്ഷത്ത് ആയിരിക്കുമ്പോൾ […]
Read more

രാഹുൽ ഗാന്ധിയുടെ പെരുമാറ്റം അപലപനീയം

തിരുവനന്തപുരം; പ്രധാനമന്ത്രിയുടെ വസതിക്ക് മുൻപിലെ പ്രതിഷേധത്തിൽ കോൺഗ്രസിനെതിരെ ബിജെപി. ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുടെ പെരുമാറ്റം അപലപനീയം എന്ന് ബിജെപി ദേശീയ അധ്യക്ഷൻ നിതിൻ നബിൻ പറയുന്നു. പ്രതിപക്ഷ നേതാവ് എന്ന പദവിയുടെ അന്തസ്സ് രാഹുൽ ഗാന്ധി കളയുന്നു. രാഹുൽഗാന്ധി അരാജകത്വത്തിന്റെ പ്രതീകമായി മാറിയെന്നും നിതിൻ നബിൻ കുറ്റപ്പെടുത്തി. തങ്ങൾ പ്രതിപക്ഷത്ത് ഇരുന്ന കാലഘട്ടത്തിൽ പോലും ഇത്തരമതിരുകൾ ലംഘിച്ചിട്ടില്ലെന്നും അദ്ദേഹം വിമർശിച്ചു. അതേസമയം രാഹുൽ ഗാന്ധിയ്ക്കും കോൺഗ്രസ് നേതാക്കൾക്കുമതിരായ പൊലീസ് നടപടിയിൽ ഇന്ന് പാർലമെന്റ് പ്രതിഷേധം […]
Read more

മോദി വിദ്യാർഥികളോട് മാപ്പ് പറയണം

ന്യൂഡൽഹി: സിജെപി സമരത്തിനിടെയുണ്ടായ പോലീസ് ഭീകരതയിൽ ഇരയാക്കപ്പെട്ട വിദ്യാർഥികളോട് പ്രധാനമന്ത്രി നരേന്ദ്രമോദി മാപ്പ് പറയണമെന്ന് ലോക്‌സഭാ പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധി. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാനും ഉടൻ രാജിവെച്ച് പുറത്ത് പോകണമെന്നും വിഷയം ഇരുസഭകളിലും ചർച്ച ചെയ്യണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. എക്‌സിൽ പങ്കുവെച്ച വീഡിയോയിലാണ് അദ്ദേഹം ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്. ഇന്ത്യയിലെ വിദ്യാർഥികളോടും പ്രധാനമന്ത്രിയോടുമുള്ള എന്റെ നേരിട്ടുള്ള സന്ദേശം’ എന്ന ക്യാപ്ഷനോടെയാണ് രാഹുൽ വീഡിയോ പോസ്റ്റ് ചെയ്തത്. ലോക്‌സഭാ സ്പീക്കർ ഓം […]
Read more

UDF സംഘപരിവാറിന് വേണ്ടി അധഃപതിച്ചു

തിരുവനന്തപുരം: വഖഫ് ബോർഡിലെ അമുസ്ലിങ്ങളുടെ നിയമനവുമായി ബന്ധപ്പെട്ട വിഷയത്തിൽ സംസ്ഥാന സർക്കാരിനെതിരെ ആഞ്ഞടിച്ച് മുൻ മുഖ്യമന്ത്രി പിണറായി വിജയൻ. ന്യൂനപക്ഷങ്ങളുടെ അവകാശങ്ങളെയും വഖഫ് നിയമത്തിന്റെ ഉദ്ദേശ ശുദ്ധിയേയും വഖഫ് എന്ന ആശയത്തെ തന്നെയും ചോദ്യം ചെയ്യുന്ന സംഘപരിവാർ സ്പോൺസേർഡ് നിയമത്തെ അതേപടി സ്വീകരിക്കുന്ന നിലയിലേക്ക് യുഡിഎഫ് അധഃപതിച്ചുവെന്ന് അദ്ദേഹം ആരോപിച്ചു. ഫേസ്‌ബുക്ക് പോസ്‌റ്റിലൂടെ ആയിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. എന്നാൽ ആശങ്കാജനകമായ കാര്യം പുതിയ വഖഫ് നിയമത്തിലെ 14-ാം വകുപ്പ് അക്ഷരാർത്ഥത്തിൽ നടപ്പിലാക്കുമെന്ന ഹൈക്കോടതിയിൽ കഴിഞ്ഞ ആഴ്‌ച സംസ്ഥാന […]
Read more

Recent News