UDF സംഘപരിവാറിന് വേണ്ടി അധഃപതിച്ചു

തിരുവനന്തപുരം: വഖഫ് ബോർഡിലെ അമുസ്ലിങ്ങളുടെ നിയമനവുമായി ബന്ധപ്പെട്ട വിഷയത്തിൽ സംസ്ഥാന സർക്കാരിനെതിരെ ആഞ്ഞടിച്ച് മുൻ മുഖ്യമന്ത്രി പിണറായി വിജയൻ. ന്യൂനപക്ഷങ്ങളുടെ അവകാശങ്ങളെയും വഖഫ് നിയമത്തിന്റെ ഉദ്ദേശ ശുദ്ധിയേയും വഖഫ് എന്ന ആശയത്തെ തന്നെയും ചോദ്യം ചെയ്യുന്ന സംഘപരിവാർ സ്പോൺസേർഡ് നിയമത്തെ അതേപടി സ്വീകരിക്കുന്ന നിലയിലേക്ക് യുഡിഎഫ് അധഃപതിച്ചുവെന്ന് അദ്ദേഹം ആരോപിച്ചു. ഫേസ്‌ബുക്ക് പോസ്‌റ്റിലൂടെ ആയിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. എന്നാൽ ആശങ്കാജനകമായ കാര്യം പുതിയ വഖഫ് നിയമത്തിലെ 14-ാം വകുപ്പ് അക്ഷരാർത്ഥത്തിൽ നടപ്പിലാക്കുമെന്ന ഹൈക്കോടതിയിൽ കഴിഞ്ഞ ആഴ്‌ച സംസ്ഥാന സർക്കാർ സ്വീകരിച്ച നിലപാട് അതേപടി സുപ്രീം കോടതിയിലും ഇന്ന് ആവർത്തിക്കുകയാണുണ്ടായത്. പുതിയ നിയമത്തിലെ സെക്ഷൻ 14 പ്രകാരമാണ് വഖഫ് ബോർഡ് രൂപീകരിക്കേണ്ടതെന്ന് അദ്ദേഹം പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *