തിരുവനന്തപുരം; പ്രധാനമന്ത്രിയുടെ വസതിക്ക് മുൻപിലെ പ്രതിഷേധത്തിൽ കോൺഗ്രസിനെതിരെ ബിജെപി. ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുടെ പെരുമാറ്റം അപലപനീയം എന്ന് ബിജെപി ദേശീയ അധ്യക്ഷൻ നിതിൻ നബിൻ പറയുന്നു. പ്രതിപക്ഷ നേതാവ് എന്ന പദവിയുടെ അന്തസ്സ് രാഹുൽ ഗാന്ധി കളയുന്നു. രാഹുൽഗാന്ധി അരാജകത്വത്തിന്റെ പ്രതീകമായി മാറിയെന്നും നിതിൻ നബിൻ കുറ്റപ്പെടുത്തി. തങ്ങൾ പ്രതിപക്ഷത്ത് ഇരുന്ന കാലഘട്ടത്തിൽ പോലും ഇത്തരമതിരുകൾ ലംഘിച്ചിട്ടില്ലെന്നും അദ്ദേഹം വിമർശിച്ചു. അതേസമയം രാഹുൽ ഗാന്ധിയ്ക്കും കോൺഗ്രസ് നേതാക്കൾക്കുമതിരായ പൊലീസ് നടപടിയിൽ ഇന്ന് പാർലമെന്റ് പ്രതിഷേധം ഉന്നയിക്കും. പൊലീസ് അതിക്രമത്തിൽ ചർച്ച വേണമെന്നാണ് കോൺഗ്രസ് ആവശ്യം. പാർലമെന്റിലെ ഇരു സഭകളിലും പ്രതിപക്ഷം വിഷയം ഉന്നയിക്കും. ചർച്ചയ്ക്ക് തയാറായിട്ടും കോൺഗ്രസ് സമരം വഷളാക്കിയെന്നാണ് ബിജെപിയുടെ വിമർശനം. രാഹുൽ ഗാന്ധി ഉൾപ്പെടെയുള്ള നേതാക്കളെ പൊലീസ് വലിച്ചിഴച്ചതോടെ, പ്രതിഷേധം കൂടുതൽ ശക്തിയാർജിച്ചിരിക്കുകയാണ്.
രാഹുൽ ഗാന്ധിയുടെ പെരുമാറ്റം അപലപനീയം
