Category: ELECTION 2026

യു.ഡി.എഫ് അവമതിപ്പുണ്ടാക്കിയെന്ന് ലീഗ് നേതൃയോഗം

കോഴിക്കോട്: യുഡിഫിലെ മുഖ്യമന്ത്രി ചർച്ചകൾ മുന്നണിയിലെ പുതുതലമുറയ്ക്ക് ഉൾപ്പെടെ അവമതിപ്പുണ്ടാക്കിയെന്ന് മുസ്ലിം ലീഗ്. കോൺഗ്രസ് നേതൃത്വം ഇക്കാര്യം ഗൗരവമായി എടുക്കണമെന്നാണ് യോഗത്തിലുയർന്ന പൊതുവികാരം. എന്നാൽ, ഫലം വരാതെ തത്കാലം നമ്മൾ ഇടപെടേണ്ടതില്ലെന്ന് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങളും അഖിലേന്ത്യാ ജനറൽ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടിയും മറുപടിനൽകി. ഫലം വന്നാൽ ലീഗ് പറയുമെന്നും ഇരുനേതാക്കളും യോഗത്തിൽ പറഞ്ഞു. അതേസമയം ഇപ്പോൾ നടക്കുന്ന മുഖ്യമന്ത്രിചർച്ചയിൽ ലീഗിന് അങ്കലാപ്പില്ലെന്ന് കുഞ്ഞാലിക്കുട്ടി പത്രസമ്മേളനത്തിൽ വിശധികരിക്കുകയും ചെയിതു. ”കേരളത്തിൽ അത്തരം […]
Read more

‘മുഖ്യമന്ത്രി’ ചർച്ച തുടർന്നാൽ അച്ചടക്ക ലംഘനമായി കണക്കാക്കും; മുന്നറിയിപ്പ് നൽകി സണ്ണി ജോസഫ്

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിന് ശേഷം മുഖ്യമന്ത്രിയെ തീരുമാനിക്കുന്നതുമായി ബന്ധപ്പെട്ട് കോൺഗ്രസ് നേതാക്കളും പ്രവർത്തകരും സംഘടനയ്ക്ക് സമൂഹത്തിൽ അവമതിപ്പുണ്ടാക്കുന്ന വിധം പത്ര, ദൃശ്യ, സമൂഹ മാധ്യമങ്ങൾ ഉൾപ്പെടെയുള്ള ഇടങ്ങളിൽ പരസ്യ പ്രസ്താവനകൾ നടത്തരുതെന്നും അത്തരം പ്രസ്താവനകൾ നടത്തുന്നതിൽ നിന്ന് മാറി നിൽക്കണമെന്നും അല്ലെങ്കിൽ അച്ചടക്ക നടപടി സ്വീകരിക്കുമെന്നും കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് വ്യക്തമാക്കി. ഇത്തരം പ്രസതാവനകൾ കോൺഗ്രസ് അണികളിലും യുഡിഎഫിനെ പിന്തുണച്ച ജനവിഭാഗത്തിലും വലിയ രീതിയിലുള്ള അതൃപ്തിയാണ് ഉണ്ടാക്കിയിട്ടുള്ളത്. ഇത്തരം ചർച്ചകളിൽ നിന്നും പിന്തിരിയാൻ എഐസിസി കർശന […]
Read more

ഹൂഗ്ലി നദിയിൽ തോണിയിൽ സവാരി നടത്തി പ്രധാനമന്ത്രി , ബംഗാളിൽ ബിജെപിക്ക് വൻ വിജയം ഉറപ്പാണെന്നും മോദി

കൊൽക്കത്ത: പശ്ചിമ ബംഗാളിലെ പ്രചാരണത്തിനിടെ ഹൂഗ്ലി നദിയിൽ സവാരി നടത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. രാവിലെയാണ് മോദി നദിയിൽ സവാരി നടത്തിയത്. ക്യാമറയിൽ ചിത്രങ്ങളും പകർത്തി. കൂടാതെ, അവിടെ പ്രഭാത നടത്തിയവരെയും ,തോണിക്കാരെയും കണ്ട് സംസാരിച്ചു. ബംഗാളിന്റെ വികസനത്തിനായി പ്രവർത്തിക്കാനുള്ള പ്രതിബന്ധത ഉറപ്പിച്ചെന്നും മോദി പറഞ്ഞു. ഇന്നലെ ഹൗറയിൽനിന്നും കൊൽക്കത്തയിലേക്ക് റോഡ് ഷോ നടത്തിയ മോദി വൈകീട്ട് ബേലൂരിലെ ശ്രീരാമകൃഷ്ണ മഠം ആസ്ഥാനവും സന്ദർശിച്ചിരുന്നു. ബംഗാളിലെ ഉയർന്ന പോളിംഗ് ശതമാനം ബിജെപിക്ക് വലിയ ഭൂരിപക്ഷത്തോടെ വിജയം നൽകുമെന്ന് […]
Read more

ബംഗാളിൽ മോദിയുടെ പത്തിന ഗ്യാരന്റി

കൊൽക്കത്ത: ബി.ജെ.പി. അധികാരത്തിൽ വന്നാൽ ബംഗാളിലെ സ്ത്രീകളുടേയും കുട്ടികളുടേയും ക്ഷേമത്തിനായി പത്തിന ഗ്യാരന്റികൾ നടപ്പിലാക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ബംഗാളിൽ സ്ത്രീകൾക്കും പെൺമക്കൾക്കുമെതിരെ അതിക്രമം നടത്തുന്നവർ ശിക്ഷിക്കപ്പെടും. ഓരോ ബ്ലോക്കിലും വനിതാ പോലീസ് സ്റ്റേഷനുകൾ സ്ഥാപിക്കുമെന്നും വൻതോതിൽ വനിതകളെ പോലീസ് സേനയിലേക്ക് നിയമിക്കുമെന്നും മോദി പറഞ്ഞു. കൃഷ്ണനഗറിൽ നടന്ന തിരഞ്ഞെടുപ്പ് റാലിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ബി.ജെ.പി. അധികാരത്തിലെത്തിയാൽ ഒരു വർഷത്തിനുള്ളിൽ സ്ത്രീകളുടെ അക്കൗണ്ടുകളിലേക്ക് 36,000 രൂപ കൈമാറുമെന്നും പെൺകുട്ടികളുടെ ബിരുദ പഠനത്തിന് 50,000 രൂപ ധനസഹായം നൽകുമെന്നും […]
Read more

തമിഴ്‌നാട് ജയിക്കുമെന്ന് സ്റ്റാലിൻ, പോളിങ് സമയം നീട്ടണമെന്ന് വിജയ്

ചെന്നൈ: ഭരണത്തുടർച്ച ലക്ഷ്യമിട്ട് ഡിഎംകെയും തിരിച്ചുവരവിന് എഐഎഡിഎംകെയും മാസ് എൻട്രിക്ക് വിജയിന്റെ ടിവികെയും- തമിഴ്നാട്ടിൽ നിയമസഭാ തിരഞ്ഞെടുപ്പിന്റെ ഭാഗമായ വോട്ടെടുപ്പ് പുരോഗമിക്കുന്നു. രാവിലെ ഏഴുമണിക്ക് ആരംഭിച്ച വോട്ടെടുപ്പിൽ ഒൻപതുമണിവരെയുള്ള കണക്കു പ്രകാരം 17.69 ശതമാനം പോളിങ്ങാണ് രേഖപ്പെടുത്തിയത്. 5.73 കോടി വോട്ടർമാരാണ് തമിഴ്‌നാട്ടിലുള്ളത്. 234 അംഗ നിയമസഭയിലേക്ക് 4023 സ്ഥാനാർഥികളും മത്സരരംഗത്തുണ്ട്. ഈ തിരഞ്ഞെടുപ്പിൽ തമിഴ്‌നാട് വിജയിക്കുമെന്ന് ചെന്നൈ എസ്‌ഐഇടി കോളേജിലെ പോളിങ് സ്‌റ്റേഷനിൽ വോട്ട് രേഖപ്പെടുത്തിയ ശേഷം മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ മാധ്യമങ്ങളോടു പ്രതികരിച്ചു. ഭാര്യ […]
Read more

ഗുണ്ടാത്തലവൻ ഹരി നാടാർക്ക് വോട്ട് ചെയ്യാനാവില്ല; ഹർജി തള്ളി മദ്രാസ് ഹൈക്കോടതി

ചെന്നൈ: പുഴൽ ജയിലിൽ കഴിയുന്ന ഗുണ്ടാത്തലവൻ ഹരി നാടാർക്ക് തമിഴ്നാട് നിയമസഭാ തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാനാവില്ല. വോട്ട് ചെയ്യാൻ അനുമതി നൽകണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള ഹരി നാടാരുടെ ഹർജി മദ്രാസ് ഹൈക്കോടതി തള്ളി. വോട്ട് ചെയ്യുക എന്നത് ഭരണഘടനാപരമായ അവകാശമാണെന്നും അത് തടയരുതെന്നുമുള്ള ഹരി നാടാരുടെ ആവശ്യം ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് അംഗീകരിച്ചില്ല. തിരഞ്ഞെടുപ്പ് കമ്മീഷന്റെ ശക്തമായ എതിർപ്പ് കണക്കിലെടുത്താണ് കോടതിയുടെ ഉത്തരവ്. ഹരി നാടാരുടേത് കരുതൽ തടങ്കൽ അല്ലെന്നും നിരവധി ക്രിമിനൽ കേസുകളിൽ ശിക്ഷിക്കപ്പെട്ടും വിചാരണ […]
Read more

എസ്ഐആറിൽ ജില്ലാ നേതൃത്വം ജാഗ്രത പാലിച്ചില്ല; എൻഡിഎ സ്ഥാനാർത്ഥി എം എൽ അശ്വനിയെ വിമർശിച്ച് ബിജെപി

കാസർകോഡ്: ബിജെപി മഞ്ചേശ്വരം മണ്ഡലം അവലോകന യോഗത്തിൽ കാസർകോഡ് നിയോജക മണ്ഡലം എൻ ഡി എ സ്ഥാനാർത്ഥി എം എൽ അശ്വനിക്കെതിരെ രൂക്ഷ വിമർശനം. എസ്ഐആറിൽ ജില്ലാ നേതൃത്വം ജാഗ്രത പാലിച്ചില്ല എന്നത് ചൂണ്ടിക്കാട്ടിയാണ് വിമർശനം. മഞ്ചേശ്വരം മണ്ഡലത്തിൽ എസ്ഐആർ തിരിച്ചടി ആയെന്നാണ് വിലയിരുത്തൽ. അതോടൊപ്പം മണ്ഡലത്തിലെ എസ്ഐആറിൽ യുഡിഎഫ് ജാഗ്രതയോടെ പ്രവർത്തനം നടത്തിയെന്നും യോഗം വിലയിരുത്തി.
Read more

വിവാദങ്ങൾക്ക് പിന്നാലെ കർശന നിർദേശം നൽകി മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ

തിരുവനന്തപുരം: വോട്ടെണ്ണൽ കേന്ദ്രങ്ങളിലെ മുറികൾ തുറക്കരുതെന്ന് നിർദേശം നൽകി മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ. വോട്ടെണ്ണൽ കഴിയും വരെ വോട്ടെണ്ണൽ കേന്ദ്രങ്ങളിലെ മുറികൾ തുറക്കരുതെന്നാണ് നിർദേശം. സീൽ ചെയ്യാത്ത മുറികളും തുറക്കരുതെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ നിർദേശം നൽകി. പേരാമ്പ്ര, നെന്മാറ സംഭവങ്ങളുടെ പശ്ചാത്തലത്തിൽ നിർദേശം. നെന്മാറ മണ്ഡലത്തിന്റെ മെറ്റീരിയൽ റൂം തുറക്കാൻ തീരുമാനിച്ചതിൽ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ വിശദീകരണം തേടിയിട്ടുണ്ട്. കോഴിക്കോട് പേരാമ്പ്രയിലെ സ്ട്രോങ്ങ് റൂം വിവാദം അണയുന്നതിന് പിന്നാലെയാണ് പാലക്കാട് നെന്മാറയിലും സ്ട്രോങ്ങ് റൂം വിവാദം […]
Read more

ഫാത്തിമ തഹ്‌ലിയയ്ക്ക് എതിരെ അതൃപ്തി പ്രകടിപ്പിച്ച് യുഡിഎഫ്

കോഴിക്കോട്: ഫാത്തിമ തഹ്‌ലിയയ്‌ക്കെതിരെ അതൃപ്തി പ്രകടിപ്പിച്ച് യുഡിഎഫ് . സ്ട്രോങ്ങ് റൂം തുറക്കുന്ന വിവരം തഹ്‌ലിയ നേരത്തെ അറിഞ്ഞിട്ടും നേതൃത്വത്തെ അറിയിച്ചില്ലെന്ന് യുഡിഎഫ് വിമർശിച്ചു. തഹ്‌ലിയ പലപ്പോഴും ഏകപക്ഷീയമായി തീരുമാനം എടുക്കുന്നെന്നുവെന്നാണ് ലീഗിന്റെ പ്രധാന വിമർശനം. തിരഞ്ഞെടുപ്പ് സമയത്തും പല വിഷയങ്ങളും യുഡിഎഫിനെ അറിയിച്ചില്ലെന്നും വിമർശനമുണ്ട്. ജെഡിടി യിലെ സ്ട്രോങ്ങ് റൂമിനു സമീപത്തെ റിസർവ് റൂം തുറന്നത് സ്ഥാനാർഥികളോ ഏജന്റുമാരോ അറിയാതെ ആണെന്ന് ചൂണ്ടിക്കാട്ടി യുഡിഎഫ് ജില്ലാ നേതൃത്വം ശക്തമായ പ്രതിഷേധവുമായി രംഗത്ത് വന്നിരുന്നു. എന്നാൽ വരണാധികാരി […]
Read more

എംകെ സ്റ്റാലിന്റെ പദ്ധതികളെ പുകഴ്ത്തി രാഹുൽ ഗാന്ധി

ചെന്നൈ: എം കെ സ്റ്റാലിന്റെ പദ്ധതികളെ പുകഴ്ത്തി രാഹുൽ ഗാന്ധി. കന്യാകുമാരി കൊളച്ചലിൽ തിരഞ്ഞെടുപ്പ് പ്രചാരണ പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. രാജ്യത്തെ എല്ലാ സംസ്ഥാനങ്ങൾക്കും ഒരേ അവകാശമാണെന്നും ,ഭരണ ഘടന പറയുന്നത് അതാണെന്നും, എന്നാൽ ബിജെപിക്ക് അത് അംഗീകരിക്കാൻ സാധിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. തമിഴ്‌നാടിനെ ഡൽഹിയിൽ ഇരുന്നു ഭരിക്കാനാണ് ശ്രമിക്കുന്നത്. ഞങ്ങൾ തമിഴ്‌നാടിനെ തമിഴ്‌നാട്ടിൽ ഇരുന്ന് ഭരിക്കാനാണ് ആഗ്രഹിക്കുന്നത്. ഇത് നേരിട്ട് പറയാൻ ബിജെപിക്ക് ധൈര്യമില്ല. അതിനുവേണ്ടി ഒരു കക്ഷിയെ കൂടെക്കൂട്ടി. എഐഎഡിഎംകെ തമിഴ്‌നാട്ടിലെ ഏറ്റവും പ്രധാനപ്പെട്ട […]
Read more

Recent News