Category: GULF

ഭക്ഷ്യ സുരക്ഷയ്ക്ക് എച്ച്.എ.സി.സി.പി സർട്ടിഫിക്കേഷൻ നേടി യൂണിയൻ കോപ്

ദുബായ്: ഹസാർഡ് അനാലിസിസ്, ക്രിട്ടിക്കൽ കൺട്രോൾ പോയിന്റ്സ് സർട്ടിഫിക്കേഷൻ നേടി യൂണിയൻ കോപ് ശാഖകൾ. സിലിക്കൺ ഒയാസിസ്, അൽ ഖവനീജ്, അൽ നഹ്ദ, മോട്ടോർ സിറ്റി ശാഖകൾക്കാണ് സർട്ടിഫിക്കേഷൻ ലഭിച്ചത്. ഭക്ഷ്യ സുരക്ഷ മാനേജ്മെന്റ് സംവിധാനം, അന്താരാഷ്ട്ര മാനദണ്ഡങ്ങൾ പാലിച്ചത് എന്നിവ ചൂണ്ടിക്കാണിച്ചാണ് അം​ഗീകാരം. ഭക്ഷ്യ സുരക്ഷയിൽ കൃത്യമായ നിരീക്ഷണങ്ങൾ നടത്തിയതിനും നിയന്ത്രണങ്ങൾ നടപ്പിലാക്കിയതിനുമാണ് ഈ അം​ഗീകാരം. യൂണിയൻ കോപ് നടപ്പിലാക്കിയ ഉയർന്ന ഭക്ഷ്യ സുരക്ഷ മാനദണ്ഡങ്ങൾക്കും ​ഗുണമേന്മ ഉറപ്പുവരുത്താൻ നടത്തിയ പദ്ധതികൾ‌ക്കുമുള്ള അം​ഗീകാരമാണ് ഈ നേട്ടം. […]
Read more

ടിക് ടോകിലെ തർക്കം; ഷാർജയിൽ കണ്ണൂർ സ്വദേശിയെ കുത്തിക്കൊന്നത് കൊല്ലം സ്വദേശി

ഷാർജ: ടിക് ടോക്കിലെ തർക്കത്തെതുടർന്ന് ഷാർജയിൽ മലയാളി യുവാവ് കൊല്ലപ്പെട്ടു. കണ്ണൂർ മാട്ടൂൽ സ്വദേശി ഇസ്മായിൽ പൊന്നൻ ആണ് മരിച്ചത്. കൊല്ലം സ്വദേശിയായ പ്രതിയടക്കം നാല് പേർക്ക് എതിരെയാണ് അന്വേഷണം. ടിക് ടോക്കിൽ ലൈവിൽ ചേരിതിരിഞ്ഞ് തർക്കവും തെറിവിളിയും ഭീഷണിയും അസഭ്യ ഇടപെടലുകളുമാണ് നേരിൽ കണ്ട് ഏറ്റുമുട്ടാമെന്ന നിലയിലേക്കെത്തിയത്. ടിക്ക് ടോക്കിലെ വെല്ലുവിളിക്ക് ശേഷം പ്രതിയെ കാണാൻ ഷാർജ അൽ നഹ്ദയിൽ ഇസ്മായിൽ പൊന്നൻ എത്തുകയായിരുന്നു എന്നാണ് സൂചന. ദൃശ്യങ്ങൾ ഷാർജ പൊലീസിന് ലഭിച്ചിട്ടുണ്ട്. ഇസ്മായിൽ സംഭവ […]
Read more

മുജ്തബ ഖമനെയി ഭരണകാര്യങ്ങളിൽ സജീവമായി ഇടപെടുന്നതായി സൂചന; യുഎസ് വിദേശകാര്യ സെക്രട്ടറി മാർക്കോ റൂബിയോ

വാഷിംഗ്ടൺ: ഇറാന്റെ പരമോന്നത നേതാവ് മുജ്തബ ഖമനെയി ഭരണകാര്യങ്ങളിൽ സജീവമായി ഇടപെടുന്നതിന്റെ സൂചനകൾ വരുന്നതായി യുഎസ് വിദേശകാര്യ സെക്രട്ടറി മാർക്കോ റൂബിയോ. യുഎസ് സെനറ്റിന്റെ വിദേശകാര്യ സമിതിക്ക് മുന്നിൽ സംസാരിക്കവെയാണ് റൂബിയോ ഇക്കാര്യം അറിയിച്ചത്. ഫെബ്രുവരിയിൽ യുദ്ധം ആരംഭിച്ചതിന് ശേഷം യുഎസ് നടത്തിയ വ്യോമാക്രമണത്തിൽ മുൻ പരമോന്നത നേതാവായ അലി ഖമേനി കൊല്ലപ്പെട്ടതിന് ശേഷം മുജ്തബ ഖമനെയി പൊതുവേദികളിൽ പ്രത്യക്ഷപ്പെട്ടിരുന്നില്ല. എന്നാൽ, നിലവിൽ അദ്ദേഹം ജീവിച്ചിരിപ്പുണ്ടെന്നും മധ്യസ്ഥർ വഴിയും രേഖാമൂലവും രാജ്യത്തിന്റെ സുപ്രധാന തീരുമാനങ്ങളിൽ സജീവമായി ഇടപെടുന്നുണ്ടെന്നും […]
Read more

റിയാദിൽ പ്രവാസിമലയാളി നിര്യാതനായി

റിയാദ്: അർബുദ രോഗബാധയെ തുടർന്ന് തൃശൂർ പഴയന്നൂർ പൊറ്റ സ്വദേശി ഇബ്രാഹിം സിദ്ദീഖ് (58) റിയാദിൽ നിര്യാതനായി. ശുമൈസി കിങ് സഊദ് ജനറൽ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം. ശാരീരിക ബുദ്ധിമുട്ടുകളെ തുടർന്ന് ആദ്യം അൽ ഇമാൻ ജനറൽ ആശുപത്രിയിൽ ചികിത്സ തേടിയ ഇബ്രാഹിം സിദ്ദീഖിന്, അവിടെ വെച്ചാണ് രോഗം സ്ഥിരീകരിച്ചത്. തുടർന്ന് വിദഗ്ധ ചികിത്സയ്ക്കായി രണ്ടാഴ്ച മുമ്പാണ് ശുമൈസി ആശുപത്രിയിലേക്ക് മാറ്റിയത്. കഴിഞ്ഞ 20 വർഷത്തിലേറെയായി റിയാദിൽ ഇസ്തിറാഹ (വിശ്രമകേന്ദ്രം) മേൽനോട്ടക്കാരനായി ജോലി ചെയ്തു വരികയായിരുന്നു അദ്ദേഹം.ശുമൈസി […]
Read more

പ്രവാസികൾക്ക് ആശ്വസം; അബുദാബിയിൽ ഇനി അറിയിപ്പ് ഉണ്ടാകുന്നത് വരെ വാടക വർധിപ്പിക്കില്ല

അബുദാബി: അബുദാബി നഗരത്തിലുടനീളം വാടക നിരക്കുകൾ വർധിപ്പിക്കുന്നത് താൽക്കാലികമായി മരവിപ്പിച്ചുകൊണ്ട് അബുദാബി റിയൽ എസ്റ്റേറ്റ് സെന്ററിന്‍റെ ഉത്തരവ്. ജൂൺ 2 ചൊവ്വാഴ്ച പുറപ്പെടുവിച്ച ഈ ഉത്തരവ് ഉടനടി പ്രാബല്യത്തിൽ വന്നു. നിലവിൽ മേഖലയിൽ തുടരുന്ന സംഘർഷ സാഹചര്യങ്ങളുടെ പശ്ചാത്തലത്തിൽ ജനങ്ങളുടെ സുരക്ഷയും സാമ്പത്തിക സ്ഥിരതയും മുൻനിർത്തിയാണ് ഈ അടിയന്തര നടപടി. ഉത്തരവ് പ്രകാരം, നിലവിലുള്ള എല്ലാ പാർപ്പിട, വാണിജ്യ, വ്യാവസായിക വാടകക്കരാറുകൾ പുതുക്കുമ്പോൾ ഒരു ദിർഹം പോലും വർധിപ്പിക്കാൻ പാടില്ല. മുൻപ് വാടകയ്ക്ക് നൽകിയിരുന്ന ഒരു ഫ്ലാറ്റോ […]
Read more

എബോള വൈറസ് വ്യാപനം; ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് വ്യക്തമാക്കി യുഎഇ

ദുബായ്: മധ്യ ആഫ്രിക്കൻ രാജ്യങ്ങളിൽ എബോള വൈറസ് വ്യാപിക്കുന്ന പശ്ചാത്തലത്തില്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് വ്യക്തമാക്കി യുഎഇ. യുഎഇയിലെ പൊതുജനാരോഗ്യനില ഭദ്രമാണെന്ന് ദേശീയ ദുരന്തനിവാരണ വകുപ്പും ആരോഗ്യ മന്ത്രാലയവും അറിയിച്ചു. എബോള വ്യാപനത്തിന്‍റെ പശ്ചാത്തലത്തില്‍ യുഎഇ ആരോഗ്യ-പ്രതിരോധ മന്ത്രാലയവും ദേശീയ ദുരന്ത നിവാരണ സമിതിയും ചേർന്ന് രാജ്യത്ത് അതീവ ജാഗ്രതാ നിർദ്ദേശങ്ങൾ പുറപ്പെടുവിച്ചു. അതേസമയം വേനൽക്കാല അവധി മുന്നിൽക്കണ്ട് യാത്രകൾ പ്ലാൻ ചെയ്യുന്ന സ്വദേശികളും പ്രവാസികളും ജാഗ്രത പാലിക്കണമെന്നും വിദേശകാര്യ മന്ത്രാലയം നിർദ്ദേശിച്ചിട്ടുണ്ട്. ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോ, […]
Read more

സൗദിയിൽ തമിഴ്നാട് പ്രവാസി ഹൃദയാഘാതം മൂലം മരിച്ചു

റിയാദ്: സൗദി അറേബ്യയിൽ മലയാളി പ്രവാസി ഹൃദയാഘാതം മൂലം മരിച്ചു. പടിഞ്ഞാറൻ പ്രവിശ്യയായ യാംബുവിലെ പ്രമുഖ ഇന്ത്യൻ റെസ്റ്റോറന്റായ ‘ആര്യാസ്’ മാനേജർ മൊയ്‌ദീൻ ബാവ (55) ആണ് ഹൃദയാഘാതത്തെ തുടർന്ന് മദീനയിൽ നിര്യാതനായത്. തമിഴ്‌നാട് കായൽപട്ടണം സ്വദേശിയായ അദ്ദേഹം കഴിഞ്ഞ മൂന്ന് പതിറ്റാണ്ടിലേറെയായി സൗദിയിലെ ബിസിനസ് രംഗത്ത് സജീവ സാന്നിധ്യമായിരുന്നു. മലയാളി കൂട്ടായ്മകൾക്കിടയിലടക്കം വലിയൊരു സൗഹൃദവലയത്തിന് ഉടമയായിരുന്നു അദ്ദേഹം. കഴിഞ്ഞ ആഴ്ച യാംബുവിലെ താമസസ്ഥലത്ത് വെച്ച് ശക്തമായ നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടർന്ന് ഇദ്ദേഹത്തെ പ്രാദേശിക ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. […]
Read more

ലഗേജുകൾക്കുള്ളിൽ ഒളിപ്പിച്ച നിലയിൽ കഞ്ചാവ്; ആറുകിലോയിലേറെ കഞ്ചാവുമായി യാത്രക്കാരൻ പിടിയിൽ

മസ്‌കറ്റ്: മസ്‌കറ്റ് അന്താരാഷ്ട്ര വിമാനത്താവളം വഴി കടത്താൻ ശ്രമിച്ച 6.179 കിലോ കഞ്ചാവ് കസ്റ്റംസ് വിഭാഗം അധികൃതർ പിടിച്ചെടുത്തു. വിമാനത്താവളത്തിലെ പരിശോധനക്കിടെ 17 പാക്കറ്റുകളിലായി ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച മയക്കുമരുന്നാണ് കണ്ടെടുത്തത്. യാത്രക്കാരന്‍റെ വ്യക്തിഗത ലഗേജുകൾക്കുള്ളിൽ ഒളിപ്പിച്ച നിലയിലായിരുന്നു ഇവയെന്ന് ഒമാൻ കസ്റ്റംസ് അറിയിച്ചു. പിടിച്ചെടുത്ത ലഹരിവസ്തുക്കൾ നിയമനടപടികൾക്കായി ബന്ധപ്പെട്ട അധികാരികൾക്ക് കൈമാറി.
Read more

ഉംറ വിസകൾ അനുവദിച്ചു തുടങ്ങി

റിയാദ്: ഇന്ത്യയുൾപ്പെടെ മുഴുവൻ രാജ്യങ്ങൾക്കും വീണ്ടും ഉംറ വിസകൾ അനുവദിച്ചു തുടങ്ങി. ഇന്നലെ അർധരാത്രി മുതൽ വിസകൾ ലഭ്യമായിത്തുടങ്ങിയിട്ടുണ്ട്. മൂന്ന് മാസം സൗദിയിൽ തങ്ങാവുന്നതാണ് ഉംറ വിസകൾ. ഹജ്ജിനു മുന്നോടിയായി നിർത്തി വെച്ച ഉംറ വിസകളാണ് വീണ്ടും അനുവദിച്ചു തുടങ്ങിയത്. 90 ദിവസം കാലാവധിയുള്ള വിസകളിൽ മക്ക മദീനക്ക് പുറമെ സൗദിയിലെവിടെയും യാത്ര ചെയ്യാം. സൗദിയിലെ ഏത് വിമാനത്താവളങ്ങൾ വഴിയും യാത്ര ചെയ്യാവുന്നതാണ്. മലയാളികൾക്കും വിസകൾ ലഭിച്ചു തുടങ്ങിയതായി ഇന്ത്യക്കാർക്ക് വിസകൾ അനുവദിക്കുന്ന മോഡേൺ ഗസ്റ്റ് ഉംറ […]
Read more

സൗദി അറേബ്യയിൽ ബലിപെരുന്നാൾ ആഘോഷം; പെരുന്നാൾ നമസ്കാരങ്ങളിൽ പങ്കെടുത്ത് സ്വദേശികളും പ്രവാസികളും

റിയാദ്: ഭക്തിനിർഭരമായ അന്തരീക്ഷത്തിൽ സൗദി അറേബ്യയിലുടനീളം ബലിപെരുന്നാൾ ആഘോഷിച്ചു. സ്വദേശികളും വിദേശികളും സ്ത്രീകളും കുട്ടികളും ഉൾപ്പെടെ പതിനായിരക്കണക്കിന് വിശ്വാസികളാണ് അതിരാവിലെ പള്ളികളിലും ഈദ്ഗാഹുകളിലും നടന്ന പ്രത്യേക പെരുന്നാൾ നമസ്കാരങ്ങളിൽ പങ്കെടുത്തത്. സമൂഹത്തിൽ ഐക്യവും സാഹോദര്യവും കാത്തുസൂക്ഷിക്കാൻ ഇമാമുമാർ പെരുന്നാൾ സന്ദേശത്തിൽ ആഹ്വാനം ചെയ്തു. മക്കയിലെ മസ്ജിദുൽ ഹറാമിൽ നടന്ന നമസ്കാരത്തിനും ഖുതുബയ്ക്കും ഹറം ഇമാം ഡോ. ബന്ദർ ബലീല നേതൃത്വം നൽകി. തീർഥാടകർ കല്ലേറ്, മുടി മുറിക്കൽ, ബലിയർപ്പണം, ‘ത്വവാഫുൽ ഇഫാദത്ത്’ തുടങ്ങിയ പ്രവാചകചര്യകൾ പിൻപറ്റുന്നതിനാൽ വർഷത്തിലെ […]
Read more

Recent News