Category: GULF

ബലിപെരുന്നാൾ ആഘോഷത്തിനൊരുങ്ങി കുവൈത്ത്

കുവൈത്ത് സിറ്റി: ബലിപെരുന്നാൾ ആഘോഷത്തിനൊരുങ്ങി കുവൈത്ത്. കുവൈത്ത് അമീര്‍ ശൈഖ് മിശാല്‍ അല്‍ അഹ്മദ് അല്‍ ജാബിര്‍ അല്‍ സബാഹ് രാജ്യത്തെ പൗരന്മാര്‍ക്കും പ്രവാസികള്‍ക്കും ഹൃദയം നിറഞ്ഞ ബലിപെരുന്നാൾ ആശംസകള്‍ നേര്‍ന്നു. എല്ലാവര്‍ക്കും സ്നേഹവും സുരക്ഷയും സമാധാനവും നിറഞ്ഞ ഈദാകട്ടെയെന്ന് അമീര്‍ ആശംസിച്ചു. കുവൈത്തിനെയും ജനങ്ങളെയും എല്ലാ അപകടങ്ങളില്‍നി ന്നും ദൈവം കാത്തുസൂക്ഷിക്കട്ടെയെന്നും രാജ്യത്തിന് വളര്‍ച്ചയും സമൃദ്ധിയും തുടര്‍ന്നുനല്‍കട്ടെയെന്നും അമീര്‍ പ്രാര്‍ഥിച്ചു. അമീരി ദിവാനും ഈ അവസരത്തില്‍ കിരീടാവകാശി ശൈഖ് സബാഹ് ഖാലിദ് അല്‍ ഹമദ് അല്‍ […]
Read more

ബലിപെരുന്നാൾ ആഘോഷങ്ങൾക്ക് ഒരുങ്ങി ദുബായ്

ദുബായ്: ബലിപെരുന്നാൾ ആഘോഷങ്ങൾക്ക് ഒരുങ്ങി ദുബായ്. ബലിപെരുന്നാൾ നമസ്‌കാരത്തിനായി ദുബായ് എമിറേറ്റിലെ 937 പള്ളികളും ഈദ്ഗാഹുകളും പൂർണ്ണമായും സജ്ജമായതായി ഇസ്‌ലാമിക് അഫയേഴ്‌സ് ആൻഡ് ചാരിറ്റബിൾ ആക്റ്റിവിറ്റീസ് ഡിപ്പാർട്ട്‌മെന്‍റ് അറിയിച്ചു. ബുധനാഴ്ച പുലർച്ചെ 5:45-നാണ് ദുബായിൽ പെരുന്നാൾ നമസ്‌കാരം നടക്കുക. വിശ്വാസികൾക്ക് പൂർണ്ണ സമാധാനത്തോടും സുരക്ഷിതത്വത്തോടും കൂടി ആരാധനകൾ നിർവ്വഹിക്കാൻ ആവശ്യമായ എല്ലാ ക്രമീകരണങ്ങളും ഉൾപ്പെടുത്തിയ സമഗ്രമായ പ്രവർത്തന പദ്ധതിയാണ് മന്ത്രാലയം പൂർത്തിയാക്കിയിട്ടുള്ളത്. പള്ളികളിലേക്കുള്ള പ്രവേശനവും ഗതാഗതക്കുരുക്കും ഒഴിവാക്കാൻ വിശ്വാസികൾ നേരത്തെ തന്നെ പ്രാർത്ഥനാ സ്ഥലങ്ങളിൽ എത്തിച്ചേരണമെന്നും ക്രമീകരണങ്ങളുമായി […]
Read more

ഹജ്ജിനിടെ മുൻകരുതലുകൾ സ്വീകരിക്കണമെന്ന് സൗദി

ജിദ്ദ: ഹജ്ജ് കർമങ്ങൾ പുരോഗമിക്കുന്നതിനിടെ പുണ്യസ്ഥലങ്ങളിൽ കടുത്ത ചൂടും വെയിലും മൂലമുണ്ടാകുന്ന ആരോഗ്യപരമായ പ്രതിസന്ധികൾ കുറയ്ക്കുന്നതിനായി തീർഥാടകർ മുൻകരുതലുകൾ സ്വീകരിക്കണമെന്ന് സൗദി ആരോഗ്യ മന്ത്രാലയം. പ്രത്യേകിച്ച് ചൂട് ഏറ്റവും കൂടുന്ന ഉച്ചസമയങ്ങളിൽ കടുത്ത വെയിൽ ഏൽക്കാതിരിക്കാൻ ശ്രദ്ധിക്കണമെന്നും മന്ത്രാലയം ഓർമിപ്പിച്ചു. സൂര്യഘാതം, ശാരീരിക തളർച്ച എന്നിവ തടയുന്നതിനായി പള്ളികളിലേക്കും മറ്റ് പുണ്യസ്ഥലങ്ങളിലേക്കും നീങ്ങുമ്പോൾ നിർബന്ധമായും കുടകൾ ഉപയോഗിക്കണമെന്ന് മന്ത്രാലയം വ്യക്തമാക്കി. ശരീരത്തിൽ നിർജ്ജലീകരണം ഉണ്ടാകാതിരിക്കാൻ ആവശ്യത്തിന് വെള്ളവും മറ്റ് പാനീയങ്ങളും കുടിക്കണമെന്നും, നേരിട്ട് വെയിൽ ഏൽക്കുന്ന രീതിയിൽ […]
Read more

ബലിമാംസം കഴിക്കുന്നതിൽ മിതത്വം പാലിക്കണമെന്ന് സൗദി ഫുഡ് ആൻഡ് ഡ്രഗ് അതോറിറ്റി

റിയാദ്: ബലിപെരുന്നാൾ ആഘോഷങ്ങളുടെ ഭാഗമായി വിതരണം ചെയ്യപ്പെടുന്ന ബലിമാംസം കഴിക്കുന്നതിൽ മിതത്വം പാലിക്കണമെന്ന് സൗദിയിലെ ജനറൽ അതോറിറ്റി ഫോർ ഫുഡ് ആൻഡ് ഡ്രഗ് അതോറിറ്റി മുന്നറിയിപ്പ് നൽകി. പൊതുജനാരോഗ്യം സംരക്ഷിക്കുന്നതിന്റെ ഭാഗമായാണ് ഓർമപ്പെടുത്തൽ. ബലിപെരുന്നാൾ ആഘോഷങ്ങളുടെ ഭാഗമായി വരും ദിവസങ്ങളിൽ ബലിമാംസം സുലഭമാകും. അതിനാൽ മാംസം കഴിക്കുന്നതിൽ മിതത്വം പാലിക്കണമെന്നാണ് നിർദേശം.
Read more

ഹാജിമാർ വൈകുന്നേരം 4 മണി വരെ ക്യാമ്പുകളിൽ തുടരണമെന്ന് ഹജ്ജ്-ഉംറ മന്ത്രാലയം

ജിദ്ദ: ഹജ്ജിന്റെ സുപ്രധാന കർമമായ അറഫാ സം​ഗമവുമായി ബന്ധപ്പെട്ട് ഹാജിമാർക്ക് കർശന നിർദേശങ്ങൾ നൽകി ഹജ്ജ്-ഉംറ മന്ത്രാലയം. പകൽ സമയത്തെ കഠിനമായ ചൂട് കണക്കിലെടുത്ത് തീർഥാടകർ വൈകുന്നേരം 4 മണി വരെ അവരുടെ ക്യാമ്പുകളിൽ തന്നെ തുടരണമെന്ന് അധികൃതർ ആവശ്യപ്പെട്ടു. തിരക്ക് ഒഴിവാക്കുന്നതിനും തീർഥാടകരുടെ സുരക്ഷയും കണക്കിലെടുത്താണ് മന്ത്രാലയം നിർദേശം നൽകിയത്. അറഫാ ദിനത്തിൽ 45 ഡി​ഗ്രി സെൽഷ്യസ് വരെ താപനില ഉയരുമെന്ന് സൗദി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നു. അറഫാ പ്രഭാഷണം വിവിധ […]
Read more

ദുബായിൽ ഇനി ജീവിതച്ചെലവേറും; ജൂൺ ഒന്ന് മുതൽ ടോളിന് നികുതി

ദുബായ്: ദുബായിലെ സാലിക് ടോൾ ഗേറ്റ് നിരക്കുകൾക്കും ടാഗ് ആക്ടിവേഷൻ ഫീസിനും മേൽ 5 ശതമാനം മൂല്യവർദ്ധിത നികുതി ഏർപ്പെടുത്താൻ കമ്പനി തീരുമാനിച്ചു. മെയ് 22 വെള്ളിയാഴ്ചയാണ് സാലിക് ഓപ്പറേറ്റർമാർ ഈ സുപ്രധാന പ്രഖ്യാപനം നടത്തിയത്. സാലിക് ടോൾ ഗേറ്റ് ഉപയോഗിക്കുന്ന വാഹന ഉടമകൾക്ക് ഇനി യാത്രാച്ചെലവേറും. 2026 ജൂൺ ഒന്ന് മുതൽ പുതിയ നികുതി നിരക്കുകൾ പ്രാബല്യത്തിൽ വരും. നിലവിലുള്ള അടിസ്ഥാന ടോൾ നിരക്കുകളിൽ മാറ്റമില്ലെങ്കിലും 5 ശതമാനം വാറ്റ് അധികമായി നൽകേണ്ടി വരും. ദുബായിലെ […]
Read more

ലൈസൻസ് ഇല്ലെങ്കിൽ വർക്ക് പെർമിറ്റുകൾ പുതുക്കില്ല; ഒമാനിൽ ഇനി പുതിയ നിയമം

മസ്‌കറ്റ്: ഒമാനിലെ ഊർജ്ജ-, ഖനന മേഖലകളിൽ ജോലി ചെയ്യുന്ന തൊഴിലാളികൾക്ക് പ്രൊഫഷണൽ ലൈസൻസ് നിർബന്ധമാക്കി തൊഴിൽ മന്ത്രാലയം. ജൂൺ ഒന്ന് മുതൽ ഇത് പ്രാബല്യത്തിൽ വരുമെന്ന് തൊഴിൽ മന്ത്രാലയം അറിയിച്ചു. ഇളവ് അനുവദിച്ചിരുന്ന സമയപരിധി അവസാനിച്ച സാഹചര്യത്തിൽ, നിശ്ചിത തീയതിക്ക് മുൻപായി എല്ലാ സ്ഥാപനങ്ങളും ജീവനക്കാരും രജിസ്ട്രേഷൻ നടപടികൾ പൂർത്തിയാക്കി ലൈസൻസ് കൈപ്പറ്റണമെന്ന് ഒമാൻ തൊഴിൽ മന്ത്രാലയം അറിയിപ്പ് നൽകി. നിശ്ചിത സമയത്തിനകം രജിസ്റ്റർ ചെയ്യാതിരിക്കുകയോ ലൈസൻസ് നടപടികൾ പൂർത്തിയാക്കാതിരിക്കുകയോ ചെയ്താൽ നിലവിലുള്ള തൊഴിൽ നിയമങ്ങൾ അനുസരിച്ച് […]
Read more

കുവൈത്തിൽ ചൂട് കനക്കും; ജൂണിൽ താപനില 50 ഡിഗ്രിയിലേക്ക് ഉയർന്നേക്കാമെന്ന് മുന്നറിയിപ്പ്

കുവൈത്ത് സിറ്റി: ജൂണിൽ കുവൈത്തിൽ ചൂട് കനക്കുമെന്ന് പ്രമുഖ കാലാവസ്ഥാ നിരീക്ഷകൻ ഈസ റമദാൻ മുന്നറിയിപ്പ് നൽകി. വരും ദിവസങ്ങളിൽ പകൽ സമയത്തെ താപനില 45 ഡിഗ്രി സെൽഷ്യസ് കടക്കുമെന്നും ജൂൺ മാസത്തിന്‍റെ തുടക്കത്തോടെ ഇത് 50 ഡിഗ്രിക്ക് അടുത്തെത്താൻ സാധ്യതയുണ്ടെന്നുമാണ് അദ്ദേഹത്തിന്‍റെ പ്രവചനം ഈ വർഷത്തെ വേനൽക്കാലം സാധാരണയേക്കാൾ നേരത്തെ തന്നെ കടുത്ത ചൂടിലേക്ക് നീങ്ങുകയാണെന്ന് തന്‍റെ ഔദ്യോഗിക ‘എക്സ്’ ഹാൻഡിലിലൂടെ അദ്ദേഹം വ്യക്തമാക്കി. ‘അൽ-ബവാരിഹ്’, ‘ബാരിഹ് അൽ-തുരയ്യ’ എന്നീ പ്രാദേശിക വരണ്ട കാറ്റിന്‍റെ സീസണുകൾ […]
Read more

വിശുദ്ധ ഹജ്ജ് കർമ്മങ്ങൾക്ക് തുടക്കമായി

റിയാദ്: വിശുദ്ധ ഹജ്ജ് കർമ്മങ്ങൾക്ക് ഔപചാരികമായ തുടക്കമായി. 162 രാജ്യങ്ങളിൽ നിന്നുള്ള 18 ലക്ഷത്തോളം തീർത്ഥാടകരാണ് ഇത്തവണ പങ്കെടുക്കുന്നത്. ഇതിൽ ഇന്ത്യയിൽ നിന്ന് 1,75,000 പേരും കേരളത്തിൽ നിന്ന് 18,000 പേരും ഉൾപ്പെടുന്നു. ഹജ്ജിന്‍റെ ആദ്യ ദിനമായ തിങ്കളാഴ്ച (തർവിയത്ത് നാളിൽ), ‘ലബൈക്’ മന്ത്രധ്വനികളോടെ ലക്ഷക്കണക്കിന് വിശ്വാസികൾ മിനയിലെ തമ്പുകളിലേക്ക് ഒഴുകിയെത്തി. ഇതോടെ മക്കയുടെ ഈ താഴ്‌വര ലോകത്തിലെ ഏറ്റവും വലിയ സീസണൽ നഗരമായി മാറി. പുണ്യയാത്രയ്ക്കുള്ള സജ്ജീകരണം എന്നർത്ഥമുള്ള ‘യൗമുത്തർവിയ’ എന്ന ഈ ആദ്യദിനത്തിൽ പ്രത്യേക […]
Read more

മോഡലിങ്ങിന്റെ മറവിൽ മനുഷ്യക്കടത്ത്; വെളിപ്പെടുത്തലുമായി പ്രതികളായ യുവതികൾ

ദുബായ്: കൊച്ചിയിൽ നിന്നും മോഡലിങ്ങിന്റെയും ഫാഷൻ ഷോകളുടെയും മറവിൽ ദുബായിലേക്ക് പെൺകുട്ടികളെ കടത്തിയ കേസിൽ കൊച്ചി സിറ്റി പൊലീസ് അന്വേഷണം ഊർജിതമാക്കിയിരിക്കുകയാണ്. ഇതിനിടെ പ്രതിപ്പട്ടികയിൽപ്പെട്ട 2 യുവതികൾ തങ്ങൾക്കെതിരെ കേസ് കെട്ടിച്ചമച്ചതാണെന്നും വ്യക്തിവൈരാഗ്യം കാരണം യുവതികൾ വ്യാജ പരാതികൾ നൽകുകയായിരുന്നുവെന്നും വെളിപ്പെടുത്തി രം​ഗത്ത് എത്തിയിരിക്കുകയാണ്. കേസിലെ രണ്ടാം പ്രതിയും അഞ്ചാം പ്രതിയുമായ മലയാളി യുവതികളാണ് തുറന്നുപറച്ചിൽ നടത്തിയിരിക്കുന്നത്. പരാതി നൽകിയ മൂന്ന് പേരെയും ഞങ്ങൾ മാനസികമായും ശാരീരികമായും ഉപദ്രവിക്കുകയും ചെയ്തെന്നും ലഹരിമരുന്ന് നൽകി നഗ്നരാക്കി ഫോട്ടോയും വീഡിയോയും […]
Read more

Recent News