Category: GULF

വ്യാജ ബ്രാൻഡഡ് ഉൽപ്പന്നങ്ങൾ; എട്ട് സ്ഥാപനങ്ങൾ പൂട്ടിച്ച് കുവൈത്ത് ആഭ്യന്തര മന്ത്രാലയം

കുവൈത്ത് സിറ്റി: അന്താരാഷ്ട്ര ബ്രാൻഡുകളുടെ വ്യാജ ഉൽപ്പന്നങ്ങൾ കൈവശം വെയ്ക്കുകയും വിൽപന നടത്തുകയും ചെയ്ത വാണിജ്യ സ്ഥാപനങ്ങൾക്കെതിരെ കുവൈത്തിൽ ശക്തമായ നടപടി. ക്യാപിറ്റൽ ഗവർണറേറ്റിലെ പരിശോധനാ സംഘവും ഹവല്ലി ഗവർണറേറ്റ് ഇൻവെസ്റ്റിഗേഷൻ വിഭാഗവും സംയുക്തമായി നടത്തിയ പരിശോധനയിലാണ് വൻ ക്രമക്കേടുകൾ കണ്ടെത്തിയത്. പരിശോധനയ്ക്കിടയിൽ കണ്ടെത്തിയ വ്യാജ ഉൽപ്പന്നങ്ങളെല്ലാം അധികൃതർ പിടിച്ചെടുക്കുകയും നിയമലംഘനം നടത്തിയ എട്ട് കടകൾ ഉടനടി പൂട്ടിപ്പിക്കുകയും ചെയ്തു. ബൗദ്ധിക സ്വത്തവകാശ നിയമങ്ങളും ട്രേഡ്മാർക്ക് സംരക്ഷണ ചട്ടങ്ങളും ലംഘിച്ച് അന്താരാഷ്ട്ര ബ്രാൻഡുകളുടെ വ്യാജ പതിപ്പുകൾ ഉപഭോക്താക്കൾക്ക് […]
Read more

58 അന്താരാഷ്ട്ര ലക്ഷ്യസ്ഥാനങ്ങളിലേക്ക് വിമാന സർവീസുകൾ വ്യാപിപ്പിക്കാൻ കുവൈത്ത് എയർവേയ്സ്

കുവൈത്ത് സിറ്റി: 58 അന്താരാഷ്ട്ര ലക്ഷ്യസ്ഥാനങ്ങളിലേക്ക് വിമാന സർവീസുകൾ വ്യാപിപ്പിക്കാൻ കുവൈത്ത് എയർവേയ്സ്. ഔദ്യോഗിക അനുമതികൾ ലഭിച്ചതിനെ തുടർന്ന് ജൂൺ മാസത്തിൽ ആഴ്ചയിൽ ഏകദേശം 728 വിമാന സർവീസുകൾ ,58 രാജ്യാന്തര ലക്ഷ്യസ്ഥാനങ്ങളിലേക്ക് നടത്താനാണ് കുവൈറ്റ് എയർവേയ്സ് ലക്ഷ്യമിടുന്നത്. നിലവിൽ കമ്പനി ലോകത്തെ 45 നഗരങ്ങളിലേക്ക് ഏകദേശം 420 സർവീസുകളാണ് നടത്തുന്നത്. റിയാദ്, ബാങ്കോക്ക്, കൈറോ , ഇസ്താംബൂൾ, പാരീസ്, ലണ്ടൻ, ദുബൈ, എന്നിവ ഉൾപ്പെടെ യൂറോപ്പ്, ഏഷ്യ, അറബ് രാജ്യങ്ങളിലേക്കുള്ള പുതിയ സർവീസുകളാണ് വിപുലീകരണ പദ്ധതിയിൽ […]
Read more

ബലിപെരുന്നാൾ; ഒമാനിൽ 20,000 ടണ്ണിലധികം ഭക്ഷ്യവസ്തുക്കൾ എത്തിച്ചു

മസ്കറ്റ്: ബലിപെരുന്നാൾ പ്രമാണിച്ച് ഒമാനിൽ 20,000 ടണ്ണിലധികം ഭക്ഷ്യവസ്തുക്കൾ എത്തിച്ചു. ഒമാനിലെ കേന്ദ്ര വിപണികളിൽ കാർഷിക ഉൽപ്പന്നങ്ങളുടെ ലഭ്യത ഉറപ്പാക്കുന്നതിനും വിപണിയിലെ സ്ഥിരത നിലനിർത്തുന്നതിനുമായി കൃഷി, മത്സ്യബന്ധനം, ജലവിഭവ മന്ത്രാലയം ശക്തമായ നിരീക്ഷണം തുടരുന്നതായി അധികൃതർ അറിയിച്ചു. ഇലവർഗങ്ങൾ, വിവിധതരം പച്ചക്കറികൾ, കിഴങ്ങുവർഗങ്ങൾ, പഴവർഗങ്ങൾ എന്നിവ ആവശ്യത്തിന് ലഭ്യമാണെന്നും ഉപഭോക്താക്കളുടെ ആവശ്യങ്ങൾ നിറവേറ്റാൻ വിപണി പൂർണ സജ്ജമാണെന്നും മന്ത്രാലയം വ്യക്തമാക്കി. മെയ് 1 മുതൽ 20 വരെ സലാൽ കേന്ദ്ര വിപണിയിൽ മാത്രം 20,000 ടണ്ണിലധികം പഴവും […]
Read more

മലയാളി യുവതിയെയും മകളെയും ഷാര്‍ജയില്‍ മരിച്ച നിലയില്‍ കണ്ടെത്തി

ഷാര്‍ജ: മലയാളി യുവതിയെയും അഞ്ചുവയസ്സുകാരിയായ മകളെയും ഷാര്‍ജയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കണ്ണൂര്‍ അഴീക്കോട് പുതിയപറമ്പ് പുതിയകാവ് ഭഗവതിക്ഷേത്രത്തിന് സമീപം ‘ആര്‍ഷ അഷിത’യില്‍ ആര്‍ഷ (35)യും ഏകമകള്‍ റുഹിയുമാണ് മരിച്ചത്. ബുധനാഴ്ച രാവിലെയാണ് സംഭവം. ഭര്‍ത്താവ് നിഹാലിനൊപ്പം ഷാര്‍ജ അല്‍ നഹ്ദയില്‍ സഹാറ മാളിന് സമീപത്തെ ഫ്‌ലാറ്റിലാണ് ഇവര്‍ താമസിച്ചിരുന്നത്. മരണകാരണം വ്യക്തമല്ല. സ്വന്തമായി ഓണ്‍ലൈന്‍ ബിസിനസ് നടത്തിവരികയായിരുന്നു ആര്‍ഷ. നിഹിലിന്റെ പിതാവും സഹോദരനുമെല്ലാം യുഎഇയില്‍ തന്നെയാണ് താമസം. ആര്‍ഷയുടെ സഹോദരി അഷിതയും ഇവരുടെ തൊട്ടടുത്ത ഫ്‌ലാറ്റിലാണ് […]
Read more

സൗദിയിൽ കെട്ടിട നിർമാണച്ചെലവ് കുതിക്കുന്നു

റിയാദ്: സൗദിയിൽ വീടുകളുടെയും വാണിജ്യ സ്ഥാപനങ്ങളുടെയും നിർമാണച്ചെലവിൽ വൻ വർധനവെന്ന് കണക്കുകൾ. ജനറൽ അതോറിറ്റി ഫോർ സ്റ്റാറ്റിസ്റ്റിക്‌സ് പുറത്തുവിട്ട ഏറ്റവും പുതിയ വിവരങ്ങൾ പ്രകാരം, ഏപ്രിലിൽ രാജ്യത്തെ ബിൽഡിങ് കോസ്റ്റ് ഇൻഡക്‌സിൽ മുൻവർഷത്തെ ഇതേ കാലയളവിനെ അപേക്ഷിച്ച് 2.4 ശതമാനത്തിന്റെ വർധനവാണ് രേഖപ്പെടുത്തിയത്. പാർപ്പിട മേഖലയിലെ നിർമാണച്ചെലവിൽ 2.4 ശതമാനവും വാണിജ്യ-വ്യവസായ ആവശ്യങ്ങൾക്കായുള്ള കെട്ടിടങ്ങളുടെ നിർമാണച്ചെലവിൽ 2.7 ശതമാനവും വർധനവുണ്ടായതാണ് ഈ പൊതുവിലക്കയറ്റത്തിന് പ്രധാന കാരണം. മുൻ മാസമായ മാർച്ചുമായി താരതമ്യം ചെയ്യുമ്പോൾ ഏപ്രിലിൽ മാത്രം നിർമാണച്ചെലവിൽ […]
Read more

സൗദി ഓഹരി വിപണിയിൽ ഇന്ന് നേട്ടം

ജിദ്ദ: ബലിപെരുന്നാൾ അവധിക്ക് മുന്നോടിയായുള്ള അവസാന വ്യാപാര ദിനത്തിൽ സൗദി ഓഹരി വിപണിയിൽ മുന്നേറ്റം. തദാവുൽ ഓൾ ഷെയർ ഇൻഡക്‌സ് 42 പോയിന്റുകൾ ഉയർന്ന് 11,028 എന്ന നിലവാരത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്. ഇന്ന് വിപണിയിൽ ആകെ 1110 കോടി റിയാലിന്റെ ഇടപാടുകൾ നടന്നു. വ്യാപാരത്തിനിടയിൽ സൂചിക ഒരു ഘട്ടത്തിൽ 11,032 പോയിന്റ് വരെ ഉയർന്നപ്പോൾ, താഴ്ന്ന നിലവാരം 10,973 പോയിന്റായിരുന്നു. ഈദ് അവധിയെ തുടർന്ന് താൽക്കാലികമായി നിർത്തലാക്കുന്ന വിപണിയിലെ വ്യാപാരം മെയ് 31ന് മാത്രമേ ഇനി പുനരാരംഭിക്കുകയുള്ളൂ. […]
Read more

ഷാർജയിലെ പെരുന്നാൾ മേളയിൽ തിരക്കേറുന്നു

ഷാർജ: ബലിപെരുന്നാളിനോടനുബന്ധിച്ച് ഷാർജ എക്‌സ്‌പോ സെന്ററിൽ ആരംഭിച്ച പ്രത്യേക പ്രദർശനത്തിൽ തിരക്കേറുന്നു. ലോകോത്തര ബ്രാൻഡുകൾ ഏറ്റവും കുറഞ്ഞ വിലയിൽ ലഭ്യമാക്കുന്നതാണ് ഷാർജയിലെ പ്രദർശനം. തുണിത്തരങ്ങൾ, പാദരക്ഷകൾ, സുഗന്ധദ്രവ്യങ്ങൾ, ബാഗുകൾ തുടങ്ങി വിപുലമായ ഉൽപന്നങ്ങൾ പ്രദർശനത്തിൽ ഒരുക്കിയിട്ടുണ്ട്. ഈ മാസം 31 വരെ നീണ്ടുനിൽക്കുന്ന മേളയിൽ കുട്ടികൾക്കായി വിനോദ പരിപാടികളും ഒരുക്കിയിട്ടുണ്ട്. വെള്ളിയാഴ്ചകളിൽ വൈകീട്ട് മൂന്നുമണി മുതൽ രാത്രി 12 വരെയും മറ്റ് ദിവസങ്ങളിൽ രാവിലെ 11 മുതൽ രാത്രി 12 വരെയുമാണ് മേള. ഷാർജ എക്‌സ്‌പോ സെന്റർ […]
Read more

ഷാർജ അൽ മജറ പാർക്ക് തുറന്നുകൊടുത്തു

ഷാർജ : എമിറേറ്റിലെ ആർട്ട് ഫൗണ്ടേഷനുകീഴിലുള്ള അൽ മജറ പാർക്ക് ഉദ്ഘാടനംചെയ്തു. യു.എ.ഇ. സുപ്രീംകൗൺസിൽ അംഗവും ഷാർജ ഭരണാധികാരിയുമായ ശൈഖ് ഡോ. സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമിയാണ് പുനർ രൂപകല്പനചെയ്ത പാർക്കിന്റെ ഉദ്ഘാടനം നിർവഹിച്ചത്. കലയും സംസ്കാരവും പരിപോഷിപ്പിക്കുന്ന ഷാർജയുടെ കാഴ്ചപ്പാടിന് അനുസൃതമായാണ് അൽ മജറ പാർക്കിന്റെ പുനർ രൂപകല്പന. എമിറേറ്റിലെ അൽ മജറ പ്രദേശത്ത് സ്ഥിതിചെയ്യുന്ന പാർക്ക് ശൈഖ് സുൽത്താൻ നിരീക്ഷിച്ചു. കമ്യൂണിറ്റി ഒത്തുചേരൽ, വിനോദപരിപാടികൾ തുടങ്ങിയവയ്ക്കും അനുയോജ്യമായ പാർക്കിലെ സൗകര്യങ്ങളും അദ്ദേഹം വിലയിരുത്തി. […]
Read more

വ്യവസായ, വാണിജ്യ മന്ത്രി കിങ്ഡം ഗ്രൂപ്പ് കമ്പനികൾ സന്ദർശിച്ചു

മനാമ: വ്യവസായ വാണിജ്യ മന്ത്രി അബ്ദുല്ല ബിൻ അദേൽ ഫഖ്റോ, സൽമാൻ ഇൻഡസ്ട്രിയൽ സിറ്റിയിൽ നടത്തിയ പരിശോധനാ പര്യടനത്തിന്റെ ഭാഗമായി ന്യൂ ഹോൾഡിങ്ങിന് കീഴിലുള്ള കിങ്ഡം ഗ്രൂപ്പ് കമ്പനികൾ സന്ദർശിച്ചു. ബോർഡ് വൈസ് ചെയർമാൻ അലി ജമീൽ അൽ മുതവ, ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടർ അബ്ദുല്ല ഷെഹാബി, ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ അഹമ്മദ് ഖലഫ്, ഓപ്പറേഷൻസ് മാനേജർ മത്രൂക്ക് അൽ മുതവ, ഗ്രൂപ്പിലെ നിരവധി ഉദ്യോഗസ്ഥർ, അഡ്മിനിസ്‌ട്രേറ്റർമാർ എന്നിവർ മന്ത്രിയെ സ്വീകരിച്ചു. വ്യാവസായിക മേഖലയെ പിന്തുണയ്ക്കുന്നതിനും സുസ്ഥിര […]
Read more

കാത്തിരിപ്പ് നീളുന്നു, അബ്ദുൽ റഹീമിന്‍റെ മോചനം വൈകും ?

റിയാദ്: സൗദി ബാലന്റെ മരണവുമായി ബന്ധപ്പെട്ട കേസിൽ സൗദി അറേബ്യയിലെ റിയാദിൽ ജയിലിൽ കഴിയുന്ന കോഴിക്കോട് സ്വദേശി അബ്ദുൽ റഹീമിന്റെ മോചനം വൈകും. സൗദിയിൽ ഔദ്യോഗികമായി പെരുന്നാൾ അവധികളിലേക്ക് കടന്നതോടെ മോചനം നീളാനാണ് സാധ്യത. മോചനത്തിന് വേണ്ട ശ്രമങ്ങൾ തുടരുകയാണെന്നും വൈകാതെ അബ്ദുൽ റഹീമിന്റെ നാട്ടിലെത്തിക്കാനാണ് ശ്രമമെന്നും റിയാദിലെ റഹീം നിയമസഹായ സമിതി അറിയിച്ചു. 2006 ന​വം​ബ​റി​ലാ​ണ് സൗ​ദി ബാ​ലൻ അനസ്​ അൽ ഫായിസിന്‍റെ കൊ​ല​പാ​ത​ക​ക്കേ​സി​ൽ അ​ബ്​​ദു​ൽ റ​ഹീം അ​റസ്റ്റിലാകുന്നത്​. 2012 ലാണ്​ വ​ധ​ശിക്ഷ വി​ധിച്ചത്​. പിന്നീട് […]
Read more

Recent News