Category: GULF

കുവൈത്തിൽ വിദേശ വിമാന സർവീസുകൾ പുനരാരംഭിക്കുന്നു

കുവൈത്ത് സിറ്റി: കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിൽ വിദേശ വിമാന സർവീസുകൾ പുഃനരാരംഭിക്കുന്നു. ജൂൺ ഒന്ന് മുതൽ ഘട്ടംഘട്ടമായി പുനരാരംഭിക്കുമെന്ന് ജനറൽ അതോറിറ്റി ഓഫ് സിവിൽ ഏവിയേഷൻ ഡയറക്ടർ ശൈഖ് ഹമൂദ് മുബാറക് അൽ സബാഹ് അറിയിച്ചു. യാത്രക്കാരുടെ സുരക്ഷയും എയർ ട്രാഫിക്കിന്‍റെ സുഗമമായ പ്രവർത്തനവും ഉറപ്പാക്കുന്ന രീതിയിലായിരിക്കും സർവീസുകൾ പുനരാരംഭിക്കുക. ടെർമിനൽ 1 (T1) ൽ ആവശ്യമായ എല്ലാ പ്രവർത്തനങ്ങളും പൂർത്തിയാക്കുന്നതിൽ സിവിൽ ഏവിയേഷൻ വകുപ്പ് പ്രതിബദ്ധമാണെന്നും അദ്ദേഹം പറഞ്ഞു. ഇറാന്‍റെ ആക്രമണങ്ങൾക്ക് പിന്നാലെ വിമാനത്താവളത്തിൽ നടത്തിയ […]
Read more

ബലി പെരുന്നാൾ: മെയ് മാസത്തിലെ ശമ്പളം 25ന് മുമ്പ് നൽകണം

മസ്കത്ത്: ബലിപെരുന്നാൾ പ്രമാണിച്ച് ഒമാനിലെ സ്വകാര്യ മേഖലയിലെ ജീവനക്കാരുടെ മെയ് മാസത്തിലെ ശമ്പളം മുൻകൂറായി നൽകണമെന്ന് ഒമാൻ. ഇത് സംബന്ധിച്ച സർക്കുലർ തൊഴിൽ മന്ത്രാലയം പുറത്തിറക്കി. എല്ലാ കമ്പനികളും തങ്ങളുടെ ജീവനക്കാരുടെ മെയ് മാസത്തിലെ ശമ്പളം മെയ് 25ന് മുൻപായി വിതരണം ചെയ്യണമെന്ന് സർക്കുലറിൽ പറയുന്നു. പെരുന്നാൾ ആഘോഷങ്ങളോട് അനുബന്ധിച്ച് ജീവനക്കാർക്ക് അവരുടെ സാമ്പത്തികപരമായ ആവശ്യങ്ങൾ മുൻകൂട്ടി നിറവേറ്റുന്നതിനാണ് ഈ നടപടി. ഒമാനിലെ തൊഴിൽ നിയമത്തിൻ്റെ പരിധിയിൽ വരുന്ന എല്ലാ സ്വകാര്യ മേഖലാ സ്ഥാപനങ്ങൾക്കും ഈ സർക്കുലർ […]
Read more

ഇനി വെയിലത്ത് പണിയെടുക്കേണ്ട; കുവൈത്തിൽ ജൂൺ മുതൽ ഉച്ചവിശ്രമ നിയമം പ്രാബല്യത്തിൽ

കുവൈത്ത് സിറ്റി: കടുത്ത വേനൽചൂടിൽ തൊഴിലാളികളുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി ജൂൺ 1 മുതൽ ഓഗസ്റ്റ് 31 വരെ തുറസായ സ്ഥലങ്ങളിലെ ജോലികൾക്ക് കുവൈത്ത് പബ്ലിക് അതോറിറ്റി ഫോർ മാൻപവർ നിയന്ത്രണം ഏർപ്പെടുത്തി. ദിവസവും രാവിലെ 11 മണി മുതൽ വൈകിട്ട് നാല് മണി വരെ പുറം ജോലികൾ നിരോധിക്കും. ഉയർന്ന താപനിലയും കാലാവസ്ഥാ വ്യതിയാനങ്ങളും പരിഗണിച്ചാണ് പുതിയ തീരുമാനം. തൊഴിലുടമകൾ തൊഴിലാളികൾക്ക് തണുത്ത കുടിവെള്ളം, തണലുള്ള വിശ്രമസ്ഥലം, പ്രാഥമിക ശുശ്രൂഷ സൗകര്യങ്ങൾ, ആവശ്യമായ വിശ്രമസമയം എന്നിവ നൽകണമെന്നും […]
Read more

അബ്ദുൽ റഹീമിന്‍റെ മോചനം വൈകുന്നു; നടപടിക്രമങ്ങൾ ഇന്ന് പൂർത്തിയായില്ല

റിയാദ്: സൗദി ബാലന്റെ മരണവുമായി ബന്ധപ്പെട്ട കേസിൽ റിയാദിൽ ജയിലിൽ കഴിയുന്ന കോഴിക്കോട് സ്വദേശി അബ്ദുൽ റഹീമിനെ നാട്ടിൽ എത്തിക്കാൻ ശ്രമങ്ങൾ തുടരുന്നു. നടപടികൾ പൂർത്തിയാക്കാൻ ഇന്നും റിയാദ് നിയമ സഹായ സമിതി ജയിലിലെത്തി. എന്നാൽ , നടപടികൾ ഇന്ന് പൂർത്തിയാകാൻ സാധ്യത കുറവാണെന്നാണ് വിവരം. നാളെ മുതൽ പെരുന്നാൾ അവധി തുടങ്ങുന്നത്തോടെ അതും കഴിഞ്ഞാകും ബാക്കി നടപടികൾ പൂർത്തീകരിക്കാൻ കഴിയുക. കഴിഞ്ഞ ദിവസമാണ് റഹീമിന്റെ 20 വർഷത്തെ തടവുശിക്ഷാ കാലാവധി പൂർത്തിയായത്. 2006 ന​വം​ബ​റി​ലാ​ണ് സൗ​ദി […]
Read more

മാളുകളിൽ ‘ഈദിയ’ എടിഎമ്മുകൾ സ്ഥാപിച്ച് കുവൈത്ത് സെൻട്രൽ ബാങ്ക്

കുവൈത്ത് സിറ്റി: ബലിപെരുന്നാൾ പ്രമാണിച്ച് കുട്ടികൾക്കും പ്രിയപ്പെട്ടവർക്കും പെരുന്നാൾ പണസമ്മാനം നൽകാൻ കുവൈത്ത് സെൻട്രൽ ബാങ്ക്. ഈദിയ നൽകുന്നതിനായി വിവിധ മൂല്യങ്ങളുള്ള പുതിയ കറൻസി നോട്ടുകൾ ലഭ്യമാക്കുന്ന പ്രത്യേക എടിഎം സംവിധാനം ആണ് കുവൈത്ത് സെൻട്രൽ ബാങ്ക് ക്രമീകരിച്ചിരിക്കുന്നത് . പെരുന്നാൾ കാലത്ത് പുതിയ ദിനാർ നോട്ടുകൾക്ക് സ്വദേശികൾക്കിടയിൽ ആവശ്യക്കാർ ഏറുന്നത് കണക്കിലെടുത്താണ് രാജ്യത്തെ പ്രമുഖ ഷോപ്പിംഗ് മാളുകളിൽ ഈ താൽക്കാലിക എടിഎമ്മുകൾ സ്ഥാപിച്ചിരിക്കുന്നത്. രാജ്യത്തെ പ്രമുഖ ഷോപ്പിംഗ് കേന്ദ്രങ്ങളായ ദി അവന്യൂസ് , 360 മാൾ, […]
Read more

പ്രവാസികളുടെ നാട്ടിലേക്കുള്ള പണമയക്കൽ 5.1 ബില്യൺ ദിനാറായി ഉയർന്നു

കുവൈത്ത് : കുവൈത്തിൽ നിന്നുള്ള പ്രവാസികളുടെ പണമയക്കൽ 5.1 ബില്യൺ ദിനാറായി ഉയർന്നു. സെൻട്രൽ ബാങ്ക് ഓഫ് കുവൈത്ത് പുറത്തിറിക്കിയ സ്ഥിതി വിവരകണക്ക് പ്രകാരം 2024 ലെ കണക്കുകളുമായി താരതമ്യം ചെയ്യുമ്പോൾ 78.4 കോടി ദിനാറിന്റെ വർധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഏകദേശം 18.13 ശതമാനത്തിന്റെ വാർഷിക വളർച്ചയാണ് കാണിക്കുന്നത്. കോവിഡ് മഹാമാരിക്ക് ശേഷം 2021 ലും 2022 ലും രേഖപ്പെടുത്തിയ റെക്കോർഡ് നിരക്കിനോട് അടുത്തെത്തിയിരിക്കുകയാണ് നിലവിലെ കണക്കുകൾ. ഈ രണ്ട് വർഷങ്ങളിൽ 5.4 ബില്യൺ ദിനാറിലധികം തുക പ്രവാസികൾ […]
Read more

ബലിപെരുന്നാൾ: ദുബായിലെ അറവുശാലകൾ സജ്ജം

ദുബായ് : ബലിപെരുന്നാളിനോടനുബന്ധിച്ച് ദുബായ് മുനിസിപ്പാലിറ്റിക്ക് കീഴിലുള്ള അറവുശാലകൾ പൂർണസജ്ജമായതായി അധികൃതർ അറിയിച്ചു. മണിക്കൂറിൽ 1000 മൃഗങ്ങളെ വരെ കൈകാര്യംചെയ്യാൻ ശേഷിയുള്ള അത്യാധുനിക സംവിധാനങ്ങളാണ് ഒരുക്കിയിരിക്കുന്നത്. പൊതുജനങ്ങൾക്ക് സുരക്ഷിതവും സുഗമവുമായ സേവനം ഉറപ്പാക്കാൻ വിപുലമായ പ്രവർത്തനപദ്ധതിയാണ് ദുബായ് മുനിസിപ്പാലിറ്റി തയ്യാറാക്കിയിട്ടുള്ളത്. ഈ വർഷം പെരുന്നാൾ പ്രമാണിച്ച് ഏകദേശം 20,000 മൃഗങ്ങളെ അറവുശാലകളിൽ പ്രതീക്ഷിക്കുന്നുണ്ട്.
Read more

കുവൈത്തിൽ വൻ ലഹരിവേട്ട; നാല് പ്രവാസികൾ പിടിയിൽ

കുവൈത്ത് സിറ്റി: കുവൈത്തിൽ വൻ ലഹരിവേട്ട. മയക്കുമരുന്നും നിരോധിത ഗുളികകളും വിദേശ മദ്യവും പിടികൂടി. മയക്കുമരുന്ന് കടത്തിനും വിപണനത്തിനുമെതിരെ സുരക്ഷാ ശക്തമാക്കുന്നതിന്‍റെ ഭാഗമായി കുവൈത്ത് ആഭ്യന്തര മന്ത്രാലയം നടത്തിയ രണ്ട് വ്യത്യസ്ത റെയ്ഡുകളിൽ നാല് പ്രവാസികളും പിടിയിലായി. വിപണനത്തിനും വ്യക്തിഗത ഉപയോഗത്തിനുമായി സൂക്ഷിച്ചിരുന്ന വൻതോതിലുള്ള മയക്കുമരുന്നുകളും നിരോധിത ഗുളികകളും വിദേശ മദ്യശേഖരവുമാണ് ഇവരിൽ നിന്ന് പിടിച്ചെടുത്തത്. ആദ്യത്തെ റെയ്ഡിൽ രണ്ട് പ്രതികളെയാണ് സുരക്ഷാ വിഭാഗം പിടികൂടിയത്. ഇവരിൽ നിന്ന് വിവിധ ബ്രാൻഡുകളുടെ 207 കുപ്പി വിദേശമദ്യവും ഒരു […]
Read more

ഗാസയിലെ കുട്ടികൾക്കായി യു.എ.ഇ.യുടെ പെരുന്നാൾ സമ്മാനം

അബുദാബി : യു.എ.ഇ. ഭരണകൂടം നടത്തിവരുന്ന ‘ഓപ്പറേഷൻ ഗാലന്റ് നൈറ്റ് 3’ കാംപെയ്‌ന്റെ ഭാഗമായി ഗാസയിലെ ജനങ്ങൾക്കായി 40 ട്രക്കുകളിലായി 540 ടൺ സഹായസാമഗ്രികൾ അയച്ചു. ഗാസയിലെ കുട്ടികളുടെ ദുരിതം ലഘൂകരിക്കുന്നതിനായുള്ള ഈദ് വസ്ത്രങ്ങളാണ് ഈ വാഹനവ്യൂഹത്തിൽ പ്രധാനമായും ഉള്ളതെന്ന് യു.എ.ഇ. ഔദ്യോഗിക വാർത്താ ഏജൻസിയായ വാം ബുധനാഴ്ച റിപ്പോർട്ട് ചെയ്തു. പലസ്തീൻ ജനതയെ പിന്തുണയ്ക്കാനും പ്രത്യേകിച്ച് ദുരിതമനുഭവിക്കുന്ന കുടുംബങ്ങൾക്കും കുട്ടികൾക്ക് ആശ്വാസമെത്തിക്കാനുമുള്ള യു.എ.ഇ.യുടെ നിരന്തരമായ പ്രതിബദ്ധതയുടെ ഭാഗമായാണ് 600 പെട്ടികളിലായി ഈ സഹായങ്ങളെത്തിക്കുന്നത്. മേഖലയിലെ സമീപകാല […]
Read more

തേൻ ഉത്പാദനത്തിൽ കുതിപ്പുമായി സൗദി

റിയാദ്: സൗദി അറേബ്യയിലെ വാർഷിക തേൻ ഉത്പാദനം 7,786 ടൺ കവിഞ്ഞതായി സൗദി പരിസ്ഥിതി, കൃഷി മന്ത്രാലയം അറിയിച്ചു. തേൻ ഉത്പാദന മേഖലയിൽ സൗദി വലിയ താൽപര്യമാണ് കാണിക്കുന്നതെന്ന് പരിസ്ഥിതികാര്യ ഉപമന്ത്രി എൻജിനീയർ മൻസൂർ അൽ മുഷൈത്തി പറഞ്ഞു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി 10,000ത്തിലധികം കർഷകർ 20 ലക്ഷത്തിലധികം തേനീച്ചക്കൂടുകൾ കൈകാര്യം ചെയ്യുന്നതായി മന്ത്രാലയം അറിയിച്ചു. ചെറുകിട തേനീച്ച കർഷകരെ പിന്തുണയ്ക്കുന്നതിനും പ്രാദേശികമായി ഉത്പാദിപ്പിക്കുന്ന തേൻ വിവിധ സ്ഥലങ്ങളിൽ ലഭ്യമാക്കുന്നതിനുമായി സ്വയംനിയന്ത്രിത വെൻഡിംഗ് മെഷീൻ പദ്ധതി മൻസൂർ […]
Read more

Recent News