Category: latest

കുവൈറ്റിൽ പ്രവാസി വായ്പകൾക്ക് നിയന്ത്രണം

കുവൈറ്റ് സിറ്റി: കുവൈറ്റിൽ പ്രവാസികൾക്ക് വായ്പ നൽകുന്നതിലെ നിബന്ധനകൾ കടുപ്പിക്കാൻ ബാങ്കുകൾ. തൊഴിൽ സുരക്ഷ, സ്വദേശിവത്കരണം, കരാറുകൾ റദ്ദാക്കാനുള്ള സാധ്യതകൾ എന്നിവ മുൻനിർത്തിയാണ് ബാങ്കിംഗ് മേഖലയുടെ ഈ നീക്കം. എന്നാൽ ഇത് പ്രവാസികൾക്കുള്ള വായ്പകൾ പൂർണ്ണമായി നിർത്തിവെക്കലല്ലെന്നും മറിച്ച് അപേക്ഷകന്റെ ജോലി വായ്പാ തിരിച്ചടവ് കാലാവധിയിലുടനീളം സുരക്ഷിതമായിരിക്കുമോ എന്ന് ബാങ്കുകൾ കൂടുതൽ ശ്രദ്ധയോടെ പരിശോധിക്കുക മാത്രമാണെന്നും സാമ്പത്തിക വിദഗ്ദ്ധർ വ്യക്തമാക്കുന്നു. സ്വദേശിവത്കരണ പദ്ധതികളിൽ ഉൾപ്പെടുന്ന സർക്കാർ തസ്തികകൾ, അധിക തസ്തികകളായി കണക്കാക്കപ്പെടുന്നവ, പുനഃസംഘടന നേരിടുന്ന തൊഴിലുകൾ എന്നിവയിലാണ് […]
Read more

ഐക്യസാധ്യത തുറക്കുന്നു; കാന്തപുരവും സാദിഖലി ശിഹാബ് തങ്ങളും ജിഫ്രി തങ്ങളും ഒരേ വേദിയില്‍

മലപ്പുറം: സുന്നി ഐക്യസാധ്യത തുറന്ന് മലപ്പുറം പടിക്കല്‍ ജുമാ മസ്ജിദ് ഉദ്ഘാടനം. പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍, കാന്തപുരം എ പി അബൂബക്കര്‍ മുസലിയാര്‍, ജിഫ്രി മുത്തുക്കോയ തങ്ങള്‍, ഖലീല്‍ ബുഖാരി തങ്ങള്‍ എന്നിവര്‍ ഒരുമിച്ച് പരിപാടിക്കെത്തി. ഈ കൂട്ടായ്മയും ഐക്യ സംഘബോധവും എല്ലാ കാലത്തും എല്ലാ മേഖലകളിലും പുലര്‍ത്താന്‍ സാധിക്കട്ടെയെന്ന് സാദിഖലി ശിഹാബ് തങ്ങള്‍ പറഞ്ഞു.ഭിന്നതയും വിഭാഗീയതയും അവസാനിപ്പിച്ചുകൊണ്ട് മുന്നോട്ട് പോകണം. നമ്മുടെ ലക്ഷ്യം ഒരേ പാതയില്‍ ഉള്ളതാണെന്നും ഒരേ മാര്‍ഗത്തില്‍ ഉള്ളതാണെന്നും മനസ്സിലാക്കണം. ബഹുസ്വര […]
Read more

ഉമർ ഖാലിദ് ഒരു ദേശസ്നേഹിയാണ്; എബിവിപി പ്രതിഷേധം തള്ളി കർണാടക കോൺഗ്രസ് അധ്യക്ഷൻ

ബെംഗളൂരു: ജയിലിൽ കഴിയുന്ന ആക്ടിവിസ്റ്റ് ഉമർ ഖാലിദിനെക്കുറിച്ചുള്ള ഡോക്യുമെൻ്ററിക്കെതിരായ എബിവിപി പ്രതിഷേധം തള്ളി കർണാടക കോൺഗ്രസ് അധ്യക്ഷൻ ബി. കെ ഹരിപ്രസാദ്. ഉമർ ഖാലിദ് ദേശസ്നേഹി ആണെന്ന് പറഞ്ഞ ബി കെ ഹരിപ്രസാദ്, അദ്ദേഹത്തെക്കുറിച്ച് സംസാരിക്കാൻ എബിവിപിക്ക് യാതൊരു അവകാശവുമില്ലെന്നും വ്യക്തമാക്കി. ബെംഗളൂരുവിലെ നാഷണൽ ലോ സ്കൂൾ ഓഫ് ഇന്ത്യ യൂണിവേഴ്സിറ്റിയിൽ ഉമർ ഖാലിദിനെക്കുറിച്ചുള്ള ഡോക്യുമെൻ്ററി പ്രദർശിപ്പിക്കുന്നതിൽ എബിവിപി എതിർപ്പ് ഉയർത്തിയതിനിടെയാണ് ബി കെ ഹരിപ്രസാദിൻ്റെ പ്രതികരണം. എബിവിപിക്ക് ഉമർ ഖാലിദിനെക്കുറിച്ച് സംസാരിക്കാൻ യാതൊരു ധാർമ്മിക അവകാശവുമില്ലെന്ന് […]
Read more

ഡൽഹിയിലെ സ്കൂളുകൾക്ക് നേരെ ബോംബ് ഭീഷണി; വിദ്യാലയങ്ങൾ അടച്ചു

ഡൽഹി: രാജ്യതലസ്ഥാനമായ സ്കൂളുകൾക്ക് നേരെ ബോംബ് ഭീഷണി. ഇ മെയിൽ വഴിയാണ് സന്ദേശമെത്തിയത്. അഞ്ച് സ്കൂളുകൾക്ക് സന്ദേശം എത്തി. ഭീഷണിയെ തുടർന്ന് സ്കൂളുകൾ അടച്ചു. സ്ഥലത്ത് പോലീസ്, ബോംബ് സ്‌ക്വാഡ് എന്നിവർ പരിശോധന നടത്തിയെങ്കിലും അസാധാരണമായി ഒന്നും കണ്ടെത്താനായില്ല. പരീക്ഷകൾ നടക്കുന്നതിനിടെയാണ് സ്കൂളുകളിലേക്ക് ഭീഷണി സന്ദേശം എത്തിയത്. ഇ മെയിലുകളുടെ ഉറവിടം കണ്ടെത്താൻ അന്വേഷണം തുടങ്ങി.
Read more

‘ജനങ്ങൾക്ക് നൽകിയ വാഗ്ദാനം തെറ്റിച്ചു, പിണറായി സർക്കാരിൻ്റെ പതനം എല്ലാ സർക്കാരുകൾക്കും പാഠം’; വി.എം സുധീരൻ

തിരുവനന്തപുരം: രാജ്യത്ത് അധികാരത്തിൽ വരുന്ന എല്ലാ സർക്കാരുകൾക്കും പിണറായി സർക്കാരിന്റെ പതനം ഒരു പാഠമാണെന്ന് കോൺഗ്രസ് നേതാവ് വി. എം സുധീരൻ. ഇടതുപക്ഷം എന്തുകൊണ്ട് തിരഞ്ഞെടുപ്പിൽ പരാജയപ്പെട്ടു എന്ന് ചർച്ച ചെയ്തുകൊണ്ടിരിക്കുന്ന സമയമാണിത്. ശരിയായ രീതിയിൽ തെറ്റ് തിരുത്താൻ വൈമുഖ്യം പ്രകടിപ്പിക്കുന്ന നേതൃത്വത്തെ അണികൾ തിരുത്തുന്നു. അധികാരത്തിൽ വന്ന ഒരു സർക്കാർ അഞ്ചുവർഷംകൊണ്ട് എങ്ങനെ ജനങ്ങളെ ശത്രു പാളയത്തിലേക്ക് തള്ളിവിട്ടു എന്നുള്ളത് ശ്രദ്ധിക്കണം. മുൻ ഗവൺമെന്റിന്റെ പതനത്തിൽ വലിയ പങ്കുവഹിച്ചത് അവരുടെ മദ്യനയമാണ്. ജനങ്ങൾക്ക് നൽകിയ വാഗ്ദാനം […]
Read more

യൂട്യൂബർ വാടക വീടിനുള്ളില്‍ മരിച്ച നിലയില്‍

കോട്ടയം: കോട്ടയം വൈക്കത്ത് യൂട്യൂബറെ വാടക വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ചെമ്പ് സ്വദേശിനി തംബുരു (36) വിനെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. വൈക്കം പുളിഞ്ചുവട്ടിലെ വാടക വീട്ടില്‍ തൂങ്ങിമരിച്ച നിലയിലാണ് ഇവരെ കണ്ടെത്തിയത്. നാടന്‍ മല്‍സ്യ ബന്ധന രീതിയെ അവലംബിച്ചുള്ള ഫിഷറീസ് ക്യൂന്‍ തംബുരുവെന്ന പേരിലുള്ള ഇവരുടെ യൂട്യൂബ് ചാനല്‍ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.വിവാഹമോചിതയായ ഇവര്‍ 13 കാരിയായ മകളോടൊപ്പമാണ് വാടക വീട്ടില്‍ താമസിച്ചിരുന്നത്. മകള്‍ വൈകീട്ട് സ്‌കൂളിൽ നിന്ന് വന്നപ്പോഴാണ് മരണവിവരം അറിയുന്നത്. വാതില്‍ അടഞ്ഞുകിടക്കുന്നത് […]
Read more

എം.കെ സ്റ്റാലിന് വൈറൽ പനി; ഡിഎംകെയുടെ വാർഷിക സമ്മേളനം മാറ്റിവെച്ചു

ചെന്നൈ: ഡിഎംകെ അധ്യക്ഷൻ എം. കെ സ്റ്റാലിന് അനാരോഗ്യം. വൈറൽ പനിയും ശാരീരികാസ്വസ്ഥതകളും അനുഭവപ്പെട്ടതിനെ തുടർന്ന് സ്റ്റാലിൻ പൊതുപരിപാടികളിൽനിന്ന് വിട്ടുനിൽക്കുന്നു. ഡിഎംകെ സ്ഥാപകനും മുൻ മുഖ്യമന്ത്രിയുമായ സി എൻ അണ്ണാദുരൈയുടെ 118-ാം ജന്മവാർഷികത്തോടനുബന്ധിച്ച് നടന്ന പുഷ്പാർച്ചന ചടങ്ങിൽ സ്റ്റാലിന് പങ്കെടുക്കാൻ സാധിച്ചില്ല. ഇന്ന് വൈകുന്നേരം നടക്കാനിരുന്ന ഡിഎംകെയുടെ വാർഷിക സമ്മേളനമായ ‘മൂപ്പെരും വിഴ’ മാറ്റിവെച്ചതായി ഡിഎംകെ ജനറൽ സെക്രട്ടറി ദുരൈമുരുഗൻ അറിയിച്ചു. സ്റ്റാലിന് ആരോഗ്യപ്രശ്നങ്ങൾ നേരിടുന്നതിനാലാണ് പരിപാടി മാറ്റിവെക്കാൻ തീരുമാനിച്ചതെന്ന് ദുരൈമുരുഗൻ പറഞ്ഞു. മാറ്റിവെച്ച ‘മൂപ്പെരും വിഴ’ […]
Read more

നവജാതശിശുവിന്റെ ശരീരത്തില്‍ സൂചി കണ്ടെത്തിയ സംഭവം; പരാതിയിൽ കേസെടുത്ത് പൊലീസ്

കോട്ടയം: കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലെ ചികിത്സയ്ക്കിടെ നവജാത ശിശുവിന്റെ ശരീരത്തിൽ സൂചി കണ്ടെത്തിയെന്ന പരാതിയിൽ പൊലീസ് കേസെടുത്തു. കുട്ടിയുടെ മാതാപിതാക്കളുടെ പരാതിയിലാണ് ഗാന്ധിനഗർ പൊലീസിന്റെ നടപടി. പ്രാഥമിക വിവരത്തിന്റെ അടിസ്ഥാനത്തിലാണ് കേസെടുത്തത്. സംഭവത്തിൽ ആരെയും പ്രതി ചേർത്തിട്ടില്ല. കോഴിക്കോട് സ്വദേശികളായ വിനീഷ്-അഞ്ച് ദമ്പതികളുടെ ഒന്നര വയസ്സുള്ള മകളുടെ ശരീരത്തിലാണ് സൂചി കണ്ടെത്തിയത്. ഇവരുടെ പരാതിയിൽ മെഡിക്കൽ കോളേജ് ആശുപത്രിയിൽ നടത്തിയ ആഭ്യന്തര അന്വേഷണത്തിൽ വീഴ്ചകൾ ഒന്നുമുണ്ടായിട്ടില്ല എന്നായിരുന്നു കണ്ടെത്തൽ. പ്രസവത്തിന് ശേഷം കുട്ടിയെ എൻഐസിയുവിലേക്ക് മാറ്റിയപ്പോഴാണ് […]
Read more

പിണറായിക്കും റിയാസിനുമെതിരായ ഇഡി നീക്കത്തെ പ്രതിരോധിക്കുമെന്ന് സിപിഎം പ്രമേയം

കോഴിക്കോട്: മാസപ്പടിക്കേസിലെ ഇഡി നടപടികള്‍ക്കെതിരെ പ്രമേയം പാസ്സാക്കി സിപിഎം വിപുലീകൃത സംസ്ഥാന കമ്മിറ്റി. പിണറായി വിജയനെയും മുഹമ്മദ് റിയാസിനെയും ലക്ഷ്യമിട്ടുള്ള ഇഡി നീക്കത്തെ ശക്തമായി പ്രതിരോധിക്കുമെന്നാണ് പ്രമേയത്തില്‍ പറയുന്നത്. സംസ്ഥാന കമ്മിറ്റി അംഗം പി.കെ ബിജുവാണ് പ്രമേയം അവതരിപ്പിച്ചത്. പിണറായി വിജയനെയും മുഹമ്മദ് റിയാസിനെയും ലക്ഷ്യം വെച്ചുള്ള നീക്കമാണ് ഇഡി നടത്തുന്നതെന്ന് പ്രമേയത്തില്‍ പറയുന്നു. കേന്ദ്ര ഏജന്‍സികള്‍ സംസ്ഥാനത്ത് സിപിഎമ്മിനെ തകര്‍ക്കാന്‍ വേണ്ടി നടത്തുന്ന നീക്കത്തിന്റെ ഭാഗമായിട്ടാണ് ഇത്തരത്തിലുള്ള വാര്‍ത്തകള്‍ മാധ്യമങ്ങളിലൂടെ പുറത്തുവിടുന്നത്. അതിനെ ശക്തമായി പാര്‍ട്ടി […]
Read more

വീണ്ടും സൗദിക്ക് നേരെ ഹൂതി ആക്രമണം; 13 പേർക്ക് പരിക്ക്

റിയാദ്: സൗദി അറേബ്യയിലെ ജനവാസ മേഖലകൾ ലക്ഷ്യമിട്ട് വീണ്ടും ഹൂതി വിമതരുടെ ആക്രമണം. ബാല്ലിസ്റ്റിക് മിസൈൽ-ഡ്രോൺ ആക്രമണങ്ങളിൽ 13 സാധാരണക്കാർക്ക് പരിക്കേറ്റു. ചൊവ്വാഴ്ച പുലർച്ചെ രാജ്യത്തെ മൂന്ന് പ്രധാന നഗരങ്ങളായ ഖമീസ് മുശൈത്ത്, അബഹ, തായിഫ് എന്നിവിടങ്ങളിലാണ് ആക്രമണമുണ്ടായതെന്ന് യെമനിലെ അറബ് സഖ്യസേനാ വക്താവ് മേജർ ജനറൽ തുർക്കി അൽ മാലികി അറിയിച്ചു. സാധാരണക്കാരെയും സിവിലിയൻ അടിസ്ഥാന സൗകര്യങ്ങളെയും ലക്ഷ്യമിട്ട് ഹൂതികൾ നടത്തുന്ന ആക്രമണങ്ങളുടെ തുടർച്ചയാണിതെന്ന് സഖ്യസേന വ്യക്തമാക്കി. ആക്രമണത്തിൽ പരിക്കേറ്റ 13 പേരുടെയും പരിക്ക് ഗുരുതരമല്ലെന്ന് […]
Read more

Recent News