Category: latest

ഇന്ന് അതിശക്തമഴ; 7 ജില്ലകളിൽ ഓറഞ്ച് അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് മുതൽ മഴ വീണ്ടും ശക്തമാകുമെന്ന് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. മധ്യകേരളത്തിലും വടക്കൻ കേരളത്തിലും മഴ കനക്കും. 7 ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. കാസർകോട്, കണ്ണൂർ, എറണാകുളം, ഇടുക്കി, കോട്ടയം, ആലപ്പുഴ, പത്തനംതിട്ട ജില്ലകളിലാണ് ഓറഞ്ച് അലർട്ട്. മറ്റ് ജില്ലകളിൽ യെല്ലോ അലർട്ടും നൽകി. മലയോര മേഖലകളിൽ ജാഗ്രത നിർദേശം നൽകി. വടക്കൻ കേരളത്തിൽ നാളെ അതിതീവ്ര മഴയ്ക്ക് സാധ്യത പ്രവചിച്ചു. കോട്ടയം താലൂക്കിലും പത്തനംതിട്ടയിലെ തിരുവല്ല താലൂക്കിലും ആലപ്പുഴയിലെ കുട്ടനാട്, ചെങ്ങന്നൂർ, […]
Read more

തൃശ്ശൂരിൽ നൃത്താധ്യാപികയെ കഴുത്ത് ഞെരിച്ചു കൊന്നു

തൃശ്ശൂർ: തൃശ്ശൂർ ചെറുതുരുത്തിയിൽ ഹോട്ടൽ മുറിയിൽ വച്ച് സ്ത്രീയെ കഴുത്തു ഞെരിച്ചു കൊന്നു. നൃത്താധ്യാപികയായ മലപ്പുറം സ്വദേശി ധനലക്ഷ്മി ആണ് കൊല്ലപ്പെട്ടത്. ധനലക്ഷ്മി വിവാഹത്തിന് നിർബന്ധിച്ചതിന് പിന്നാലെ സുഹൃത്ത് വിഗീഷ് ക്രൂരമായി കൊലപ്പെടുത്തുകയായിരുന്നു. മലപ്പുറം സ്വദേശികളായ ധനലക്ഷ്മിയും വിഗീഷും ഏറെ നാളായി അടുപ്പത്തിലായിരുന്നു. ഇന്നലെ രാത്രിയാണ് ഇരുവരും ചെറുതുരുത്തിയിലെ ഹന്ന റസിഡൻസിയിൽ മുറിയെടുത്തത്. പിന്നാലെ ഉണ്ടായ വാക്ക് തർക്കങ്ങൾക്കിടെയാണ് കൊലപാതകം എന്നാണ് പൊലീസ് നഗമനം. 55 വയസുകാരിയായ ധനലക്ഷ്മി തന്നെ വിവാഹം കഴിക്കണമെന്ന് വി​ഗീഷിനോട് ആവശ്യപ്പെട്ടു. വിഗീഷ് […]
Read more

മുല്ലപ്പെരിയാർ വിഷയം; തമിഴ്നാട് സർക്കാരിന്റെ ബജറ്റ് പ്രഖ്യാപനത്തിനെതിരെ കേരളം

തിരുവനന്തപുരം: മുല്ലപ്പെരിയാർ ഡാമിൽ ജലനിരപ്പ് വർധിപ്പിക്കുമെന്ന തമിഴ്നാട് സർക്കാരിന്റെ ബജറ്റ് പ്രഖ്യാപനത്തിനെതിരെ കേരളം. തമിഴ്നാട് സർക്കാരിന്റെ പ്രഖ്യാപനത്തിൽ സംസ്ഥാനം പ്രതിഷേധം അറിയിക്കും. മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയർത്താൻ ശ്രമിക്കുമെന്ന് തമിഴ്നാട് ബജറ്റ് പ്രസംഗത്തിൽ പ്രഖ്യാപിച്ചിരുന്നു. നിലവിലുള്ള കരാറുകൾ, ട്രൈബ്യൂണൽ വിധികൾ, നീതിന്യായ നിർദേശങ്ങൾ എന്നിവയ്ക്ക് അനുസൃതമായി ജലനിരപ്പ് ഉയർത്തുമെന്നാണ് പ്രഖ്യാപനം. സംസ്ഥാനത്തിന്റെ അവകാശങ്ങളെ ബാധിച്ചേക്കാവുന്ന മേഘദാതു പദ്ധതി പോലെയുള്ള പദ്ധതികളെ എതിർക്കുന്നത് ഉൾപ്പെടെ തമിഴ്‌നാടിന്റെ ജലാവകാശങ്ങൾ സംരക്ഷിക്കും. അന്തർസംസ്ഥാന നദീജല പങ്കുവെക്കലിൽ സംസ്ഥാനത്തിന്റെ താൽപര്യങ്ങൾ പൂർണ്ണമായും സംരക്ഷിക്കും. […]
Read more

നെടുമങ്ങാട്ടെ ഒന്നര വയസുകാരന്റെ കൊലപാതകം; ഉടൻ കുറ്റപത്രം നൽകണമെന്ന് ഹൈക്കോടതി

തിരുവനന്തപുരം: നെടുമങ്ങാട് ഒന്നര വയസുകാരൻ അർഷിദിനെ രണ്ടാനച്ഛൻ കൊലപ്പെടുത്തിയ കേസിൽ കുറ്റപത്രം ഉടൻ നൽകണമെന്ന് ഹൈക്കോടതി. സ്വമേധയാ എടുത്ത കേസ് പരിഗണിച്ചപ്പോഴാണ് ചീഫ് ജസ്റ്റിസ് അടങ്ങിയ ബഞ്ച് വേഗത്തിൽ കുറ്റപത്രം നൽകണമെന്ന് നിർദ്ദേശിച്ചത്. ഫോറൻസിക് പരിശോധന ഫലം വൈകുന്നതാണ് കുറ്റപത്രം നൽകുന്നതിൽ കാലതാമസം ഉണ്ടാക്കുന്നതെന്ന് സർക്കാർ കോടതിയെ അറിയിച്ചു. കേസിൽ കക്ഷിയാക്കണമെന്ന ശിശുസംരക്ഷണ ഓഫീസറുടെ ആവശ്യം ഹൈക്കോടതി തള്ളി. കഴിഞ്ഞ മെയ് 21 നാണ് രണ്ടാനച്ഛൻ അഷ്കറിന്‍റെ ക്രൂരമായ പീഡനത്തെ തുടർന്ന് ഒന്നര വയസുകാരൻ മരിച്ചത്. പോസ്റ്റ്മോർട്ടം […]
Read more

ബജറ്റില്‍ പുതുമയില്ല; വിമർശനവുമായി ഉദയനിധി സ്റ്റാലിന്‍

ചെന്നൈ: തമിഴ്നാട്ടിൽ വിജയ് സര്‍ക്കാരിന്റെ ആദ്യ ബജറ്റ് പ്രഖ്യാപനത്തില്‍ പ്രതികരിച്ച് തമിഴ്‌നാട് പ്രതിപക്ഷ നേതാവ് ഉദയനിധി സ്റ്റാലിന്‍. ബജറ്റില്‍ പുതുമയില്ലെന്നാണ് വിമര്‍ശനം. കാവേരി നദീജല പ്രശ്‌നത്തെ ഉയര്‍ത്തി കാണിച്ചാണ് ഉദയനിധി പ്രതികരിച്ചത്. കാവേരിയില്‍ വെള്ളമില്ലെന്നും സര്‍ക്കാര്‍ അത് കണ്ടില്ലെന്ന് നടിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ഡിഎംകെ പല പ്രാവശ്യം വിഷയം ഉന്നയിച്ചിട്ടും സര്‍ക്കാര്‍ നടപടി എടുത്തില്ലെന്നും വിമര്‍ശനമുണ്ട്. ജൂലൈ മാസം കാവേരി നദീജലത്തില്‍ ഗണ്യമായ കുറവുണ്ടായെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. കര്‍ണാടക സര്‍ക്കാരിനോട് വിഷയം സംസാരിക്കാന്‍ തമിഴ്‌നാട് സര്‍ക്കാരിന് ധൈര്യമില്ലെന്നും […]
Read more

മുഖ്യമന്ത്രിയുടെ വാർത്താ സമ്മേളനം; മാധ്യമങ്ങളെ നിരീക്ഷിക്കാൻ ക്യാമറ സ്ഥാപിച്ചതിൽ വിവാദം

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ വാർത്താ സമ്മേളനത്തിൽ മാധ്യമങ്ങളെ നിരീക്ഷിക്കാൻ ക്യാമറ സ്ഥാപിച്ചതിൽ വിവാദം. ചോദ്യം ചോദിക്കുന്ന മാധ്യമപ്രവർത്തകരെ നിരീക്ഷിക്കാനും ചിത്രീകരിക്കാനുമായിട്ടായിരുന്നു മുഖ്യമന്ത്രിയുടെ കസേരയ്ക്ക് വലത് വശത്തായി പ്രത്യേകം ക്യാമറ സജീകരിച്ചത്. എന്നാൽ മാധ്യമ പ്രവർത്തകർ ഇത് എന്തിനെന്ന് ചോദ്യം ഉയർത്തിയതോടെ പിആർഡി ജീവനക്കാർ ക്യാമറ മാറ്റുകയായിരുന്നു.ഇന്ന് രാവിലെ പ്രളയദുരിതാശ്വാസമടക്കം പ്രഖ്യാപിക്കുന്നതിനായി മന്ത്രിസഭായോഗത്തിന് ശേഷം മുഖ്യമന്ത്രി വി ഡി സതീശന്‍റെ വാർത്താസമ്മേളനം ഉണ്ടാകുമെന്നറിയിച്ചിരുന്നു. ഇതിനായി സെക്രട്ടേറിയറ്റിലെ നോർത്ത് ബ്ലോക്കിലെ മീഡിയാ റൂമിലെത്തിയ മാധ്യമ പ്രവർത്തകരാണ് പതിവില്ലാതെയുള്ള ക്യാമറ ശ്രദ്ധിച്ചത്. പിന്നീട് […]
Read more

സ്വർണവിലയിൽ വീണ്ടും വർദ്ധന; പവന് ഇന്ന് രണ്ട് തവണയായി കൂടിയത് 2080 രൂപ

തിരുവനന്തപുരം: സംസ്ഥാനത്ത് ഒരിടവേളയ്ക്ക് ശേഷം സ്വർണ വില വീണ്ടും വർദ്ധിച്ചു. രാവിലെ ഗ്രാമിന് 160 രൂപ വർദ്ധിച്ച് 13,360 രൂപയിലെത്തി. ഉച്ചയ്ക്ക് ശേഷം 100 രൂപ വർദ്ധിച്ച് 13,460 രൂപയായി. അതായത് രാവിലെ പവന് 1280 രൂപ വർധിച്ചെങ്കിൽ ഉച്ചയ്ക്ക് ശേഷം 800 രൂപ വീണ്ടും കൂടി. ഇതോടെ പവന് ഇന്ന് മാത്രം കൂടിയത് 2080 രൂപയാണ്. ഒരു പവൻ സ്വർണത്തിന്‍റെ വില 1,07,680 രൂപയായി ഉയർന്നു.
Read more

‘ഓവർസ്മാർട്ട് മുഖംമൂടികളണിയാത്ത വിസ്മയ’; പ്രശംസിച്ച് ശാരദക്കുട്ടി

വിസ്മയ മോഹൻലാൽ ആദ്യമായി അഭിനയിക്കുന്ന തുടക്കം എന്ന ചിത്രം വെള്ളിയാഴ്ച തിയറ്ററുകളിൽ എത്തുകയാണ്. ജൂ‍ഡ് ആന്റണി സംവിധാനം ചെയ്യുന്ന ചിത്രം ഒരു ഫാമിലി ത്രില്ലറാണ്. പ്രൊമോഷൻ പരിപാടികളിൽ പങ്കെടുത്ത വിസ്മയ താരപുത്രി എന്ന ജാഡയില്ലാതെ എല്ലാവരുമായും കൂളായി സംസാരിക്കുന്നത് കണ്ട് കയ്യടിക്കുകയാണ് സോഷ്യൽ മീഡിയ ഉപയോക്താക്കൾ. ഇപ്പോഴിതാ വിസ്മയെ പ്രശംസിച്ചും ആശംസകൾ അറിയിച്ചും എത്തിയിരിക്കുകയാണ് എഴുത്തുകാരി ശാരദക്കുട്ടി. വിസ്മയ കൂട്ടിലിട്ടു വളർത്തപ്പെട്ട പെൺകുട്ടിയല്ല. ആർജ്ജവവും അഭിപ്രായവും ഉള്ള വ്യക്തിയാണ്. ലോകപരിചയവും വിശാലമായ കാഴ്ചപ്പാടുകളും ഉണ്ടെന്നും ശാരദക്കുട്ടി പറയുന്നു. […]
Read more

ബൗഷർ- ആമിറാത്ത് പാതയിൽ ജബൽ സ്ട്രീറ്റ് പൂർണമായി അടച്ചു

മസ്കത്ത്: ബൗഷറിൽ നിന്നും ആമിറാത്തിലേക്ക് പോകുന്ന അൽ ജബൽ സ്ട്രീറ്റ് ( ആമിറാത് പാസ്) പൂർണമായി അടച്ചതായി മസ്കത്ത് മുനിസിപ്പാലിറ്റി അറിയിച്ചു. റോയൽ ഒമാൻ പൊലിസുമായി സഹകരിച്ചാണ് ഈ താൽക്കാലിക നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്. മലനിരകളിൽ നിന്നും റോഡിലേക്ക് പതിച്ച വലിയ പാറക്കല്ലുകൾ നീക്കുന്നതുമായി ബന്ധപ്പെട്ട ജോലികൾ പൂർത്തിയാക്കുന്നതിനാണ് ഈ റൂട്ട് അടച്ചിടുന്നത്. ആഗസ്റ്റ് എട്ടിന് വൈകുന്നേരം വരെ ഈ റോഡ് പൂർണമായും അടച്ചിടുമെന്ന് അധികൃതർ വ്യക്തമാക്കി. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ഈ പാതയിൽ ഭാഗിക ഗതാഗത നിയന്ത്രണം […]
Read more

ലക്ഷദ്വീപിലെ പണ്ടാരഭൂമി ഏറ്റെടുക്കാനുള്ള നീക്കത്തിൽ കേന്ദ്രത്തിന് തിരിച്ചടി

കൊച്ചി: ലക്ഷദ്വീപിലെ പണ്ടാര ഭൂമി ഏറ്റെടുക്കാനുള്ള നീക്കത്തില്‍ കേന്ദ്ര സര്‍ക്കാരിനും ലക്ഷദ്വീപ് ഭരണകൂടത്തിനും കനത്ത തിരിച്ചടി. പണ്ടാരഭൂമി ഏറ്റെടുക്കാനുള്ള ലക്ഷദ്വീപ് ഭരണകൂടത്തിന്റെ ഉത്തരവ് ഹൈക്കോടതി റദ്ദാക്കി. പണ്ടാരഭൂമിയുടെ സര്‍വ്വേയും ഭൂമിയുടെ പുനര്‍ വര്‍ഗ്ഗീകരണവും ജസ്റ്റിസ് ടി ആര്‍ രവി അധ്യക്ഷനായ സിംഗിള്‍ ബെഞ്ച് തടഞ്ഞു.ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേഷന്റെ നടപടി ചോദ്യം ചെയ്ത് ദ്വീപ് നിവാസികള്‍ നല്‍കിയ ഹര്‍ജികളിലാണ് ഹൈക്കോടതിയുടെ സുപ്രധാന വിധി. ടൂറിസം ആവശ്യങ്ങള്‍ക്കും മറ്റ് നിര്‍മ്മാണങ്ങള്‍ക്കുമായി തദ്ദേശവാസികളുടെ കൈവശം ഉണ്ടായിരുന്ന ഭൂമി ഏറ്റെടുക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ നീക്കത്തിനാണ് […]
Read more

Recent News