Category: latest

സംസ്ഥാനത്തെ നാല് ഡാമുകൾ തുറന്നു

തിരുവനന്തപുരം: നീരൊഴുക്ക് ശക്തമായതിനെ തുടർന്ന് ഇടുക്കി ജില്ലയിലെ കല്ലാർകുട്ടി, ലോവർപെരിയാർ, തൃശ്ശൂർ ജില്ലയിലെ പെരിങ്ങൽകുത്ത്, കോഴിക്കോട് ജില്ലയിലെ കുറ്റ്യാടി ഡാമുകൾ തുറന്നു. ഡാമുകളിൽ നിന്ന് നിയന്ത്രിതമായ അളവിൽ വെള്ളം പുറത്തുവിടുന്നുണ്ട്. കല്ലാർകുട്ടി അണക്കെട്ടിൽ നിന്ന് സെക്കൻഡിൽ 45 ഘന അടി വെള്ളമാണ് പുറത്തേക്കൊഴുക്കുന്നത്. ലോവർ പെരിയാറിൽ നിന്ന് സെക്കൻഡിൽ 24 ഘനയടി വെള്ളവും പെരിങ്ങൽകുത്തിൽ നിന്ന് 178.55, കുറ്റ്യാടി ഡാമിൽ നിന്ന് 13.80 ഘനയടി വെള്ളവുമാണ് പുറത്തേക്കൊഴുക്കുന്നത്. ഈ അണക്കെട്ടുകളിൽ നേരത്തെ റെഡ് അലർട്ട് പ്രഖ്യാപിച്ചിരുന്നു.
Read more

ക്യാമ്പിൽ നിന്ന് മാറിയേ പറ്റൂ

കണ്ണൂർ : പാണ്ടനാട് മാടവന കത്തോലിക്കാ പള്ളിയിൽ പ്രവർത്തിക്കുന്ന ദുരിതാശ്വാസ ക്യാമ്പിൽ വെള്ളം കയറി. ക്യാമ്പിലുള്ള ആളുകളെ ഒഴിപ്പിക്കേണ്ട അവസ്ഥയെന്നനാണ് റിപ്പോർട്ട്. പള്ളി കെട്ടിടത്തിന്റെ താഴത്തെ നിലയിൽ വെള്ളം കയറിയതിനെ തുടർന്ന് അവിടെയുള്ള രോഗികളെയും സ്ത്രീകളെയും സുരക്ഷിത സ്ഥാനത്തേക്ക് മാറ്റാൻ ശ്രമങ്ങൾ നടക്കുകയാണ്. തലേദിവസം വൈകുന്നേരത്തോടെയാണ് വീടുകളിൽ വെള്ളം കയറിയതിനെ തുടർന്ന് ക്യാമ്പിലെത്തിയതെന്നും, എന്നാൽ രാത്രിയോടെ ക്യാമ്പിലും വെള്ളം ഉയർന്നുവെന്നും അന്തേവാസികൾ പറയുന്നു. നിലവിൽ ഭക്ഷണം പാകം ചെയ്യാൻ പോലും സാധിക്കാത്ത സാഹചര്യമാണുള്ളത്. തുടക്കത്തിൽ ക്യാമ്പിൽ 40-ഓളം […]
Read more

10 ജില്ലകളിൽ ഓറഞ്ച് അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം. പുതുക്കിയ മഴ മുന്നറിയിപ്പ് പ്രകാരം 10 ജില്ലകളിൽ ഓറഞ്ച് അലർട്ട് ആണ് പുറപ്പെടുവിച്ചിരിക്കുന്നത്. കനത്ത മഴ തുടരുമെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പിൻ്റെ മുന്നറിയിപ്പ്. പത്തനംതിട്ട, കോട്ടയം, ആലപ്പുഴ, ഇടുക്കി, എറണാകുളം, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് എന്നീ ജില്ലകളിലാണ് ഓറഞ്ച് അലർട്ട്. മറ്റു ജില്ലകളിൽ യെല്ലോ അലർട്ട് ആണ്. അതേസമയം, നാളെ 10 ജില്ലകളിലും യെല്ലോ അലർട്ട് ആണ് പുറപ്പെടുവിച്ചിരിക്കുന്നത്. നിലവിൽ പത്തനംതിട്ട, കോട്ടയം, ആലപ്പുഴ, ഇടുക്കി ജില്ലകളിൽ […]
Read more

സർക്കാരിന് വീഴ്ചയുണ്ടായി ; മുഖ്യമന്ത്രിയുടെ നിലപാടിനെ വിമര്‍ശിച്ച് ദേശാഭിമാനി മുഖപ്രസംഗം

തിരുവനന്തപുരം: മഴ കനക്കുമ്പോള്‍ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളിലും അലേര്‍ട്ടുകള്‍ നല്‍കുന്നതിലും സര്‍ക്കാരിന് വീഴ്ചയുണ്ടായെന്ന് സിപിഐഎം മുഖപത്രമായ ദേശാഭിമാനിയില്‍ വിമര്‍ശനം. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ നാഥനില്ലാത്ത അവസ്ഥയാണെന്നും വിമർശനം. വ്യാപക മഴക്കെടുതിയുണ്ടായ ദിവസം മുഖ്യമന്ത്രി വിവിധ ജില്ലകളില്‍ തന്റെ സ്വകാര്യ പരിപാടികളില്‍ പങ്കെടുക്കുകയായിരുന്നെന്ന് മുഖപ്രസംഗം വിമർശിച്ചു. കഴിഞ്ഞ ദിവസം പെയ്ത ശക്തമായ മഴയും ദുരന്തങ്ങളും സംബന്ധിച്ച വിശദാംശങ്ങള്‍ മാധ്യമങ്ങളുമായി പങ്കിടാന്‍ പോലും മുഖ്യമന്ത്രി വി ഡി സതീശന്‍ വിസമ്മതിച്ചു. മഴക്കാലത്തിന് മുന്നോടിയായുള്ള ശുചീകരണ പ്രവര്‍ത്തനങ്ങളും താളം തെറ്റി. ഇത്തരമൊരു സാഹചര്യത്തില്‍ […]
Read more

മലങ്കര ഡാമിന്റെ ഷട്ടറുകൾ കൂടുതൽ ഉയർത്തും; തൊടുപുഴ, മൂവാറ്റുപുഴ ആറുകളുടെ തീരത്ത് ജാഗ്രത നിർദേശം നൽകി

ഇടുക്കി: ഇടുക്കിയിൽ മഴ ശക്തമായി തുടരുന്ന സാഹചര്യത്തിൽ മലങ്കര ഡാമിന്റെ ഷട്ടറുകൾ കൂടുതൽ ഉയർത്തും. കൂടുതൽ വെള്ളമൊഴുക്കി വിടുന്ന സാഹചര്യത്തിൽ തൊടുപുഴ, മൂവാറ്റുപുഴ ആറുകളുടെ തീരത്ത് ജാഗ്രത നിർദേശം നൽകിയിട്ടുണ്ട്. ഒന്നര മീറ്റർ വരെയാണ് ഘട്ടം ഘട്ടമായി ഷട്ടറുകൾ ഉയർത്തുക. തൊടുപുഴയാറിൽ ജലനിരപ്പ് ഉയർന്നതോടെ, മൂവാറ്റുപുഴയിലും ജാഗ്രത നിർദേശം നൽകി. ഇവിടങ്ങളിലെ ആളുകളെ നേരത്തെ തന്നെ മാറ്റിപ്പാർപ്പിച്ചിരുന്നു. ഇലാഹിയ നഗർ,കൊച്ചങ്ങാടി എന്നിവിടങ്ങളിലാണ് വെള്ളക്കെട്ട് രൂപപ്പെട്ടത്. ഇന്നലെ വെള്ളം ഇറങ്ങിയതോടെ ശുചീകരിച്ച് താമസത്തിന് തയ്യാറെടുക്കുന്നതോടെയാണ് വീണ്ടും വെള്ളം കയറിയത്. […]
Read more

വിരുന്നിൽ മുഖ്യമന്ത്രി, വി. ഡി. സതീശൻ പിണറായി വിജയനെ മാതൃകയാക്കണമെന്ന് വി ശിവൻകുട്ടി

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ ദുരിതം വിതയ്ക്കുമ്പോൾ മുഖ്യമന്ത്രി വി.ഡി സതീശൻ യൂത്ത് ലീഗ് നേതാവിന്റെ വിരുന്നിൽ പങ്കെടുത്തതിൽ രൂക്ഷവിമർശനവുമായി മുൻമന്ത്രി വി ശിവൻകുട്ടി. ജനങ്ങൾ ഭീതിയിലും നിരാശയിലും കഴിയുമ്പോൾ അടിയന്തര പ്രാധാന്യമുള്ള ഔദ്യോഗിക കടമകൾ കാറ്റിൽപ്പറത്തി വിഭവസമൃദ്ധമായ വിരുന്നുകളിൽ മുഴുകുകയാണ് മുഖ്യമന്ത്രി. വ്യക്തിപരമായ സൽക്കാരങ്ങൾക്കും താല്പര്യങ്ങൾക്കും മുൻഗണന നൽകുന്ന ഈ സമീപനം പദവിക്ക് നിരക്കുന്നതല്ല. മുഖ്യമന്ത്രിയുടെ നടപടി ‘റോം കത്തിയെരിയുമ്പോൾ നീറോ വീണമീട്ടുന്നതിന്’ തുല്യമാണ്. ദുരന്തനിവാരണ പ്രവർത്തനങ്ങൾക്ക് നേരിട്ട് മേൽനോട്ടം വഹിക്കാനുള്ള ആർജ്ജവമാണ് ഒരു ഭരണാധികാരി കാണിക്കേണ്ടതെന്ന് […]
Read more

ഡാമുകളില്‍ ജലനിരപ്പ് ക്രമാതീതമായി ഉയര്‍ന്നിട്ടില്ല, ആശങ്ക വേണ്ട : മന്ത്രി എ പി അനില്‍കുമാര്‍

തിരുവനന്തപുരം: സംസ്ഥാനത്ത് കനത്തമഴയുമായി ബന്ധപ്പെട്ട് കഴിഞ്ഞ മണിക്കൂറുകളില്‍ അനിഷ്ട സംഭവങ്ങളൊന്നും ഉണ്ടായില്ലെന്ന് റവന്യൂ വകുപ്പ് മന്ത്രി എ പി അനില്‍ കുമാര്‍ അറിയിച്ചു. രാത്രിയുടനീളം ഉദ്യോഗസ്ഥരും സര്‍ക്കാരും സ്ഥിതിഗതികള്‍ വിലയിരുത്തി വരികയായിരുന്നുവെന്നും ഇപ്പോഴും മഴയുണ്ടെങ്കിലും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും മന്ത്രി പറഞ്ഞു. മഴ ശമിച്ചിട്ടില്ലെങ്കിലും പൊതുവില്‍ ആശ്വാസമാണ് ഉള്ളതെന്നും പ്രയാസങ്ങളില്ലാത്ത രാത്രിയാണ് കടന്നുപോയതെന്നും വെള്ളം ഇറങ്ങിത്തുടങ്ങുകയാണെന്നും മന്ത്രി പറഞ്ഞു. അണക്കെട്ടുകളുമായി ബന്ധപ്പെട്ട് ആശങ്ക വേണ്ടെന്ന് മന്ത്രി വിശദീകരിച്ചു. സാധാരണ ഇതേ സമയത്ത് ലഭിക്കുന്ന ജലനിരപ്പിനും ഒരുപാട് താഴെ മാത്രമാണ് […]
Read more

‘പത്മ ഭൂഷൺ മഹാന്മാർക്ക് നൽകാനുള്ളതാണ്, വെള്ളാപ്പള്ളി എസ്എൻഡിപിയെ ഉപയോഗിച്ച് സ്വന്തം ആവശ്യങ്ങൾ നേടുകയാണ് ’; വിമർശനമായി ഗോകുലം ഗോപാലൻ

തൃശൂർ: എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപള്ളി നടേശനെതിരെ രൂക്ഷ വിമർശനമായി ശ്രീനാരായണ സഹോദര ധർമവേദി ചെയർമാൻ ഗോകുലം ഗോപാലൻ. വെള്ളാപ്പള്ളി നടേശൻ എസ്എൻഡിപിയെ ഉപയോഗിച്ച് സ്വന്തം ആവശ്യങ്ങൾ നേടുകയാണ്. പണവും അധികാര സ്വാധീനവും ഉപയോഗിച്ച് വെള്ളാപ്പള്ളി കസേര നിലനിർത്തുകയാണെന്നും ഗോകുലം ഗോപാലൻ വിമർശിച്ചു. ഗുരുദേവൻ പറഞ്ഞ സത്യം ധർമ്മം എസ്എൻഡിപിയിൽ പുലരുന്നില്ല. പത്മ ഭൂഷൺ മഹാന്മാർക്ക് നൽകാനുള്ളതാണ്. സമൂഹത്തിനു വേണ്ടി പ്രവർത്തിക്കുന്ന പ്രതിഭകൾക്ക് നൽകേണ്ടതാണ് പത്മ പുരസ്‌കാരം. ദുഷ്ട രാജാവായ വെള്ളാപ്പള്ളിക്ക് പത്മ പുരസ്‌കാരം നൽകിയത് […]
Read more

ഇൻഡൊനീഷ്യയിൽ യാത്രാ കപ്പലിന് തീപ്പിടിച്ചു; 41 പേരെ കാണാതായി, അഞ്ച് മരണം

ജക്കാർത്ത: ഇൻഡൊനീഷ്യയിൽ ഫെറിക്ക് തീപ്പിടിച്ച് അഞ്ച് പേർ മരിച്ചു. ഏകദേശം 250 യാത്രക്കാരും ജീവനക്കാരുമായി സഞ്ചരിച്ചിരുന്ന കെഎംപി മുത്യാര സെൻസോസ- 2 എന്ന കപ്പലിനാണ് തീപ്പിടിച്ചത്. അപകടത്തിൽ 41 പേരെ കാണാതായതായി രാജ്യത്തെ തിരച്ചിൽ-രക്ഷാ ഏജൻസി അറിയിച്ചു. ഇൻഡൊനീഷ്യയിലെ മധുര ദ്വീപിന് സമീപം ഞായറാഴ്ച രാവിലെയാണ് ദുരന്തമുണ്ടായത്. സുരബായയിലെ തഞ്ചുങ് പെരാക് തുറമുഖത്ത് നിന്ന് സുലവേസി ദ്വീപിലെ മകാസറിലേക്ക് പോവുകയായിരുന്നു കപ്പൽ. യാത്ര ആരംഭിച്ച് ഏതാനും മണിക്കൂറുകൾക്ക് ശേഷം ക്യാപ്റ്റൻ തീപ്പിടിത്തവിവരം അധികൃതരെ അറിയിച്ചിരുന്നു. എന്നാൽ ഇതിന് […]
Read more

ജെൻ സി സ്റ്റൈലിൽ ഫ്രണ്ട്ഷിപ്പ് ഡേ ആശംസയുമായി രാഹുൽ ഗാന്ധി

ന്യൂഡൽഹി: സൗഹൃദദിനത്തിൽ ആശംസകൾ നേർന്ന് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. ‘ജെൻ സി’ യുവാക്കൾക്കിടയിൽ ജനപ്രിയമായ കൊറിയൻ ഫിംഗർ ഹാർട്ട് ഇമോജി ഉപയോഗിച്ചാണ് രാഹുൽ ആശംസകൾ നേർന്നത്. ഫിംഗർ ഹാർട്ട് ഇമോജിയുടെ അർഥം താൻ ഇപ്പോഴാണ് പഠിച്ചതെന്ന് അദ്ദേഹം തമാശരൂപേണ കുറിച്ചു. ‘ഇപ്പോഴും ഒരു വിദ്യാർഥിയാണ്, എല്ലാ ദിവസവും പുതിയ എന്തെങ്കിലും പഠിക്കുന്നു. ഇന്നത്തെ പാഠം: ഇന്ന് സൗഹൃദ ദിനമാണ്, ഈ ചിഹ്നം ഒരു ഹൃദയമാണ്. ഏവർക്കും സൗഹൃദദിനാംശസകൾ’ എന്നായിരുന്നു അദ്ദേഹത്തിൻ്റെ ഇൻസ്റ്റഗ്രാം പോസ്റ്റ്. ദക്ഷിണ കൊറിയയിൽനിന്ന് […]
Read more

Recent News