Category: latest

ലീഗിന്റെ ആഭ്യന്തര കാര്യങ്ങളിൽ കോൺഗ്രസ് ഇടപെടാറില്ല ; മാത്യു കുഴൽനാടൻ

തിരുവനന്തപുരം: ലീഗിന്റെ ആഭ്യന്തര കാര്യങ്ങളിൽ കോൺഗ്രസ് ഇടപെടാറില്ലെന്നും, തിരിച്ചും അങ്ങനെതന്നെ ആകണമെന്നും മാത്യു കുഴൽനാടൻ. കോൺ​ഗ്രസിന്റെ മുഖ്യമന്ത്രി ചർച്ചയിൽ വി ഡി സതീശനെ മുസ്ലിം ലീഗ് പിന്തുണച്ചതിനെതിരെയാണ് മാത്യു കുഴൽനാടന്റെ പ്രതികരണം. മുസ്ലിം ലീഗിന്റെ ആഭ്യന്തര കാര്യങ്ങളിൽ കോൺഗ്രസ് ഇടപെടാറില്ല. തിരിച്ചും അങ്ങനെയാകണമെന്ന് മാത്യു കുഴൽനാടൻ മാധ്യമങ്ങളോട് പ്രതികരിച്ചു. മാത്രമല്ല, രാഷ്ട്രീയമായി മുസ്ലിം ലീഗിന് എപ്പോഴൊക്കെ ആക്രമം നേരിട്ടിട്ടുണ്ടോ അപ്പോഴൊക്കെ കോൺഗ്രസ് ഒപ്പം ഉണ്ടായിരുന്നു. അതുകൊണ്ട് തന്നെ പരസ്പര ധാരണയോടുകൂടി മുന്നോട്ട് പോകണമെന്നും മാത്യു കുഴൽനാടൻ പറഞ്ഞു. […]
Read more

പശ്ചിമ ബംഗാളിൽ മമത ബാനർജിയുടെ വിശ്വസ്തർ അടക്കം രാജിവെച്ചു

കൊൽക്കത്ത: പശ്ചിമ ബംഗാളിൽ കനത്ത തിരിച്ചടി നേരിട്ടതിനു പിന്നാലെ മമത ബാനർജിയുടെ ഏറ്റവും വിശ്വസ്തരായ മുതിർന്ന ഉദ്യോഗസ്ഥർ സ്ഥാനമൊഴിഞ്ഞു. സംസ്ഥാനത്തെ മുൻ ചീഫ് സെക്രട്ടറിമാരായ എച്ച്.കെ. ദ്വിവേദി, ആലാപൻ ബന്ദോപാധ്യായ എന്നിവരാണ് മുഖ്യ ഉപദേശക സ്ഥാനങ്ങൾ രാജിവെച്ചത്. മമതയുടെ പ്രിൻസിപ്പൽ സെക്രട്ടറി മനോജ് പന്ത്, സാമ്പത്തിക വിദഗ്ധനായ അഭിരൂപ് സർക്കാർ എന്നിവരും രാജിവെച്ചു. അതേസമയം അഡ്വക്കേറ്റ് ജനറൽ കിഷോർ ദത്ത നേരത്തെ തന്നെ ഗവർണർക്ക് രാജി സമർപ്പിച്ചിരുന്നു. മമത ബാനർജിയുടെ ഭരണത്തിൽ വലിയ സ്വാധീനമുണ്ടായിരുന്ന ഐഎഎസ് ഉദ്യോഗസ്ഥരാണ് […]
Read more

LDF എന്തുകൊണ്ട് തോറ്റു?

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിൽ ഇടതുമുന്നണി നേരിട്ട കനത്ത തോൽവിയിൽ പ്രതികരിച്ച് തിരുവമ്പാടി എൽഡിഎഫ് സ്ഥാനാർത്ഥി ലിൻറോ ജോസഫ്. ജനങ്ങൾക്ക് സ്വീകാര്യമല്ലാത്ത എന്തോ ഒന്ന് ഭരണത്തിൽ സംഭവിച്ചെന്നും ഇക്കാര്യം പരിശോധനയിലൂടെ കണ്ടെത്തി തിരുത്തണമെന്നും മുൻ എംഎൽഎ കൂടിയായ ലിൻറോ ജോസഫ് പ്രതികരിച്ചു. പാർട്ടി പ്രവർത്തകർക്ക് പൊതുജനങ്ങളുമായുളള ദൈനംദിന ബന്ധം നഷ്ടപ്പെട്ടതും തിരിച്ചടിക്ക് കാരണമായെന്നും തുടർച്ചയായ ഭരണവും ജനങ്ങളുമായുളള ബന്ധത്തിൽ കുറവ് വരുത്തിയിട്ടുണ്ടാകാമെന്നും സിപിഎം ജില്ലാ കമ്മിറ്റി അംഗം കൂടിയായ ലിൻറോ ജോസഫ് പറഞ്ഞു. വോട്ടെണ്ണലിന് ശേഷം ഒരുപാട് ആളുകൾ […]
Read more

ലീഗ് നേതാക്കൾ തലസ്ഥാനത്തേക്ക്

തിരുവനന്തപുരം: കോൺ​ഗ്രസിലെ മുഖ്യമന്ത്രിപ്പോരിൽ ഘടകകക്ഷി നേതാക്കളുടെ അഭിപ്രായം തേടാൻ എഐസിസി നിരീക്ഷകർ. ഘടകകക്ഷി നേതാക്കളുമായി നിരീക്ഷകർ ചർച്ച നടത്തും. ഇന്ന് വൈകുന്നേരം നാലരക്കാണ് ചർച്ച നടക്കുക. ഇതിനായി ലീഗ് നേതാക്കൾ അടക്കം തലസ്ഥാനത്തേക്ക് പുറപ്പെട്ടതയാണ് റിപ്പോർട്ട്. നേരത്തെ, വിഡി സതീശന് മുസ്ലിം ലീ​ഗ് സംസ്ഥാന അധ്യക്ഷൻ സാദിഖലി തങ്ങൾ പിന്തുണ പ്രഖ്യാപിച്ചെങ്കിലും ചർച്ചയായതോടെ മയപ്പെടുത്തിയിരുന്നു. അതിനിടെ സതീശന് പിന്തുണയുമായി മുസ്ലീം ലീഗ് നേതാവും എംഎൽഎയുമായ കെ എം ഷാജി രം​ഗത്തെത്തി. പ്രതിപക്ഷ നേതൃ സ്ഥാനത്തേക്ക് വി ഡി […]
Read more

തോൽ‌വിയിൽ പ്രതികരിച്ച് തിരുവമ്പാടി എൽഡിഎഫ് സ്ഥാനാർത്ഥി ലിന്റോ ജോസഫ്

കോഴിക്കോട്: നിയമസഭാ തെരഞ്ഞെടുപ്പിൽ എൽഡിഎഫ് സർക്കാരിന് നേരിടേണ്ടിവന്ന തോൽ‌വിയിൽ പ്രതികരിച്ച് തിരുവമ്പാടി എൽഡിഎഫ് സ്ഥാനാർത്ഥി ലിന്‍റോ ജോസഫ്. ജനങ്ങൾക്ക് സ്വീകാര്യമല്ലാത്ത എന്തോ ഒന്ന് ഭരണത്തിൽ സംഭവിച്ചെന്നും, അതെന്തെന്നത് പരിശോധനയിലൂടെ കണ്ടെത്തി തിരുത്തണമെന്നും ലിന്‍റോ ജോസഫ് പറഞ്ഞു. തുടർച്ചയായ ഭരണവും ജനങ്ങളുമായുളള ബന്ധത്തില്‍ കുറവ് വരുത്തിയിട്ടുണ്ടാകാമെന്നും സിപിഎം ജില്ലാ കമ്മിറ്റി അംഗം കൂടിയായ ലിന്‍റോ ജോസഫ് പറയുന്നു. മാത്രമല്ല, പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് പൊതുജനങ്ങളുമായുളള ദൈനംദിന ബന്ധം നഷ്ടപ്പെട്ടതായും ഇത് തിരിച്ചടിക്ക് കാരണമായെന്നും അദ്ദേഹം പറഞ്ഞു. തിരുവമ്പാടി യുഡിഎഫിന് അനുകൂലമായ […]
Read more

ലൈംഗിക അതിക്രമ കേസ്: ജാമ്യ വ്യവസ്ഥയിൽ ഇളവ് തേടി രഞ്ജിത്ത്

കൊച്ചി: ലൈഗിക അതിക്രമ കേസിൽ ഉപാധികളോടെ ജാമ്യം ലഭിച്ച സംവിധായകൻ രഞ്ജിത്ത് ഇപ്പോൾ ജാമ്യ വ്യവസ്ഥയിൽ ഇളവ് തേടി കോടതിയെ സമീപിച്ചിരിക്കുകയാണ്. എറണാകുളം ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ ഹർജി നൽകി. എറണാകുളം ജില്ല വിട്ട് പുറത്ത് പോകാൻ അനുവദിക്കണമെന്നാണ് ഹർജിയിലെ ആവശ്യം. ചികിത്സ ഉൾപ്പെടെയുള്ള ആവശ്യങ്ങൾ ചൂണ്ടിക്കാണിച്ചാണ് ഹർജി നൽകിയിരിക്കുന്നത്. രഞ്ജിത്തിന്റെ അപേക്ഷയിൽ കോടതി പൊലീസിനോട് മറുപടി തേടി. എറണാകുളം ജില്ല വിട്ടു പോകരുതെന്ന് അടക്കം കർശന ഉപാധിയോടെയാണ് യുവനടിയോട് ലൈംഗിക അതിക്രമം നടത്തിയ […]
Read more

‘ജയിക്കില്ലെന്ന് എല്ലാവർക്കും അറിയാമായിരുന്നു’; പേരാവൂരിൽ നിർബന്ധിച്ച് മത്സരിപ്പിച്ചെന്ന് കെ.കെ ശെെലജ

കണ്ണൂര്‍: നിയമസഭാ തെരഞ്ഞെടുപ്പിൽ പേരാവൂരില്‍ മത്സരിപ്പിച്ചതില്‍ CPIM സംസ്ഥാന സെക്രട്ടറിയേറ്റില്‍ കടുത്ത അതൃപ്തി അറിയിച്ച് കെ. കെ ശൈലജ. മത്സരിക്കാന്‍ താല്‍പര്യമില്ലാതിരുന്നിട്ടും തന്നെ നിര്‍ബന്ധിച്ച് മത്സരിപ്പിച്ചുവെന്നും ജയിക്കില്ലെന്ന് എല്ലാവര്‍ക്കും അറിയാമായിരുന്നുവെന്നുമാണ് ശൈലജ സെക്രട്ടറിയേറ്റില്‍ അഭിപ്രായപ്പെട്ടത്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ മട്ടന്നൂരില്‍ നിന്നും വന്‍ ഭൂരിപക്ഷത്തോടെ വിജയിച്ച കെ. കെ ശൈലജയ്ക്ക് ഇത്തവണ പേരാവൂരില്‍ സിപിഐഎം കോട്ടകളില്‍ നിന്നുള്ള വോട്ട് പോലും ലഭിച്ചിരുന്നില്ല പായത്ത് 1500 വോട്ടിന്റെ ഭൂരിപക്ഷം പോലും കെ. കെ ശൈലജയ്ക്ക് ലഭിച്ചില്ല. ഇവിടെ നിന്നും […]
Read more

തമിഴ്‌നാട്ടില്‍ സത്യപ്രതിജ്ഞ നാളെ ഇല്ല

ചെന്നൈ: തമിഴ്‌നാട്ടില്‍ ഏറ്റവും വലിയ ഒറ്റകക്ഷിയായ വി ടിവികെയ്ക്ക് തിരിച്ചടി. കോണ്‍ഗ്രസ് പിന്തുണ പ്രഖ്യാപിച്ചതിന് പിന്നാലെ ഗവര്‍ണറെ കണ്ട് സര്‍ക്കാര്‍ രൂപീകരണ അവകാശവാദം ഉന്നയിച്ച വിജയ്ക്ക് ഭൂരിപക്ഷമില്ലെന്ന് ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കര്‍ അറിയിച്ചിരിക്കുകയാണ്. കേവല ഭൂരിപക്ഷം ഉറപ്പാക്കാന്‍ 118 എംഎല്‍എമാരുടെ കത്ത് നല്‍കണമെന്ന നിലപാടിലാണ് ഗവര്‍ണര്‍. കോണ്‍ഗ്രസ് പിന്തുണക്ക് പിന്നാലെ 113 എം എല്‍ എമാര്‍ ഒപ്പിട്ട കത്താണ് വിജയും ടി വി കെ പാര്‍ട്ടിയും നല്‍കിയത്. എന്നാല്‍ 234 അംഗ നിയമസഭയില്‍ 118 എന്ന മാന്ത്രിക […]
Read more

പഞ്ചാബിലെ ഇരട്ട സ്ഫോടനം: അന്വേഷണം ആരംഭിച്ച് എൻഐഎ

അമൃത്സർ : പഞ്ചാബിലെ ഇരട്ട സ്ഫോടനത്തിൽ അന്വേഷണം ആരംഭിച്ച് എൻഐഎ. അന്വേഷണ ഉദ്യോഗസ്ഥർ സ്ഫോടന സ്ഥലം സന്ദർശിച്ചു. സ്ഫോടനം നടന്ന അമൃത്സറിൽ ഫോറൻസിക് തെളിവുകളടക്കം എൻഐഎ സംഘം ശേഖരിക്കും. ജലന്ധറിലെ സ്ഫോടനത്തിൽ പരിക്കേറ്റ ഡെലിവറി ജീവനക്കാരനെ അന്വേഷണസംഘം ചോദ്യം ചെയ്യും. സംഭവസ്ഥലത്തുനിന്ന് ഫൊറൻസിക് സയൻസ് ലബോറട്ടറി സംഘം ശേഖരിച്ച സാംപിളുകൾ വിശദ പരിശോധനയ്ക്കായി അയച്ചു. സ്ഫോടനത്തിൻ്റെ പശ്ചാത്തലത്തിൽ അമൃത്സറിൽ സുരക്ഷ ശക്തമാക്കി. വിവിധ മേഖലകളിൽ സഞ്ചാരം നിയന്ത്രിച്ച് നിരീക്ഷണം നടത്തും. ജലന്ധറിലെ സ്ഫോടനത്തിൻ്റെ ഉത്തരവാദിത്തം ഖലിസ്ഥാൻ ലിബറേഷൻ […]
Read more

ജിദ്ദ വിമാനത്താവളം സന്ദർശിച്ച് ഹജ്ജ്- ഉംറ മന്ത്രി

റിയാദ് : ജിദ്ദ വിമാനത്താവളത്തിൽ സന്ദർശനം നടത്തി ഹജ്ജ്- ഉംറ മന്ത്രി. ഹജ്ജ് സീസണിന് മുന്നോടിയായി തീർഥാടകരെ സ്വീകരിക്കുന്നതിനുള്ള സജ്ജീകരണങ്ങൾ വിലയിരുത്താൻ ഹജ്ജ് ഉംറ മന്ത്രി ഡോ. തൗഫീഖ് അൽ റബീഅ ജിദ്ദ കിങ് അബ്ദുൽ അസീസ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ നേരിട്ടെത്തി. തീർഥാടകരുടെ ആഗമനം സുഗമമാക്കുന്നതിനും നടപടിക്രമങ്ങൾ വേഗത്തിലാക്കുന്നതിനും നടപ്പാക്കിയ പ്രവർത്തനങ്ങളാണ് ഹജ്ജ് ഉംറ മന്ത്രി വിലയിരുത്തിയത്. മാത്രമല്ല, തീർഥാടകർ വിമാനം ഇറങ്ങിയത് മുതൽ അവരുടെ താമസസ്ഥലങ്ങളിലേക്ക് പുറപ്പെടുന്നത് വരെയുള്ള നടപടികൾ എത്രത്തോളം ലളിതമാണെന്ന് മന്ത്രി നേരിട്ട് […]
Read more

Recent News