കൊൽക്കത്ത: പശ്ചിമ ബംഗാളിൽ കനത്ത തിരിച്ചടി നേരിട്ടതിനു പിന്നാലെ മമത ബാനർജിയുടെ ഏറ്റവും വിശ്വസ്തരായ മുതിർന്ന ഉദ്യോഗസ്ഥർ സ്ഥാനമൊഴിഞ്ഞു. സംസ്ഥാനത്തെ മുൻ ചീഫ് സെക്രട്ടറിമാരായ എച്ച്.കെ. ദ്വിവേദി, ആലാപൻ ബന്ദോപാധ്യായ എന്നിവരാണ് മുഖ്യ ഉപദേശക സ്ഥാനങ്ങൾ രാജിവെച്ചത്. മമതയുടെ പ്രിൻസിപ്പൽ സെക്രട്ടറി മനോജ് പന്ത്, സാമ്പത്തിക വിദഗ്ധനായ അഭിരൂപ് സർക്കാർ എന്നിവരും രാജിവെച്ചു. അതേസമയം അഡ്വക്കേറ്റ് ജനറൽ കിഷോർ ദത്ത നേരത്തെ തന്നെ ഗവർണർക്ക് രാജി സമർപ്പിച്ചിരുന്നു.
മമത ബാനർജിയുടെ ഭരണത്തിൽ വലിയ സ്വാധീനമുണ്ടായിരുന്ന ഐഎഎസ് ഉദ്യോഗസ്ഥരാണ് രാജിവെച്ച് സ്ഥാനമൊഴിഞ്ഞത്. വരും ദിവസങ്ങളിൽ തൃണമൂൽ സർക്കാരിൻ്റെ ഭാഗമായി പ്രവർത്തിച്ചിരുന്ന നിരവധി ഉദ്യോഗസ്ഥരും സ്ഥാനമൊഴിഞ്ഞേക്കും. അതേസമയം, പരാജയപ്പെട്ടെങ്കിലും രാജിവെയ്ക്കില്ലെന്നും, പ്രതിപക്ഷ നിരയെ ശക്തിപ്പെടുത്തുമെന്നുമാണ് മമത ബാനർജി പ്രഖ്യാപിച്ചിരിക്കുന്നത്. പശ്ചിമ ബംഗാളിൽ രാഷ്ട്രപതി ഭരണം പ്രഖ്യാപിക്കട്ടെയെന്നാണ് മമത ബാനർജിയുടെ നിലപാട് .
പശ്ചിമ ബംഗാളിൽ മമത ബാനർജിയുടെ വിശ്വസ്തർ അടക്കം രാജിവെച്ചു