തിരുവനന്തപുരം: ലീഗിന്റെ ആഭ്യന്തര കാര്യങ്ങളിൽ കോൺഗ്രസ് ഇടപെടാറില്ലെന്നും, തിരിച്ചും അങ്ങനെതന്നെ ആകണമെന്നും മാത്യു കുഴൽനാടൻ. കോൺഗ്രസിന്റെ മുഖ്യമന്ത്രി ചർച്ചയിൽ വി ഡി സതീശനെ മുസ്ലിം ലീഗ് പിന്തുണച്ചതിനെതിരെയാണ് മാത്യു കുഴൽനാടന്റെ പ്രതികരണം. മുസ്ലിം ലീഗിന്റെ ആഭ്യന്തര കാര്യങ്ങളിൽ കോൺഗ്രസ് ഇടപെടാറില്ല. തിരിച്ചും അങ്ങനെയാകണമെന്ന് മാത്യു കുഴൽനാടൻ മാധ്യമങ്ങളോട് പ്രതികരിച്ചു. മാത്രമല്ല, രാഷ്ട്രീയമായി മുസ്ലിം ലീഗിന് എപ്പോഴൊക്കെ ആക്രമം നേരിട്ടിട്ടുണ്ടോ അപ്പോഴൊക്കെ കോൺഗ്രസ് ഒപ്പം ഉണ്ടായിരുന്നു. അതുകൊണ്ട് തന്നെ പരസ്പര ധാരണയോടുകൂടി മുന്നോട്ട് പോകണമെന്നും മാത്യു കുഴൽനാടൻ പറഞ്ഞു. പാർട്ടി തീരുമാനിക്കുന്ന ആൾ മുഖ്യമന്ത്രിയാകുമെന്നും കോൺഗ്രസിൽ അഭിപ്രായ ഭിന്നതയില്ലെന്നും അദ്ദേഹം വ്യക്തമാക്കി. വിജയം ആരും മറക്കരുത്. ഏറ്റവും നീതിയുക്തവും ജനാധിപത്യവുമായ തീരുമാനം ഉണ്ടാകുനെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Related Posts
നിയമസഭാ കയ്യാങ്കളി കേസ്; വനിതാ എംഎൽഎമാരെ കയ്യേറ്റം ചെയ്തെന്ന കേസ് റദ്ദാക്കി
തിരുവനന്തപുരം: നിയമസഭാ കയ്യാങ്കളി കേസിൽ സിപിഎമ്മിന് തിരിച്ചടി. നിയമസഭയിൽ വനിതാ എംഎൽഎമാരെ കൈയേറ്റം ചെയ്തെന്ന് ആരോപിച്ച് യുഡിഎഫ് എംഎൽഎമാർക്കെതിരെ നൽകിയ…
ദസറ, പൂജ തിരക്ക്: കേരളത്തിലേക്ക് രണ്ട് പ്രത്യേക ട്രെയിനുകൾ; ടിക്കറ്റ് ബുക്കിങ് നാളെ മുതൽ
തിരുവനന്തപുരം: ദസറ, പൂജ ഉത്സവങ്ങളോടനുബന്ധിച്ചുള്ള യാത്രക്കാരുടെ തിരക്ക് കണക്കിലെടുത്ത് രണ്ട് പ്രത്യേക എക്സ്പ്രസ് ട്രെയിനുകൾ പ്രഖ്യാപിച്ച് റെയിൽവേ. തിരുവനന്തപുരം നോർത്ത്–സാന്ത്രാഗച്ചി,…
’18 വയസിന് മുകളില്‍ ഉള്ളവര്‍ ഡ്രൈവിംഗ് പഠിക്കണം’; സി പി ജോണ്‍
തിരുവനന്തപുരം: കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരിയുമായി കൂടിക്കാഴ്ച നടത്തി ഗതാഗത വകുപ്പ് മന്ത്രി സി പി ജോണ്‍.…
