Category: latest

ഇരിപ്പിടം നൽകിയതിൽ യുഡിഎഫിനോടും ജനങ്ങളോടും നന്ദി’; സന്ദീപ് വാര്യർ

കാസർകോ‍ഡ്: തൃക്കരിപ്പൂരിൽ വോട്ടർമാർക്ക് നന്ദി പറഞ്ഞ് സന്ദീപ് വാര്യർ. തന്നെക്കാണാൻ വോട്ടർമാർക്ക് ശുപാർശ കത്തിന്റെ ആവശ്യമുണ്ടാവില്ലെന്ന് സന്ദീപ് വാര്യർ. മണ്ഡലത്തിന്റെ വികസന മുരടിപ്പിനെതിരെയാണ് ജനങ്ങൾ വിധിയെഴുതിയത്. രാഷ്ട്രീയത്തിന് അതീതമായി എല്ലാവരെയും ഒന്നിച്ചു ചേർത്തുള്ള പ്രവർത്തനം ആയിരിക്കും തന്റേതെന്നും സന്ദീപ് വാര്യർ വ്യക്തമാക്കി. കാസർകോട് യുഡിഎഫിന്റെ ഭാഗമായി തനിക്കൊരു തനിക്കൊരു ഇരിപ്പിടം നൽകിയതിൽ യുഡിഎഫിനോടും തൃക്കരിപ്പൂരിലെ ജനങ്ങളോടും നന്ദിയുണ്ടെന്നും സന്ദീപ് വാര്യർ പറഞ്ഞു. തൃക്കരിപ്പൂരിൽ 83109 വോട്ട് നേടിയാണ് യുഡിഎഫ് സ്ഥാനാര്‍ത്ഥി സന്ദീപ് വാര്യര്‍ വിജയിച്ചത്.
Read more

മലപ്പുറത്ത് സർവകാല റെക്കോർഡ് തിരുത്തിക്കുറിച്ച് കുഞ്ഞാലിക്കുട്ടി

മലപ്പുറം: മലപ്പുറം മണ്ഡലത്തിലെ വമ്പൻ വിജയത്തിലൂടെ കേരള രാഷ്ട്രീയ ചരിത്രത്തിലെ സർവകാല റെക്കോർഡ് ഭൂരിപക്ഷവും സ്വന്തം പേരിലെഴുതിയിരിക്കുകയാണ് മുസ്ലിം ലീഗ് നേതാവ് പി. കെ കുഞ്ഞാലിക്കുട്ടി. കേരള നിയമസഭാ തെരഞ്ഞെടുപ്പ് ചരിത്രത്തിലെ തന്നെ ഏറ്റവും ഉയർന്ന ഭൂരിപക്ഷമായ 85,327 വോട്ടുകൾ നേടിയാണ് അദ്ദേഹം ചരിത്രം കുറിച്ചത്. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ മട്ടന്നൂർ മണ്ഡലത്തിലെ വിജയത്തിലൂടെ കെ. കെ ശൈലജ നേടിയ 60963 വോട്ടുകളുടെ റെക്കോർഡാണ് കുഞ്ഞാലിക്കുട്ടി മറികടന്നത്. 131166 വോട്ടുകളാണ് യുഡിഎഫ് സ്ഥാനാർഥിയായ കുഞ്ഞാലിക്കുട്ടി മലപ്പുറത്ത് നേടിയത്. എൽഡിഎഫ് […]
Read more

പേരാവൂരിൽ സണ്ണി ജോസഫിന് ചരിത്ര വിജയം

കണ്ണൂർ: 2026 നിയമസഭ തെരഞ്ഞെടുപ്പില്‍ പേരാവൂർ നിയോജക മണ്ഡലത്തിൽ യുഡിഎഫ് സ്ഥാനാര്‍ഥി അഡ്വ സണ്ണി ജോസഫിന് വിജയം. 14453 വോട്ടുകളുടെ ഭൂരിപക്ഷം നേടിയാണ് യുഡിഎഫ് സ്ഥാനാര്‍ഥി സണ്ണി ജോസഫ് വിജയിച്ചത്. സണ്ണി ജോസഫ് 76140 വോട്ടുകളും പ്രധാന എതിരാളികളായ എൽഡിഎഫ് സ്ഥാനാര്‍ഥി കെ കെ ശൈലജ 61687 വോട്ടുകളും എൻഡിഎ സ്ഥാനാര്‍ഥി പൈലി വേലിയാട്ട് 8020 വോട്ടുകളും നേടി. കണ്ണൂർ ജില്ലയിലെ ഇരിട്ടി താലൂക്കിലെ ഇരിട്ടി നഗരസഭയും ആറളം, അയ്യൻകുന്ന്, കണിച്ചാർ, കേളകം, കൊട്ടിയൂർ, മുഴക്കുന്ന്, പായം, […]
Read more

കേരളത്തിൽ LDF പരാജയപ്പെട്ടതും പശ്ചിമ ബംഗാളിലെ BJP യുടെ വിജയവും ഗൗരവമായി കാണുന്നു; CPIM പൊളിറ്റ് ബ്യൂറോ

ന്യൂഡൽഹി: കേരള നിയമസഭാ തെരഞ്ഞെടുപ്പിൽ ഇടതുപക്ഷ ജനാധിപത്യ മുന്നണിക്കുണ്ടായ കനത്ത തിരിച്ചടിയും പശ്ചിമ ബംഗാളിലെ ബിജെപിയുടെ വിജയവും ഗൗരവമായി കാണുന്നതായി സിപിഐഎം പൊളിറ്റ് ബ്യൂറോ. പത്ത് വർഷം നീണ്ടുനിന്ന ഭരണത്തിന് ശേഷം കേരളത്തിൽ എൽഡിഎഫ് പരാജയപ്പെട്ടത് ജനവിധി മാനിച്ചുതന്നെ പരിശോധിക്കുമെന്ന് പാർട്ടി അറിയിച്ചു. കേന്ദ്രസർക്കാർ ഏർപ്പെടുത്തിയ സാമ്പത്തിക ഉപരോധങ്ങൾക്കിടയിലും ജനക്ഷേമത്തിനായി പരമാവധി ശ്രമിച്ചിട്ടും കേരളത്തിൽ ഭരണത്തുടർച്ച നേടാനാവാത്തത് എന്തുകൊണ്ടാണെന്ന് പാർട്ടി പരിശോധിക്കും. പരാജയത്തിന്‍റെ കാരണങ്ങളെക്കുറിച്ച് ഗൗരവമായ ആത്മപരിശോധന നടത്തുമെന്നും ആവശ്യമായ തിരുത്തൽ നടപടികൾ സ്വീകരിച്ച് ജനകീയ പോരാട്ടങ്ങളുമായി […]
Read more

വർക്കലയിൽ ചുവപ്പ് കോട്ട കാത്ത് വി. ജോയ്

തിരുവനന്തപുരം : 2026 നിയമസഭ തെരഞ്ഞെടുപ്പില്‍ വർക്കല നിയോജക മണ്ഡലത്തിൽ എൽഡിഎഫ് സ്ഥാനാര്‍ഥി വി ജോയ്ക്ക് വിജയം. 2050 വോട്ടുകളുടെ ഭൂരിപക്ഷം നേടിയാണ് എൽഡിഎഫ് സ്ഥാനാര്‍ഥി വിജയിച്ചത്. പ്രധാന എതിരാളികളായ കോൺ​ഗ്രസ് സ്ഥാനാര്‍ഥി വർക്കല കഹാറിന് 53315 വോട്ടുകളും, ബിജെപി സ്ഥാനാര്‍ഥി സ്മിത സുന്ദരേശൻ 27400 വോട്ടുകളും നേടി. വർക്കല താലൂക്കിൽ ഉൾപ്പെട്ട ഈ മണ്ഡലം വർക്കല മുനിസിപ്പാലിറ്റി, ചെമ്മരുതി, ഇടവ, ഇലകമൺ, മടവൂർ, നാവായിക്കുളം, പള്ളിക്കൽ,വെട്ടൂർ എന്നീ പഞ്ചായത്തുകൾ ചേർന്നതാണ്. വികസനവും വിനോദസഞ്ചാര മേഖലയിലെ പ്രതിസന്ധികളും […]
Read more

‘മതേതര കേരളമാണ് വിധിയെഴുതിയത്’; വിജയം സമ്മാനിച്ച ജനങ്ങൾക്ക് നന്ദി പറഞ്ഞ് വി ഡി സതീശൻ

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ കാര്യം ഹൈക്കമാൻഡ് 2 ദിവസത്തിനകം തീരുമാനിക്കുമെന്ന് കോൺ​ഗ്രസ് നേതാവ് വി.ഡി സതീശൻ. താൻ വനവാസത്തിന് പോകുമെന്ന് അഹന്തയുടെ ഭാഷയിൽ പറഞ്ഞിട്ടില്ല. തോറ്റാൽ വിരമിക്കുമെന്ന് പറഞ്ഞിരുന്നു. എൽപ്പിച്ച ഉത്തരവാദിത്വം നടപ്പാക്കാനായില്ലെങ്കിൽ എന്താണ് ചെയ്യേണ്ടതെന്നും യുഡിഎഫ് ചർച്ചകൾ തുടങ്ങിയെന്നും വിഡി സതീശൻ പറഞ്ഞു. യുഡിഎഫ് ഉജ്ജ്വല വിജയം നേടിയ സാഹചര്യത്തിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു വി.ഡി സതീശൻ. ഉജ്ജ്വല വിജയം സമ്മാനിച്ച ജനങ്ങൾക്ക് നന്ദിയുണ്ടെന്നും പതിനായിരക്കണക്കിന് യുഡിഎഫ് പ്രവർത്തകർക്ക് വിജയം സമർപ്പിക്കുകയാണെന്നും വിഡി സതീശൻ പറഞ്ഞു. പ്രതിപക്ഷ നേതൃസ്ഥാനം […]
Read more

ഉണ്ടായത് പ്രതീക്ഷിക്കാത്ത തിരിച്ചടി

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിൽ ഇടതുപക്ഷ ജനാധിപത്യ മുന്നണിക്ക് നേരിട്ട കനത്ത തിരിച്ചടിയിൽ പ്രതികരണവുമായി സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ. പ്രതീക്ഷിക്കാത്ത തിരിച്ചടിയാണ് സംസ്ഥാനത്തുടനീളം ഉണ്ടായതെന്നും ഇതിന്റെ കാരണങ്ങൾ ആഴത്തിൽ പരിശോധിക്കുമെന്നും എം.വി. ഗോവിന്ദൻ അറിയിച്ചു. പാർട്ടിയുടെ പരമ്പരാഗത കോട്ടകളിൽ പോലും വോട്ട് ചോർച്ച ഉണ്ടായ സാഹചര്യത്തിൽ ആവശ്യമായ തിരുത്തലുകൾ വരുത്തി മുന്നോട്ട് പോകാനാണ് നേതൃത്വം ലക്ഷ്യമിടുന്നത്. മുൻ തിരഞ്ഞെടുപ്പുകളിലെ പരാജയത്തിന് ശേഷവും തിരുത്തൽ നടപടികൾ കാര്യക്ഷമമായില്ലെന്ന വിമർശനങ്ങൾ നിലനിൽക്കുമ്പോൾ, ഇത്തവണത്തെ ഫലം വിശദമായി വിശകലനം ചെയ്യുമെന്ന് […]
Read more

അപ്രതീക്ഷിതവും അനർഹവുമായ പരാജയമെന്ന് എം. സ്വരാജ്

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിൽ എൽഡിഎഫിനുണ്ടായ കനത്ത തിരിച്ചടി തികച്ചും അപ്രതീക്ഷിതവും ‘അനർഹവുമായ പരാജയവുമാണെന്ന്’ സിപിഐഎം നേതാവ് എം സ്വരാജ്. ഭരണതലത്തിൽ സമഗ്രമായ മുന്നേറ്റം കാഴ്ചവെച്ചിട്ടും അത് വോട്ടായി മാറിയില്ലെന്നും നാടിന്റെ ഭാവിയേക്കാൾ ഉപരിയായി വോട്ടർമാരുടെ ചില അരാഷ്ട്രീയ ചിന്തകളാണ് ഫലത്തെ സ്വാധീനിച്ചതെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു. നാടിനെ ബാധിക്കുന്ന പ്രധാന പ്രശ്നങ്ങളോ വികസനമോ തെരഞ്ഞെടുപ്പിൽ ചർച്ചയായില്ലെന്നും സ്വരാജ് വിലയിരുത്തുന്നു. ‘രണ്ടു തവണ ഇവർ ഭരിച്ചല്ലോ, ഇനി ഒരു തവണ അവർ ഭരിക്കട്ടെ’ എന്ന രീതിയിലുള്ള ലാഘവബുദ്ധിയോടെയുള്ള വോട്ടർമാരുടെ […]
Read more

സമാനതകളില്ലാത്ത മഹാപതനം; മറികടക്കാൻ സിപിഎമ്മിന് കഴിയുമോ

തിരുവനന്തപുരം : ഈ തിരഞ്ഞെടുപ്പിൽ ഐക്യജനാധിപത്യമുന്നണി വിജയിക്കുമെന്ന കാര്യം ഏറെക്കുറെ ഉറപ്പായിരുന്നു. പക്ഷേ, ഇടതുമുന്നണിയുടെയും സിപിഎമ്മിന്റെയും പരാജയം ഇത്രത്തോളം ഗുരുതരമായിരിക്കുമെന്ന് അവരുടെ രാഷ്ട്രീയ എതിരാളികൾ പോലും കരുതിയിരിക്കില്ല. ഈ തോൽവിയോടെ സിപിഎമ്മിന്റെ ഇന്ത്യയിലെ അവസാനത്തെ കോട്ടയും നഷ്ടമായിരിക്കുകയാണ്. ഒരുകാലത്ത് ഇന്ത്യൻ പാർലമെന്റിലെ മൂന്നാമത്തെ വലിയ ശക്തിയായിരുന്ന സിപിഎം ഇന്ന് ഒരു സംസ്ഥാനത്തിൽ പോലും അധികാരമില്ലാത്ത, ചില പോക്കറ്റുകളിൽ മാത്രം ഒതുങ്ങുന്ന പ്രാദേശിക പാർട്ടിയായി മാറിയിരിക്കുന്നു. 1980-ൽ രൂപീകരിച്ച ശേഷം ഇടതുമുന്നണി കുറിച്ച ഏറ്റവും മോശപ്പെട്ട തിരഞ്ഞെടുപ്പു പ്രകടനം […]
Read more

യുഡിഎഫിന് ഐതിഹാസിക വിജയം,ബിജെപിക്ക് 3 സീറ്റ്

തിരുവനനന്തപുരം: കേരളത്തിന്റെ തെക്ക് മുതൽ വടക്ക് വരെ ആഞ്ഞടിച്ചൊരു കൊടുങ്കാറ്റ്, അഞ്ച് ദശകത്തോളം ഇളക്കം തട്ടാതിരുന്ന തളിപ്പറമ്പും ഉരുക്കിൽ തീർത്ത പയ്യന്നൂരും ഉദുമയും തൃക്കരിപ്പൂരും അടക്കമുള്ള ചെങ്കോട്ടകൾ തകർന്ന് തരിപ്പണമായി. ആർത്തിരമ്പിയെത്തിയ ഭരണവിരുദ്ധ വികാരത്തിൽ മുഖ്യമന്ത്രി പിണറായി വിജയനടക്കം ആടിയുലഞ്ഞു. മന്ത്രിമാർ തോറ്റ്തുന്നംപാടി. തുടർച്ചയായ പത്തു വർഷത്തെ ഇടതുഭരണത്തിന് അന്ത്യം കുറിച്ചുകൊണ്ട് 103 സീറ്റോടെ യുഡിഎഫ് അധികാരത്തിലേക്ക്. 2021ൽ 99 സീറ്റുമായി അധികാരത്തുടർച്ച നേടിയ എൽഡിഎഫ് 35-ലേക്ക് കൂപ്പുക്കുത്തി. യുഡിഎഫ് തരംഗത്തിനിടയിലും മൂന്ന് സീറ്റ് പിടിച്ച് ബിജെപി […]
Read more

Recent News