തോൽവി അംഗീകരിക്കുന്നു: ഭരണവിരുദ്ധ വികാരം ഉണ്ടായതായി ; ജോസ് കെ മാണി
കോട്ടയം: നിയമസഭാ തിരഞ്ഞെടുപ്പിലെ തോൽവി അംഗീകരിക്കുന്നുവെന്ന് കേരള കോൺഗ്രസ് എം ചെയർമാൻ ജോസ് കെ മാണി. മാണി സി കാപ്പനും കേരള കോൺഗ്രസ് ജോസഫ് വിഭാഗത്തിലെ വിജയിച്ചവർക്ക് അഭിനന്ദനങ്ങൾ നേരുന്നതായി ജോസ് കെ മാണി പറഞ്ഞു. ഭരണവിരുദ്ധ വികാരം ഉണ്ടായെന്നു തോന്നുന്നു. ഒരു തരംഗം ഉണ്ടാവുമ്പോൾ ഇതൊക്കെ സംഭവിക്കുമെന്ന് അദേഹം മാധ്യമങ്ങളോട് പറഞ്ഞു. തോൽവിയെ കുറിച്ച് വിശദമായി പാർട്ടി പരിശോധിക്കും. പാർട്ടിക്കുള്ളിൽ കൃത്യമായി ചർച്ചകൾ ഉണ്ടാകുമെന്ന് ജോസ് കെ മാണി വ്യക്തമാക്കി. നിയമസഭാ തിരഞ്ഞെടുപ്പിൽ കേരള കോൺഗ്രസ് […]
Read more

