കൊടുങ്ങല്ലൂരിൽ ഒ.ജെ ജനീഷിന് വമ്പൻ വിജയം

കൊടുങ്ങല്ലൂർ: 2026 നിയമസഭാ തിരഞ്ഞെടുപ്പിൽ കൊടുങ്ങല്ലൂർ നിയോജക മണ്ഡലത്തിൽ യുഡിഎഫ് സ്ഥാനാർത്ഥി അഡ്വ. ഒ ജെ ജനീഷിന് വിജയം. 8308 വോട്ടുകളുടെ ഭൂരിപക്ഷത്തോടെയാണ് വിജയം കരസ്ഥമാക്കിയത്. ആകെ 65162 വോട്ടുകളാണ് ജനീഷ് നേടിയത്. മണ്ഡലത്തിൽ എൽ ഡി എഫ് സ്ഥാനാർഥി വി ആർ സുനിൽകുമാർ 56854 വോട്ടുകളും , ട്വന്റി 20 സ്ഥാനാർത്ഥി വർഗീസ് ജോർജ് 23933 വോട്ടുകളും നേടി.

ഹാട്രിക് വിജയം തേടിയിറങ്ങിയ സിപിഐയിലെ വി.ആർ സുനിൽ കുമാറും യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ ഒ ജെ ജനീഷും നേർക്കുനേർ വന്നപ്പോൾ ഇത്തവണ കൊടുങ്ങല്ലൂരിൽ മത്സരം ഉറപ്പായിരിക്കുന്നു. കൂടാതെ, എൻഡിഎയും മണ്ഡലത്തിൽ നിർണ്ണായക ശക്തിയായി മാറിയിട്ടുണ്ട്. മുൻപ് സുനിൽ കുമാറിന്റെ ഭൂരിപക്ഷങ്ങളിൽ നിർണായകമായത് നഗരസഭാ പരിധിയിലെ വോട്ടുകളായിരുന്നു. മാത്രമല്ല, എൻഡിഎയ്ക്ക് 30,000 ത്തോളം വോട്ടുകൾ രണ്ട് തിരഞ്ഞടുപ്പുകളിലും ലഭിച്ചതും എൽഡിഎഫിലും, യുഡിഎഫിലും ഭയം ഉണ്ടാക്കി.

Leave a Reply

Your email address will not be published. Required fields are marked *