Category: latest

ആന്റിവെനം സൗകര്യം PHCകളിലേക്കും; പ്രത്യേക പദ്ധതി

തിരുവനന്തപുരം: പാമ്പ് കടിയേറ്റുള്ള മരണങ്ങൾ തടയുന്നതിന് ആരോഗ്യ വകുപ്പ് പ്രത്യേക കർമപദ്ധതി തയ്യാറാക്കിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. പാമ്പുകടി കേസുകൾ കൂടുതൽ കാര്യക്ഷമമായി നിരീക്ഷിക്കാൻ നടപടികൾ ശക്തിപ്പെടുത്തും. പാമ്പുകടിയുമായി ബന്ധപ്പെട്ട് ലഭ്യമായ ഡേറ്റയുടെ അടിസ്ഥാനത്തിൽ ആശുപത്രികളുടെ ഹോട്ട്സ്പോട്ട് മാപ്പിങ് നടത്തുമെന്ന് മന്ത്രി അറിയിച്ചു. പാമ്പ് കടിയേറ്റ് കൂടുതൽ ആളുകളെത്തുന്ന ആശുപത്രികളെ റെഡ് ഫ്‌ളാഗ്ഡ് ഇൻസ്റ്റിറ്റ്യൂഷനായി കണക്കാക്കി കൂടുതൽ സൗകര്യങ്ങളൊരുക്കും. സാമൂഹികാധിഷ്ഠിത നിരീക്ഷണത്തോടെ പാമ്പുകടികൾ റിപ്പോർട്ട് ചെയ്യും. ചികിത്സയുമായി ബന്ധപ്പെട്ട കാലതാമസം പ്രത്യേകമായി നിരീക്ഷിക്കുമെന്നും ആരോഗ്യമന്ത്രി […]
Read more

പ്ലസ് വൺ വിദ്യാർത്ഥി കുഴഞ്ഞുവീണ് മരിച്ചു

ദമ്മാം: സൗദിയിലെ ദമ്മാമിൽ പ്ലസ് വൺ വിദ്യാർത്ഥി കുഴഞ്ഞുവീണ് മരിച്ചു. ബാസ്‌ക്കറ്റ് ബോൾ കളിക്കുന്നതിനിടെയാണ് കുഴഞ്ഞുവീണത്. ദമ്മാം അൽമുന ഇന്റർനാഷണൽ സ്കൂളിലെ പ്ലസ് വൺ വിദ്യാർത്ഥി കർണാടക മോഡ്ബിദ്രി കൊട്ടേബഗ്ലൂ സ്വദേശി ആയ മുഹമ്മദ് റയ്യാൻ (16 ) ആണ് മരിച്ചത്. സി.ബി.എസ്.സി സ്കൂൾ സോണൽ തല മത്സരത്തിൽ കളിച്ചുകൊണ്ടിരിക്കെ കുഴഞ്ഞുവീഴുകയായിരുന്നു. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സ്ഥിരീകരിച്ചു. മുഹമ്മദ് റിയാസിന്റെയും ഷമീന റിയാസിന്റെയും മകനാണ്. മൃതദേഹം ദമ്മാം സെൻട്രൽ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.
Read more

UDF-ന് എക്‌സിറ്റ്പോളിനെക്കാൾ വലിയ വിജയമുണ്ടാകും

കണ്ണൂർ: എക്‌സിറ്റ് പോളുകളെക്കാൾ വലിയ വിജയം യുഡിഎഫിനുണ്ടാകുമെന്ന് എഐസിസി ജനറൽ സെക്രട്ടറിയും എം.പി.യുമായ കെ.സി. വേണുഗോപാൽ. എക്‌സിറ്റ് പോളുകളെ അല്ല വിശ്വസിക്കുന്നത്. അതിനെക്കാൾ വലിയ ഭൂരിപക്ഷത്തോടെ വിജയിക്കാനാകും. മേയ് നാലാം തീയതി യുഡിഎഫിന്റെ ദിവസമായിരിക്കുമെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. എക്‌സിറ്റ് പോൾ ഫലങ്ങളെ അല്ല വിശ്വസിക്കുന്നത്. എക്‌സിറ്റ് പോളുകൾ പറഞ്ഞതിനെക്കാൾ വലിയ വിജയം യുഡിഎഫിനുണ്ടാകുമെന്നാണ് ഫീൽഡിലെ റിപ്പോർട്ട്. വലിയ ഭൂരിപക്ഷത്തോടെ വിജയിക്കാനാകും. എക്‌സിറ്റ് പോളുകളെ അതിജീവിക്കുന്ന വിജയമാകും ഉണ്ടാവുക. കണ്ണൂരിലടക്കം അത്ഭുതങ്ങളുണ്ടാകും. എക്‌സിറ്റ് പോളുകളുടെ കാര്യത്തിൽ കുറേ […]
Read more

പ്രായപൂർത്തിയാകാത്ത കുട്ടിക്കെതിരെ അധ്യാപകന്റെ ഭീഷണി , അറസ്റ്റ് ചെയ്ത് പോലീസ്

വയനാട്: പ്രായപൂർത്തിയാകാത്ത കുട്ടിക്കുനേരെ ലൈംഗികാതിക്രമം നടത്തിയെന്ന കേസിൽ താൽക്കാലിക അധ്യാപകൻ അറസ്റ്റിൽ. കോഴിക്കോട് കുറ്റ്യാടി മരുത്തോങ്കര മുപ്പറ്റ കുഴിയിൽ വീട്ടിൽ എം. ഫൈസലി (34 ) ആണ് അറസ്റ്റിലായത്. തൊണ്ടർനാട് പോലീസ് ആണ് ഇയാളെ അറസ്റ്റ് ചെയ്തത്. 2026 ഏപ്രിൽ മാസത്തിലാണ് സംഭവം. ലൈംഗികാതിക്രമം നടത്തുകയും സംഭവം പുറത്തു പറഞ്ഞാൽ ഫോട്ടോകൾ എഡിറ്റ് ചെയ്ത് സാമൂഹിക മാധ്യമങ്ങളിൽ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടെയത്തുകയും ചെയ്തതായാണ് പരാതി.
Read more

വട്ടിയൂർക്കാവ് പോലീസ് സ്റ്റേഷൻ ഉപരോധം; നോട്ടീസ് നൽകിയിട്ടും ഡെപ്യൂട്ടി മേയർ അടക്കമുള്ളവർ ഹാജരായില്ല

തിരുവനന്തപുരം: വട്ടിയൂർക്കാവ് പോലീസ് സ്റ്റേഷൻ ഉപരോധ കേസിലെ പ്രതികളായ ഡെപ്യൂട്ടി മേയർ ആശാനാഥ്‌ ഉൾപ്പെടെയുള്ളവർ നോട്ടീസ് നൽകിയിട്ടും മൊഴി രേഖപ്പെടുത്താൻ ഹാജരായില്ല. വട്ടിയൂർക്കാവ് സംഘർഷത്തിന് കാരണക്കാരായ പോലീസിനെതിരെ നിയമ നടപടി സ്വീകരിക്കുന്നതിനാൽ ഹാജരാകാൻ കഴിയില്ലെന്ന് പ്രതികളായ മൂന്ന് കൗൺസിലർമാർ രേഖമൂലം പൊലീസിന് മറുപടി നൽകി. കൂടാതെ, ഹാജരാകാനുള്ള അസൗകര്യം അറിയിച്ച് ഡെപ്യൂട്ടി മേയർ ആശാനാഥ്‌ ഇ-മെയിൽ മുഖേന മറുപടി നൽകി. കേസിലെ അഞ്ചാം പ്രതിയും മുൻ ഡിജിപിയുമായ ആർ ശ്രീലേഖയ്ക്ക് പോലീസ് ഇതുവരെ നോട്ടീസ് നൽകിയിട്ടില്ല. ശ്രീലേഖ […]
Read more

സനോജ് മിശ്രയ്‌ക്കെതിരായ കുംഭമേള വൈറല്‍ പെണ്‍കുട്ടിയുടെ പരാതി; രഹസ്യമൊഴി എടുത്തു

കൊച്ചി: സംവിധായകന്‍ സനോജ് മിശ്രയ്‌ക്കെതിരായ പോക്‌സോ കേസില്‍ കുംഭമേള വൈറല്‍ പെണ്‍കുട്ടിയുടെ രഹസ്യ മൊഴി എടുത്തു. എറണാകുളം ജില്ലാ കോടതിയിലാണ് രഹസ്യ മൊഴിയെടുത്തത്. സമൂഹ മാധ്യമങ്ങളിലൂടെ അപകീര്‍ത്തിപ്പെടുത്തുവെന്നും മോശമായി പെരുമാറിയെന്നും പെൺകുട്ടി പരാതിയിൽ ആരോപിച്ചിരുന്നു. പിന്നാലെ എറണാകുളം സെന്‍ട്രല്‍ പൊലീസാണ് സനോജ് മിശ്രയെ പ്രതിയാക്കി കേസെടുത്തത്. സംഭവത്തില്‍ വിഎച്ച്പി നേതാവ് അനില്‍ വിളയിലടക്കം പ്രതികളാണ്. ഇവര്‍ക്കെതിരെ പോക്‌സോ അടക്കമുള്ള വകുപ്പുകള്‍ ചുമത്തി എഫ്‌ഐആര്‍ ചുമത്തി. കേസ് മധ്യപ്രദേശ് പൊലീസിന് കൈമാറുമെന്നും സെന്‍ട്രല്‍ പൊലീസ് വ്യക്തമാക്കി. അതേസമയം, കുംഭമേള […]
Read more

അനോഷ് ആശുപത്രി വിട്ടു, പൂർണ്ണ ആരോഗ്യവാനെന്ന് ഡോക്ടർ

കൊച്ചി: തൃശ്ശൂർ കോടാലിയിൽ പാമ്പുകടിയേറ്റ് മരിച്ച ആൽജോയുടെ മൂത്ത സഹോദരൻ അനോഷിനെ ഡിസ്ചാർജ് ചെയ്തു. ഇന്ന് നാലരയോടെയാണ് അനോഷിനെ ആശുപത്രിയിൽ നിന്നും ഡിസ്ചാർജ് ചെയ്തത്. ഡോക്ടർമാരും നേഴ്സുമാരുമുൾപ്പെടെ നിരവധി പേരാണ് അനോഷിന് പൂക്കൾ നൽകി വീട്ടിലേക്ക് യാത്രയാക്കിയത്. തനിക്കുവേണ്ടി പ്രാർത്ഥിച്ച എല്ലാവർക്കും നന്ദി അറിയിക്കുന്നതായും അനോഷ് പറഞ്ഞു. കുട്ടി പൂർണ്ണ ആരോഗ്യവാനെന്ന് ഡോക്ടർമാരും അറിയിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിൽ ചികിത്സയിലായിരുന്നു അനോഷ്. അനോഷ് പൂർണ്ണ ആരോഗ്യവാനാണെന്ന് ചികിൽസിച്ച ഡോക്ടർ രമേശ് പറഞ്ഞു. ന്യുറോ സംബന്ധമായ പ്രശ്നങ്ങളും ശ്വാസ […]
Read more

ഇനി പോസ്റ്റൽ വോട്ട് ഇല്ല ; ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ച് ഹൈക്കോടതി

കൊച്ചി: പോസ്റ്റൽ വോട്ട് അനുവദിക്കണമെന്നുമുള്ള സർക്കാർ ജീവനക്കാരുടെ ആവശ്യം ഹൈക്കോടതി തള്ളി . വോട്ടെണ്ണലിന് തോട്ടുമുൻപായി ഇനി വോട്ട് ചെയ്യാൻ കഴിയില്ലെന്ന് പറഞ്ഞ ഹൈക്കോടതി , വോട്ടവകാശം നിഷേധിച്ചെന്ന പരാതിയുള്ളവർക്ക് തിരഞ്ഞെടുപ്പ് ഹർജിയുമായി ഹൈക്കോടതിയെ സമീപിക്കാമെന്നും വ്യക്തമാക്കി. നിയമസഭാ തിരഞ്ഞടുപ്പിൽ ഡ്യൂട്ടിയുണ്ടായിരുന്ന 20,000- ഓളം ആളുകൾക്ക് പോസ്റ്റൽ വോട്ട് ചെയ്യാൻ കഴിഞ്ഞില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് എൻജിഒ യൂണിയൻ ഉൾപ്പെടെ ഹൈക്കോടതിയെ സമീപിച്ചിരുന്നത്. പോസ്റ്റൽ വോട്ട് ചെയ്യാൻ അവസരം വേണമെന്നും ഹർജിയിൽ ആവശ്യപ്പെട്ടിരുന്നു. വോട്ടെണ്ണൽ ദിവസം രാവിലെ വരെ പോസ്റ്റൽ […]
Read more

സ്വത്ത് തർക്കം ബോളിവുഡ് നടൻ സഞ്ജയ് കപുറിന്റെ അക്കൗണ്ടുകൾ മരവിപ്പിച്ചു

മുംബൈ: അന്തരിച്ച നടൻ സഞ്ജയ് കപൂറിന്റെ സ്വത്തുമായി ബന്ധപ്പെട്ട കേസിൽ നിർണായക ഉത്തരവുമായി ഡൽഹി ഹൈക്കോടതി. സഞ്ജയ് കപുറുമായി ബന്ധപ്പെട്ട വിദേശ ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിക്കണമെന്നാണ് കോടതി ഉത്തരവിട്ടത്. സഞ്ജയ് കപുറിന്റെ രണ്ടാം ഭാര്യയും നടിയുമായ കരിഷ്മാ കപുറിന്റെ മക്കൾക്ക് ആശ്വാസമേകുന്നതാണ് ജസ്റ്റിസ് ജ്യോതി സിങ് പുറപ്പെടുവിച്ച ഇടക്കാല വിധി. ക്രിപ്‌റ്റോകറൻസി ഇടപാടുകളും കോടതി തടഞ്ഞിട്ടുണ്ട്. കരിഷ്മാ കപുറിന്റേയും സഞ്ജയ് കപുറിന്റേയും മക്കളായ കിയാനും സമൈറയും സഞ്ജയ് കപുറിന്റെ മൂന്നാം ഭാര്യ പ്രിയാ സച്ച്‌ദേവാ കപുറും തമ്മിൽ […]
Read more

കാണാതായിട്ട് രണ്ട് ദിവസം; 13 കാരിയെ ഇനിയും കണ്ടെത്താനായില്ല

കൊച്ചി: എറണാകുളം കരിമുകളിൽ നിന്ന് ചൊവ്വാഴ്ച്ച കാണാതായ 13കാരിയെ കണ്ടെത്താനായില്ല. കരിമുകൾ സ്വദേശി അഫ്സലിന്റെ മകൾ ഫാത്തിമത്തൂൽ നിഹാലയെയാണ് കാണാതായത്. പെൺകുട്ടി കരിമുകൾ ജംഗ്ഷനിൽ എത്തുന്നത് വരെയുള്ള സിസിടിവി ദൃശ്യങ്ങൾ ലഭിച്ചിരുന്നു. എന്നാൽ സമീപമേഖലകളിൽ ആകെ അന്വേഷണം നടത്തിയിട്ടും ഇതുവരെ കുട്ടിയെക്കുറിച്ച് ഒരു വിവരവും കിട്ടിയില്ലെന്നാണ് വിവരം. അമ്പലമേട് പൊലീസ് ആണ് കേസ് അന്വേഷിക്കുന്നത്. ചൊവ്വാഴ്ച്ച രാത്രി 12മണിയോടെയാണ് കുട്ടി വീട് വിട്ടിറങ്ങിയതെന്നാണ് നി​ഗമനം. നേരത്തെ കിടന്നുറങ്ങാത്തതിന്റെ പേരിൽ കുട്ടിയുടെ കയ്യിൽ നിന്ന് മാതാവ് ഫോൺ വാങ്ങിവെച്ചിരുന്നു. […]
Read more

Recent News