Category: latest

കാഞ്ചിയാറില്‍ വൈദ്യുതി വിച്ഛേദിക്കാന്‍ കെഎസ്ഇബിക്ക് നോട്ടീസ് നല്‍കി വനം വകുപ്പ്

ഇടുക്കി: ഇടുക്കി കാഞ്ചിയാര്‍ അഞ്ചുരുളി ഉന്നതിക്ക് സമീപമുള്ള കെട്ടിടങ്ങളിലെ വൈദ്യുതി വിച്ഛേദിക്കണമെന്ന് ആവശ്യപ്പെട്ട് കെഎസ്ഇബിക്ക്നോട്ടീസ് നൽകി വനം വകുപ്പ്. വനംവകുപ്പിന്റെ വിചിത്രമായ നടപടിയില്‍ പ്രതിഷേധം ശക്തമായിരിക്കുകയാണ്. കൈവശ ഭൂമിയില്‍ വീട് വെച്ച് താമസിക്കുന്ന കുടുംബങ്ങള്‍ക്ക് 10 വര്‍ഷത്തിലധികമായി വൈദ്യുതി കണക്ഷന്‍ ഉണ്ട്. എന്നാല്‍ ഇവിടെ താല്‍ക്കാലിക ഷെഡ്ഡുകള്‍ക്ക് വൈദ്യുതി കണക്ഷന്‍ നല്‍കിയത് വനംവകുപ്പിന്റെ അനുമതിയില്ലാതെ എന്നാണ് വാദം. കണക്ഷന്‍ വിച്ഛേദിച്ചില്ലെങ്കില്‍ നിയമനടപടി സ്വീകരിക്കുമെന്നാണ് വനംവകുപ്പ് നല്‍കിയ നോട്ടീസില്‍ പറയുന്നത്. വൈദ്യുതി കണക്ഷന്‍ വിച്ഛേദിക്കേണ്ട ആളുകളുടെ പട്ടികയും കത്തിനൊപ്പമുണ്ട്. […]
Read more

നട അടച്ച സമയം ശബരിമലയുടെ ദൃശ്യങ്ങള്‍ പകര്‍ത്തി; വ്‌ളോഗര്‍ക്കെതിരെ കേസ്

പത്തനംതിട്ട: ശബരിമല നട അടച്ചിരിക്കുന്ന സമയം വിഡിയോ ചിത്രീകരിച്ച് പോസ്റ്റ് ചെയ്തയാള്‍ക്കെതിരെ കേസെടുത്തു. പതിവായി ശബരിമലയില്‍ നിന്നുള്ള വിഡിയോകള്‍ എടുക്കുകയും സോഷ്യല്‍മീഡിയയില്‍ പങ്കുവെക്കുകയും ചെയ്യുന്ന വ്‌ളോഗര്‍ക്കെതിരെയാണ് കേസെടുത്തത്. പമ്പ പൊലീസാണ് കേസെടുത്തത്. പിന്നാലെ വിഡിയോ യൂട്യൂബില്‍ നിന്നും നീക്കം ചെയ്തു. ഹൈക്കോടതി നിയോഗിച്ചിരിക്കുന്ന സ്‌പെഷ്യല്‍ കമ്മീഷ്ണര്‍ ആര്‍ ജയകൃഷ്ണന്‍ പമ്പ പൊലീസിനോടും വനം വകുപ്പിനോടും റിപ്പോര്‍ട്ട് തേടിയിരുന്നു. പിന്നാലെയാണ് പമ്പ പൊലീസ് കേസെടുക്കുന്നത്. ‘നട അടച്ചതിന് ശേഷം ശബരിമലക്കാഴ്ച’ എന്ന പേരിലായിരുന്നു വിഡിയോ പോസ്റ്റ് ചെയ്തിരുന്നത്. 10 […]
Read more

ഗോൾഫ് കോഴ്സിനുള്ളിലെ കുളത്തിൽ കുട്ടികൾ മുങ്ങി മരിച്ചു

ദ്വാരക: പടിഞ്ഞാറൻ ഡൽഹിയിലെ ദ്വാരക സെക്ടർ 24ൽ ഡൽഹി വികസന അതോറിറ്റിയുടെ ഗോൾഫ് കോഴ്‌സിനുള്ളിലെ കുളത്തിൽ മൂന്ന് കുട്ടികൾ മുങ്ങി മരിച്ചു. കഴിഞ്ഞ ദിവസമായിരുന്നു സംഭവം. എട്ടിനും പതിനൊന്നിനും ഇടയിൽ പ്രായമുള്ള കുട്ടികളാണ് അപകടത്തിൽപ്പെട്ടത്. ഉടൻ തന്നെ പൊലീസും അഗ്നിശമന സേനയുടെ മൂന്ന് യൂണിറ്റുകളും സ്ഥലത്തെത്തി. ഏകദേശം 7 അടി താഴ്ചയുള്ള കുളത്തിൽ കുട്ടികൾ മുങ്ങിപ്പോവുകയായിരുന്നു. അഗ്നിശമന സേനയുടെ സഹായത്തോടെ കുട്ടികളെ പുറത്തെടുത്തെങ്കിലും അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. രവി ജയ്‌സ്വാൾ (8), വീർ ജയ്‌സ്വാൾ (11), ഹർഷ് […]
Read more

വേനൽ മഴ; ഇന്ന് നാല് ജില്ലകളിൽ യെല്ലോ അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ചൂടിന് ആശ്വാസമായി വേനൽ മഴ ഇന്നും തുടരും. ഇന്ന് കോട്ടയം, ഇടുക്കി, മലപ്പുറം, വയനാട് ജില്ലകളിലും, നാളെ ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, കോഴിക്കോട്, കണ്ണൂർ, വയനാട് ജില്ലകളിലും യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115 .5 മില്ലിമീറ്റർ വരെ മഴ ലഭിച്ചേക്കുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്.മഴയ്‌ക്കൊപ്പം ശക്തമായ കാറ്റിനും വൈകുന്നേരങ്ങളിൽ ഇടിമിന്നലിനും സാധ്യതയുണ്ടെന്നും അറിയിച്ചു. രാവിലെ ആലപ്പുഴ, എറണാകുളം, ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്ക് സാധ്യതയുണ്ട്. […]
Read more

വാണിജ്യ പാചക വാതക സിലിണ്ടറിന് വില കൂട്ടി; കൂട്ടിയത് 993 രൂപ

ഡൽഹി: രാജ്യത്ത് വാണിജ്യ പാചക വാതക സിലിണ്ടറുകളുടെ വില കൂട്ടി. 19 കിലോ സിലിണ്ടറിന് 993 രൂപയാണ് വർധിപ്പിച്ചത്. ഫെബ്രുവരിയിൽ പശ്ചിമേഷ്യൻ യുദ്ധം ആരംഭിച്ചതിനു ശേഷം ഇത് മൂന്നാമത്തെ തവണയാണ് വാണിജ്യ സിലിണ്ടറിന്റെ വില വർധിപ്പിക്കുന്നത്. അതേസമയം ഗാർഹിക പാചകവാതക സിലിണ്ടറിബറെ വിലയിൽ മാറ്റമില്ല. ഇന്നത്തെ വർദ്ധനവോടെ വാണിജ്യ സിലിണ്ടറിന് കൊച്ചിയിൽ 3085 രൂപയാണ് പുതിയ വില. തിരുവനന്തപുരത്തു 3106 രൂപയും കോഴിക്കോട് 3117 രൂപയുമായി. ഡൽഹിയിൽ 19 കിലോ വാണിജ്യ സിലിണ്ടറിന്റെ വില 3071.50 രൂപയാണ്. […]
Read more

ബെല്ലംകൊണ്ട സായ് ശ്രീനിവാസ് – കാവ്യ റെഡ്ഡി വിവാഹം തിരുമലയിൽ നടന്നു

ബെല്ലംകൊണ്ട സായ് ശ്രീനിവാസും കാവ്യ റെഡ്ഡിയും തിരുമലയിലെ കർണാടക ഭവനിൽ നടന്ന ശാന്തവും ഗംഭീരവുമായ ചടങ്ങിലൂടെ വിവാഹജീവിതത്തിലേക്ക് ചുവടുവെച്ചു. സനാതന ധർമ്മത്തിന് അനുസൃതമായി നടന്ന വിവാഹ ചടങ്ങുകളിൽ ഇരു കുടുംബങ്ങളും പൂർണ്ണ മനസ്സോടെ പങ്കെടുത്തു. നൂറ്റാണ്ടുകൾ പഴക്കമുള്ള ആചാരങ്ങൾ ആത്മാർത്ഥതയോടെ പിന്തുടർന്ന വിവാഹ ചടങ്ങ്, ശാന്തഗംഭീരവും അതോടൊപ്പം ആഘോഷം നിറഞ്ഞ അന്തരീക്ഷവുമൊരുക്കുകയായിരുന്നു. ക്ഷേത്രങ്ങളുടെ രൂപകൽപ്പനയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട അലങ്കാരങ്ങൾ, പുഷ്പ ക്രമീകരണങ്ങൾ, ഭക്തി നിറഞ്ഞ അന്തരീക്ഷം എന്നിവയുള്ള ഒരു പരമ്പരാഗത വേദിയായി വിവാഹ മണ്ഡപം രൂപാന്തരപ്പെട്ടു. […]
Read more

ഇൻഡിഗോ മസ്കത്ത് – ഹൈദരാബാദ് സർവീസ് പുനഃരാരംഭിക്കുന്നു

മസ്കത്ത് : മെയ് 14 മുതൽ ദിവസേനയുള്ള ഇൻഡിഗോ മസ്കത്ത് – ഹൈദരാബാദ് സർവീസുകൾ പുനരാരംഭിക്കും. വേനൽക്കാല യാത്രക്കാർക്ക് ആശ്വാസമാവുന്നതാവും സർവീസുകൾ. സ്കൂൾ അവധി ആയതുകൊണ്ട് പ്രവാസികൾ നാട്ടിലേക്ക് യാത്ര ചെയ്യുന്നതിനാൽ ഇന്ത്യയിലേക്കുള്ള റൂട്ടുകളിൽ യാത്രക്കാരുടെ എണ്ണം വർധിക്കും. ഈ സാഹചര്യം കണക്കിലെടുത്താണ് സർവീസ് പുനഃരാരംഭിക്കുന്നത്. ഇൻഡിഗോ എയർലൈനിന്റെ ഷെഡ്യൂൾ അനുസരിച്ച് ഫ്‌ളൈറ്റ് 6E 1274 2:50 AM ന് മസ്കത്തിൽ നിന്നും പുറപ്പെട്ട് 7:45 AM ന് ഹൈദരാബാദിൽ എത്തും. മടക്ക വിമാനം 6E 1273 […]
Read more

കേരളത്തിൽ 75ലധികം സീറ്റുകൾ യുഡിഎഫിന് കിട്ടും: ശശി തരൂർ

ഡൽഹി: കേരളത്തിൽ 75ലധികം സീറ്റുകൾ യുഡിഎഫിന് കിട്ടുമെന്ന് കോൺ​ഗ്രസ് നേതാവ് ശശി തരൂർ. എക്സിറ്റ് പോളുകളുടെ ആരാധകനല്ല താനെന്നും സാമ്പിളുകൾ സ്വീകരിക്കുന്ന രീതികൾ ശാസ്ത്രീയമല്ലെന്നും ശശി തരൂർ പറഞ്ഞു. ബംഗാളിൽ പലരും പ്രതികരിക്കാൻ പോലും തയ്യാറായിട്ടില്ലെന്നും ശശി തരൂർ പ്രതികരിച്ചു. എക്സിറ്റ് പോൾ ഫലം പുറത്തുവന്ന ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു തരൂർ.
Read more

എക്സിറ്റ് പോളുകൾ തള്ളി മമതാ ബാനർജി

കൊൽക്കത്ത: തെരഞ്ഞെടുപ്പ് പൂർത്തിയാതിന് പിന്നാലെ പുറത്തുവന്ന എക്സിറ്റ് പോൾ ഫലങ്ങളെ തള്ളി മുഖ്യമന്ത്രി മമതാ ബാനർജി. സംസ്ഥാനത്ത് തൃണമൂൽ കോൺഗ്രസ് തന്നെ അധികാരത്തിൽ വരുമെന്നും ‘മാ, മാട്ടി, മാനുഷ്’ സർക്കാർ രൂപീകരിക്കുമെന്നും മമത പ്രഖ്യാപിച്ചു. എക്സിറ്റ് പോളുകളിൽ ബിജെപിക്ക് മുൻതൂക്കം പ്രവചിച്ചതിന് പിന്നാലെയാണ് മമതയുടെ പ്രതികരണം. എക്സ് പ്ലാറ്റ്‌ഫോമിൽ പങ്കുവെച്ച വീഡിയോ സന്ദേശത്തിൽ, തൃണമൂൽ കോൺഗ്രസ് 226-ലധികം സീറ്റുകൾ നേടി വൻ വിജയം കൈവരിക്കുമെന്ന് അവർ അവകാശപ്പെട്ടു. കഴിഞ്ഞ തവണ നേടിയ 215 സീറ്റുകളേക്കാൾ മികച്ച പ്രകടനമായിരിക്കും […]
Read more

ദുരന്തബാധിതർക്കായുള്ള ടൗൺഷിപ്പ്; 19 വീടുകള്‍ കൂടി കൈമാറി

കല്‍പ്പറ്റ: മുണ്ടക്കൈ-ചൂരൽമല ഉരുൾപൊട്ടൽ ദുരന്തബാധിതർക്കായുള്ള ടൗൺഷിപ്പിൽ 19 വീടുകൾ കൂടി സാങ്കേതികമായി കൈമാറി. മൂന്ന് നാല് സോണുകളിലെ വീടുകളുടെ താക്കോലാണ് മൂന്നാംഘട്ട പരിശോധനയ്ക്ക് ശേഷം ഗുണഭോക്താക്കള്‍ക്ക് നൽകിയത്. എന്നാൽ, 178 വീടുകളും താമസ യോഗ്യമായ ശേഷം മാത്രമേ താമസം ആരംഭിക്കുവെന്നാണ് ദുരന്തബാധിതരുടെ നിലപാട്. കഴിഞ്ഞദിവസം ഏഴ് വീടുകൾ ഉൾപ്പെടുന്ന ഒരു ക്ലസ്റ്ററും സാങ്കേതികമായി കൈമാറിയിരുന്നു. അതേസമയം, ടൗൺഷിപ്പിലെ 178 വീടും ഇന്ന് പരിശോധനയ്ക്കായി ഊരാളുങ്കൽ കിഫ് കോണിന് കൈമാറി. എല്ലാ സജ്ജീകരണങ്ങളും ചെയ്ത ശേഷമാണ് പരിശോധനയ്ക്ക് നൽകുന്നത് […]
Read more

Recent News